KSEBOA - KSEB Officers' Association

Friday
Dec 15th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഇ-ട്രാന്‍സ്ഫര്‍

ഇ-ട്രാന്‍സ്ഫര്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

E-Transferവൈദ്യുതി ബോര്‍ ഡില്‍ നടക്കുന്ന സ്ഥലം മാറ്റങ്ങളില്‍ സ്വജന പക്ഷപാതിത്തവും അഴിമതിയും നടക്കുന്നുവെന്ന വ്യാപകമായ പരാതി കഴിഞ്ഞ രണ്ടുവര്‍ഷമുണ്ടായി. മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഈ പംക്തിയില്‍ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടു. സ്ഥലം മാറ്റങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന് ശക്തമായ ഇടപെടലാണ് സംഘടന നടത്തിയത്. നീതി ഉറപ്പുവരുത്തുന്നതിന് നിയമ നടപടികളടക്കം ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു. കുറേയേറെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു. ഇനിയും പരിഹരിക്കപ്പെടേണ്ട ചില പ്രശ്നങ്ങള്‍ ബാക്കി നില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ പൊതുസ്ഥലംമാറ്റങ്ങളെക്കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നത്.

കൃത്യമായ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തി സ്ഥലംമാറ്റങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന് വിവരസാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയും. ഈ ലക്ഷ്യത്തോടെയാണ് ജീവനക്കാരുടേയും ഓഫീസര്‍മാരുടേയും പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന എച്ച്.ആര്‍.ഐ.എസ്. പാക്കേജ് രൂപപ്പെടുത്തുന്നതിന് തീരുമാനിച്ചത്. തുടക്കത്തില്‍ പ്രോവിഡന്റ് ഫണ്ട് വിവരങ്ങളാണ് ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയത്. 2010-11ലാണ് ഇത് നടപ്പാക്കിയത്. പിന്നീട് നടപടികള്‍ക്ക് വേഗതകുറഞ്ഞു. പേ റോള്‍ വിവരങ്ങള്‍ പാക്കേജിന്റെ ഭാഗമായി ഉള്‍പ്പെടുത്തപ്പെട്ടത് 2012ലാണ്. എന്നാല്‍ ജീവനക്കാരുടേയും ഓഫീസര്‍മാരുടേയും സര്‍വീസ് വിവരങ്ങളും ഓഫീസ് വിവരങ്ങളുമൊക്കെ ഉള്‍പ്പെടുത്തി പാക്കേജ് പൂര്‍ണ്ണമാക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധയുണ്ടായില്ല. പാക്കേജ് സമയാസമയങ്ങളില്‍ അപ്ഡേറ്റ് ചെയ്ത് സ്ഥലംമാറ്റങ്ങള്‍ക്ക് ഈ പാക്കേജിനെ ഉപയോഗപ്പെടുത്താനും ബോര്‍ഡ് തയ്യാറായില്ല. മാത്രമല്ല എച്ച്.ആര്‍.ഐ.എസ് പ്രകാരം ലഭ്യമായ വിവരങ്ങള്‍ പോലും ഉപയോഗപ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് മാനവ വിഭവ ശേഷി വിഭാഗം സ്വീകരിച്ചത്. പലരുടേയും കച്ചവടം പൊളിയുമോ എന്ന പേടിയായിരുന്നോ ഇതിനു പിന്നില്‍ ന്യായമായും സംശയിക്കാം.



സംഘടന നടത്തിയ പ്രക്ഷോഭ സന്ദേശ ജാഥയില്‍ ഈ പ്രശ്നം സജീവമായി ഉന്നയിക്കുകയുണ്ടായി. ബഹു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന് നല്‍കിയ നിവേദനത്തില്‍ സ്ഥലംമാറ്റങ്ങളിലുണ്ടായ അപാകതകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. അദ്ദേഹവുമായി നടത്തിയ ചര്‍ച്ചകളില്‍ ഇ-ട്രാന്‍സ്ഫര്‍ അടക്കമുള്ള സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തണം എന്ന് നാം ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യത്തില്‍ ഒരു മുന്‍കൈ ഉണ്ടാകുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ചര്‍ച്ചയില്‍ അറിയിക്കുകയും ചെയ്തു. ഇതിന് ഇപ്പോള്‍ ഒരു തുടര്‍ച്ചയുണ്ടായിരിക്കുന്നു. 2013 ജനുവരി 15ന് ഇ-ട്രാന്‍സ്ഫര്‍ സംബന്ധിച്ച് ബഹു. ബോര്‍ഡ് ചെയര്‍മാന്‍ ബോര്‍ഡിലെ വിവിധ സംഘടനകളുമായി ചര്‍ച്ചചെയ്യുകയാണ്. (ഇത് വായനക്കാരിലെത്തുമ്പോഴേക്കും ചര്‍ച്ച നടന്നു കഴിഞ്ഞിരിക്കും)

ഇ-ട്രാന്‍സ്ഫര്‍ സുതാര്യതയിലേക്കുള്ള നല്ലൊരു ചുവടുവെപ്പാണ്. പക്ഷേ ഇവിടേയും അട്ടിമറികള്‍ക്കുള്ള സാദ്ധ്യതകളുണ്ടെന്നത് കാണാതെ പോകരുത്. പൊതു സ്ഥലം മാറ്റങ്ങള്‍ക്ക് ശേഷം സൌകര്യം പോലെ ഒറ്റപ്പെട്ട ഓര്‍ഡറുകള്‍ ഉണ്ടായാലോ? നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ നീതി ഉറപ്പുവരുത്താനാകൂ. നമ്മുടെ ഉത്തരവാദിത്തം കുറയുകയല്ല, കൂടുകയാണ്.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday999
mod_vvisit_counterYesterday4190
mod_vvisit_counterThis Month70343
mod_vvisit_counterLast Month130619

Online Visitors: 53
IP: 23.22.136.56
,
Time: 05 : 10 : 22