KSEBOA - KSEB Officers' Association

Friday
Dec 15th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കുരുക്കളുടെ ഒളിപ്രയോഗം

കുരുക്കളുടെ ഒളിപ്രയോഗം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
ജനറല്‍ ട്രാന്‍സ്ഫര്‍ ഉത്തരവുകളിലെയും പ്രമോഷന്‍ ഉത്തരവുകളിലേയും അപാകതകള്‍ പരിഹരിക്കുന്നതിന് സംഘടന നടത്തിവരുന്ന ഇടപെടലുകളില്‍ ചിലര്‍ക്ക് വേദനിക്കുന്നുവെന്ന് "രാഷ്ട്രീയമില്ലാത്ത എഞ്ചിനീയര്‍മാരുടെ'' മുഖമാസിക കണ്ടാല്‍ ബോധ്യപ്പെടും. മുന്‍കാല ഉത്തരവുകളില്‍ ഉണ്ടായതെന്ന നിലയില്‍ കുറെ കാര്യങ്ങള്‍ എഴുതിപ്പിടിപ്പിച്ച് അത്ര വലിയ അപാകതയൊന്നും ഇപ്പോള്‍ ഉണ്ടായിട്ടില്ല എന്ന് സ്ഥാപിക്കാനുള്ള ശ്രമത്തില്‍ നിന്നുതന്നെ കിണ്ണം കട്ടവനാരെന്നത് വ്യക്തം. നിഷ്പക്ഷമായി കാര്യങ്ങള്‍ നടത്തേണ്ട ബാദ്ധ്യതയുള്ള മാനവവിഭവശേഷി ചീഫ് എഞ്ചിനീയറെ വഴിതെറ്റിക്കുന്നതാരെന്നത് വേറെ അന്വേഷിക്കേണ്ടതില്ല.

മാസികയില്‍ വിസ്തരിച്ച് എഴുതിപ്പിടിപ്പിച്ച, മുന്‍കാലങ്ങളിലെ പോസ്റിങ്ങ് അപാകതകളെന്ന നിലയില്‍ നല്‍കിയ ഉദാഹരണങ്ങളില്‍ അതതുകാലത്തെ ജനറല്‍ട്രാന്‍സ്ഫര്‍ ഉത്തരവുകളുമായി ബന്ധപ്പെട്ട ഒന്നുപോലും ഉണ്ടായിരുന്നില്ലെന്നത് യാദൃശ്ചികമല്ല. പ്രമോഷന്‍ ഉത്തരവുകളിലെ ചില ഉദാഹരണങ്ങളാണ് നല്‍കിയത്. അവയിലും എന്ത് അപകാതയാണ് ഉള്ളതെന്ന് പറഞ്ഞിട്ടില്ല. പ്രമോഷന്‍ ഉത്തരവുകളില്‍ പരമാവധി ആളുകള്‍ക്ക് അവരവരുടെ സ്റേഷനില്‍ തന്നെ കൊടുക്കുക, ഇത്തരം പോസ്റിങ്ങുകളില്‍ റാങ്കിലെ ക്രമത്തിന് മുന്‍ഗണന നല്‍കുക, അതില്‍തന്നെ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുക തുടങ്ങിയവയാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങള്‍. അത്തരം മാനദണ്ഠങ്ങള്‍ പാലിച്ചുപോകാനുള്ള സമ്മര്‍ദ്ദമാണ് എക്കാലത്തും നമ്മുടെ സംഘടന നടത്തിയിട്ടുള്ളത്. ഇതിന് വിരുദ്ധമായി വരുന്ന അപാകതകളെ തിരുത്തിക്കാനും നാം ശക്തമായി ഇടപെട്ടിട്ടുണ്ട്. പക്ഷേ ഇങ്ങിനെ ഏതെങ്കിലും അപാകതകള്‍ ചൂണ്ടിക്കാണിക്കാനോ തിരുത്തിക്കാനോ ഇപ്പോള്‍ ചീഫ് എഞ്ചിനീയറുടെ രക്ഷകവേഷത്തില്‍ വന്നവര്‍ ശ്രമിച്ചിട്ടില്ല.

അന്നൊന്നും കാണാത്ത അപാകതകള്‍ ഇപ്പോള്‍ കണ്ടെത്തുന്നത് എന്തിനാണാവോ? വൈദ്യുതി മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെന്ന തസ്തികയില്‍ ഡപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ലേഖകനെ പ്രമോഷന്‍ ആയപ്പോള്‍ അതേ പോസ്റില്‍ തുടരാന്‍ അനുവദിച്ചതും ബോര്‍ഡിന്റെ ബില്ലിങ്ങ് കമ്പ്യൂട്ടറൈസേഷന്‍ പ്രവര്‍ത്തനങ്ങളില്‍ തസ്തികകള്‍ പരിഗണിക്കാതെ നിയമിക്കപ്പെട്ട ഒരാളെ അതേ തസ്തികയില്‍ പ്രമോട്ട് ചെയ്തതുമൊക്കെ വലിയ പാതകമെന്ന നിലയില്‍ അവതരിപ്പിച്ചുകൊണ്ടാണ് ഇപ്പോഴത്തെ പക്ഷപാത സമീപനങ്ങളെ ഇവര്‍ ന്യായീകരിക്കുന്നത്. പുന:സംഘടന അടക്കമുള്ള പ്രശ്നങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് യോജിച്ച പോരാട്ടം ഉയര്‍ന്നുവന്ന സാഹചര്യം ബോര്‍ഡിലുണ്ട്. ഇത്തരം യോജിപ്പുകളെ പരമാവധി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ നമുക്കുള്ള ഉത്തരവാദിത്തം വളരെ വലുതുമാണ്. എന്നാല്‍ ബോര്‍ഡില്‍ പൊതുവേ അംഗീകരിക്കപ്പെട്ട പോസ്റിങ്ങ് മുന്‍ഗണനകളെല്ലാം ഉപേക്ഷിക്കപ്പെടുന്നത് അംഗീകരിച്ചുകൊടുക്കാന്‍ നമുക്ക് കഴിയില്ല. ട്രാന്‍സ്ഫര്‍ അപാകതകള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടലുകള്‍ നിര്‍ത്താനുമാകില്ല. അതിനുവേണ്ടിയാണ് കുരുക്കളുടെ ഒളിപ്രയോഗമെങ്കില്‍ ആ വെള്ളം അടുപ്പില്‍ നിന്ന് മാറ്റി വെക്കുന്നതാണ് നല്ലത്.
 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday597
mod_vvisit_counterYesterday4190
mod_vvisit_counterThis Month69941
mod_vvisit_counterLast Month130619

Online Visitors: 78
IP: 54.196.201.241
,
Time: 03 : 06 : 02