KSEBOA - KSEB Officers' Association

Thursday
Oct 19th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ റെഗുലേറ്ററി കമീഷന്‍: മനോഹരന്‍െറ നിയമനത്തില്‍ അപാകതയില്ലെന്ന് സര്‍ക്കാര്‍

റെഗുലേറ്ററി കമീഷന്‍: മനോഹരന്‍െറ നിയമനത്തില്‍ അപാകതയില്ലെന്ന് സര്‍ക്കാര്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Kerala High Courtവൈദ്യുതി വകുപ്പില്‍ പ്രവൃത്തി പരിചയമുള്ള ഉദ്യോഗസ്ഥനെ ചെയര്‍മാനായി നിയമിച്ചതിലൂടെ വൈദ്യുതി റെഗുലേറ്ററി കമീഷന്‍െറ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനാവുമെന്ന് സര്‍ക്കാര്‍. വൈദ്യുതി റെഗുലേറ്ററി കമീഷന്‍ തലപ്പത്തും വകുപ്പില്‍ പരിചയമുള്ളയാളെ നിയമിക്കുന്നതിന് തടസ്സമില്ലെന്ന് ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മുന്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ ടി.എം മനോഹരനെ ചെയര്‍മാനാക്കാനുള്ള നീക്കം ചോദ്യം ചെയ്ത് ഹൈടെന്‍ഷന്‍, എക്സ്ട്രാ ഹൈടെന്‍ഷന്‍ വൈദ്യുതി ഉപഭോക്തൃ അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ് വിശദീകരണം.
വൈദ്യുതി നിരക്ക് പരിഷ്കരണം സംബന്ധിച്ച് പഠിച്ച് നിര്‍ദേശം നല്‍കാന്‍ ചുമതയുള്ള സമിതിയുടെ അധ്യക്ഷനായി മുന്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന്‍ വരുന്നത് പക്ഷപാത തീരുമാനങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ഹരജിക്കാരുടെ വാദം. വൈദ്യുതി വകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന് റെഗുലേറ്ററി കമീഷന്‍ ചെയര്‍മാനാകുന്നതിന് തടസ്സമുണ്ട്. തീരുമാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വിരുദ്ധമാകാനുള്ള സാധ്യത ഏറെയാണ്.


വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരുന്നെങ്കിലും ടി.എം. മനോഹരന്‍ ബോര്‍ഡിനു കീഴിലെ ഉദ്യോഗസ്ഥനല്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസില്‍ (ഐ.എഫ്.എസ്) നിന്ന് ഡെപ്യുട്ടേഷനില്‍ എത്തുകയായിരുന്നു. അതിനാല്‍, മനോഹരന്‍െറ നിയമനം ചട്ടവിരുദ്ധമല്ല. ചെയര്‍മാനെ നിയമിക്കുന്നത് സര്‍ക്കാര്‍ നേരിട്ടല്ല. അര്‍ഹരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് ഹൈകോടതി മുന്‍ ജഡ്ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് ചെയര്‍മാനെ ശിപാര്‍ശ ചെയ്യുന്നത്. സമിതി നിര്‍ദേശിക്കുന്നവരില്‍ നിന്നാണ് സര്‍ക്കാര്‍ നിയമനം നടത്തുന്നത്. വ്യക്തമായ മാര്‍ഗരേഖകളുടേയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാണ് സമിതി തെരഞ്ഞെടുപ്പ് നടപടി പൂര്‍ത്തിയാക്കിയിട്ടുള്ളത്. അതിനാല്‍ നിയമിച്ചത് ആ തസ്തികയില്‍ യോഗ്യനായ ഉദ്യോഗസ്ഥനെ തന്നെയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday567
mod_vvisit_counterYesterday3990
mod_vvisit_counterThis Month86075
mod_vvisit_counterLast Month134230

Online Visitors: 61
IP: 54.81.131.189
,
Time: 03 : 14 : 09