KSEBOA - KSEB Officers' Association

Monday
Jun 18th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ പ്രാകൃത മൂലധന സമാഹരണവും സാധാരണക്കാരന്റെ അതിജീവനസമരവും

പ്രാകൃത മൂലധന സമാഹരണവും സാധാരണക്കാരന്റെ അതിജീവനസമരവും

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Delhi Airportമുതലാളിത്തത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ നടന്ന മൂലധനസമാഹരണം കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന അവസ്ഥയിലായിരുന്നു. ഭൂമിയും മറ്റു പ്രകൃതി വിഭവങ്ങളുമൊക്കെ വെട്ടിപ്പിടിച്ചു കൊണ്ടുള്ള തികച്ചും പ്രാകൃതമായ സ്വത്ത് കയ്യടക്കലാണ് അന്ന് നടന്നത്. യഥാര്‍ത്ഥത്തില്‍ അതേ പ്രാകൃത സ്വത്തുസമ്പാദനരീതി തന്നെയാണ് ഇന്നത്തെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലും നടക്കുന്നതെന്നാണ് പ്രമുഖ സാമ്പത്തിക വിദഗ്ദന്‍ ശ്രീ. പ്രഭാത് പട്നായിക്ക് അഭിപ്രായപ്പെടുന്നത്. കല്‍ക്കരി കുംഭകോണമടക്കമുള്ള സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നത് ഇതുതന്നെയാണ്.

കല്‍ക്കരി ഇടപാടിലെ സി.എ.ജി. റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ പോലും കഴിയാതെ കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചു. സര്‍ക്കാരിന്റെയും പ്രതിപക്ഷനിരയിലെ ചിലരുടെയും നിഷേധാത്മക നിലപാടുകളാണ് ഇത്തരമൊരു സ്ഥിതിവിശേഷം സംജാതമാക്കിയത്. അഴിമതിയുടെ വിശദാംശങ്ങളും കല്‍ക്കരിപ്പാടങ്ങള്‍ക്കുവേണ്ടിയുള്ള ശുപാര്‍ശക്കത്തുകളുമൊക്കെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. കോണ്‍ഗ്രസ്സും ബി.ജെ.പി.യും ഒരുപോലെ കറപുരണ്ട കൈകളുമായാണ് രംഗത്തുള്ളതെന്ന് അവ വ്യക്തമാക്കുന്നു. ഇപ്പോള്‍ പുറത്തുവന്ന ഈ ഇടപാട് 2 ജി അഴിമതിയുടെ വലുപ്പം കുറച്ചിരിക്കുന്നു. ഇനിയുമെന്തെല്ലാം പുറത്തുവരാനിരിക്കുന്നു. ബോഫോഴ്സ് പോലെ ഇതും ജനങ്ങള്‍ മറന്നുകൊള്ളും എന്ന ആശ്വാസത്തിലാണ് ഭരണാധികാരികളുള്ളതെന്നും ഇതിനിടെത്തന്നെ വ്യക്തമാക്കപ്പെട്ടു.

കല്‍ക്കരി ഇടപാടിനോടൊപ്പം തന്നെ പുറത്തുവന്ന മറ്റു രണ്ട് സി.എ.ജി. റിപ്പോര്‍ട്ടുകള്‍ ബഹളങ്ങളില്‍ മുങ്ങിപ്പോകുകയുണ്ടായി. അള്‍ട്രാമെഗാ പവര്‍പ്രോജക്ടുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് അതിലൊന്ന്. ഡല്‍ഹി ഇന്‍ര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പി.പി.പി. അടിസ്ഥാനത്തില്‍ നടപ്പാക്കിയതില്‍ സ്വകാര്യസംരംഭകര്‍ക്ക് വഴിവിട്ടു നല്‍കിയ ആനുകൂല്യങ്ങള്‍ സംബന്ധിച്ചാണ് മറ്റൊന്ന്.

