KSEBOA - KSEB Officers' Association

Sunday
Jun 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഹ്യൂഗോ ഷാവേസിന്റെ വേര്‍പാടില്‍ അനുശോചിക്കുന്നു.

ഹ്യൂഗോ ഷാവേസിന്റെ വേര്‍പാടില്‍ അനുശോചിക്കുന്നു.

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Chavezസാമ്രാജ്യത്ത ഇടപെടലുകളെ ചങ്കുറപ്പോടെ നേരിട്ട് വെനിസുലയെ ലോകരാജ്യങ്ങളുടെ മുന്‍നിരയിലേക്ക് എത്തിച്ച ഹ്യൂഗോ ഷാവേസ് ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികളുടെ ആശയും ആവേശവുമായിരുന്നു. രണ്ടുവര്‍ഷത്തോളമായി കാന്‍സറിനെതിരെ പോരാടുമ്പോഴും ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദലന്വേഷിക്കുകയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന് വിശ്രമമില്ലാതെ പ്രയത്നിക്കുകയും ചെയ്തുവെന്നത് ഷാവേസിനെ ലോകനേതാവാക്കിമാറ്റിയിരിക്കുന്നു. മരണത്തിന് കീഴടങ്ങുമ്പോഴും രാജ്യം നേരിടുന്ന വിവിധപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും അതനുസരിച്ച ഭരണനടപടികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തുകൊണ്ട് നിരന്തരമായ ഇടപെടലുകളാണ് ഷാവേസ് നടത്തിയതെന്ന് വെനിസുലയുടെ രാഷ്ട്രീയ നേതൃത്വം വ്യക്തമാക്കുന്നു.തൊണ്ണൂറുകളില്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ ജനജീവിതത്തെ ദുരിതപൂര്‍ണ്ണ മാക്കിയപ്പോള്‍ അതിനെതിരെ കടുത്ത ചെറുത്തുനില്‍പ്പാണ് വെനിസുലയില്‍ ഉണ്ടായത്. എന്നാല്‍ ഈ ജനകീയ സമരങ്ങളെ തോക്കുകൊണ്ടാണ് അന്നത്തെ ഭരണാധികാരികള്‍ നേരിട്ടത്. നൂറുകനക്കിനുപേരാണ് ഇതിന്റെ ഭാഗമായി കൊല്ലപ്പെട്ടത്. 1992ല്‍ ഒരുപട്ടാള അട്ടിമറിയിലൂടെ ഭരണം പിടിക്കാനുള്ള ഷാവേസിന്റെ നീക്കം ഇതിനോടുള്ള പ്രതിഷേധം കൂടിയായിരുന്നു. ഈ ശ്രമം വിജയിച്ചില്ലെങ്കിലും ജനങ്ങള്‍ക്കിടയില്‍ നല്ല പിന്തുണനേടാന്‍ ഇതിലൂടെ സാധിച്ചു. രണ്ടുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം പുറത്തുവന്ന ഷാവേസ് ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങളുയര്‍ത്തിക്കൊണ്ടുവരുന്നതിന് വിട്ടുവീഴ്ച്ചയില്ലാത്ത പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് 1998ല്‍ നടന്ന തെരെഞ്ഞെടുപ്പില്‍ വന്‍ജനപിന്തുണയുമായി അദ്ദേഹം വെനിസുലയുടെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു.

പതിവു പാത വെടിഞ്ഞ് ഒരു ജനകീയ ഭരണഘടന രൂപീകരിക്കാനാണ് ഷാവേസ് പിന്നീട് ശ്രമിച്ചത്. വെനിസുലയെ ഒരു ബൊളിവാറിയന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കുന്ന ഈ ഭരണഘടന ജനഹിത പരിശോധനയിലൂടെ അംഗീകരിപ്പിക്കാന്‍ ഷാവേസിന് കഴിഞ്ഞു. ഈ പുതിയ ഭരണഘടനപ്രകാരം 2000ത്തില്‍ വീണ്ടും അധികാരത്തിലെത്തിയ ഷാവേസിനെ അധികാരഭൃഷ്ടനാക്കാന്‍ സാമ്രാജ്യത്തം സകല അടവും പ്രയോഗിക്കുകയുണ്ടായി. 2002ല്‍ നടന്ന പട്ടാള അട്ടിമറിയും എണ്ണക്കമ്പനികളില്‍ നടന്ന മാനെജ്മെന്റ് സമരവും ജനങ്ങളുടേയും തൊഴിലാളികളുടേയും പിന്തുണയോടെ ചേറുത്തുനില്‍പ്പിലൂടെ മറികടക്കാന്‍ ഷാവേസിനായി.

