KSEBOA - KSEB Officers' Association

Friday
Apr 28th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഇന്റേണല്‍ ഓഡിറ്റ്

ഇന്റേണല്‍ ഓഡിറ്റ്

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Auditഇന്റേണല്‍ ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ഒരു കുറിപ്പ് വൈദ്യുതി ബോര്‍ഡ്, എല്ലാ തൊഴിലാളി/ഓഫീസര്‍ സംഘടനകള്‍ക്കും നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പഠിക്കുന്നതിന് സംഘടന ഒരു സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലേ നമുക്ക് ഇക്കാര്യത്തില്‍ സമഗ്രമായ ഒരു നിലപാട് സ്വീകരിക്കാനാകൂ. എങ്കിലും ബില്ലുകളുടെ പ്രീ-ഓഡിറ്റുമൊക്കെയായി ബന്ധപ്പെട്ട് സ്ഥാപനത്തില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന തര്‍ക്കങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ കുറിപ്പ് സംബന്ധിച്ച് ഒരു പ്രാഥമിക നിരീക്ഷണം നടത്തേണ്ടതുണ്ട് എന്നു തോന്നുന്നു.

കുറിപ്പില്‍ പരാമര്‍ശിക്കപ്പെടുന്ന ഉദ്യോഗസ്ഥ പുനര്‍വിന്യാസമടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഈ ചര്‍ച്ചകള്‍ കേവലം ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തിലൊതുങ്ങേണ്ടതല്ല. സ്ഥാപനത്തിന്റെ ആഭ്യന്തര പരിശോധനകളുടെ ഉദ്ദേശം എന്താണെന്നതുകൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. ബോര്‍ഡ് പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കുന്നതിനുള്ള ഉപാധിയായാണത് മാറേണ്ടത്. അല്ലാതെ സകല പ്രവര്‍ത്തനങ്ങളേയും എന്തോ കുഴപ്പമുണ്ടായിട്ടുണ്ട് എന്ന മുന്‍വിധിയോടെ കാണുകയും തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഒന്നായല്ല.
എല്ലാവരേയും സംശയത്തോടെ കാണുന്ന ഒരു പ്രവണത കുറച്ചുകാലമായി ബോര്‍ഡില്‍ രൂപപ്പെട്ടു വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പരമാവധി തടകള്‍ സൃഷ്ടിക്കലാണ് ഉന്നത മാനേജ്മെന്റിന്റെ ദൌത്യമെന്ന ചിന്താഗതി രൂപപ്പെട്ടിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ അവിശ്വാസത്തിന്റെ ഈ സമീപനം തന്നെയാണ് ഓഡിറ്റ് സംബന്ധിച്ച് തയ്യാറാക്കിയ കുറിപ്പും പുലര്‍ത്തുന്നത്. തടകള്‍ കൂടുതല്‍ വ്യാപകമാക്കുക എന്നതുതന്നെ ആണ് ഇതിന്റെയും പൊതു സമീപനം.

വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ചുനടന്ന പഠനങ്ങളിലെല്ലാം കണ്ടെത്തിയ പ്രധാനപ്പെട്ട ഒന്ന് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും പ്രക്രിയയിലൂന്നുന്നു (പ്രൊസീഡ്യുര്‍ ഓറിയന്റഡ്) എന്നതാണ്. പ്രവര്‍ത്തനക്ഷമതയേക്കാള്‍ പ്രക്രിയയിലൂന്നുന്ന ഈ സമീപനം മാറ്റിയെടുക്കുന്നതിനാണ് കുറേക്കാലമായി നാം ശ്രമിച്ചുവരുന്നത്. പ്രൊസിഡ്യുര്‍ ആഡിറ്റ് അല്ല പെര്‍ഫോമന്‍സ് ആഡിറ്റ് ആണ് പ്രധാനപ്പെട്ടതെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സിസ്റം ചേഞ്ച് അടക്കമുള്ള ഒട്ടേറെ പരിഷ്കരണങ്ങളിലേക്ക് നാം പോയത്. അത് സാമാന്യം മെച്ചപ്പെട്ട ഫലം നല്‍കിത്തുടങ്ങുകയും ചെയ്തിരുന്നു. ഈ മാറ്റത്തെ ശക്തിപ്പെടുത്തുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്.

എന്നാല്‍ കഴിഞ്ഞ ഒന്നൊന്നരക്കൊല്ലമായി നാമൊരു തിരിച്ചുനടത്തത്തിലായിരുന്നു. പെര്‍ഫോമന്‍സ് ആഡിറ്റ് ശക്തിപ്പെടുത്തുന്നതിനുതകുന്ന ചില നിര്‍ദ്ദേശങ്ങള്‍ കുറിപ്പിലുണ്ടെങ്കിലും ഈ തിരിച്ചുനടത്തത്തിന്റെ വേഗത കൂട്ടുന്നതാണ് ഇപ്പോള്‍ വിതരണം ചെയ്യപ്പെട്ടിട്ടുള്ള കുറിപ്പിന്റെ കാതല്‍. പൊതുവായ ഊന്നല്‍ പ്രൊസിഡ്യുര്‍ ആഡിറ്റില്‍ തന്നെയാണ്. ഇത് വണ്ടിക്കു പിന്നില്‍ കെട്ടിയ കുതിരയുടെ ഫലമാണ് ഉളവാക്കുക എന്ന് പറയാതെ വയ്യ.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday620
mod_vvisit_counterYesterday5168
mod_vvisit_counterThis Month143580
mod_vvisit_counterLast Month142377

Online Visitors: 65
IP: 107.22.127.78
,
Time: 03 : 15 : 56