അള്‍ട്രാമെഗാ പവര്‍ പ്രോജക്ടുകളുടെ ടെണ്ടര്‍ നടപടികളാകെ ചില കമ്പനികളെ വഴിവിട്ടു സഹായിക്കുന്ന നിലയിലായിരുന്നുവെന്ന് സി.എ.ജി. കണ്ടെത്തുകയുണ്ടായി. മാത്രമല്ല ഈ പദ്ധതികള്‍ക്ക് വേണ്ടി അനുവദിച്ച കല്‍ക്കരിപ്പാടങ്ങളില്‍ നിന്നുള്ള കല്‍ക്കരി കമ്പനികളുടെ മറ്റു നിലയങ്ങളിലേക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയ വകയില്‍ വന്‍തോതിലുള്ള സാമ്പത്തിക അഴിമതി നടന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സാസനിലെ യു.എം.പി.പി. ഏറ്റെടുത്ത റിലയന്‍സ് പവറിന് മൊഹര്‍, മൊഹര്‍-അംലോറി എക്സ്റന്‍ഷന്‍ എന്നിങ്ങനെ രണ്ട് കല്‍ക്കരിപ്പാടങ്ങള്‍ ഈ പദ്ധതിക്കുവേണ്ടി അനുവദിച്ചിരുന്നു. ഈ പദ്ധതി നടത്തിപ്പിന് ആവശ്യമായ പ്രതിവര്‍ഷം 16 മില്യണ്‍ ടണ്‍ കല്‍ക്കരി ഈ ഖനികളില്‍ നിന്ന് ലഭ്യമായിരുന്നുതാനും. എന്നാല്‍ അത് കണക്കിലെടുക്കാതെ ചാത്രസാലില്‍ മൂന്നാമതൊരു ഖനികൂടി റിലയന്‍സിന് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായി. ചാത്രസാലില്‍ ആവശ്യത്തില്‍ കൂടുതല്‍ കല്‍ക്കരി ലഭ്യമാണ് എന്നതിനാല്‍ അത് ഖനനം ചെയ്ത് റിലയന്‍സിന്റെ മറ്റു താപനിലയങ്ങള്‍ക്ക് ഉപയോഗിക്കാമെന്നുള്ള ഉത്തരവാണ് പിന്നീടുണ്ടായത്. സാസനില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത പദ്ധതി ലഭിക്കുമെന്ന് ഉറപ്പുവരുത്തുക, അവിടേക്കെന്ന നിലയില്‍ കല്‍ക്കരിപ്പാടം അനുവദിപ്പിക്കുക, അങ്ങിനെ കിട്ടിയ പാടത്തുനിന്നും ലഭ്യമായ കല്‍ക്കരി വലിയ താരിഫ് കിട്ടുന്ന മറ്റു നിലയങ്ങളില്‍ ഉപയോഗിക്കുക, ഇതായിരുന്നു അള്‍ട്രാമെഗാപ്രോജക്ടിന്റെ ഭാഗമായി നടന്ന തന്ത്രം. ഈ ഒരൊറ്റ ഇടപാടിലൂടെ മാത്രം 29033 കോടി രൂപയുടെ സാമ്പത്തിക നേട്ടമാണ് റിലയന്‍സിനുണ്ടായതെന്നും സി.എ.ജി. കണ്ടെത്തുന്നു.

നഗര ഹൃദയത്തിലെ ഭൂമി നിസ്സാരതുകക്ക് വാണിജ്യതാല്‍പ്പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കുക എന്നതാണ് ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ കാര്യത്തിലുണ്ടായത്. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്ന പേരുപറഞ്ഞ് നടപ്പാക്കുന്ന പി.പി.പി. ഇടപാടുകളുടെ യഥാര്‍ത്ഥ സ്വഭാവം വ്യക്തമാക്കുന്ന കണക്കുകളാണ് സി.എ.ജി. റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്.
ഇങ്ങിനെ ധനിക വര്‍ഗ്ഗങ്ങള്‍ക്ക് വഴിവിട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്റെ ഭാരം സാധാരണക്കാരനില്‍ നിന്നും ഈടാക്കുന്നതിന്റെ ഭാഗമായാണ് ഡീസല്‍ വിലവര്‍ദ്ധനവിനും പാചകവാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനുമൊക്കെ യാതൊരു സങ്കോചവുമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ചെറുകിട വ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതടക്കമുള്ള പരിഷ്കരണങ്ങളില്‍ നിന്ന് പുറകോട്ടില്ലെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. ധനികവര്‍ഗ്ഗത്തിന് ആനുകൂല്യവും ദരിദ്രര്‍ക്ക് മേലെ പുതിയ ഭാരങ്ങളും അടിച്ചേല്‍പ്പിക്കുന്ന നയങ്ങള്‍ക്കെതിരെ പ്രക്ഷോഭമല്ലാതെ മറ്റു മാര്‍ഗങ്ങളില്ല.
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1507
mod_vvisit_counterYesterday4174
mod_vvisit_counterThis Month78212
mod_vvisit_counterLast Month141147

Online Visitors: 65
IP: 23.20.236.61
,
Time: 09 : 10 : 32