KSEBOA - KSEB Officers' Association

Monday
Jun 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കെ.എസ്.ഇ.ബി.ഒ.എയും വൈദ്യുതി ബോര്‍ഡ് ചെയര്‍മാനുമായുള്ള ചര്‍ച്ച യും തീരുമാനങ്ങളും

കെ.എസ്.ഇ.ബി.ഒ.എയും വൈദ്യുതി ബോര്‍ഡ് ചെയര്‍മാനുമായുള്ള ചര്‍ച്ച യും തീരുമാനങ്ങളും

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Jathaപ്രക്ഷോഭ സന്ദേശ ജാഥയെ തുടര്‍ന്ന് കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ ബഹു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന് വൈദ്യുതി മേഖലയിലെ വിവിധപ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് നിവേദനം സമര്‍പ്പിച്ചിരുന്നു. നിവേദനത്തില്‍ ഉന്നയിച്ച കാര്യങ്ങളില്‍ 21-11-2012ന് വൈകീട്ട് 4മണിക്ക് വിശദമായി ചര്‍ച്ച ചെയ്യാമെന്നാണ് ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചത്. അതനുസരിച്ച് സംഘടനാപ്രസിഡന്റ് ബി.പ്രദീപ്, വര്‍ക്കിങ്ങ് പ്രസിഡന്റ് ജെ. സത്യരാജന്‍, ജനറല്‍ സെക്രട്ടറി എം.ജി.സുരേഷ് കുമാര്‍, ട്രഷറര്‍ എം.എ.ബാബു, വൈസ് പ്രസിഡന്റ് ശ്രീകുമാരിയമ്മ, സോണല്‍ സെക്രട്ടറി ശ്രീകുമാര്‍, സി.സി.അംഗം ടി.വി.ആഷ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നിവേദനത്തിലെ വിവിധ വിഷയങ്ങളോട് തികച്ചും പോസിറ്റിവായ സമീപനമാണ് ബോര്‍ഡ് ചെയര്‍മാന്റെ ഭാഗത്തു നിന്ന് ഉണ്ടായത്.
നിര്‍മ്മാണത്തിലിരിക്കുന്ന വിവിധ ജലവൈദ്യുതി പദ്ധതികള്‍ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്തു. പള്ളീവാസല്‍ വിപുലീകരണ പദ്ധതിയിലെ സ്തംഭനാവസ്ഥ പരിഹരിക്കുന്നതിന് സാങ്കേതികപ്രശ്നങ്ങളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും സാങ്കേതികപ്രശ്നങ്ങല്‍ പ്രത്യേകം പരിശോധിക്കുന്നതിനും നടപടിയുണ്ടാകുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഫീല്‍ഡ് ഓഫീസര്‍മാരെ വിശ്വാസത്തിലെടുത്തുകൊണ്ട് സമയബന്ധിതമായി പദ്ധതി തീര്‍ക്കുന്നതിന് മോണിറ്ററിങ്ങ് സംവിധാനം ശക്തമാക്കണമെന്ന നിര്‍ദ്ദേശത്തോടും കൃയാത്മകമായാണ് ചെയര്‍മാന്‍ പ്രതികരിച്ചത്. ബോര്‍ഡിന്റെ കരാറുകള്‍ ഏകപക്ഷീയമായിപ്പോകുന്നുവെന്നത് പദ്ധതികളെ ദോഷകരമായി ബാധിക്കുന്നുണ്ട്. അത് പരിഹരിക്കുന്നതിന് കരാര്‍ വ്യവസ്ഥകള്‍ പുതുക്കുന്നത് സംബധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുന്നതാണെന്നും ചെയര്‍മാന്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നത് ഫലപ്രദമാക്കുന്നതിന് പദ്ധതികളുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട പ്രാദേശിക അവലോകന സമിതികള്‍ പ്രവര്‍ത്തനക്ഷമമാക്കും. പദ്ധതിപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന നിലയിലുള്ള വിജിലന്‍സ് അടക്കമുള്ള ഇടപെടലുകളില്‍ ജീവനക്കാരേയും ഓഫീസര്‍മാരേയും വിശ്വാസത്തിലെടുക്കുന്ന സമീപനം ഉണ്ടാകും.
