KSEBOA - KSEB Officers' Association

Friday
Jun 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി ബോര്‍ഡ് പുന:സംഘടന

വൈദ്യുതി ബോര്‍ഡ് പുന:സംഘടന

PDF
Hits smaller text tool iconmedium text tool iconlarger text tool icon

KSEBവൈദ്യുതി ബോര്‍ഡ് പുന:സംഘടനാ നീക്കം വീണ്ടും സജീവമായിരിക്കുകയാണ്. 2013 ഫെബ്രുവരി മാസം 11-ാം തീയതി മുഖ്യമന്ത്രി വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍മാരുടെയും തൊഴിലാളികളുടെയും സംഘടനകളുടെ മീറ്റിംഗ് വിളിച്ചു ചേര്‍ത്തതോടെയാണ് വൈദ്യുതി ബോര്‍ഡിന്റെ പുന:സംഘടന സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിട്ടുള്ളത്.
താരതമ്യേന കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പുന:സംഘടനയ്ക്കായി പ്രത്യക്ഷത്തില്‍ കേന്ദ്രഗവണ്‍മെന്റിന്റെ സമ്മര്‍ദ്ദമില്ലാതിരിക്കുന്ന ഈ അവസരത്തില്‍ പുന: സംഘടനയ്ക്കായി സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്ന നീക്കം പൊതുവില്‍ വൈദ്യുതി ബോര്‍ഡിലെ സംഘടനകള്‍ സംശയ ദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിന് ഗവണ്‍മെന്റ് കാണിച്ച വ്യഗ്രത തന്നെയാണ് സംസ്ഥാന വൈദ്യുത ബോര്‍ഡിന്റെ പുന:സംഘടനാ നീക്കത്തിലും കാണാന്‍ കഴിയുന്നത്. എല്ലാം കമ്പോള ശക്തികള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് തൊഴിലെടുത്തു ജീവിക്കുന്ന ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവിതം ദിനം പ്രതി അരക്ഷിതാവസ്ഥയിലേയ്ക്കു തള്ളിവിടുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ നയങ്ങള്‍ സ്വയം നടപ്പിലാക്കുന്നതിനാണ് കേരളത്തിലെ ഭരണ നേതൃത്വവും ശ്രമിക്കുന്നത്.


വൈദ്യുതി ബോര്‍ഡിന്റെ പുന:സംഘടനയുമായി ബന്ധപ്പെട്ടു നടന്ന സമീപകാല ചര്‍ച്ചകളില്‍ ഏറ്റവും പ്രധാന്യത്തോടുകൂടി ഉയര്‍ന്നുവന്നിട്ടുള്ളത് ബോര്‍ഡില്‍ ജോലി ചെയ്യുന്നവരും ബോര്‍ഡില്‍ നിന്നും വിരമിച്ചവരുമായ ജീവനക്കാരുടെ പെന്‍ഷന്‍ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ്. മുഖ്യമന്ത്രി ഫെബ്രുവരി-11ന് വിളിച്ചുകൂട്ടിയ യോഗത്തിനു മുന്നോടിയായി വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ വിവിധ സംഘടനകള്‍ക്ക് നല്‍കിയ കുറിപ്പില്‍ വൈദ്യുതി ബോര്‍ഡിന്റെ പുന:സംഘടനയുമായി ബന്ധപ്പെട്ട് രൂപം കൊടുക്കാന്‍ ഉദ്ദേശിക്കുന്ന പെന്‍ഷന്‍ ഫണ്ടിനായി കണ്ടെത്തിയിട്ടുള്ള 7584 കോടി രൂപയുടെ വിശദാംശങ്ങള്‍ നല്‍കുകയുണ്ടായി. ഫെബ്രുവരി 11-ന്റെ യോഗത്തില്‍ ആമുഖമായി വൈദ്യുതി മന്ത്രി പ്രസ്തുത കണക്കുകളാണ് വിശദീകരിച്ചത്. ഇതിന്റെ വിശദാംശങ്ങളും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലുണ്ടായ ചര്‍ച്ചയും വിശദമായി സംഘടനയുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വൈദ്യുത ബോര്‍ഡിന്റെ പുന:സംഘടന നാളിതുവരെ നീട്ടി വയ്പ്പിക്കുന്നതിനും ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വ്യവസ്ഥകള്‍ പുന:സംഘടനയുമായി ബന്ധപ്പെട്ട രേഖകളില്‍ പരമാവധി ഉള്‍ക്കൊള്ളിക്കുന്നതിനും കഴിഞ്ഞത് വൈദ്യുതി ബോര്‍ഡില്‍ കക്ഷി-രാഷ്ട്രീയ/തൊഴിലാളി-ഓഫീസര്‍ വ്യത്യാസമില്ലാതെ ഉയര്‍ന്നുവന്നിട്ടുള്ള സംഘടനകളുടെ വിപുലമായ ഐക്യനിരയുടെ ശ്രമ ഫലമായാണ്. ഫെബ്രുവരി 11ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിനു മുന്നോടിയായി ഫെബ്രുവരി 7-ാം തീയതിയും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷം അതേ ദിവസവും സംഘടനകളുടെ സംയുക്ത യോഗം ചേരുകയുണ്ടായി.

