KSEBOA - KSEB Officers' Association

Sunday
May 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ പണിമുടക്കില്‍ രാജ്യം സ്തംഭിച്ചു; ബാങ്കിങ് -ഇന്‍ഷൂറന്‍സ് മേഖല നിലച്ചു

പണിമുടക്കില്‍ രാജ്യം സ്തംഭിച്ചു; ബാങ്കിങ് -ഇന്‍ഷൂറന്‍സ് മേഖല നിലച്ചു

PDF
Hits smaller text tool iconmedium text tool iconlarger text tool icon

ടി.യു റാലി ജനദ്രോഹനയങ്ങള്‍ക്കെതിരെ വിവിധ തൊഴിലാളി യൂനിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച 48 മണിക്കൂര്‍ പണിമുടക്ക് ദേശീയ തലത്തില്‍ ജനജീവിതത്തെ ബാധിച്ചു. രാജ്യതലസ്ഥാനമായ ന്യൂദല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളിൽ ഗതാഗതസൗകര്യം അടക്കമുള്ളവ പണിമുടക്കി. ബാങ്കിങ്-ഇന്‍ഷൂറന്‍സ് മേഖല നിശ്ചലമായി. പത്ത് ലക്ഷം ബാങ്ക് ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. 25,000 കോടിയുടെ ചെക്ക് ഇടപാടുകളാണ് പണിമുടക്കിന്റെ ആദ്യദിവസം തന്നെ തടസ്സപ്പെട്ടതെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.എച്ച് വെങ്കടചലം പറഞ്ഞു. സാധാരണ ജീവനക്കാരന്‍ മുതല്‍ ചീഫ് മാനേജര്‍മാര്‍ വരെ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ചില ബാങ്കുകളുടെ ഏതാനും ബ്രാഞ്ചുകള്‍ തുറന്നിട്ടുണ്ടെങ്കിലും ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ഇവിടെയും ഇടപാടുകളൊന്നും നടക്കുന്നില്ല. എ.ടി.എമ്മുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെടുമെന്ന് വെങ്കടാചലം കൂട്ടിച്ചേര്‍ത്തു. ചെന്നൈയില്‍ ബാങ്ക് ജീവനക്കാര്‍ റാലി സംഘടിപ്പിക്കുന്നുണ്ട്. ഇന്‍ഷൂറന്‍സ് മേഖലയെയും പണിമുടക്ക് സാരമായി ബാധിച്ചു. മേഖലയിലെ 35,000 തൊഴിലാളികള്‍ പണിമുടക്കിലാണ്.

ദല്‍ഹിയില്‍ ഓട്ടോ, ടാക്‌സികള്‍ നിരത്തിലിറങ്ങിയിട്ടില്ലെങ്കിലും മെട്രോ റെയില്‍ കോര്‍പറേഷനും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും പതിവ് പോലെ സര്‍വീസ് നടത്തുന്നുണ്ട്. മെട്രോ സ്‌റ്റേഷനുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നഗരത്തിലേക്ക് വന്നവര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തുകടക്കാന്‍ വാഹനം ലഭിക്കാതെ സ്റ്റേഷന്‍ പരിസരങ്ങളില്‍ കുത്തിയിരിക്കുകയാണ്. വ്യാപാരികള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ വ്യാപാര മേഖല രണ്ടുദിവസം സ്തംഭിക്കും. അക്രമസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. സമരാനുകൂലികളുടെ പ്രകടനം മുന്‍നിര്‍ത്തി പാര്‍ലമെന്റിന്റെ സമീപപ്രദേശങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെയും പണിമുടക്ക് കാര്യമായി ബാധിച്ചു. ബാങ്കുകളും ഇന്‍ഷൂറന്‍സ് മേഖലയും സ്തംഭിച്ചിരിക്കയാണ്. മുംബൈക്കും മഹാരാഷ്ട്രക്കും പുറമെ രാജ്യമൊട്ടാകെ ബാങ്കിങ്, ഇന്‍ഷൂറന്‍സ് മേഖല നിലച്ചിരിക്കുകയാണെന്ന് ഒാള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ വൈസ്പ്രസിഡന്റ് വി.ഉത്തഗി വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. ദേശീയ, സ്വകാര്യ, പ്രാദേശിക, ഗ്രാമീണ, സഹകരണ ബാങ്കുകളെല്ലാം തന്നെ ഒരേ മനസ്സോടെ പണിമുടക്കില്‍ അണിനിരക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പണിമുടക്കിന്റെ ആദ്യദിനം തന്നെ ഉത്തര്‍പ്രദേശിലും ജനങ്ങള്‍ ബുദ്ധിമുട്ടിലായി. ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയതു. ബസുകളും ഓട്ടോറിക്ഷകളും സര്‍വീസ് നടത്തുന്നില്ല. ഉത്തര്‍പ്രദേശ് സ്റ്റേറ്റ് റോഡ് വേയ്‌സ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നതിനാല്‍ സ്റ്റേഷനുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അലഹബാദിലെ കുംഭമേള സ്ഥലത്തേക്ക് സര്‍വീസ് നടത്താന്‍ 200 ബസുകളോട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലഖ്‌നൗവിലെ പ്രധാന വാണിജ്യസ്ഥലങ്ങള്‍ ഉള്‍പ്പെടെ വിജനമാണ്. പോസറ്റ് ഓഫീസുകളും ബാങ്കുകളും അടഞ്ഞുകിടക്കുകയാണ്. മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയും പണിമുടക്ക് കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.

