KSEBOA - KSEB Officers' Association

Tuesday
Jun 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേരളത്തെ ഇരുട്ടിലാക്കും

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേരളത്തെ ഇരുട്ടിലാക്കും

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Gadgilഅതിരപ്പിള്ളിയടക്കം കേരളത്തിന്റെ വൈദ്യുതി വികസന സംരംഭങ്ങള്‍ക്ക് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിനയാകുമെന്ന് വിദഗ്ധര്‍. റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിച്ചാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച 500 മെഗാവാട്ടിന്റെ ചെറുകിട പദ്ധതികളും 4000 മെഗാവാട്ടിന്റെ വന്‍കിട പദ്ധതികളും അട്ടിമറിക്കപ്പെടും. ചെറുകിട പദ്ധതികള്‍ക്കുള്‍പ്പെടെ കേന്ദ്രാനുമതി വേണ്ടിവരും. നേരത്തേ, 25 മെഗാവാട്ടില്‍ കൂടുതല്‍ ഉല്‍പ്പാദനശേഷിയുള്ളതോ 100 കോടി രൂപയില്‍ കൂടുതല്‍ ചെലവ് വരുന്നതോ ആയ പദ്ധതികള്‍ക്കേ കേന്ദ്രാനുമതി ആവശ്യമുണ്ടായിരുന്നുള്ളു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറയുന്ന പരിസ്ഥിതി ദുര്‍ബലമേഖലയായ പശ്ചിമഘട്ടപ്രദേശത്താണ് സംസ്ഥാനത്തെ കൂടുതല്‍ വൈദ്യുതി പദ്ധതികളും വിഭാവനം ചെയ്തിട്ടുള്ളത്. ജലവൈദ്യുത പദ്ധതികള്‍ മാത്രമല്ല, താപ, സൗരോര്‍ജ, കാറ്റാടി പദ്ധതികള്‍ക്കും പുതിയ നിബന്ധന തടസ്സമാകും. ഇരുപതുവര്‍ഷത്തെ ശ്രമത്തിനൊടുവിലാണ് 2007 ജൂണ്‍ 18ന് തൃശൂരിലെ അതിരപ്പിള്ളി പദ്ധതിക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്. 2012 മാര്‍ച്ച് 31നകം പദ്ധതി തുടങ്ങണമെന്നാണ് അനുമതിപത്രത്തില്‍ പറഞ്ഞിരുന്നത്. ഇതിനിടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ 163 മെഗാവാട്ടിന്റെ പദ്ധതി അടഞ്ഞ അധ്യായമായി. ചാലക്കുടിപ്പുഴയില്‍ത്തന്നെ നിര്‍ദേശിക്കപ്പെട്ട കണ്ണംകുഴി (10 മെഗാവാട്ട്), ആനക്കയം (ഒമ്പത്), പൊരിങ്ങല്‍കുത്ത് എക്സ്റ്റന്‍ഷന്‍ (48) എന്നിവയ്ക്കും റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ അനുമതി നിഷേധിക്കപ്പെടും.

പാലക്കാട് ജില്ലയിലെ പാത്രക്കടവ് (70), കോഴിക്കോട് ചാലിയാര്‍ (7.5), ഉറുമിചെമ്പുകടവ് (12), ചാത്തംകോട്ട് നട (7.5), ആനക്കാമ്പയല്‍ (ആറ്), പശുക്കടവ് (3.5) തുടങ്ങിയവ അനുമതി കിട്ടാനുള്ള പദ്ധതികളില്‍പ്പെടുന്നു. ഇടുക്കിയിലെ ചെങ്കുളം (76), തോട്ടിയാര്‍ (40), കോഴിക്കോട് വിലങ്ങാട് (7.5) അടക്കം നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയ പദ്ധതികളുടെ കാര്യവും അനിശ്ചിതത്വത്തിലാണ്.

കേന്ദ്ര അനുമതിക്ക് സമര്‍പ്പിച്ച ചീമേനി താപപദ്ധതി (രണ്ടു ഘട്ടങ്ങളിലായി 2400 മെഗാവാട്ട്), ബ്രഹ്മപുരം ഗ്യാസ് പ്ലാന്റ് (1026), കായംകുളം എക്സ്റ്റന്‍ഷന്‍ (1000), പൂയംകുട്ടി (മൂന്നു ഘട്ടങ്ങളിലായി 1500) തുടങ്ങിയവയെല്ലാം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലാണ്.

കേരളത്തില്‍ 63 താലൂക്കില്‍ 42ഉം പരിസ്ഥിതി സംരക്ഷണമേഖലയില്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പതിമൂന്ന് എണ്ണം അതീവ ലോല (മോസ്റ്റ് സെന്‍സിറ്റീവ്) പ്രദേശമാണ്. ഇവിടങ്ങളില്‍ മരക്കൊമ്പ് വെട്ടാന്‍പോലും അനുവാദമില്ല. അമ്പതുവര്‍ഷംകഴിഞ്ഞ അണക്കെട്ടുകളെല്ലാം ഉപേക്ഷിക്കണമെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

 

Source- Deshabhimani

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2217
mod_vvisit_counterYesterday5545
mod_vvisit_counterThis Month134119
mod_vvisit_counterLast Month149108

Online Visitors: 81
IP: 54.162.211.170
,
Time: 10 : 50 : 27