KSEBOA - KSEB Officers' Association

Saturday
Apr 21st
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി ബോര്‍ഡിനെ രക്ഷിക്കാന്‍ പ്രക്ഷോഭ സന്ദേശ ജാഥ

വൈദ്യുതി ബോര്‍ഡിനെ രക്ഷിക്കാന്‍ പ്രക്ഷോഭ സന്ദേശ ജാഥ

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Cartoonഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 2008ലേയും 2009ലേയും ദേശീയ അവാര്‍ഡ്, സാമ്പത്തിക കാര്യക്ഷമതക്ക് പവര്‍ യൂട്ടിലിറ്റികളില്‍ ദേശീയാടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനം, ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കോമേര്‍സിന്റെ പവര്‍ എക്സലന്‍സ്അവാര്‍ഡ് എന്നിങ്ങനെ കേരളത്തിന്റെ വൈദ്യുതി മേഖല രാജ്യത്തിനാകെ മാതൃകയായിരുന്നു. സമ്പൂര്‍ണ്ണ വൈദ്യുതീകരണം, അപേക്ഷനല്‍കിയാല്‍ 24 മണിക്കൂറിനകം കണക്ഷന്‍, വൈദ്യുതിത്തകരാര്‍ പരിഹരിക്കാന്‍ 24 മണിക്കൂറും വാഹന സൌകര്യത്തോടെ സന്നദ്ധരായ ബ്രേക്ക്ഡൌണ്‍ വിംഗ്, പരാതിപരിഹാര ത്തിന് ജനകീയ അദാലത്തുകള്‍... നമ്മുടെ വിതരണ സെക്ഷന്‍ ഓഫീസുകള്‍ ശരിക്കുമൊരു മോഡല്‍ ആയി മാറിയതുകൊണ്ടുകൂടിയാണ് നമ്മള്‍ നടപ്പാക്കിയ പരിഷ്കാരത്തിന് മോഡല്‍ സെക്ഷന്‍ എന്ന പേരിട്ടുതന്നെ വിളിച്ചത്. രാജ്യമാകെ കടുത്ത വൈദ്യുതിനിയന്ത്രണങ്ങള്‍ നിലനിന്നപ്പോഴും വലിയ പ്രതിസന്ധിയില്ലാതെ പോകാന്‍ നമുക്കു കഴിഞ്ഞത് ഊര്‍ജ്ജാസൂത്രണത്തിലെ കാര്യക്ഷമത കൊണ്ടു തന്നെയാണ്. ഒന്നരക്കോടി സി.എഫ്.എല്‍ വിതരണം അടക്കം നാം നടപ്പാക്കിയ ഒരോ പുതിയ സംരംഭങ്ങളും ജനങ്ങളാകെ ആവേശത്തോടെ ഏറ്റെടുക്കുക യായിരുന്നു. വികസനപ്രവര്‍ത്തനത്തിന് ഇടവേളകളില്ലാത്ത ഒരു സുവര്‍ണ്ണകാലം.

എത്രപെട്ടെന്നാണ് കാര്യങ്ങള്‍ ഇങ്ങനെയായത്? കണക്ഷനുകള്‍ ഒ.വൈ.ഇ.സി അടക്കുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുപോലും മാസങ്ങളോളം കാത്തിരിപ്പ്, ആവശ്യത്തിന് ജീവനക്കാരില്ലാതെ, സാധനസാമഗ്രികളില്ലാതെ സ്തംഭനത്തിലായ വികസനം, അറ്റകുറ്റപ്പണികള്‍ക്ക് പോലും സംവിധാനമില്ലാത്ത അവസ്ഥ, വൈദ്യുതിച്ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിട്ടും കുറയാത്ത സാമ്പത്തിക ബാദ്ധ്യത, ലോഡ് ഷെഡ്ഡിങ്ങ്, പവര്‍ക്കട്ട്, ഇഴഞ്ഞുപോലും നീങ്ങാത്ത ഉല്‍പാദന പ്രസരണപദ്ധതികള്‍... എല്ലാംകൂടി തലകീഴായി മറിയാന്‍ ഇത്രകുറഞ്ഞ സമയം മതിയായത് എങ്ങിനെയെന്നാണ് എല്ലാവരും അത്ഭുതത്തോടെ ചിന്തിക്കുന്നത്.