ചൊവ്വാഴ്ച അര്‍ധരാത്രി 12ന് ആരംഭിച്ച പണിമുടക്ക് വ്യാഴാഴ്ച അര്‍ധരാത്രി 12 വരെ തുടരും. ഭരണപ്രതിപക്ഷ ഭേദമന്യേ തൊഴിലാളികള്‍ അണിനിരക്കുന്ന 48 മണിക്കൂര്‍ പണിമുടക്ക് രാജ്യത്ത് ആദ്യമാണ്. ചെറുതും വലുതുമായ എല്ലാ ട്രേഡ് യൂനിയനുകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കിങ്, ഇന്‍ഷുറന്‍സ്, തുറമുഖം, വ്യോമയാനം, ടെലികോം, തപാല്‍ മേഖലകളിലുള്ളവരും മോട്ടോര്‍ തൊഴിലാളികളും നിര്‍മാണമേഖലയിലെ തൊഴിലാളികളും അസംഘടിത പരമ്പരാഗത മേഖലയിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

പണിമുടക്ക് നേരിടുമെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാറുകള്‍ക്കും നിര്‍ദേശം നല്‍കി. പണിമുടക്ക് നേരിടാന്‍ ദല്‍ഹി ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ അവശ്യസേവന പരിപാലന നിയമം (എസ്മ) പ്രഖ്യാപിച്ചു. പണിമുടക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കി. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ജോലിക്ക് ഹാജരാകാത്ത ജീവനക്കാര്‍ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ ദിവസങ്ങളില്‍ ആര്‍ക്കും അവധി അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്. സി.ഐ.ടി.യു, ഐ.എന്‍. ടി.യു.സി, ബി.എം.എസ്, എ.ഐ.ടി. യു.സി, എച്ച്.എം.എസ്, എ.ഐ.യു. ടി.യു.സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

ജനദ്രോഹനയങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിച്ച ദ്വിദിന ദേശീയപണിമുടക്ക് കേരള സംസ്ഥാനത്തെ നിശ്ചലമാക്കി. നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരുന്നതില്‍ വലഞ്ഞ ജനം കക്ഷിരാഷ്ട്രീയഭേദമെന്യേ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനംചെയ്ത പണിമുടക്കില്‍ അണിചേരുകയാണ്. സര്‍വമേഖലയിലെയും തൊഴിലാളികള്‍ 48 മണിക്കൂര്‍ പണിമുടക്കില്‍ അണിനിരന്നതോടെ നഗരഗ്രാമ വ്യത്യാസമില്ലാതെ അര്‍ധരാത്രി മുതല്‍ കേരളത്തിന്റെ ഗതാഗതമേഖല നിശ്ചലമായി.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3631
mod_vvisit_counterYesterday4324
mod_vvisit_counterThis Month91420
mod_vvisit_counterLast Month132633

Online Visitors: 54
IP: 54.167.216.239
,
Time: 23 : 24 : 01