KSEBOA - KSEB Officers' Association

Thursday
Mar 30th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി ബോര്‍ഡിന്റേത് വന്‍ പിടിപ്പുകേട്: കമീഷന്‍

വൈദ്യുതി ബോര്‍ഡിന്റേത് വന്‍ പിടിപ്പുകേട്: കമീഷന്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Power Crisisസംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് തടസ്സം കെഎസ്ഇബിയുടെ പിടിപ്പുകേടാണെന്ന് വൈദ്യുതി റെഗുലേറ്ററി കമീഷന്റെ രൂക്ഷവിമര്‍ശനം. ബോര്‍ഡിന്റെ ആസൂത്രണമില്ലായ്മയാണ് പ്രതിസന്ധിക്കു കാരണമെന്ന് കമീഷന്‍ കുറ്റപ്പെടുത്തി. അതേസമയം, ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ അടുത്ത വര്‍ഷം വൈദ്യുതി നിരക്കില്‍ യൂണിറ്റിന് രണ്ടു രൂപയുടെ വര്‍ധന അനിവാര്യമാകുമെന്ന് വൈദ്യുതി ബോര്‍ഡ് ബോധിപ്പിച്ചു. സംസ്ഥാനത്ത് വൈദ്യുതി അധികനിരക്കും പവര്‍കട്ടും ഏര്‍പ്പെടുത്തണമെന്ന കെഎസ്ഇബിയുടെ ആവശ്യത്തിന്മേല്‍ പൊതു തെളിവെടുപ്പ് നടത്തുമ്പോഴായിരുന്നു റെഗുലേറ്ററി കമീഷന്റെ രൂക്ഷവിമര്‍ശം.

 സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടെന്ന കാര്യം കമീഷന്‍ അംഗീകരിച്ചു. എന്നാല്‍, നിയന്ത്രണം വേണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെടുന്ന ബോര്‍ഡ് പ്രതിസന്ധി പരിഹരിക്കാന്‍ ക്രിയാത്മക നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് കമീഷന്‍ അംഗങ്ങളായ പി പരമേശ്വരനും മാത്യു ജോര്‍ജും കുറ്റപ്പെടുത്തി. സംസ്ഥാനത്തിനു പുറത്തുനിന്നു വൈദ്യുതി എത്തിക്കാന്‍ ഇടനാഴി ലഭിക്കാത്തത് പ്രശ്നമാകുന്നുണ്ടെന്ന് കെഎസ്ഇബി പറഞ്ഞു. ബോര്‍ഡിന്റെ പിടിപ്പുകേടിന്റെ ഉത്തമോദാഹരണമാണ് ഇതെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇടനാഴി ലഭിക്കുക. വ്യക്തമായ ആസൂത്രണം നടത്തി ഇടനാഴി മുന്‍കൂട്ടി ബുക്ക് ചെയ്യാത്തതാണ് വൈദ്യുതി എത്തിക്കാന്‍ തടസ്സമാകുന്നത്. ഇത് ബോര്‍ഡിന്റെ മാത്രം പിഴവാണ്. വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ കമീഷന്‍ നിര്‍ദേശിച്ച നടപടികള്‍പോലും ബോര്‍ഡ് സ്വീകരിച്ചില്ല. വാണിജ്യ സ്ഥാപനങ്ങളിലെയും പരസ്യ ബോര്‍ഡുകളിലെയും ദീപാലങ്കാരത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പാലിക്കാത്തത് ഉദാഹരണം. ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ക്കു പോലും ബോര്‍ഡ് വിച്ഛേദിക്കല്‍ നോട്ടീസ് നല്‍കിയില്ല. വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിന് എനര്‍ജി മാനേജ്മെന്റ് സെന്ററുമായി ചേര്‍ന്ന് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്യണമെന്ന കമീഷന്‍ നിര്‍ദേശവും അവഗണിച്ചു. വൈദ്യുതി നിയന്ത്രണത്തിനു പകരമുള്ള മറ്റു മാര്‍ഗങ്ങള്‍ ആരായുന്നതിന് വന്‍കിട ഉപയോക്താക്കളുടെ യോഗം വിളിക്കണമെന്ന് ബോര്‍ഡിനോട് നിര്‍ദേശിച്ചിരുന്നു. ഇതും നടപ്പാക്കിയില്ല.

പ്രതിദിനം ഏഴു കോടിയോളം രൂപയുടെ നഷ്ടമാണ് ഇപ്പോഴുള്ളതെന്ന് തെളിവെടുപ്പില്‍ ബോര്‍ഡ് പറഞ്ഞു. ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷം വൈദ്യുതി നിരക്ക് യൂണിറ്റിന് രണ്ടു രൂപ വീതം കൂട്ടേണ്ടി വരും. ലോഡ് ഷെഡിങ് നടപ്പാക്കിയിട്ടുള്ള പീക്ക് സമയത്തെ ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിലും ഓഫ് പീക്ക് സമയത്തെ ഉപയോഗം കൂടി. വ്യവസായങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനം ഓഫ് പീക്ക് സമയത്തേക്കു മാറ്റിയത് ഇതിനു കാരണമാണ്. വീടുകളിലെ ഇന്‍വര്‍ട്ടറുകളാണ് ഓഫ് പീക്കില്‍ ഉപയോഗം കൂട്ടുന്ന മറ്റൊരു ഘടകം. സംസ്ഥാനത്ത് 15 ലക്ഷത്തോളം ഇന്‍വര്‍ട്ടറുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ലോഡ് ഷെഡിങ് മെയ് വരെ തുടരണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. വൈദ്യുതി നിയന്ത്രണവും അധികനിരക്കും ഏര്‍പ്പെടുത്താനുള്ള ബോര്‍ഡ് നീക്കത്തെ ഉപയോക്താക്കളുടെ പ്രതിനിധികള്‍ ശക്തമായി എതിര്‍ത്തു. ബോര്‍ഡിന്റെ ആവശ്യത്തിനുമേലുള്ള കമീഷന്റെ തീരുമാനം ഏതാനും ദിവസങ്ങള്‍ക്കകം ഉണ്ടാവും.

Source- Deshabhimani

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4074
mod_vvisit_counterYesterday4217
mod_vvisit_counterThis Month137104
mod_vvisit_counterLast Month108586

Online Visitors: 62
IP: 54.211.104.247
,
Time: 21 : 59 : 29