KSEBOA - KSEB Officers' Association

Sunday
Jul 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങള്‍ പെരുകുന്നു

സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങള്‍ പെരുകുന്നു

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Safety Seminarസംസ്ഥാനത്ത് വൈദ്യുതി അപകടങ്ങള്‍ പെരുകുന്നതായി കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പഠനറിപ്പോര്‍ട്ട്. 2011 - 12 ല്‍ 460 അപകടങ്ങളിലായി 212 പേരാണ് മരിച്ചത്. ഇതില്‍ 123 പേര്‍ വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് വൈദ്യുതാഘാതം ഏറ്റവരാണ്. അതില്‍ത്തന്നെ 94 പേര്‍ പൊതുജനങ്ങളായിരുന്നുവെന്നും അസോസിയേഷന് കീഴിലെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പവര്‍ സെക്ടര്‍ സ്റ്റഡീസിന്റെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

 വൈദ്യുതി ലൈനിന് സമീപം മറ്റാവശ്യങ്ങള്‍ക്കായി ഇരുമ്പുതോട്ടി ഉപയോഗിക്കുമ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടിയതുമൂലമാണ് 32 പേര്‍ക്ക് ജീവന്‍ നഷ്ടമായത്. മതിയായ ബോധവത്കരണം മാത്രമാണ് അപകടം കുറയ്ക്കാനുള്ള പോംവഴിയെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.ജി. സുരേഷ്‌കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈദ്യുതി ബോര്‍ഡിന് വ്യക്തമായ സുരക്ഷാനയം ഇല്ലെന്നതും അപകടനിരക്ക് ഉയരാന്‍ കാരണമാകുന്നുണ്ട്.

2008-09 ല്‍ മൊത്തം 305 അപകടങ്ങള്‍ നടന്നു. അതില്‍ 181 പേര്‍ മരിക്കുകയും ചെയ്തു. 2009 -10 ല്‍ 410 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ 200 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 88 പേര്‍ പൊതുജനങ്ങളാണ്. 2010 -11 ല്‍ 400 അപകടങ്ങളിലായി 215 പേര്‍ മരിച്ചു.

വൈദ്യുതി സുരക്ഷാപ്രശ്‌നങ്ങള്‍ സംബന്ധിച്ച് വ്യാഴാഴ്ച അസോസിയേഷന്റെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. ഉച്ചയ്ക്ക് 1.30 ന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യാ ചേംബേഴ്‌സില്‍ നടക്കുന്ന ശില്പശാല വൈദ്യുത ബോര്‍ഡ് ചെയര്‍മാന്‍ എം. ശിവശങ്കര്‍ ഉദ്ഘാടനം ചെയ്യും. പഠന റിപ്പോര്‍ട്ടിന്റെ പ്രകാശനവും സെമിനാറിനൊപ്പം നടക്കും. സി കാപ്‌സ് ചെയര്‍മാന്‍ ബോസ് ജേക്കബ്, അസോസിയേഷന്‍ ഭാരവാഹികളായ ശ്രീകുമാര്‍, ഹരികുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Safety Seminar

Source- Mathrubhumi

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2704
mod_vvisit_counterYesterday4908
mod_vvisit_counterThis Month121372
mod_vvisit_counterLast Month153396

Online Visitors: 82
IP: 23.20.193.33
,
Time: 12 : 19 : 14