KSEBOA - KSEB Officers' Association

Sunday
May 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ നയങ്ങളും മാറണം

നയങ്ങളും മാറണം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
KSEBകാലവര്‍ഷത്തിനു പുറമേ തുലാവര്‍ഷം കൂടി ചതിച്ചതോടെ കേരളത്തിലെ വൈദ്യുതി നില കൂടുതല്‍ കുഴപ്പത്തിലേക്കാണ് നീങ്ങുന്നത്. വൈദ്യുതി പ്രതിസന്ധി ഏറ്റവും രൂക്ഷമെന്നാണ് ബഹുമാനപ്പെട്ട വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. ആര്യാടന്‍ മുഹമ്മദ് പറയുന്നത്. ലോഡ് ഷെഡിങ്ങ് തുടരാതെ മാര്‍ഗ്ഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോഡ് ഷെഡിങ്ങും വൈദ്യുതി നിയന്ത്രണവും സമീപകാലത്ത് പിന്‍വലിക്കും എന്ന് പ്രതീക്ഷിക്കാനാവില്ല. എന്നുമാത്രമല്ല സ്ഥിതി കൂടുതല്‍ വഷളാകുവാനുമാണ് സാദ്ധ്യത.
വൈദ്യുതി നില മെച്ചപ്പെടുത്താനുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്ന വിമര്‍ശനങ്ങള്‍ ഇപ്പോഴും ശക്തമാണ്. കാലവര്‍ഷത്തേയും തുലാവര്‍ഷത്തേയും പഴി പറഞ്ഞുകൊണ്ട് വെറുതേ ഇരുന്നിട്ട് കാര്യമില്ല. പ്രതിസന്ധി മറികടക്കാനുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ ആലോചിക്കണം. നാമമാത്രമായി നടത്തുന്ന ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങളും, സൌരോര്‍ജവൈദ്യുതിയുമൊന്നും കേരളത്തിന്റെ വൈദ്യുതി പ്രശ്നത്തിന് ശാശ്വത പരിഹാരമാര്‍ഗ്ഗങ്ങളല്ല. വാതകനിലയങ്ങള്‍ വരും വരും എന്ന് പറഞ്ഞ് നടത്തുന്ന വാചകമടികള്‍ കൊണ്ടും കാര്യമില്ല.

കേരളത്തില്‍ ലഭ്യമായ ജലസമ്പത്ത് പരമാവധി പ്രയോജനപ്പെടുത്തുന്നവിധത്തില്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് അനുമതി വാങ്ങാനും, പണി നടക്കുന്ന പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനും, പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള പ്രസരണ ശൃംഖല വിപുലപ്പെടുത്താനുമുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങളാണ് വേണ്ടത്. എന്നാല്‍ ചെറിയ തടസ്സങ്ങളുടെ കാര്യം പോലും പറഞ്ഞ് ഒന്നും ചെയ്യാതെ, ഇരിക്കുന്ന സമീപനമാണ് ഇപ്പോള്‍ കാണുന്നത്.
ഇതടക്കം, വൈദ്യുതി ബോര്‍ഡിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കടുത്ത അഭിപ്രായ വ്യത്യാസമാണുള്ളത്. വൈദ്യുതി ബോര്‍ഡിനെകുറിച്ച് നേരത്തേ രൂപപ്പെട്ടുവന്ന നല്ല അഭിപ്രായത്തിന് ഇപ്പോള്‍ കാര്യമായി ഇടിവ് തട്ടിയിരിക്കുന്നു. വൈദ്യുതിയുടെ ലഭ്യത, ഗുണനിലവാരം, വില തുടങ്ങിയ കാര്യങ്ങളില്‍ വിവിധ വിഭാഗം ഉപഭോക്താക്കള്‍ക്ക് കടുത്ത ആശങ്കയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. വൈദ്യുതി ബോര്‍ഡിനെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടന നടത്തിയ അഞ്ച് മേഖലാ ജാഥകള്‍ നല്‍കിയ അനുഭവത്തില്‍ നിന്ന് ഇത് കൂടുതല്‍ വ്യക്തമാക്കുകയും ചെയ്തു. ജാഥക്ക് സ്വീകരണം നല്‍കി സംസാരിച്ചവരും, ജാഥയില്‍ ഉന്നയിച്ച വിഷയങ്ങളോട് പ്രതികരിച്ചവരും പങ്കുവെച്ച അഭിപ്രായങ്ങള്‍ പൊതുവില്‍ അത്തരത്തിലുള്ളതായിരുന്നു. കേന്ദ്രഗവര്‍മെന്റ് ശക്തിയായി ആവശ്യപ്പെടുകയും ഇപ്പോഴത്തെ സംസ്ഥാന ഗവര്‍മെന്റ് ഉള്ള് കൊണ്ട് ആഗ്രഹിക്കുകയും ചെയ്യുന്ന വൈദ്യുതി മേഖലയുടെ സ്വകാര്യവല്‍ക്കരണത്തെ ഒരാള്‍ പോലും സ്വാഗതം ചെയ്ത് കണ്ടില്ല.

