KSEBOA - KSEB Officers' Association

Tuesday
May 30th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കൂടംകുളം വൈദ്യുതി: കേരളത്തിന്റെ പ്രതീക്ഷ മങ്ങുന്നു

കൂടംകുളം വൈദ്യുതി: കേരളത്തിന്റെ പ്രതീക്ഷ മങ്ങുന്നു

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Kudankulamകൂടംകുളം ആണവനിലയത്തില്‍ നിന്ന് വൈദ്യുതി ലഭിക്കുമെന്ന കേരളത്തിന്റെ പ്രതീക്ഷ മങ്ങുന്നു. ആദ്യഘട്ടത്തില്‍ ഇവിടെനിന്നുള്ള മുഴുവന്‍ വൈദ്യുതിയും തമിഴ്‌നാടിന് നല്‍കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണിത്.

 നിയമപ്രകാരം ഇവിടെനിന്ന് കേരളത്തിന് കിട്ടേണ്ട വൈദ്യുതി നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും അത് അവഗണിക്കപ്പെട്ടു . വൈദ്യുതി പ്രതിസന്ധി രൂക്ഷമായ കേരളത്തിന് കൂടംകുളത്തുനിന്ന് വൈദ്യുതി ലഭിക്കണമെങ്കില്‍ ഇനി കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്തേണ്ടിവരും.

കൂടംകുളം നിലയം ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് കഴിഞ്ഞദിവസം കേന്ദ്ര പാര്‍ലമെന്ററി കാര്യസഹമന്ത്രി വി.നാരായണസ്വാമി പറഞ്ഞത്. ആദ്യഘട്ടത്തില്‍ ഇവിടെനിന്നുള്ള മുഴുവന്‍ വൈദ്യുതിയും തമിഴ്‌നാടിന് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആദ്യഘട്ടത്തില്‍ ഇവിടെ നിന്ന് 1000 മെഗാവാട്ടാണ് ഉത്പാദിപ്പിക്കുന്നത്. കേന്ദ്രനിലയങ്ങളില്‍ നിന്ന് വൈദ്യുതി സംസ്ഥാനങ്ങള്‍ക്ക് പങ്കുവെയ്ക്കുന്നത് ഗാഡ്ഗില്‍ സമവാക്യം അനുസരിച്ചാണ്. ഇതുപ്രകാരം 133 മെഗാവാട്ടാണ് കേരളത്തിന് കിട്ടേണ്ടത്. രണ്ടാംഘട്ടത്തില്‍ 1000 മെഗാവാട്ടുകൂടി കമ്മിഷന്‍ ചെയ്യുമ്പോള്‍ കേരളത്തിന്റെ വിഹിതം 266 മെഗാവാട്ടാവും. വൈദ്യുതി പ്രതിസന്ധിയില്‍ ഉഴലുന്ന കേരളത്തിന് ഇത് വലിയ ആശ്വാസമാകുമായിരുന്നു.

ആണവനിലയം ഉയര്‍ത്തുന്ന സുരക്ഷാഭീഷണി കേരളത്തിനും ബാധകമായിട്ടും ഇവിടെനിന്നുള്ള വൈദ്യുതി ലഭ്യത പ്രതീക്ഷിച്ചാണ് കേരളം ഇതൊക്കെ അവഗണിച്ചുപോന്നത്. എന്നാല്‍ ഈ പ്രതീക്ഷയാണ് ഇപ്പോള്‍ അസ്ഥാനത്തായത്. തമിഴ്‌നാട്ടിലെ വൈദ്യുതി ക്ഷാമം ചൂണ്ടിക്കാട്ടിയാണ് മുഴുവന്‍ വൈദ്യുതിയും അവര്‍ക്ക് നല്‍കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നത്. എന്നാല്‍ കൂടംകുളത്തുനടക്കുന്ന സമരത്തെ നേരിടുന്നതിന് തമിഴ്‌നാടിനുള്ള പ്രത്യുപകാരമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

ഇവിടെനിന്ന് വൈദ്യുതി കൊണ്ടുവരാന്‍ കേരളത്തിന് ലൈനില്ലെന്ന വാദം തമിഴ്‌നാടുതന്നെ മുന്നോട്ടുവെയ്ക്കുകയും ചെയ്തു. എന്നാല്‍ വാസ്തവം ഇതല്ല. കൂടംകുളത്തുനിന്ന് ഇടമണ്‍ വഴി എറണാകുളത്തേക്കുള്ള 150 കിലോമീറ്റര്‍ ലൈനില്‍ ഇനി 40 കിലോമീറ്ററാണ് പൂര്‍ത്തിയാവാനുള്ളത്. തടസ്സമേറെയും മുഖ്യമന്ത്രിയുടെ മണ്ഡലമായ പുതുപ്പള്ളിയിലാണ്. എന്നാല്‍ ഇതിനുപകരമായി ഉദുമല്‍പേട്ടവഴി കേരളത്തില്‍ വൈദ്യുതി എത്തിക്കാന്‍ ബദല്‍ ലൈനുണ്ട്. പ്രസരണ നഷ്ടം അല്പം കൂടുമെന്നേയുള്ളൂ.

ഇതൊക്കെ കേന്ദ്രത്തിനുമുന്നില്‍ അവതരിപ്പിച്ച് വൈദ്യുതി നേടിയെടുക്കാന്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ ശക്തമായ സമ്മര്‍ദം വേണ്ടിവരും.

Source- Mathrubhumi

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2055
mod_vvisit_counterYesterday4949
mod_vvisit_counterThis Month141251
mod_vvisit_counterLast Month152890

Online Visitors: 68
IP: 54.162.19.123
,
Time: 11 : 03 : 04