KSEBOA - KSEB Officers' Association

Sunday
Jun 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ടി. എം. മനോഹരന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍

ടി. എം. മനോഹരന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon
TM Manoharanകേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാനായി ടി.എം. മനോഹരനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനാണ്. മുന്‍ ചീഫ് സെക്രട്ടറി നീലാഗംഗാധരന്റെയും ടി.എം.മനോഹരന്റെയും പേരുകളാണ് ജസ്റ്റിസ് കെ.സുകുമാരന്‍ അധ്യക്ഷനായ സമിതി സര്‍ക്കാരിന്റെ പരിഗണനയ്ക്ക് നല്‍കിയത്. മന്ത്രിസഭയാണ് മനോഹരനെ തിരഞ്ഞെടുത്തത്. 2012 സപ്തംബറിൽ മുന്‍ ചീഫ് സെക്രട്ടറിയും വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാനുമായ കെ.ജെ മാത്യു  അന്തരിച്ചതിനു ശേഷം വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു.
1976 ബാച്ചിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം സംസ്ഥാന വനംവകുപ്പ് മേധാവിയായിരുന്നു. 2001 മുതല്‍ 2007 വരെയും 2011 സപ്തംബര്‍ മുതല്‍ 2012 മെയ് വരെയും രണ്ടുവട്ടമായി ഏഴുവര്‍ഷം വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരുന്നു. ഇത്രയും നീണ്ടകാലം രാജ്യത്തുതന്നെ മറ്റാരും വൈദ്യുതിബോര്‍ഡുകളുടെ മേധാവിയായിരുന്നിട്ടില്ല. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സമയത്ത് ഊര്‍ജ പരിപാലനരംഗത്ത് മികച്ച പരിചയമുള്ള മാനോഹരന്‍ റെഗുലേറ്ററി കമ്മീഷന്റെ തലപ്പത്ത് എത്തുന്നത് ശ്രദ്ധേയമാണ്.

 മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് എം.എസ്‌സി കെമിസ്ട്രിയില്‍ ഒന്നാംക്ലാസ് ബിരുദം നേടിയശേഷമാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസില്‍ ഇദ്ദേഹം എത്തുന്നത്. ഡെറാഡൂണിലെ ഇന്ദിരാഗാന്ധി നാഷണല്‍ ഫോറസ്റ്റ് അക്കാദമിയില്‍ നിന്ന് ഒന്നാം ക്ലാസ്സോടെ അസോസിയേറ്റ് ഓഫ് ഇന്ത്യന്‍ ഫോറസ്റ്റ് കോളേജ് ബിരുദവും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍.ബി ബിരുദവും നേടി. ഇതിനുപുറമെ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് എം.എ സോഷ്യോളജിയില്‍ ഒന്നാം ക്ലാസ്സും ഒന്നാം റാങ്കും നേടിയിട്ടുണ്ട്.

അഞ്ചുവര്‍ഷമാണ് ചെയര്‍മാന്റെ കാലാവധി. രണ്ടുദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1746
mod_vvisit_counterYesterday5105
mod_vvisit_counterThis Month106103
mod_vvisit_counterLast Month141147

Online Visitors: 88
IP: 54.158.15.97
,
Time: 08 : 43 : 18