വൈദ്യുതി ബോര്‍ഡ് എന്ന മഹത്തായ സ്ഥാപനത്തെ നശിപ്പിക്കുന്നതിനെതിരെ അതിശക്തമായ വികാരമാണ് പൊതു ജനങ്ങളിലും ജീവനക്കാരിലും ദൃശ്യമായത്. അറിഞ്ഞിരുന്നതിനേക്കാള്‍ ആഴത്തിലുള്ളതായിരുന്നു വിതരണരംഗത്തുനിന്നും നേരിട്ടറിഞ്ഞ പ്രശ്നങ്ങള്‍. ജാഥയുടെ പല സ്വീകരണ കേന്ദ്രങ്ങളിലും അഭിവാദ്യം അര്‍പ്പിക്കാനെത്തിയവരും കേള്‍ക്കാനെത്തിയവരുമാണ് കൂടുതല്‍ സംസാരിച്ചത്. പരാതികളും പരിഭവങ്ങളും പറയാന്‍... രോഷം പ്രകടിപ്പിക്കുവാന്‍.... ഈ സ്ഥാപനത്തെ രക്ഷിക്കാന്‍ ഞങ്ങളുണ്ട് എന്ന് നെഞ്ചുറപ്പോടെ ഉച്ചത്തില്‍ വിളിച്ചു പറയാന്‍.... വൈദ്യുതി ബോര്‍ഡിനെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുന്നതാണ് ആ വാക്കുകളും ആവേശവും. അതില്‍ തൊഴിലാളികളുണ്ടായിരുന്നു, ഓഫീസര്‍മാരുണ്ടായിരുന്നു, സാധാരണക്കാരുണ്ടായിരുന്നു, പൊതു പ്രവര്‍ത്തകരുണ്ടായിരുന്നു, ഭരണപക്ഷത്തോടൊപ്പമുള്ളവരും പ്രതിപക്ഷത്തോടൊപ്പമുള്ളവരുമുണ്ടായിരുന്നു.

പൊതുമേഖലയില്‍ കരുത്താര്‍ജിച്ച് മുന്നോട്ടു പോയിരുന്ന സംസ്ഥാന വൈദ്യുതിബോര്‍ഡിന്റെ ഖ്യാതി കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ടാണ് കുത്തനെ ഇടിഞ്ഞത്. കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ചതുമാത്രമാണ് അതിനുകാരണം എന്നു പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നത് പോലെയാകും. പൊതുമേഖലയോടുള്ള ഈ സര്‍ക്കാരിന്റെ നിഷേധസമീപനമാണ് വൈദ്യുതി ബോര്‍ഡിന്റെ തകര്‍ച്ചയുടെ അടിസ്ഥാന കാരണം എന്നത് കാണാതിരുന്നുകൂടാ. കേരളത്തില്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അനവധി പൊതുമേഖല സ്ഥാപനങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നഷ്ടത്തിലേക്ക് കൂപ്പുകുത്തി എന്ന വാര്‍ത്തകൂടി ഇതിനോട് കൂട്ടി വായിക്കേണ്ടതുണ്ട്.

വൈദ്യുതി രംഗത്തടക്കമുള്ള വിവിധ മേഖലകളില്‍ നവലിബറല്‍ നയങ്ങള്‍ ശക്തമായി നടപ്പാക്കിവരുന്ന പ്രധാനമന്ത്രി ശ്രീ. മന്‍മോഹന്‍സിങ്ങിന്റെ നേര്‍ അനുയായി തന്നെയാണ് നമ്മുടെ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടിയും. പ്രധാനമന്ത്രി പരസ്യമായി ചെയ്യുന്ന കാര്യങ്ങള്‍ ഇവിടെ രഹസ്യമായി ചെയ്യാന്‍ ശ്രമിക്കുന്നു എന്ന വ്യത്യാസം മാത്രമേയുള്ളൂ. ഈ ഹിഡന്‍ അജണ്ടയുടെ ഭാഗമായാണ് "ഇവിടെ പൊതുമേഖലകള്‍ തകരുന്നത്, പെന്‍ഷന്‍ പങ്കാളിത്തമാകുന്നത്, വൈദ്യുതി ബോര്‍ഡ് ക്ഷയിക്കുന്നത്. സൌജന്യകണക്ഷനുകള്‍ ഇല്ലാതാവുന്നതും, സാധനസാമഗ്രികള്‍ ലഭ്യമല്ലാതാവുന്നതും, നിയമനങ്ങളും പ്രമോഷനു കളും സ്തംഭിക്കുന്നതും, ആനുകൂല്യങ്ങള്‍ വൈകുന്നതും....'' അങ്ങിനെ ഒക്കെ എല്ലാം.

വൈദ്യുതിബോര്‍ഡിനെ കാര്യക്ഷമമാക്കാനും നിലവിലെ കെടുകാര്യസ്തത അവസാനിപ്പിക്കാനും വേണ്ട നടപടികള്‍ സ്വികരിക്കുമെന്നാണ്, ജാഥകളുടെ സമാപന ദിവസം പുതിയ ബോര്‍ഡ് ചെയര്‍മാന്‍, ഉറപ്പുനല്‍കിയത്. മുഴുവന്‍ ജീവനക്കാരുടേയും ഓഫീസര്‍മാരുടേയും പിന്തുണ ആ ശ്രമങ്ങള്‍ക്ക് ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. പൊതുമേഖലയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാന സര്‍ക്കാരിന്റെ നയം കൂടി തിരുത്തണം എന്നാണ് ഞങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3637
mod_vvisit_counterYesterday4324
mod_vvisit_counterThis Month91426
mod_vvisit_counterLast Month132633

Online Visitors: 46
IP: 54.167.216.239
,
Time: 23 : 27 : 31