KSEBOA - KSEB Officers' Association

Monday
Apr 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ലോഡ്ഷെഡിങ് ഒഴിവാക്കല്‍: സ്വകാര്യനിലയങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിത്തുടങ്ങി

ലോഡ്ഷെഡിങ് ഒഴിവാക്കല്‍: സ്വകാര്യനിലയങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിത്തുടങ്ങി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Power crisisപരീക്ഷ പ്രമാണിച്ച് ലോഡ്ഷെഡിങ് ഒഴിവാക്കുന്നതിനായി സ്വകാര്യനിലയങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങല്‍ ആരംഭിച്ചു. അതേസമയം ഇടുക്കി, ശബരിഗിരി പദ്ധതികളില്‍നിന്ന് കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച് തുടങ്ങിയിട്ടുമുണ്ട്. കൊച്ചിയിലെ സ്വകാര്യനിലയമായ ബി.എസ്.ഇ.എസ്, കാസര്‍കോട് ഡീസല്‍ നിലയം എന്നിവിടങ്ങളില്‍ നിന്നാണ് വൈദ്യുതി വാങ്ങുന്നത്. ഫെബ്രുവരി 28ന് 55.94 ദശലക്ഷം യൂനിറ്റായിരുന്നു വൈദ്യുതി ഉപയോഗം. വെള്ളിയാഴ്ച അത് 56.97 ശതമാനവും ശനിയാഴ്ച 56.46 ദശലക്ഷം യൂനിറ്റുമായി ഉയര്‍ന്നു. വരുംദിവസങ്ങളില്‍ ഉപഭോഗം വീണ്ടും കൂടിയേക്കും. ഫെബ്രുവരി 28ന് പുറത്തുനിന്ന് 40.52 ദശലക്ഷം യൂനിറ്റായിരുന്നു ഇറക്കുമതി . കേരളത്തില്‍ നിന്നുള്ള ഉല്‍പാദനം 15.41 ദശലക്ഷമായി പിടിച്ചുനിര്‍ത്തുകയുംചെയ്തു. എന്നാല്‍ വെള്ളിയാഴ്ച പുറത്തുനിന്ന് ലഭിച്ചിരുന്ന വൈദ്യുതിയില്‍ ആറ് ദശലക്ഷം യൂനിറ്റ് കുറഞ്ഞു. ശനിയാഴ്ച കുറവ് ഏഴ് ദശലക്ഷത്തിന്‍േറതായി. സ്ഥിതി ഗുരുതരമായതോടെ പിടിച്ചുനില്‍ക്കുക പ്രയാസമായിരുന്നു. ശനിയാഴ്ചത്തെ കണക്കുപ്രകാരം ആകെയുള്ള 56.97 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപയോഗിച്ചതില്‍ 23.04 ദശഷം യൂനിറ്റും കേരളത്തില്‍ നിന്നുതന്നെ ഉല്‍പാദിപ്പിച്ചതാണ്. ഇതില്‍ 14.69 ദശലക്ഷം ജലപദ്ധതികളില്‍ നിന്നായിരുന്നു. 28ന് 1.56 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്ന ഇടുക്കിയിലെ ഉല്‍പാദനം ശനിയാഴ്ച 4.55 ദശലക്ഷം യൂനിറ്റായി ഉയര്‍ത്തി. 28ന് 1.07 ദശലക്ഷം മാത്രമായിരുന്ന ശബരിഗിരിയിലെ ഉല്‍പാദനം ശനിയാഴ്ച 3.56 ദശലക്ഷം യൂനിറ്റായി. ഉല്‍പാദനം 14.69 ദശലക്ഷം യൂനിറ്റായാണ് വര്‍ധിച്ചത്.


വെള്ളിയാഴ്ച കായംകുളത്ത് നിന്ന് 7.74 ദശലക്ഷം യൂനിറ്റ് വൈദ്യുതി ലഭിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ച അത് 3.82 ദശലക്ഷമായി കുറഞ്ഞു. ഈ സാഹചര്യത്തില്‍ ഇക്കൊല്ലം ആദ്യമായി ബി.എസ്.ഇ.എസില്‍ നിന്ന് 1.90 ദശലക്ഷം യൂനിറ്റ് വാങ്ങി. വെള്ളി, ശനി ദിവസങ്ങളില്‍ കാസര്‍കോട് നിലയത്തില്‍ നിന്ന് വൈദ്യുതി വാങ്ങിയിരുന്നു. സംസ്ഥാനത്തെ സംഭരണികളില്‍ ഇനി 34 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. ഇതുകൊണ്ട് 1395 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാം. എന്നാല്‍ ജൂണിലേക്ക് നിശ്ചിത വെള്ളം കരുതലുംവേണം. ഏറ്റവുംവലിയ സംഭരണിയായ ഇടുക്കിയില്‍ വെറും 23 ശതമാനം വെള്ളമേയുള്ളൂ. പമ്പ-കക്കി 43 ശതമാനം, ഷോളയാര്‍ 54, ഇടമലയാര്‍ 36, കുണ്ടല 85, മാട്ടുപ്പെട്ടി 66 ശതമാനം എന്നിങ്ങനെയാണ് മറ്റ് പ്രധാന സംഭരണികളിലെ സ്ഥിതി. ചെറുകിട പദ്ധതികളിലെല്ലാം നാമമാത്രമായ ഉല്‍പാദനമേ നടക്കുന്നുള്ളൂ.


പലഭാഗത്തും പെയ്യുന്ന മഴയും രാത്രിയിലെ തണുപ്പുമാണ് ഇപ്പോള്‍ ഉപഭോഗം നിയന്ത്രിക്കാന്‍ സഹായകമാകുന്നത്.


താപവൈദ്യുതി കൂടുതല്‍ വാങ്ങുന്നത് മൂലം ദിനം പ്രതി കോടികളുടെ അധികബാധ്യതയും ബോര്‍ഡിനുണ്ടാകുന്നു. കായംകുളം വൈദ്യുതിക്ക് യൂനിറ്റിന് 11.71 രൂപയാണ് വില. ബി.എസ്.ഇ.എസ് 11.34 രൂപ, കാസര്‍കോട് 12.45 രൂപ, ബ്രഹ്മപുരം 11.97 രൂപ, കോഴിക്കോട് 10.72 എന്നിങ്ങനെയാണ് താപനിലയങ്ങളിലെ ഒരു യൂനിറ്റ് വൈദ്യുതിയുടെ വില.

Source- Madhyamam

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday88
mod_vvisit_counterYesterday3873
mod_vvisit_counterThis Month123944
mod_vvisit_counterLast Month142377

Online Visitors: 61
IP: 54.80.247.254
,
Time: 00 : 30 : 55