എണ്ണക്കമ്പനികളുടെ ദേശസാല്‍ക്കരണം, വൈദ്യുതിമേഖലയുടെ ദേശസാല്‍ക്കരണവും റീബണ്ടിലിംഗും, ജനകീയാരോഗ്യനയം, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്ന നിലയിലുള്ള കാര്‍ഷിക ഇടപെടലുകള്‍, വികേന്ദ്രീകൃത ആസൂത്രണത്തിലൂന്നിയ വികസനസമീപനം എന്നിങ്ങനെ വെനിസുലയുടെ സാമ്പത്തിക സാമൂഹ്യനയങ്ങളില്‍ സമൂലമായ പരിവര്‍ത്തനത്തിനാണ് ഷാവേസ് ഭരണകൂടം നേതൃത്വം നല്‍കിയത്. ഇവക്കൊക്കെ വലിയ ജനപിന്തുണ നെടിയെടുക്കാനും കഴിഞ്ഞു.

എണ്ണ ഉല്‍പാദന രാജ്യങ്ങളെ ഏകോപിപ്പിക്കാനും ഒപ്പെക്കിനെ ശക്തമായൊരു രാഷ്ട്രീയക്കൂട്ടുകെട്ടാക്കാനും ഷാവേസിന് കഴിഞ്ഞു. സൗത്ത് അമേരിക്കന്‍ സാമ്പത്തിക കൂട്ടായ്മ വളര്‍ത്തിയെടുത്ത് ഡോളറിന്റെ ആധിപത്യത്തെ ചെറുക്കാനും ഉല്‍പ്പന്നകൈമാറ്റങ്ങളുടെ പുതിയൊരു വ്യാപരസമ്പ്രദായം രൂപപ്പെടുത്താനും കഴിഞ്ഞത് ഷാവെസിനെ തെക്കനമേരിക്കയുടെ പൊതുനേതാവെന്ന നിലയിലേക്ക് ഉയര്‍ത്തി. ഐക്യരാഷ്ട്ര സഭാവേദികളെ സാമ്രാജ്യത്ത നയങ്ങള്‍ക്കെതിരായ സമരമുഖമാക്കി മാറ്റാനും ഷാവേസിനായി.
ലോകമെമ്പാടും വളര്‍ന്നുവരുന്ന സാമ്രാജ്യത്ത വിരുദ്ധപോരാട്ടങ്ങള്‍ക്കും തൊഴില്‍സമരങ്ങള്‍ക്കും ഷാവേസ് മുന്നോട്ടുവെച്ച ആശയങ്ങളും വെനിസുല നടപ്പാക്കിയ നയങ്ങളും വലിയ പ്രതീക്ഷയാണ് നല്‍കിയത്. ക്യൂബന്‍ വിപ്ലവകാരിയായ ഫിഡല്‍ കാസ്ട്രോയുമായി ചേര്‍ന്ന് സൗത്ത് അമേരിക്കന്‍ രാജ്യങ്ങളെയാകെ ഇടത്തോട്ട് തിരിക്കുന്നതില്‍ ഷാവേസിന്റെ ഇടപെടല്‍ വലിയ സംഭാവനയാണ് നല്‍കിയത്. സാമ്രാജ്യത്തത്തിന്റെ കണ്ണിലെ കരടായ ഷാവേസ് ഭയരഹിതമായ തീരുമാനങ്ങളിലൂടെ ലോത്തിന് മാതൃകയായി മാറി. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഖിക്കുന്ന ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികള്‍ക്കൊപ്പം കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷനും പങ്കുചേരുന്നു. അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങള്‍ പ്രായോഗികമാക്കുന്നതിനുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോകാന്‍ എല്ലാവിഭാഗം ജനങ്ങളോടും അസോസിയേഷന്‍ അഭ്യര്‍ത്ഥിക്കുന്നു.

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4813
mod_vvisit_counterYesterday5105
mod_vvisit_counterThis Month109170
mod_vvisit_counterLast Month141147

Online Visitors: 68
IP: 54.159.91.117
,
Time: 22 : 18 : 17