KSEBOA - KSEB Officers' Association

Saturday
Jun 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കേരളത്തിന് അനുവദിച്ച കല്‍ക്കരിപാടം റദ്ദാക്കി

കേരളത്തിന് അനുവദിച്ച കല്‍ക്കരിപാടം റദ്ദാക്കി

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Coalവൈദ്യുതി ഉത്പാദനത്തിനായി കേരളത്തിന് അനുവദിച്ച കല്‍ക്കരിപാടം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഒഡീഷയിലെ വൈതരണയില്‍ അനുവവദിച്ച കല്‍ക്കരിപാടം ഇതേവരെ ഉപയോഗിക്കാത്തതാണ് റദ്ദാക്കലിന് ഇടയാക്കിയത്. കല്‍ക്കരി ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് കത്തു നല്‍കിയിരുന്നു.  കല്‍ക്കരിപ്പാടം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാന്‍ സംസ്ഥാനത്തിന് കാര്യമായ താല്‍പര്യം ഉണ്ടായില്ല. തുടര്‍ നടപടി കൈക്കൊണ്ടതുമില്ല. ഏറ്റവും ഒടുവില്‍ അനുവദിച്ച പാടവും നഷ്ടപ്പെട്ടു. ഇതിന് ഇതുവരെ ചെലവാക്കിയ പണം പോയത് മാത്രമാണ് മിച്ചം.

കേരളം, ഒഡിഷ, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കാണ് വൈദ്യുതി ഉല്‍പാദനത്തിനായി ഒഡിഷയിലെ വൈതരണിയില്‍ 2007ലാണ് കേന്ദ്രസര്‍ക്കാര്‍ കല്‍ക്കരിപ്പാടം അനുവദിച്ചത്. അഞ്ച് വര്‍ഷ കാലാവധിയാണ് നല്‍കിയത്. 2007ല്‍ എല്‍ഡിഎഫ് കാലത്താണ് കേന്ദ്രസര്‍ക്കാര്‍ കേരളം, ഒഡിഷ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്ക് ഒഡിഷയിലെ ബൈതരണ ബ്ലോക്കിലെ കല്‍ക്കരിപ്പാടത്ത് ഖനനാവകാശം നല്‍കിയത്. ഖനനത്തിനായി മൂന്ന് സര്‍ക്കാരും ചേര്‍ന്ന് ബൈതരണി വെസ്റ്റ് കോള്‍ കമ്പനി രൂപീകരിച്ചു. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നോട്ടുപോകുകയും ചെയ്തു. 

 

എ.കെ. ബാലന്‍ വൈദ്യുതി മന്ത്രിയായിരിക്കെ കാസര്‍കോട് ജില്ലയിലെ ചീമേനിയില്‍ സൂപ്പര്‍ താപനിലയമുണ്ടാക്കാനും കല്‍ക്കരി എത്തിച്ച് വൈദ്യുതിയാക്കാനുമായിരുന്നു പദ്ധതിയിട്ടു. 1500 മെഗാവാട്ട് ശേഷിയുള്ള നിലയത്തില്‍ എല്‍.എന്‍. ജി. ടെര്‍മിനല്‍ വരുന്നതോടെ പ്രകൃതിവാതകമുപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനും വിഭാവനം ചെയ്തിരുന്നു. ഇതിനായി ചീമേനിയില്‍ ഭൂമിയും ബോര്‍ഡിന് ലഭിച്ചു. കെ.എസ്.ഐ.ഡി.സിയുടെ ആഭിമുഖ്യത്തില്‍ താപനിലയം യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ ഏറെ മുന്നോട്ടു പോയി. ഇതിനിടെ പരിസ്ഥിതിയുടെ പേരില്‍ കടുത്ത എതിര്‍പ്പ് പ്രദേശത്തുണ്ടായി. ചീമേനി പദ്ധതി ശീതീകരണിയിലായതോടെ ഒഡിഷയില്‍ തന്നെ പ്ളാന്‍റ് സ്ഥാപിക്കുന്നതിന് നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. എന്‍ടിപിസി സംയുക്തസംരംഭത്തിനില്ലെന്നും കല്‍ക്കരി നല്‍കിയാല്‍ അതുപയോഗിച്ച് ഉണ്ടാക്കുന്ന വൈദ്യുതിയില്‍ ദിവസം 500 മെഗാവാട്ട് വൈദ്യുതി നല്‍കാമെന്നും ഉപാധിവച്ചു.

2020 ല്‍ പൂര്‍ത്തിയാകുന്ന വൈതരണി പദ്ധതി നടപ്പാകുന്നതോടെ 1000 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പാടം റദ്ദാക്കിയതോടെ ഈ പദ്ധതി വൈകാനാണ് സാധ്യത. കഴിഞ്ഞ ഒക്ടോബറിലാണ് വൈദ്യുതി പ്ലാന്റ് വൈതരണിയില്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. കേരളം , ഗുജറാത്ത്, ഒറീസ എന്നീ സംസ്ഥാനങ്ങള്‍ സംയുക്തമായി രൂപവല്‍ക്കരിക്കുന്ന കമ്പനിയുടെ നേതൃത്വത്തിലാണ് പ്ലാന്റ് പ്രവര്‍പ്പിക്കാന്‍ ധാരണയായിരുന്നത്. ഒറീസയില്‍നിന്ന് ഇന്ത്യാഗവണ്മെന്റ് അഞ്ച് മില്യന്‍ മെട്രിക് ടണ്‍ കല്‍ക്കരിയാണ് മൂന്ന് സംസ്ഥാനങ്ങള്‍ക്കുമായി അനുവദിച്ചിരുന്നത്.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3922
mod_vvisit_counterYesterday5283
mod_vvisit_counterThis Month118093
mod_vvisit_counterLast Month149108

Online Visitors: 69
IP: 54.225.37.159
,
Time: 16 : 00 : 18