KSEBOA - KSEB Officers' Association

Thursday
May 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ പവര്‍ ഹോളിഡേ?

അറ്റകുറ്റപ്പണിയുടെ പേരില്‍ പവര്‍ ഹോളിഡേ?

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Power Holidayവരും ദിവസങ്ങളില്‍ കേരളത്തിലെ സബ്‌സ്‌റ്റേഷനുകള്‍ 'ഹോളിഡേ' ആഘോഷിക്കാനൊരുങ്ങുന്നു. അറ്റകുറ്റപണിക്കായി എന്ന പേരില്‍ ഇനി മുതല്‍ മാസത്തില്‍ ഒരു ദിവസം സബ്‌സ്‌റ്റേഷനുകള്‍ അടച്ചിടുമെന്നും യാതൊരു കാരണവശാലും ബാക്ഫീഡ് ചെയ്യരുതെന്നും വൈദ്യുതി ബോര്‍ഡ് വിജ്ഞാപനമിറക്കി. ഓരോ സബ്‌സ്‌റ്റേഷനുകളും ഓരോ ദിവസമായിരിക്കും അടച്ചിടുക. സബ്‌സ്‌റ്റേഷന്റെ പരിധിയിലുള്ള ഒരു സ്ഥാപനങ്ങളിലും ഈ സമയം മുഴുവന്‍ വൈദ്യുതി ഉണ്ടാകില്ല. മറ്റ് 11 കെവി ലൈനുകളില്‍ നിന്നു യാതൊരു കാരണവശാലും പകരം വൈദ്യുതി നല്‍കരുതെന്നും കെഎസ്ഇബി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനുവരി മുതല്‍ മേയ് വരെ നടപ്പാക്കാനാണ് ഇപ്പോള്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാലു വരെയാണ് അടച്ചിടുക. ഇപ്പോള്‍ ലോഡ് ഷെഡിങിന് തയ്യാറാക്കിയിട്ടുള്ളതുപോലെ ഇതിനായി ഷെഡ്യൂള്‍ തയാറാക്കും.

 ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഏര്‍പ്പെടുത്താതെ സബ് സ്റ്റേഷന്‍ പൂര്‍ണ്ണമായി അടച്ചിട്ടുള്ള അറ്റകുറ്റപ്പണി കെ എസ് ഇ ബിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. മുൻപൊക്കെ അത്യാവശ്യ ഘട്ടത്തില്‍ അങ്ങനെ അടച്ചിട്ടാല്‍ തന്നെ ആ സബ് സ്റ്റേഷന്‍ പരിധിയില്‍ വൈദ്യുതി എത്തിക്കാന്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍, ഇക്കുറി അതില്ല. ഒന്നിലേറെ ട്രാന്‍സ്‌ഫോര്‍മറുകളുള്ള സബ് സ്‌റ്റേഷനില്‍ ഓരോ ട്രാന്‍സ്‌ഫോര്‍മറിലായാണ് അറ്റകുറ്റപ്പണി നടത്തുന്നത്. അപ്പോള്‍ ബാക്കി ട്രാന്‍സ്‌ഫോര്‍മര്‍ പ്രവര്‍ത്തിപ്പിക്കും. എല്ലാ ട്രാന്‍സ്‌ഫോര്‍മറുകളും ഓഫ് ചെയ്യുകയാണെങ്കില്‍ അടുത്ത സബ് സ്റ്റേഷനില്‍ നിന്ന് 11 കെ.വി. ലൈനിലൂടെ ബാക്ക് ഫീഡ് ചെയ്ത് വൈദ്യുതി നല്‍കും. എന്നാല്‍, ബാക്ക് ഫീഡ് വേണ്ടെന്ന് ഇക്കുറി ബോര്‍ഡ് നേതൃത്വം പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അറ്റകുറ്റപ്പണിയുടെ പേരില്‍ വൈദ്യുതി ലാഭിക്കാനാണ് കെ എസ് ഇ ബി ലക്ഷ്യമിടുന്നതെന്ന് വ്യക്തം.

