KSEBOA - KSEB Officers' Association

Saturday
Nov 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ശുദ്ധജലം കിട്ടാനില്ല, കായംകുളം താപനിലയം ശനിയാഴ്ച പൂട്ടുന്നു

ശുദ്ധജലം കിട്ടാനില്ല, കായംകുളം താപനിലയം ശനിയാഴ്ച പൂട്ടുന്നു

PDF
Hits smaller text tool iconmedium text tool iconlarger text tool icon

കായംകുളം താപനിലയംശുദ്ധജലം ലഭിക്കാത്തതിനാൽ കായംകുളം താപനിലയം അടച്ചുപൂട്ടിയേക്കും. സംഭരണിയിൽ ശേഷിക്കുന്നത് മൂന്ന് ദിവസത്തേക്കുള്ള വെള്ളം മാത്രം. പ്രവർത്തനം നിറുത്തുന്നതിന്റെ മുന്നോടിയായി ഇന്ധനമായ നാഫ്തയുടെ ശേഖരം കുറച്ചു. ഏതുനിമിഷവും നിലയം പൂട്ടാമെന്ന് അധികൃതർ പറഞ്ഞു. ഒരാഴ്ച മുമ്പ് ഈ വിവരം എന്‍.ടി.പി.സി. കെ.എസ്.ഇ.ബി.യെ അറിയിച്ചതാണ്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇതുവരെയും നടപടിയുണ്ടായിട്ടില്ല. നിലയം അടയ്ക്കുന്നതിന് മുന്നോടിയായി കോര്‍പറേഷന്‍ അടുത്ത ദിവസം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

പരീക്ഷക്കാലവും വേനൽച്ചൂടും ഒരുമിച്ചെത്തുന്ന മാർച്ചിൽ താപനിലയം പൂട്ടിയാൽ കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടും. പകൽ ലോഡ് ഷെഡിംഗ് മൂന്ന് മണിക്കൂറാക്കേണ്ടിവന്നേക്കും.


ശുദ്ധജലം അച്ചൻകോവിൽ ആറ്റിൽ നിന്നാണ് ശേഖരിക്കുന്നത്. പള്ളിപ്പാട് നാലുകെട്ടും കവലയിൽ 34 ഏക്കർ വിസ്തൃതിയിൽ ജലസംഭരണ സംവിധാനവുമുണ്ട്. ആറ്റിൽ ഉപ്പുവെള്ളത്തിന്റെ അളവ് കൂടിയതിനാൽ പത്തു ദിവസമായി പമ്പിംഗ് നടത്തുന്നില്ല. നാട്ടുകാരുടെ എതിർപ്പുമൂലം പുത്തനാറിന്റെ ഭാഗത്ത് ബണ്ടിട്ട് ഉപ്പുവെള്ളം കയറുന്നത് തടയാൻ കഴിഞ്ഞില്ല.

ആറ്റിലെ ഉപ്പുരസത്തിന്റെ അളവില്‍ കുറവ് കാണുന്നുണ്ട്. നേരത്തെ 1300 മൈക്രോ സീമന്‍സായിരുന്നു ഉപ്പിന്റെ അളവ്. ഇപ്പോഴത് 800 ആയി കുറഞ്ഞു. 450 ആയാല്‍ നിലയത്തിലേക്ക് വെള്ളം എടുക്കാം. അടുത്ത രണ്ടുദിവസത്തിനകം ഈ നിലയില്‍ എത്തില്ല. ഇതിനാലാണ് നിലയം അടയേ്ക്കണ്ടിവരുന്നത്.

എൻ.ടി.പി.സി ബണ്ട് നിർമ്മിക്കാൻ ജലവിഭവ വകുപ്പിനോട് രണ്ടാഴ്ച മുമ്പ് അനുമതി ചോദിച്ചെങ്കിലും സർക്കാർ അനങ്ങിയില്ല. സംഭരണിയിലെ ജലനിരപ്പ് എത്രയുണ്ടെന്ന് എൻ.ടി.പി.സിക്കും തിട്ടമില്ല. അതിലെ മാലിന്യങ്ങളുടെ അളവ് കണക്കാക്കാനുള്ള ബുദ്ധിമുട്ടാണ് തടസം. അപകടസാദ്ധ്യതയുള്ള നാഫ്തയുടെ ശേഖരം വെള്ളം കിട്ടാത്തതിനാൽ കുറയ്ക്കാൻ ബി.പി.സി.എല്ലിന് നിർദ്ദേശം നൽകി.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2772
mod_vvisit_counterYesterday4293
mod_vvisit_counterThis Month106219
mod_vvisit_counterLast Month157088

Online Visitors: 56
IP: 54.224.18.114
,
Time: 16 : 53 : 39