KSEBOA - KSEB Officers' Association

Monday
Mar 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കേരളത്തിലെ വൈദ്യുതി വിതരണം സ്വകാര്യവത്ക്കരിക്കണമെന്ന് കേന്ദ്രം

കേരളത്തിലെ വൈദ്യുതി വിതരണം സ്വകാര്യവത്ക്കരിക്കണമെന്ന് കേന്ദ്രം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Privatisationകേരളത്തിലെ വൈദ്യുതി വിതരണ മേഖല എത്രയും പെട്ടെന്ന് സ്വകാര്യവല്‍ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബിയ്ക്ക് കേന്ദ്രത്തിന്റെ കത്ത്. ഇതിനായുള്ള കര്‍മ്മപദ്ധതികള്‍ക്ക് പതിനഞ്ച് ദിവസത്തിനുള്ളില്‍ രൂപംനല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് ചെയര്‍മാന് അയച്ച കത്തിലാണ് ഈ നിര്‍ദ്ദേശം.ഫിബ്രവരി അഞ്ചിന് ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന വൈദ്യുതിമന്ത്രിമാരുടെ യോഗം വിതരണമേഖലയുടെ സ്വകാര്യവത്കരണം ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കത്ത്.സംസ്ഥാന വൈദ്യുതി ബോര്‍ഡുകളുടെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്താന്‍ ഫ്രാഞ്ചൈസി രൂപത്തിലോ പൊതുസ്വകാര്യ പങ്കാളിത്തത്തിലൂടെയോ വിതരണമേഖല സ്വകാര്യവത്കരിക്കണമെന്ന തീരുമാനമാണ് ഈ യോഗത്തിലുണ്ടായത്.

കര്‍മപദ്ധതി തയ്യാറാക്കിയ ശേഷം വകുപ്പ് മന്ത്രിയെ അറിയിക്കുകയും ഇതിനുശേഷം വിശദാംശങ്ങള്‍ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനെ അറിയിക്കുകയും വേണമെന്ന് കത്തില്‍ നിര്‍ദേശിക്കുന്നു. ഫെബ്രുവരി അഞ്ചിന് ചേര്‍ന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് കത്ത് അയയ്ക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. കര്‍മ്മപദ്ധതി തയ്യാറാക്കിയാല്‍ വൈദ്യുതി വിതരണം മെച്ചപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന 2028 കോടി രൂപയുടെ സാമ്പത്തിക സഹായത്തിന് കേരളവും അര്‍ഹമാകുമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍, കേരളത്തിലെ വൈദ്യുതി വിതരണ മേഖല കാര്യക്ഷമമാണെന്നും അങ്ങനെയല്ലാത്ത സംസ്ഥാനങ്ങളിലേ സ്വകാര്യവത്കരണത്തിന്റെ ആവശ്യമുള്ളൂവെന്നുമാണ് കേരളം ഇതുവരെ കൈക്കൊണ്ട നിലപാട്. എന്നാല്‍ 2011-12ല്‍ കെ.എസ്.ഇ.ബി.ക്കുണ്ടായ ലാഭം 214 കോടി മാത്രമാണ്. ഇത് നാമമാത്രമായതിനാല്‍ സ്വകാര്യവത്കരണം വേണമെന്നാണ് പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കെ.എസ്.ഇ.ബി.ക്ക് 2028 കോടി രൂപയുടെ സഹായം പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ സ്വകാര്യവത്കരിക്കാതെ കെ.എസ്.ഇ.ബി.ക്ക് ഇത് തിരിച്ചുനല്‍കാനാവുമോയെന്ന സംശയവും പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനുണ്ട്.

വിതരണ മേഖലയുടെ സ്വകാര്യവത്കരണം പൂര്‍ത്തിയാക്കിയശേഷമേ ധനസഹായം തുടര്‍ന്ന് ലഭ്യമാകൂ എന്നും വ്യക്തമാക്കുന്നുണ്ട്.വൈദ്യുതി ബോര്‍ഡുകളുടെ നഷ്ടത്തിന്റെ പകുതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഏറ്റെടുക്കുന്നതിനുള്ള പാക്കേജിന് കേന്ദ്രം രൂപം നല്‍കിയിരുന്നു. നിബന്ധനകളോടെയാണ് ഇത് നടപ്പാക്കുക.

വര്‍ഷംതോറും നിരക്ക് വര്‍ധിപ്പിക്കുക, വിതരണമേഖല സ്വകാര്യവത്കരിക്കുക, ബോര്‍ഡ് വിഭജിച്ച് കമ്പനികളാക്കുക എന്നിവയാണ് പ്രധാന വ്യവസ്ഥകള്‍. ഇതിന് കേരളം അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും യോഗ്യത നേടിയിട്ടില്ല. ബോര്‍ഡ് വിഭജനവും കമ്പനിവത്കരണവും നടത്താത്തതുകൊണ്ടാണിത്. ഇത് എന്നേക്ക് പൂര്‍ത്തിയാവുമെന്ന് അറിയിക്കാനാണ് മറ്റൊരു കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വിഭജിക്കാതെ ഒറ്റ കമ്പനിയാക്കാനാണ് കേരളം തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.

സ്വകാര്യവത്കരണത്തെപ്പറ്റി ഇതുവരെ കേരളം തുടര്‍ന്നിരുന്ന നിലപാട് അറിയിച്ച് മറുപടി നല്‍കുമെന്ന് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എം.ശിവശങ്കര്‍ പറഞ്ഞു. കെഎസ്ഇബിയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തെ നേരത്തെ ജീവനക്കാരുടെ സംഘടന ശക്തമായി എതിര്‍ത്തിരുന്നു. വൈദ്യുതി വിതരണം മെച്ചപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായത്തില്‍ കേരളത്തെയും ഉള്‍പ്പെടുത്തണമെന്ന് നേരത്തെ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3771
mod_vvisit_counterYesterday4495
mod_vvisit_counterThis Month124721
mod_vvisit_counterLast Month108586

Online Visitors: 55
IP: 54.211.56.110
,
Time: 21 : 59 : 10