KSEBOA - KSEB Officers' Association

Saturday
Dec 16th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വേട്ടക്കാര്‍ക്കൊപ്പമോ, എതിരോ?

വേട്ടക്കാര്‍ക്കൊപ്പമോ, എതിരോ?

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Protestഡല്‍ഹി, രാജ്യത്തിന്റെ ക്രിമിനല്‍ തലസ്ഥാനം കൂടിയാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കി കൊലപ്പെടുത്തിയ സംഭവം. ഇത് കേവലം സ്ത്രീപ്രശ്നം മാത്രമല്ല. രാജ്യം നേരിടുന്ന സാമൂഹ്യ-സാംസ്കാരിക പ്രതിസന്ധി കൂടിയാണ്.

ഡല്‍ഹി സംഭവത്തിലെ പ്രതികളെ ദൃശ്യ മാധ്യമങ്ങളില്‍ കാണുകയുണ്ടായി. സൌമ്യയെ ആക്രമിച്ചു കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിയുടെ അതേ നിസംഗതയോടെ, തങ്ങള്‍ ചെയ്തതെത്രയോ നിസാരമായ കാര്യമെന്ന ഭാവത്തില്‍,... അതെ അവരുടെ ഈ മനോനിലയാണ് നമ്മളെ കൂടുതല്‍ ഭയപ്പെടുത്തുന്നത്. ഇരപിടിയന്‍മാര്‍ക്ക് യാതൊരു ബേജാറും വേണ്ടെന്ന മുന്നനുഭവങ്ങള്‍ നല്‍കുന്ന ധൈര്യവും സ്ഥൈര്യവും സ്ഫുരിക്കുന്ന ആ മുഖമാണ് നമ്മെ എല്ലാവരേയും കുറ്റവാളികളാക്കുന്നത്. സൂര്യനെല്ലിക്കേസിലെ പ്രതികളെ, പെണ്‍കുട്ടിക്ക് ഓടി രക്ഷപ്പെടാന്‍ അവസരമുണ്ടായിരുന്നു എന്നു പറഞ്ഞാണ് ഹൈക്കോടതി വെറുതെ വിട്ടത്. ഇതില്‍ നല്‍കിയ അപ്പീല്‍ എട്ടുവര്‍ഷമായി വിചാരണയില്ലാതെ തുടരുന്നു. ഇപ്പോള്‍ ബോധോദയം വന്ന സുപ്രീകോടതി ഇത്തരം കേസുകള്‍ക്കായി പ്രത്യേക ബഞ്ചുണ്ടാക്കിയപ്പോഴാണ് ഇത്തരത്തില്‍ എഴുന്നൂറോളം കേസുകളാണ് സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നതെന്ന് നാമറിയുന്നത്. എന്തേ ഡല്‍ഹി സംഭവം ഉണ്ടാവുന്നതുവരെ നാമിതറിഞ്ഞില്ല? കുറ്റം മറ്റാരിലും ചുമത്താനാവില്ല.കുറ്റക്കാര്‍ സ്ത്രീ തന്നെ എന്ന നിലയില്‍ ഉയരുന്ന പ്രതികരണങ്ങള്‍ നമുക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ല. ആര്‍.എസ്.എസ്. മേധാവിക്കും ജമാ അത്തെ ഇസ്ളാമിക്കും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണുള്ളത്. വീട്ടില്‍ അടങ്ങിയിരിക്കാനാണ് ഇവര്‍ സ്ത്രീകളെ ഉപദേശിക്കുന്നത്. വസ്ത്രധാരണത്തിലെ കുഴപ്പമായും സ്ത്രീകള്‍ സ്വതന്ത്രമായി നടക്കുന്നതിന്റെ പ്രതികരണമായുമൊക്കെയാണ് ചിലര്‍ ഇത്തരം സംഭവങ്ങളെ ഉയര്‍ത്തിക്കാണിക്കുന്നത്. തികഞ്ഞ ആണ്‍കോയ്മയുടേയും അധികാര പ്രമത്തതയുടേയും ശബ്ദങ്ങളാണ് ഇവിടെയൊക്കെ മുഴങ്ങുന്നത്. ഇതേ മനോഭാവമാണ് പലയിടത്തും സദാചാര പോലീസുകാരെ പ്രത്യക്ഷപ്പെടുത്തുന്നതും.

