KSEBOA - KSEB Officers' Association

Monday
Mar 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഢിങ്

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഢിങ്

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Load sheddingവൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചേക്കും. സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണവും ലോഡ്ഷെഡിങ്ങും ഏര്‍പ്പെടുത്താന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ധാരണ. സര്‍ക്കാരിന്റെ അനുമതിയോടെ ബോര്‍ഡ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ഉടന്‍ അപേക്ഷ നല്‍കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കും. 

ഇതിനിടെ ഉപഭോഗം കൂടിവരുന്നതിനാല്‍ ഗ്രിഡ് തകരാറുണ്ടാകാതിരിക്കാന്‍ സംസ്ഥാനത്ത് പലയിടത്തും അരമണിക്കൂര്‍ ലോഡ് ഷെഡ്ഢിങ് വ്യാപകമാക്കി. ചൊവ്വാഴ്ച കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവുണ്ടായതുകൊണ്ട് ചില നഗരപ്രദേശങ്ങളിലും അപ്രഖ്യാപിത ലോഡ്‌ഷെഡ്ഢിങ് വേണ്ടിവന്നു.

സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാനാണ് ബോര്‍ഡ് വൈദ്യുതി നിയന്ത്രണത്തിന് ആവശ്യപ്പെടുന്നത്. രാവിലെയും രാത്രിയുമായി ഒരു മണിക്കൂര്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തണം. 200 യൂനിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന വീടുകള്‍ക്ക് അധിക ഉപയോഗത്തിന് ഉയര്‍ന്ന നിരക്ക് ഈടാക്കും. വ്യവസായ-വാണിജ്യ ഉപഭോക്താക്കള്‍ക്ക് 75 ശതമാനം വൈദ്യുതി മാത്രമേ നിലവിലെ നിരക്കില്‍ നല്‍കൂ. 25 ശതമാനത്തിന് ഉയര്‍ന്ന നിരക്ക് ഈടാക്കണമെന്നും ധാരണയായി. ഉപഭോഗം കൂടുകയും വൈദ്യുതി ലഭ്യത കുറയുകയും ചെയ്യുമ്പോഴാണ് ഗ്രിഡ് തകരാറിലാവുന്നത്. ഉപയോഗത്തിന്റെ പരിധി കൂട്ടുന്ന കാര്യവും മന്ത്രിസഭ പരിഗണിക്കും.

രൂക്ഷമായ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ നിയന്ത്രണമില്ലാതെ മുന്നോട്ടുപോകാനാകില്ലെന്നാണ് വൈദ്യുതി ബോര്‍ഡിന്‍െറ നിലപാട്. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി വിതരണം ചെയ്താല്‍ ബോര്‍ഡ് കടുത്ത പ്രതിസന്ധിയിലാകും. പ്രവര്‍ത്തനത്തെ പോലും ബാധിക്കുന്ന സ്ഥിതിയാണെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.

രാവിലെ ആറിനും ഒമ്പതിനും ഇടയില്‍ അര മണിക്കൂറും വൈകുന്നേരം ആറിനും രാത്രി 10നും ഇടയില്‍ അര മണിക്കൂറും ലോഡ്ഷെഡിങ്ങാണ് ഉദ്ദേശിക്കുന്നത്. വ്യവസായ മേഖലയില്‍ 30 ശതമാനം നിയന്ത്രണമാണ് ബോര്‍ഡ് ശിപാര്‍ശ ചെയ്തതെങ്കിലും 25 ശതമാനം മതിയെന്നാണ് ഉന്നത തല യോഗത്തിലെ ധാരണ. അധിക ഉപയോഗത്തിനുള്ള വൈദ്യുതിക്ക് യൂനിറ്റിന് 10 രൂപയിലധികം വില നല്‍കേണ്ടിവരും. ഇതിന്‍െറ നിരക്ക് നിശ്ചയിക്കുന്നത് റെഗുലേറ്ററി കമീഷനായിരിക്കും. ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ ഇതിനകം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ലോഡ്ഷെഡിങ്ങില്ലാതെ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് ബോര്‍ഡിന്. നിര്‍ദേശങ്ങളിലെല്ലാം മന്ത്രിസഭയുടേതാകും അന്തിമ തീരുമാനം. റെഗുലേറ്ററി കമീഷന്‍െറ അനുമതിയോടെ മാത്രമേ നടപ്പാക്കൂ. രാവിലെ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം മുമ്പും ഉയര്‍ന്നുവെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. രാവിലെയുള്ള വൈദ്യുതി ഉപഭോഗം കുത്തനെ വര്‍ധിച്ചുവെന്നാണ് ബോര്‍ഡിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നത്.

വിലകൂടിയ വൈദ്യുതി വാങ്ങിയ സാഹചര്യത്തില്‍ ഇക്കൊല്ലം ഇതിനകം 500 കോടിയുടെ അധിക ബാധ്യത വന്നുവെന്നാണ് വിലയിരുത്തല്‍. കായംകുളം അടക്കമുള്ള നിലയങ്ങളില്‍നിന്ന് വൈദ്യുതി വാങ്ങിയാണ് പിടിച്ചുനില്‍ക്കുന്നത്്. യൂനിറ്റിന് 12 രൂപ വരെയാണ് നിരക്ക്. ഇത്രയും വിലയുള്ള വൈദ്യുതി വാങ്ങി അധികകാലം പിടിച്ചുനില്‍ക്കാനാവില്ല. ജലവൈദ്യുത ഉല്‍പാദനം പ്രതിദിനം 13 ദശലക്ഷം യൂനിറ്റായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സംഭരണികളില്‍ 40 ശതമാനത്തോളം വെള്ളമേ അവശേഷിക്കുന്നുള്ളൂ.

ബോര്‍ഡിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ബോര്‍ഡ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കും. കമ്മീഷന്‍ ഉപഭോക്താക്കളുടെ അഭിപ്രായം കേട്ടശേഷം തീരുമാനമെടുക്കും. മാസങ്ങളായി ചെയര്‍മാനില്ലാത്തതുകാരണം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്. ബോര്‍ഡിന് പുതിയ ചെയര്‍മാനെയും മന്ത്രിസഭ തീരുമാനിച്ചേക്കും.

Source- Mathrubhumi, Madhyamam

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3387
mod_vvisit_counterYesterday4495
mod_vvisit_counterThis Month124337
mod_vvisit_counterLast Month108586

Online Visitors: 71
IP: 54.204.83.136
,
Time: 20 : 05 : 03