സംസ്ഥാനത്ത് ആകെ 358 സബ് സ്‌റ്റേഷനുകളാണുള്ളത്. ഇപ്പോഴത്തെ നിലയിലാണെങ്കില്‍ ഒരു ദിവസം പത്തിലേറെ സബ് സ്റ്റേഷനുകള്‍ ഒരു ദിവസം അടച്ചിടും. ജനവരി 15 മുതല്‍ മെയ് 31 വരെയാണ് ഈ അടച്ചിടല്‍ അഥവാ പവര്‍ ഹോളിഡേ നിലവിലുണ്ടാവുക.ഇവ അടച്ചിടുന്നതിനു പുറമെ മാസത്തില്‍ രണ്ടോ മൂന്നോ തവണ 11 കെ വി ലൈനുകളും ഓഫാക്കിയിടും. ഇങ്ങനെ മാസത്തില്‍ മൂന്നോ നാലോ ദിവസം പകല്‍ മുഴുവന്‍ വൈദ്യുതി ഇല്ലാതാക്കി "പവര്‍ ഹോളിഡേ" നടപ്പാക്കാനാണ് തീരുമാനം. കെഎസ്ഇബി ആസ്ഥാനത്ത് ബോര്‍ഡ് ചെയര്‍മാനും അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥാരും പങ്കെടുത്ത യോഗത്തിലാണ് പകല്‍ മുഴുവന്‍ വൈദ്യുതി വിഛേദിക്കാനുള്ള തീരുമാനമെടുത്തത്. ഈ തീരുമാനം ഫോണിലൂടെ സബ്സ്റ്റേഷനുകളില്‍ അറിയിച്ചു.
ജനവരി 15 മുതല്‍ സംസ്ഥാത്തെ എല്ലാ ലൈനുകളിലും സബ്‌സ്‌റ്റേഷനുകളിലും അറ്റകുറ്റപ്പണി ആരംഭിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സബ്‌സ്റ്റേഷനുകള്‍ ഓഫ് ചെയ്യുന്നത് വഴി രണ്ട് പ്രയോജനമാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. പകല്‍ മുഴുവന്‍ ലൈന്‍ ഓഫ് ചെയ്യുന്നതിന്റെ ഗുണം ഒന്ന്. അറ്റകുറ്റപ്പണി നടത്തി വൈദ്യുതി വിതരണ-പ്രസരണ നഷ്ടം കുറയ്ക്കുകയെന്നത് മറ്റൊന്ന്. മൂന്ന് ഘട്ടങ്ങളായാണ് പണി നടത്തുക. എല്ലായിടത്തും ഒരുപോലെ വൈദ്യുതി പോകുന്ന സ്ഥിതിയുണ്ടാവില്ല. വ്യവസായങ്ങള്‍ പൂര്‍ണമായി നിലയ്ക്കുമെന്ന ആശങ്കയാണ് ഇതുയര്‍ത്തുന്നത്.

മറ്റു സംസ്ഥാനങ്ങളില്‍ വൈദ്യുതിക്ഷാമം വരുമ്പോള്‍ ഏര്‍പ്പെടുത്തുന്ന പവര്‍ ഹോളിഡേയുടെ മാതൃകയിലാണ് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. വൈദ്യുതി നിരക്ക് കൂട്ടിയിട്ടുംലോഡ് ഷെഡിങ് ഉള്‍പ്പെടെ പല മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടും വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണു പുതിയ നീക്കം.  എന്നാല്‍ പവര്‍ ഹോളിഡേയെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നാണ് കെ.എസ്.ഇ.ബി ചെയര്‍മാന്റെ പ്രതികരണം.

സബ്സ്റ്റേഷന്‍ അപ്പാടെ അടച്ചിട്ടും ഫീഡറുകളും ലൈനുകളും ഓഫ് ചെയ്തും ദിവസം രണ്ടുമുതല്‍ മൂന്നുവരെ ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗം കുറയ്ക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. വൈദ്യുതി ആസൂത്രണത്തിലെ ഗുരുതര വീഴ്ചകളാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാക്കിയത്.

Source- Manorama, Mathrubhumi, Deshabhimani

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4377
mod_vvisit_counterYesterday4928
mod_vvisit_counterThis Month118593
mod_vvisit_counterLast Month152890

Online Visitors: 85
IP: 54.145.118.24
,
Time: 21 : 42 : 47