ആരേയും വിശ്വാസത്തിലെടുക്കാത്ത തീരുമാങ്ങള്‍, ഈ ദുര്‍ഗതിയുടെ അടിസ്ഥാനകാരണം ഈയൊരു മനോഭാവമാണ്. ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. ആദ്യം സെക്ഷനുകളിലെ വാടകവണ്ടിയുടെ കാര്യ മെടുക്കാം. പ്രാദേശികമായി ടെണ്ടര്‍ വിളിച്ച് ലഭ്യമാകുന്ന നിരക്കില്‍ വാഹനം വാടകക്കെടുത്താല്‍ അത് വലിയ ദുരുപയോഗത്തിന് കാരണമാകും എന്ന മനോഭാവത്തോടെയാണ് ബോര്‍ഡ് ഇക്കാര്യത്തെ സമീപിക്കുന്നതുതന്നെ. അതിന് തടയിടാന്‍ ഓടേണ്ട കിലോമീറ്റര്‍, കൊടുക്കേണ്ട വാടക നിരക്ക് എന്നിവയെല്ലാം ഏകപക്ഷീയമായി തീരുമാനിക്കുന്നു. നാട്ടിലെ പൊതുസ്ഥിതിയോ സെക്ഷനുകളിലെ യഥാര്‍ത്ഥ അവസ്ഥയോ പരിശോധിക്കാതെ നിശ്ചയിക്കപ്പെട്ട ഈ നിരക്കിലും ദൂരത്തിലും ടെണ്ടര്‍ ഫോം വാങ്ങാന്‍ പോലും ആരും തയ്യാറാകുകയില്ല. ചീഫ് എഞ്ചിനീയര്‍ക്ക് പോലും നാട്ടില്‍ നിലനില്‍ക്കുന്ന നിരക്ക് അംഗീകരിച്ചുകൊടുക്കാന്‍ അധികാരമില്ല. അങ്ങിനെ സെക്ഷനുകളിലെ വണ്ടികള്‍ അപ്രത്യക്ഷമായി. വൈദ്യുതിത്തകരാറുകള്‍ പരിഹരിച്ചില്ലെങ്കിലെന്താ, വണ്ടി ദുരുപയോഗം ഇല്ലാതായല്ലോ എന്ന ആഹ്ളാദത്തിലാണ് ബോര്‍ഡ് മാനേജ്മെന്റ്. അസംതൃപ്തരായ ഉപഭോക്താക്കള്‍ ഒന്നാം ഘട്ടത്തില്‍ സെക്ഷനാപ്പീസുകളല്ലാതെ വൈദ്യുതി ഭവന്റെ ഏഴാം നിലയിലേക്ക് ബഹളവുമായി വരില്ലല്ലോ എന്ന ആശ്വാസവും.

ഇത് ഏതെങ്കിലും ഒരു മേഖലയിലെ മാത്രം പ്രശ്നമല്ല. പള്ളിവാസല്‍ എക്സ്റന്‍ഷന്‍ പദ്ധതിയിലെ ടണല്‍ നിര്‍മ്മാണം സ്തംഭനത്തിലായത് ഈ വിശ്വാസരാഹിത്യത്തിന്റെ മറ്റൊരുദാഹരണം. ടണല്‍ ഇന്‍ടേക്കില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ചില പകരം സംവിധാനങ്ങള്‍ നടപ്പാക്കി വരുന്നതിനിടെയാണ് ഇതിനായി തയ്യാറാക്കിയ കോണ്‍ക്രീറ്റ് സ്ളാബിനടിയിലെ മണ്ണ് നീങ്ങിപ്പോയത്. മുന്‍പ് സര്‍ജ്ജിലെ പണിക്കിടയിലും ഇങ്ങിനെയൊരു പ്രശ്നം ഉണ്ടായിരുന്നു. അന്നുതന്നെ മണ്ണുനീങ്ങിയ സ്ഥലം നികത്താനും കോണ്‍ക്രീറ്റ് പണികള്‍ മുടക്കം കൂടാതെ തുടരാനും തീരുമാനമുണ്ടായതിനാല്‍ വലിയ അപകടമില്ലാതെ പണി പൂര്‍ത്തീകരിക്കാനായി. ഇതേ നിലയില്‍ ടണല്‍ ഇന്‍ടേക്കിലെ പ്രശ്നത്തിലും പരിഹാരമുണ്ടാക്കട്ടേ എന്ന ഫീല്‍ഡില്‍ നിന്നുള്ള ചോദ്യത്തിന് ബോര്‍ഡില്‍ നിന്നുവന്ന മറുപടി സംശയത്തിന്റേതായിരുന്നു. "അങ്ങിനെ മണ്ണു നീങ്ങിപ്പോകുമോ, അതൊക്കെ അവിടെ വന്നുകണ്ടിട്ട് ചെയ്താല്‍ മതി.'' വര്‍ഷം ഒന്നുകഴിഞ്ഞു. മണ്ണ് മണ്ണിന്റെ വഴിക്കുപോയി. കോണ്‍ക്രീറ്റ് നിര്‍മ്മിതികള്‍ ഇടിഞ്ഞുപോളിഞ്ഞു താഴേക്കുപോയി. പണി സ്തംഭനത്തിലുമായി.

