KSEBOA - KSEB Officers' Association

Saturday
May 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി സ്വകാര്യവല്‍ക്കരണം തന്റെ അറിവോടെയെന്ന് ആര്യാടന്‍

വൈദ്യുതി സ്വകാര്യവല്‍ക്കരണം തന്റെ അറിവോടെയെന്ന് ആര്യാടന്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Aryadanവൈദ്യുതി വിതരണമേഖലയുടെ സ്വകാര്യവല്‍ക്കരണത്തിനും വര്‍ഷംതോറും നിരക്കുവര്‍ധനയ്ക്കും ഇടയാക്കുന്ന സാമ്പത്തിക പുനഃസംഘടനാ പദ്ധതി അംഗീകരിച്ച് സംസ്ഥാനസര്‍ക്കാര്‍ കത്തയച്ചത് തന്റെ അറിവോടെയെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കത്തയച്ചതിനെപ്പറ്റി അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ആര്യാടന്റെ പ്രതികരണം. വൈദ്യുതി വിതരണമേഖല സ്വകാര്യവല്‍ക്കരിക്കാനും വര്‍ഷംതോറും നിരക്ക് വര്‍ധിപ്പിക്കാനും സമ്മതമാണെന്നാണ് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്.

ദിവസങ്ങള്‍ക്കുമുമ്പ് വൈദ്യുതി റെഗുലേറ്ററി കമീഷന്‍ ചെയര്‍മാനെ നിയമിക്കുന്നതു സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയും ആര്യാടനും ഏറ്റുമുട്ടിയിരുന്നു. സാമ്പത്തിക പുനഃസംഘടനാ പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിന്റെ പേരിലും ഇരുവരും പഴിചാരല്‍ തുടരുകയാണ്. ബാങ്ക് സഹകരണത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. ഓരോ സംസ്ഥാനത്തെയും ലീഡ് ബാങ്കിനാണ് ചുമതല. കേരളത്തിലെ ലീഡ് ബാങ്ക് എന്ന നിലയില്‍ കനറാ ബാങ്കിനെ ചുമതല ഏല്‍പ്പിച്ചതായുള്ള കേന്ദ്രത്തിന്റെ അറിയിപ്പ് കഴിഞ്ഞദിവസമാണ് ലഭിച്ചത്.



നവംബര്‍ പതിനാലിനാണ് സാമ്പത്തിക പുനഃസംഘടനാ പദ്ധതിയെക്കുറിച്ച് ഊര്‍ജ മന്ത്രാലയം കത്തയച്ചത്. ഇവിടെ 20നു ലഭിച്ച കത്ത് ഒരു കുറിപ്പോടെ ഊര്‍ജ മന്ത്രാലയം നവംബര്‍ 21ന് വൈദ്യുതി ബോര്‍ഡിന് കൈമാറി. വൈദ്യുതി ബോര്‍ഡ് വിവിധതലങ്ങളില്‍ ചര്‍ച്ചചെയ്തശേഷം പദ്ധതി അംഗീകരിക്കാന്‍ തീരുമാനിച്ചു. ഡിസംബര്‍ 11ന് ഉത്തരവുമിറക്കി. പദ്ധതി അംഗീകരിക്കാന്‍ തയ്യാറാണെന്നു കാട്ടി കേന്ദ്രത്തിന് കത്തുനല്‍കണമെന്ന് സര്‍ക്കാരിനോട് കെഎസ്ഇബി അഭ്യര്‍ഥിച്ചു. ഡിസംബര്‍ 27ന് ബോഡ് ചെയര്‍മാന്‍ കൂടിയായ ഊര്‍ജ സെക്രട്ടറി എം ശിവശങ്കര്‍ അപേക്ഷ നല്‍കി. ഡിസംബര്‍ 31നുമുമ്പ് അപേക്ഷ നല്‍കണമെന്ന കേന്ദ്ര നിബന്ധന പാലിക്കാനായിരുന്നു ഇത്. എന്നാല്‍, നയപരമായി വളരെ പ്രധാനപ്പെട്ട ഈ വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്യാതെയാണ് അയച്ചതെന്ന് വ്യക്തമായി. കേരളം നല്‍കിയ അപേക്ഷയ്ക്ക് മറുപടി ലഭിച്ചതോടെ അപേക്ഷ സ്വീകരിക്കപ്പെട്ടെന്നും തെളിഞ്ഞു. വൈദ്യുത മേഖലയുടെ കമ്പനിവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും നടന്ന സംസ്ഥാനങ്ങളിലാണ് കനത്ത നഷ്ടവും താങ്ങാനാകാത്ത നിരക്കുവര്‍ധനയും ഉണ്ടായിട്ടുള്ളത്. കേരളവും അതേവഴിയിലാണിപ്പോള്‍.

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday156
mod_vvisit_counterYesterday4600
mod_vvisit_counterThis Month128986
mod_vvisit_counterLast Month152890

Online Visitors: 68
IP: 23.20.157.174
,
Time: 00 : 49 : 16