പെന്‍ഷന്‍ ഫണ്ടിനായി കണ്ടെത്തിയ തുകയുടെ സ്രോതസ്സുകള്‍ വ്യക്തമായി നിര്‍വ്വചിക്കേണ്ടതുണ്ട്. പെന്‍ഷന്‍ ഫണ്ടില്‍ കാലാകാലങ്ങളില്‍ വരുന്ന കുറവുകള്‍ പരിഹരിക്കുന്നതിനും പെന്‍ഷന്‍ ഇപ്പോള്‍ കിട്ടുന്ന രീതിയിലും അളവിലും തുടര്‍ന്നും ലഭിക്കുന്നതിനായി സര്‍ക്കാര്‍ ഗ്യാരണ്ടിയും ഉറപ്പു വരുത്തേണ്ടതുണ്ട്. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കും എന്ന് ഉറപ്പുവരുത്തുന്നതിനായി ത്രികക്ഷി കരാര്‍ നിലവില്‍ വരേണ്ടതുണ്ട്.

സംയുക്ത സംഘടനാ സമിതി അംഗീകരിച്ചിട്ടുള്ള മേല്പറഞ്ഞ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ജാഗ്രതയും പരിശ്രമവും തുടരേണ്ടതുണ്ട്. ഇതിനായി വൈദ്യുതി ബോര്‍ഡില്‍ നിലവില്‍ വന്നിട്ടുള്ള സംഘടനകളുടെ ഐക്യനിര കൂടുതല്‍ വിപുലമാക്കുന്നതിനും ഐക്യം ശക്തിപ്പെടുത്തി മുന്നോട്ടു പോകുന്നതിനും കഴിയേണ്ടതുണ്ട്. ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ സംഘടനകള്‍ സംയുക്തമായി മുന്നോട്ടു വച്ചിട്ടുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെ നടത്തുന്ന വൈദ്യുത ബോര്‍ഡിന്റെ ഏതൊരു പുന:സംഘടനാ നീക്കവും തടയുന്നതിനും അതിനെതിരായി അതിശക്തമായി പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും വൈദ്യുത ബോര്‍ഡിലെ എല്ലാ ഓഫീസര്‍മാരും തൊഴിലാളികളും മുന്‍ നിരയിലുണ്ടാവണം എന്നു ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4161
mod_vvisit_counterYesterday5360
mod_vvisit_counterThis Month113049
mod_vvisit_counterLast Month149108

Online Visitors: 77
IP: 54.166.146.212
,
Time: 17 : 27 : 00