പ്രസരണ വിഭാഗത്തില്‍ അവലോകന യോഗങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല. "എല്ലാം ഇപ്പോ ശരിയാക്കിത്തരാം''"എന്ന മറുപടിയില്‍ അവലോകനങ്ങള്‍ തീരും. ശരിയാക്കാനുള്ള തീരുമാനങ്ങള്‍ മാത്രം ഉണ്ടാവില്ല. കുറ്റം മറ്റേതോ മെമ്പറുടേതാണെന്ന് കാണുന്നവരോടൊക്കെ പറഞ്ഞുനടക്കുന്ന മേലാവിന് ഇപ്പോഴും എ.ഇ., എ.എക്സ്.ഇ. സ്ഥലംമാറ്റങ്ങളിലാണത്രേ കമ്പം. മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്ന മെമ്പര്‍ക്ക് ഇതൊക്കെ ശ്രദ്ധിക്കാതെ പറ്റുമോ?
ഈ സ്ഥിതി മാറിയേ പറ്റൂ. വൈദ്യുതി മേഖലയില്‍ രാജ്യത്തിന് ബദലായിരുന്നു കേരളം. നവലിബറല്‍ നയങ്ങളെ ചെറുത്തുകൊണ്ട് ബോര്‍ഡിലെ ഓഫീസര്‍മാരേയും തൊഴിലാളികളേയും ഉപഭോക്താക്കളേയും വിശ്വാസത്തിലെടുത്ത് ജനകീയമായ ഒരു പ്രവര്‍ത്തന ശൈലി രൂപപ്പെടുത്തിയാണ് നാം വലിയ നേട്ടങ്ങള്‍ കൊയ്തത്. പാലക്കാടും, തൃശൂരും എറണാകുളവും ആലപ്പുഴയും സമ്പൂര്‍ണ്ണ വൈദ്യുതീകൃത ജില്ലകളായത് ഈ ഇച്ഛാശക്തിയുടെ ഭാഗമായാണ്. പരാതിരഹിത വൈദ്യുതി ബോര്‍ഡെന്ന മുദ്രാവാക്യം മുന്നോട്ടുവെക്കാനും ആശങ്കകൂടാതെ ജനകീയ അദാലത്തുകള്‍ സംഘടിപ്പിക്കാനായതും ഈ നയങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കുമെന്ന ആത്മവിശ്വാസമുള്ളതുകൊണ്ടാണ്. കേരളം മുന്നോട്ടുവെച്ച ഈ ബദലാണ് തകര്‍ക്കപ്പെടുന്നത്. ഇത് അനുവദിക്കാനാകില്ല.

ഈ സാഹചര്യത്തിലാണ് കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ സംസ്ഥാനവ്യാപകമായി പ്രക്ഷോഭ സന്ദേശ ജാഥകള്‍ സംഘടിപ്പിക്കുന്നത്. 2012 നവംബര്‍ അഞ്ചിന് കാസര്‍ക്കോട്, വടകര, വടക്കാഞ്ചേരി ആനച്ചാല്‍, ചേര്‍ത്തല എന്നിവിടങ്ങളിലാണ് ജാഥകള്‍ ആരംഭിപ്പിക്കുന്നത്. നവംബര്‍ 9ന് ഉച്ചക്ക് 1.00മണിക്ക് ജാഥകള്‍ തിരുവനന്തപുരം വൈദ്യുതിഭവനില്‍ സമാപിച്ച് ബോര്‍ഡ് അധികാരികള്‍ക്ക് അവകാശപത്രിക സമര്‍പ്പിക്കും. പ്രക്ഷോഭ സന്ദേശ ജാഥക്കും തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളിലും എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുകയാണ്.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday159
mod_vvisit_counterYesterday5986
mod_vvisit_counterThis Month93857
mod_vvisit_counterLast Month123110

Online Visitors: 84
IP: 54.161.108.58
,
Time: 00 : 42 : 02