KSEBOA - KSEB Officers' Association

Saturday
May 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി പ്രതിസന്ധിക്കു കാരണം അശാസ്‌ത്രീയമായ ഉല്‍പാദനം

വൈദ്യുതി പ്രതിസന്ധിക്കു കാരണം അശാസ്‌ത്രീയമായ ഉല്‍പാദനം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Idukkiസംസ്‌ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ യഥാര്‍ഥ കാരണം ഇടുക്കി പദ്ധതിയിലെ അശാസ്‌ത്രീയമായ വൈദ്യുതി ഉല്‍പാദനം. മുല്ലപ്പെരിയാര്‍ തകര്‍ച്ചാ ഭീതിയില്‍ കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചതാണ്‌ പ്രതിസന്ധിക്ക്‌ കാരണമെന്ന സര്‍ക്കാരിന്റെ വാദം ഇതോടെ പൊളിഞ്ഞു. 

2011-ലെ ഇടവപ്പാതി കഴിഞ്ഞ്‌ ഡാം നിറഞ്ഞു കിടക്കുമ്പോള്‍ മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതി ഉല്‍പാദനം മൂന്നിരട്ടിയാക്കിയതാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നു രേഖകള്‍ വ്യക്‌തമാക്കുന്നു. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്‌ക്ക് മൂലമറ്റം ജനറേഷന്‍ സര്‍ക്കിളിലെ അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ നല്‍കിയ മറുപടിയിലാണ്‌ ഇക്കാര്യം സമ്മതിച്ചിട്ടുള്ളത്‌. സംസ്‌ഥാനത്ത്‌ വൈദ്യുതി പ്രതിസന്ധിയുണ്ടായപ്പോള്‍ മുല്ലപ്പെരിയാര്‍ ഭീഷണി മൂലം അമിതമായി വൈദ്യുതി ഉല്‍പാദിപ്പിച്ചതാണു പ്രതിസന്ധിക്കു കാരണമെന്നായിരുന്നു സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും വാദം.

2011 നവംബര്‍ 26-നും 27-നും ഉണ്ടായ ഭൂചലനത്തെത്തുടര്‍ന്നാണു മുല്ലപ്പെരിയാര്‍ വിഷയം കത്തിക്കയറുന്നത്‌. ഡിസംബര്‍ ആദ്യവാരത്തോടെയാണ്‌ കോടതി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടുക്കി ഡാമിന്റെ അവസ്‌ഥയെക്കുറിച്ച്‌ ആരായുന്നത്‌. ഈ അവസരത്തിലാണ്‌ ഇടുക്കിയില്‍ ഉല്‍പാദനം കൂട്ടി ജലനിരപ്പ്‌ നിയന്ത്രിക്കാന്‍ സംവിധാനം ഒരുക്കിയതായി സര്‍ക്കാര്‍ വ്യക്‌തമാക്കുന്നത്‌.

എന്നാല്‍ 2011 സെപ്‌റ്റംബര്‍ മുതല്‍ ഉല്‍പാദനം അമിതമായി വര്‍ധിപ്പിച്ചതായി രേഖകളില്‍നിന്നു വ്യക്‌തമാകുന്നു. 2010-ല്‍ 88.29 ദശലക്ഷം യൂണിറ്റായിരുന്നു സെപ്‌റ്റംബര്‍ മാസത്തെ ഉല്‍പാദനമെങ്കില്‍ 2011-ല്‍ ഇതു 228.2 ദശലക്ഷം യൂണിറ്റായി. 2010 ഒക്‌ടോബറില്‍ 90.71 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതി ഉല്‍പാദനം.

2011-ല്‍ ഇതു 339.45 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നു. 2010 നവംബറില്‍ 99.85 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതി ഉല്‍പാദനമെങ്കില്‍ തൊട്ടടുത്ത വര്‍ഷമിത്‌ 221.33 ആയി കുത്തനെ ഉയര്‍ന്നു. 2010-ലും 2011-ലും ഇടുക്കി ഡാമിലെ ജലനിരപ്പില്‍ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നില്ല. സാധാരണയായി വര്‍ഷകാലത്ത്‌ മൂലമറ്റം പവര്‍ഹൗസില്‍ ഉല്‍പാദനം കുറച്ച്‌ ജലം സംഭരിച്ചിരുന്നു. ഇക്കാലയളവില്‍ ചെറുകിട ജലവൈദ്യുത പദ്ധതിയെയാണ്‌ ആശ്രയിച്ചിരുന്നത്‌. ഇതോടൊപ്പം കേന്ദ്രപൂളില്‍നിന്നും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുമായിരുന്നു.

2011-ല്‍ ഇതൊന്നും പാലിക്കാതെ ഉല്‍പാദനം മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ചതില്‍ ദുരൂഹതയുണ്ട്‌. 2008, 09 വര്‍ഷങ്ങളിലെ കണക്കു പരിശോധിച്ചാലും 2011-ലെ ഉല്‍പാദനം അശാസ്‌ത്രീയമാണെന്നു വ്യക്‌തമാകും. സാധാരണയായി മറ്റു പദ്ധതികളുടെ ജനറേറ്ററുകള്‍ തകരാറിലായാലാണ്‌ ഇടുക്കിയില്‍ ഉല്‍പാദനം വര്‍ധിപ്പിക്കുക. ഇക്കാലയളവില്‍ മറ്റു പവര്‍ഹൗസുകളില്‍ ഇങ്ങനെയൊരു സാഹചര്യമില്ലായിരുന്നു. അതിനാല്‍ അശാസ്‌ത്രീയമായ വൈദ്യുതി ഉല്‍പാദനമാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നാണു വ്യക്‌തമാകുന്നത്‌. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ ഇതു മറച്ചുവയ്‌ക്കാനുള്ള നീക്കമാണ്‌ പുറത്തുവന്നിരിക്കുന്നത്‌. 2334.4 അടിയാണ്‌ ഇന്നലെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്‌. കഴിഞ്ഞവര്‍ഷമിത്‌ 2387.4 അടിയായിരുന്നു. 2.60 മില്യണ്‍ യൂണിറ്റ്‌ വൈദ്യുതിയാണ്‌ ഇന്നലത്തെ ഉല്‍പാദനം.

Source- Mangalam

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4052
mod_vvisit_counterYesterday5117
mod_vvisit_counterThis Month128282
mod_vvisit_counterLast Month152890

Online Visitors: 74
IP: 54.146.5.196
,
Time: 21 : 12 : 37