ബൈതരണി കല്‍ക്കരിപ്പാടം ഉപയോഗപ്പെടുത്തുന്നതിന് പ്രയോഗികമായി ചില തടസ്സങ്ങളുണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു. കേസ് 1, 2 ബിഡ്ഡിങ്ങുകള്‍ക്ക് ഇടയില്‍ കേരളത്തിന് യോജിക്കുന്ന ഒരു ബിഡ്ഡിങ്ങ് രീതി കണ്ടെത്താനാകുമെന്ന സംഘടനയുടെ നിലപാടിനോട് ചെയര്‍മാന്‍ യോജിച്ചു. "കേസ് 1.5" ബിഡ്ഡിന്റെ സാദ്ധ്യതകള്‍ പരിശോധീകാമെന്ന് ഉറപ്പുനല്‍കി. പ്രകൃതി വാതക നിലയങ്ങളില്‍ ബ്രഹ്മപുരം, കോഴിക്കോട് നിലയങ്ങളുടെ രൂപാന്തരണത്തിന് മുന്‍ഗണന നല്‍കണമെന്ന നമ്മുടെ ആവശ്യത്തോടും കൃയാത്മകമായാണ് ചെയര്‍മാന്‍ പ്രതികരിച്ചത്. ഐ.പി.പി പദ്ധതികളില്‍ അമിതതാല്‍പര്യം കാണിക്കുന്ന പ്രവണതയുണ്ടാകുന്നുവെന്ന ആക്ഷേപം ശരിയല്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എങ്കിലും ഇക്കാര്യത്തില്‍ സംഘടനക്ക് ആശങ്കയുണ്ടെന്നത് അദ്ദേഹത്തെ അറിയിച്ചു.
സോളാര്‍ അടക്കമുള്ള റിന്യൂവബിള്‍ ഊര്‍ജ്ജ സാദ്ധ്യതകള്‍ ഉപയോഗിക്കുന്നതിന് ചെയര്‍മാന്‍ നടത്തുന്ന ശ്രമങ്ങളില്‍ സംഘടനയുടെ നല്ല പിന്തുണയുണ്ടാകുമെന്ന് അറിയിച്ചു.
പ്രസരണ രംഗത്ത് നിലനില്‍ക്കുന്ന സതംഭനാവസ്ഥ പരിഹരിക്കുന്നതിന് ബോര്‍ഡ് തലത്തില്‍ ശ്രദ്ധയുണ്ടാകുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഇതു സംബന്ധിച്ച വിശദമായൊരു കുറിപ്പ് പ്രത്യേകം തയ്യാറാക്കി നല്‍കുന്നതാണെന്ന് സംഘടന അറിയിച്ചു.
വിതരണ മേഖലയില്‍ സാധന സാമഗ്രികളുടെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിന് ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു. മീറ്റര്‍ വാങ്ങുന്നതിന് വിജിലന്‍സ് ഇടപെടലുകള്‍ തടസ്സമായിട്ടുണ്ടെന്നും അത് പരിഹരിച്ചുവരുന്നതായുമാണ് അറിയിച്ചത്. ഫീല്‍ഡില്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ നല്ല ശ്രമമുണ്ടാകുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. വാഹന സൗകര്യം ഇല്ലാതാകുന്ന സാഹചര്യം ഒഴിവാക്കാന്‍ ദൂരപരിധിയില്‍ മാറ്റമുണ്ടാക്കാമെന്നും പുതുക്കിയ സര്‍ക്കാര്‍ നിരക്ക ബോര്‍ഡിലും ബാധകമാക്കാമെന്നും അദ്ദേഹം അറിയിച്ചു. ടാര്‍ജറ്റ് പുതുക്കുന്നതടക്കം ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കുന്ന നടപടികള്‍ ഉണ്ടാകണമെന്ന നമ്മുടെ ആവശ്യങ്ങള്‍ക്ക് ബോര്‍ഡ് തലത്തില്‍ അലോചിക്കാമെന്ന മറുപടിയാണ് ചെയര്‍മാന്‍ നല്‍കിയത്. മോഡല്‍ സെക്ഷന്‍ പരിഷ്കരണം തകര്‍ക്കുന്നതിനുള്ള ശ്രമം നടക്കുന്നുവെന്നതില്‍ സംഘടനക്കുള്ള ആശങ്ക ശക്തമായി ഉന്നയിച്ചു. ആവശ്യത്തിന് ജീവനക്കാരെ നല്‍കി മോഡല്‍ സെക്ഷനുകളെ ശക്തിപ്പെടുത്തണമെന്നും സെക്ഷനുകളുടെ വിഭജനവും പുന്:ക്രമീകരണവും അനിവാര്യമാണെന്നും നമ്മള്‍ ആവശ്യപ്പെട്ടു. സെക്ഷനുകളെ ജോലി ഭാരം കൂടി കണക്കിലെടുത്ത് എ., ബി., സി തുടങ്ങിയ കാറ്റഗറിയായി തിരിച്ച് പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാമെന്ന ചെയര്‍മാന്റെ അഭിപ്രായത്തോട് ഭൂവിസ്തൃതി, ഉപഭോക്താക്കളുടെ എണ്ണം, ലൈനുകളുടേയും ട്രാന്‍സ്ഫോര്‍മറുകളുടേയും അളവ് എന്നവയെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള സമീപനമുണ്ടാകണമെന്നും ഏകജാലകസംവിധാനമടക്കം മോഡല്‍ സെക്ഷന്‍ ശക്തപ്പെടുത്താനുള്ള നടപടികളുണ്ടാകണമെന്നും സംഘടന ആവശ്യപ്പെട്ടു.
