KSEBOA - KSEB Officers' Association

Monday
Dec 11th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ പണിമുടക്കില്‍ കേരളം നിശ്ചലം

പണിമുടക്കില്‍ കേരളം നിശ്ചലം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Strikeപങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരായ രോഷത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെയും വിദ്യാലയങ്ങളുടെയും പ്രവര്‍ത്തനം സ്തംഭിച്ചു. 70 ശതമാനത്തിലധികം ജീവനക്കാരും അധ്യാപകരും ഐതിഹാസിക പണിമുടക്കിന്റെ ആദ്യദിനത്തില്‍ പങ്കാളികളായി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കെഎസ്ആര്‍ടിസി- ജല അതോറിറ്റി- കെഎസ്ഇബി ജീവനക്കാരും പണിമുടക്കിയതോടെ ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രതീതിയിലായി.

 സംസ്ഥാനത്തെ 90 ശതമാനത്തിലധികം വില്ലേജ് ഓഫീസുകളും പഞ്ചായത്ത് ഓഫീസുകളും അടഞ്ഞുകിടന്നു. ഭൂരിപക്ഷം സ്കൂളുകളും പ്രവര്‍ത്തിച്ചില്ല. പിഎസ്സി, സര്‍വകലാശാലകള്‍, കോര്‍പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവയുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. നഗരശുചീകരണ ജോലികള്‍ മുടങ്ങി. തിരുവനന്തപുരം കോര്‍പറേഷനില്‍ ശുചീകരണത്തൊഴിലാളികളടക്കം 1200 തൊഴിലാളികളുള്ളതില്‍ 80 പേര്‍മാത്രമാണ് ജോലിക്കെത്തിയത്. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റില്‍ 65 ശതമാനത്തിലേറെ ജീവനക്കാര്‍ പണിമുടക്കി. എന്നാല്‍, മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട ഏതാണ്ട് 700 പേരെക്കൂടി ഉള്‍പ്പെടുത്തിയും ഹാജര്‍നില പെരുപ്പിച്ചുകാട്ടിയും പണിമുടക്ക് പരാജയപ്പെട്ടെന്ന് പ്രചരിപ്പിക്കുകയാണ് സര്‍ക്കാര്‍.

സംസ്ഥാനമെങ്ങും രാവിലെമുതല്‍ പണിമുടക്കിന്റെ ആവേശത്തിലായിരുന്നു. സ്ഥാപനങ്ങളുടെ ഗേറ്റില്‍ മുദ്രാവാക്യം മുഴക്കി പ്രകടനങ്ങള്‍ നടത്തി. ജില്ല- താലൂക്ക് കേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനുമുന്നിലും ഉജ്വലപ്രകടനങ്ങള്‍ നടന്നു. പണിമുടക്കിന് സര്‍ക്കാര്‍ ഡയസ്നോണ്‍ ബാധകമാക്കിയിരുന്നു. സെക്രട്ടറിയറ്റിലെ ജീവനക്കാരെ സ്ഥലംമാറ്റി പലവിധ ഭീഷണികളും പ്രയോഗിച്ചു. അക്രമസംഭവങ്ങളൊന്നും ഉണ്ടായില്ല. തിരുവനന്തപുരത്ത് കലക്ടറേറ്റില്‍ ജോലിക്കെത്തിയവരെ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് രണ്ട് വനിതാ ജീവനക്കാരെ കസ്റ്റഡിലെടുത്തു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി അമ്പതോളംപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പണിമുടക്കിയ നിരവധി ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ക്കെതിരെ കള്ളക്കേസ് എടുത്തു. വൈദ്യുതി ബോര്‍ഡിലെയും വാട്ടര്‍ അതോറിറ്റിയിലെയും ഭൂരിപക്ഷം ജീവനക്കാരും ഐക്യദാര്‍ഢ്യ പണിമുടക്കില്‍ അണിചേര്‍ന്നു.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1758
mod_vvisit_counterYesterday4499
mod_vvisit_counterThis Month49156
mod_vvisit_counterLast Month130619

Online Visitors: 65
IP: 54.92.194.75
,
Time: 09 : 29 : 42