KSEBOA - KSEB Officers' Association

Monday
Jul 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നില്ല; വൈദ്യുതി ബോര്‍ഡ്‌ പ്രതിസന്ധിയില്‍

സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നില്ല; വൈദ്യുതി ബോര്‍ഡ്‌ പ്രതിസന്ധിയില്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
No Subsidyവൈദ്യുതി ചാര്‍ജ്‌ വര്‍ധനയില്‍നിന്നും താപവൈദ്യുതി സര്‍ചാര്‍ജില്‍നിന്നും 120 യൂണിറ്റില്‍ താഴെയുള്ള ഗാര്‍ഹിക ഉപയോക്‌താക്കളെയും കാര്‍ഷിക ഉപയോക്‌താക്കളെയും ഒഴിവാക്കിയതിനു പകരമായി വൈദ്യുതി ബോര്‍ഡിനു നല്‍കേണ്ട സബ്‌സിഡി തുകയായ 200 കോടി നല്‍കുന്നതില്‍നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങി. ഇതോടെ ബോര്‍ഡിന്റെ സാമ്പത്തിക സ്‌ഥിതി കൂടുതല്‍ മോശമായി.

 മന്ത്രിസഭായോഗത്തിന്റെ അനുമതിയില്ലാതെ തുടര്‍ന്നുള്ള തുക അനുവദിക്കാന്‍ കഴിയില്ലെന്നാണ്‌ ധനവകുപ്പിന്റെ നിലപാട്‌. വൈദ്യുതി ചാര്‍ജ്‌ വര്‍ധിപ്പിച്ചശേഷം നല്‍കാനുള്ള 225 കോടിയില്‍ നല്‍കിയത്‌ 25 കോടി മാത്രം.

റഗുലേറ്ററി കമ്മിഷന്‍ വൈദ്യുതി ചാര്‍ജ്‌ ജൂലൈ 26- നു വര്‍ധിപ്പിച്ചപ്പോള്‍ 120 യൂണിറ്റുവരെ പ്രതിമാസ ഉപയോഗമുള്ള ഗാര്‍ഹിക ഉപയോക്‌താക്കളെയും കാര്‍ഷിക ഉപയോക്‌താക്കളെയും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സാധാരണക്കാര്‍ക്ക്‌ വൈദ്യുതി നിരക്കു വര്‍ധനയുടെ അധികഭാരം ഒഴിവാക്കാനായിരുന്നു ഈ തീരുമാനം. വൈദ്യുതി ചാര്‍ജ്‌ വര്‍ധനയുടെ 2012 ജൂലൈ മുതലുള്ള മുന്‍കാല പ്രാബല്യം കണക്കിലെടുക്കുമ്പോള്‍ 300 കോടി രൂപയാണ്‌ ഇളവുകള്‍ നല്‍കുന്നതിലൂടെ ബോര്‍ഡിനുണ്ടാകുന്ന വാര്‍ഷിക നഷ്‌ടം.

ഇതെത്തുടര്‍ന്ന്‌ 120 യൂണിറ്റുവരെയുള്ളവരെ ചാര്‍ജ്‌ വര്‍ധനയില്‍നിന്ന്‌ ഒഴിവാക്കുമ്പോള്‍ 175 കോടിയും കര്‍ഷകരെ ഒഴിവാക്കുന്നതിലൂടെ 21 കോടിയും ഫിക്‌സഡ്‌ ചാര്‍ജില്‍നിന്ന്‌ ഒഴിവാക്കുന്നതിലൂടെ 97 കോടിയും നഷ്‌ടം ഉണ്ടാകുമെന്ന്‌ ബോര്‍ഡ്‌ സര്‍ക്കാരിനെ അറിയിച്ചു. തുടര്‍ന്ന്‌ 300 കോടി കണക്കാക്കുമ്പോള്‍ ബോര്‍ഡിനുണ്ടാകുന്ന പ്രതിമാസ നഷ്‌ടമായ 25 കോടി രൂപ എല്ലാ മാസവും സബ്‌സിഡിയായി നല്‍കുമെന്ന കരാറില്‍ സര്‍ക്കാര്‍ ഒപ്പിടുകയായിരുന്നു. എന്നാല്‍, ഡിസംബര്‍ വരെ 150 കോടിരൂപയില്‍ ഒരു രൂപപോലും ബോര്‍ഡിന്‌ ലഭിച്ചിട്ടില്ല.

താപവൈദ്യുതി സര്‍ചാര്‍ജിന്റെ സബ്‌സിഡി നല്‍കാനും സര്‍ക്കാര്‍ വീഴ്‌ച്ചവരുത്തി. താപ വൈദ്യുതി വാങ്ങിയ ഇനത്തില്‍ സര്‍ചാര്‍ജ്‌ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ 120 യൂണിറ്റുവരെയുള്ള ഉപയോക്‌താക്കളെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്‌ ബോര്‍ഡിനുണ്ടാകുന്ന നഷ്‌ടം നികത്താന്‍ സബ്‌ഡിസി നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇതും നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്‌റ്റംബര്‍ വരെ താപവൈദ്യുതി സര്‍ചാര്‍ജായി യൂണിറ്റിന്‌ 25 പൈസ കണക്കാക്കി 50 കോടിയും ഒകേ്‌ടാബര്‍ മുതല്‍ ഡിസംബര്‍വരെ യൂണിറ്റിന്‌ 20 പൈസ നിരക്കില്‍ 25 കോടിയും സബ്‌സിഡിയായി ബോര്‍ഡിന്‌ കിട്ടാനുണ്ട്‌. നല്‍കിയത്‌ 25 കോടിമാത്രം. സര്‍ക്കാരിന്റെ നിലപാടു മൂലം ബോര്‍ഡിന്റെ സാമ്പത്തിക സ്‌ഥിതി കൂടുതല്‍ മോശമായതായി ബോര്‍ഡ്‌ വൃത്തങ്ങള്‍ പറഞ്ഞു. സര്‍ക്കാരിനെ ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും നടപടികള്‍ വേഗത്തിലുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Source- Mangalam

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday945
mod_vvisit_counterYesterday5046
mod_vvisit_counterThis Month129981
mod_vvisit_counterLast Month153396

Online Visitors: 81
IP: 54.145.101.33
,
Time: 04 : 06 : 15