വൈദ്യുതി അപകടങ്ങള്‍ പെരുകിവരുന്ന സാഹചര്യത്തില്‍ സംഘടനക്കുള്ള ശക്തമായ ആശങ്ക ചര്‍ച്ചയില്‍ ഉന്നയിച്ചു. അപകടത്തില്‍പ്പെടുന്ന ജീവനക്കാരോട് അനുകമ്പപോലുമില്ലാത്ത സമീപനമാണ് ബോര്‍ഡ് സ്വീകരിക്കുന്നതെന്ന് നാം ചൂണ്ടിക്കാട്ടി. വടകര നടുവണ്ണൂര്‍ സെക്ഷനിലെ സന്തോഷ്, കോട്ടയം തെങ്ങണ സെക്ഷനിലെ വിഷ്ണുരാജ്,എന്നിങ്ങനെ അപകടങ്ങളില്‍ നിന്ന് ജോലിചെയ്യാനാകാത്തവിധം അംഗവൈകല്യം സംഭവിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടാകുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വൈദ്യുതി മന്ത്രിതന്നെ അപകടത്തില്‍പ്പെട്ടവരേയും കുടുംബാംഗങ്ങളേയും ആശ്വസിപ്പിക്കുകയും അടിയന്തിര സഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ചീഫ് എഞ്ചിനീയര്‍മാര്‍ പോലും അന്വേഷിക്കാന്‍ തയ്യാറാകുന്നില്ല. അപകടമുണ്ടാകുമ്പോള്‍ സസ്പെന്റ് ചെയ്യാന്‍ ഒരാളെ വേണമെന്ന അന്വേഷണമാണ് ബോര്‍ഡില്‍ നിന്ന് ഉണ്ടാകുന്നത്. ഇക്കാര്യങ്ങളില്‍ ബോര്‍ഡ് കുറേക്കൂടി മനുഷ്യത്വപരമായ സമിപനം സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. വൈദ്യുതി സുരക്ഷ സംബന്ധിച്ച് സംഘടന നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ പ്രകാശനവും സെമിനാറും 2012ഡിസംബര്‍ 20ന് തിരുവനത്തപുരത്ത് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അറിയിച്ചു. കുറേക്കൂടി ഗൗരവമായി ഈ പ്രശ്നത്തെ കാണുമെന്നും ഫലപ്രദമായ ഇടപെടലുണ്ടാകുമെന്നും ചെയര്‍മാന്‍ ഉറപ്പുനല്‍കി. സേഫ്റ്റിക്ക് പ്രത്യേക വിഭാഗം വേണമെന്ന നമ്മുടെ ആവശ്യത്തോടും പോസിറ്റിവായ പ്രതികരണമാണ് ചെയര്‍മാന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
കരിയര്‍ സ്റ്റാഗ്നേഷന്‍ അടക്കമുള്ള സര്‍വീസ് പ്രശ്നങ്ങളും വിശദമായി ചര്‍ച്ച ചെയ്തു. സിവില്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളില്‍ കരിയര്‍ സ്റ്റാഗ്നേഷന്‍ കടുത്ത അസംതൃപ്തി സൃഷ്ടിക്കുന്നുണ്ട്. ഇത് ശശ്വതമായി പരിഹരിക്കണം. അതോടൊപ്പം വിവിധ വിഭാഗങ്ങള്‍ക്ക് ലഭ്യമായ ക്വോട്ടാ പ്രമോഷനുകള്‍ ഇല്ലാതാകുന്ന സ്ഥിതി അനുവദിക്കാനുമാകില്ല. പ്രമോഷനുകളിലേയും നിയമനങ്ങളിലേയും കാലതാമസം പരിഹരിക്കണം. ബോര്‍ഡിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഓഫീര്‍മാര്‍ക്കും കൃത്യമായ ഒരു കരിയര്‍ ഗ്രോത്ത്പ്ലാന്‍ ഉണ്ടാകേണ്ടതിന്റെ അനിവാര്യതയും സംഘടന ഉന്നയിച്ചു. അസിസ്റ്റന്റ് എഞ്ചിനീയര്‍മാരില്‍ നിന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരിലേക്കുള്ള പ്രമോഷന്‍ പ്രശ്നം തസ്തിക അപ്ഗ്രഡേഡ് ചെയ്തുകൊണ്ട് പരിഹരിക്കുന്നതിന് 2011ല്‍ എടുത്ത തീരുമാനം ഒരു പരിധിവരെ ഫലപ്രദമായിരുന്നുവെന്നും നാം അറിയിച്ചു. ഈ ഫയല്‍ വീണ്ടും സര്‍ക്കാര്‍ അനുമതിക്ക് സമര്‍പ്പിക്കാമെന്നും അതിനിടയില്‍ത്തന്നെ കരിയര്‍ ഗ്രോത്ത് പ്ലാന്‍ സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചയാകാമെന്നും ചെയര്‍മാന്‍ അറിയിച്ചു. റിന്യൂവബിള്‍ ഊര്‍ജ്ജ സാദ്ധ്യതകകള്‍ ഉപയോഗപ്പെടുത്തുന്നതിനും സുരക്ഷക്ക് പ്രത്യേക സംവിധാനമുണ്ടാക്കുന്നതിലുമൊക്കെ ആവശ്യമായി വരുന്ന തസ്തികകള്‍ ഫലപ്രദമായി സര്‍വീസ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സഹായകമാകുമെന്ന പ്രതീക്ഷയാണ് സംഘടനക്കുള്ളത്. ഇക്കാര്യത്തില്‍ ക്രിയാത്മകമായ നിലപാടുണ്ടാകുമെന്ന് ചെയര്‍മാനും അറിയിച്ചു. എ.ഇ., എസ്.എസ്. തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിന് ഉടനെ നടപടിയെടുക്കാമെന്നും അദ്ദേഹം അറിയിച്ചു.
സ്ഥലംമാറ്റങ്ങളില്‍ വ്യാപകമായി മാനദണ്ഡലംഘനങ്ങള്‍ ഉണ്ടാകുന്നതില്‍ സംഘടനക്കുള്ള കടുത്ത പ്രതിഷേധം നാം രേഖപ്പെടുത്തി. ഉണ്ടായിട്ടുള്ള അപാകതകള്‍ പരിഹരിക്കുന്നതില്‍ നടപടിയുണ്ടാകത്തതിലും നമുക്ക് കടുത്ത വിയോജിപ്പുണ്ട്. ഇത് പരിഹരിക്കണം. സ്ഥലം മാറ്റ മാനദണ്ഡങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സ്ഥലം മാറ്റങ്ങളില്‍ മാനദണ്ഡലംഘനം ഒഴിവാക്കുന്നതിന് സുതാര്യത ഉറപ്പുവരുത്തണം എന്ന നമ്മുടെ ആവശ്യത്തോട് സ്ഥലം മാറ്റ നടപടികള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാമെന്ന് ചെയര്‍മാന്‍ അറിയിച്ചു. അടുത്ത ജനറല്‍ ട്രാന്‍സ്ഫറോടെ സ്ഥലം മാറ്റ അപേക്ഷകളും പരിശോധനകളും പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കുന്നതിന് ശ്രമിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. ഇക്കാര്യത്തിന് സംഘടനയുടെ മുഴുവന്‍ പിന്തുണയുമുണ്ടാകുമെന്ന് സംഘടന അറിയിച്ചു.
ഐ.ടി ഇംപ്ലിമെന്റേഷന്‍ ശക്തിപ്പെടുത്തുന്നതടക്കമുള്ള വിവിധ വിഷയങ്ങള്‍ കൂടി ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു. പൊതുവേ ഫലപ്രദമായ ചര്‍ച്ചയാണ് നടന്നത്. സംഘടന നടത്തിയ ശക്തമായ കാമ്പയിനും മറ്റു സംഘടനകളുമായിച്ചെര്‍ന്ന് രൂപപ്പെടുത്തിയ വിപുലമായ ഐക്യവുമാണ് ഇത്തരമൊരു ചര്‍ച്ചക്ക് കളമൊരുക്കിയത്. നാമുന്നയിച്ച ആവശ്യങ്ങളിള്‍ തികച്ചും വസ്തുതാപരമാണെന്ന് വൈദ്യുതി ബോര്‍ഡിനെ ബോധ്യപ്പെടുത്താനായി എന്നതാണ് ഈ ചര്‍ച്ചകൊണ്ടുണ്ടായ നേട്ടം. നല്‍കിയിട്ടുള്ള ഉറപ്പുകള്‍ക്കനുസരിച്ചുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്നുതന്നെയാണ് കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം തന്നെ ഈ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാനുതകുന്ന ശക്തമായ യോജിച്ച പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ഈ ചര്‍ച്ച ഉപയോഗപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3101
mod_vvisit_counterYesterday5161
mod_vvisit_counterThis Month112619
mod_vvisit_counterLast Month141147

Online Visitors: 75
IP: 54.81.112.7
,
Time: 13 : 31 : 08