ലൈംഗീക ചോദനയേക്കാള്‍ അധികാര സ്ഥാപനമാണ് ബലാത്സംഗങ്ങള്‍ക്ക് പിന്നിലെന്നാണ് ഇതു സംബന്ധിച്ച വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇരയെ കീഴ്പ്പെടുത്തി നശിപ്പിക്കുക തന്നെയാണ് ലക്ഷ്യം. ബലാത്സംഗത്തിനിരയായ സ്ത്രീ നശിച്ചു എന്ന പൊതുബോധം നല്‍കുന്ന സംതൃപ്തി അനുഭവിക്കുക തന്നെയാണ് താല്‍പര്യം. ഇന്ത്യന്‍ പൊതു മനസ്സിലെ ആക്രമണ വാസനയും ഇത്തരം സാഡിസ്റ് സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ജാതി, മതം തുടങ്ങി പല ഘടകങ്ങളും കീഴടക്കലുകള്‍ക്ക് പിന്നിലുണ്ട്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് ഇടക്കിടെ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന അഭിമാന ഹത്യകള്‍ വെളിപ്പെടുത്തുന്നതും മറ്റൊന്നല്ല. സവര്‍ണ്ണ ഗുണ്ടകളുടെ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്ന ദളിതരും, ഹിന്ദുത്വ ഭീകരതായാല്‍ നിരന്തരം വേട്ടയാടപ്പെടുന്ന ന്യൂനപക്ഷങ്ങളുമൊക്കെ പ്രതിനിധാനം ചെയ്യുന്നത് രാജ്യത്ത് നിലനില്‍ക്കുന്ന അധികാരവ്യവസ്ഥയില്‍ പുറന്തള്ളപ്പെട്ടു പോകുന്നവരെത്തന്നെയാണ്. ഡല്‍ഹി പെണ്‍കുട്ടിയടക്കമുള്ള ഇരകളും ഈ പുറമ്പോക്കിലേക്കു തന്നെയാണ് എറിയപ്പെടുന്നത്.

ഡല്‍ഹിയിലുണ്ടായ ബഹുജനമുന്നേറ്റം ആവേശകരമായിരുന്നു. പൊതു ഇടങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ബഹുജനങ്ങളുടെ ശക്തമായ ഇടപെടലായിരുന്നു അത്. പക്ഷേ ഇതിന്റെ തുടര്‍ച്ചയെന്ത് എന്നതുകൂടി ചിന്തയിലുണ്ടാവണം. ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലത്ത് വ്യക്തിബന്ധങ്ങള്‍ക്കു പോലും സാമ്പത്തിക മാനങ്ങളുണ്ടാകുകയാണ്. പക്ഷപാത രഹിതമായ പ്രക്ഷോഭങ്ങള്‍ ഇവിടെ അസാദ്ധ്യമാണ്. ഡല്‍ഹി സമരത്തിനും കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ലെങ്കിലും ഇത്തരമൊരു പക്ഷം കൈവരുന്നുണ്ട്. ഈ പക്ഷപാതിത്വത്തെ കൂടുതല്‍ വ്യക്തതയോടെ ഉയര്‍ത്തിക്കൊണ്ടുവരുകയാണ് വേണ്ടത്. എളുപ്പമല്ലെങ്കിലും അനിവാര്യമായ ലക്ഷ്യമാണത്. ഇവിടെ നാമൊക്കെ എവിടെ നില്‍ക്കും? അത് നിശ്ചയിച്ചുറപ്പിക്കാന്‍ ഇനിയും വൈകിക്കൂടാ. അത്രമാത്രം.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1644
mod_vvisit_counterYesterday4190
mod_vvisit_counterThis Month70988
mod_vvisit_counterLast Month130619

Online Visitors: 72
IP: 54.145.16.43
,
Time: 08 : 37 : 05