KSEBOA - KSEB Officers' Association

Tuesday
May 30th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ രക്ഷാ പാക്കേജ് : രക്ഷയോ? കെണിയോ?

രക്ഷാ പാക്കേജ് : രക്ഷയോ? കെണിയോ?

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Trapരാജ്യത്തെ വൈദ്യുതി വിതരണ യൂട്ടിലിറ്റികളെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനെന്ന പേരില്‍ കേന്ദ്രഗവണ്മെന്റ് പ്രഖ്യാപിച്ച സാമ്പത്തിക പുനസംഘടന എന്ന രക്ഷാപാക്കേജില്‍ ചേരുന്നതിന് സന്നദ്ധത അറിയിച്ചുകൊണ്ട് സംസ്ഥാന ഗവണ്മെന്റ് കേന്ദ്രത്തിന് കത്തു നല്‍കിയിരിക്കുകയാണ്. രക്ഷാപാക്കേജ് തത്ത്വത്തില്‍ അംഗീകരിക്കുന്നതായും അത് നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ഫൈനാന്‍സ് മെമ്പറുടെ നേതൃത്വത്തില്‍ ഫൈനാന്‍ഷ്യല്‍ അഡ്വൈസര്‍, ചീഫ് എഞ്ചീനിയര്‍ (കോര്‍പ്പറേറ്റ് പ്ളാനിംഗ്), ചീഫ് എഞ്ചിനീയര്‍ (കൊമേഴ്സ്യല്‍ & താരിഫ്) എന്നിവരടങ്ങുന്ന ഒരു സമിതിയെ നിയോഗിച്ചു കൊണ്ട് 11.12.2012 ല്‍ ബോര്‍ഡുത്തരവായിട്ടുണ്ട്. എന്നാല്‍ അതിന്റെ തുടര്‍ച്ചയായി സംസ്ഥാന ഊര്‍ജ്ജവകുപ്പ് സെക്രട്ടറി ഒരു പടികൂടി കടന്ന് ഈ പാക്കേജിന്റെ വ്യവസ്ഥകളും, ഇതുമായി ബന്ധപ്പെട്ട് തുടര്‍ന്ന് വരുന്ന വ്യവസ്ഥകളും അംഗീകരിക്കാന്‍ തയ്യാറാണെന്നും ഭാവിയില്‍ സംസ്ഥാനത്തെ വിതരണ കമ്പനികള്‍ അത് നടപ്പിലാക്കുന്നത് പരിഗണിക്കുമെന്നും ഉറപ്പുനല്‍കികൊണ്ട് കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്.



കേരളത്തില്‍ വൈദ്യുതിബോര്‍ഡിന്റെ കമ്പനിവല്‍ക്കരണം ഇനിയും നടന്നു കഴിഞ്ഞിട്ടില്ല എന്നിരിക്കേ, ഭാവിയില്‍ സംസ്ഥാനത്തെ "വിതരണ കമ്പനികള്‍'' പാക്കേജിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് പരിഗണിക്കും എന്ന് ഊര്‍ജ്ജവകുപ്പ് സെക്രട്ടറി കത്തില്‍ സൂചിപ്പിക്കുന്ത് ദുരൂഹമാണ്. കേരളത്തില്‍ കമ്പനിവല്‍ക്കരണം നടന്നാലും അത് പൊതുമേഖലയില്‍ ഒറ്റ കമ്പനി ആയിരിക്കും എന്ന കഴിഞ്ഞ എല്‍.ഡി.എഫ് ഗവണ്മന്റിന്റെ നയം ഇപ്പോഴത്തെ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ഈ നയംമാറ്റം എന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. മാത്രമല്ല സംഘടനകളുമായി വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമേ പുന:സംഘടന സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളു എന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന് വിരുദ്ധവുമാണിത്. ഇങ്ങിനെ ഒരു കത്തയച്ചത് താന്‍ അറിഞ്ഞിട്ടില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കു പിറകേ, കത്തയച്ചിട്ടുണ്ടെന്നും അത് താന്‍ കൂടി അറിഞ്ഞിട്ടാണെന്നും വൈദ്യുതിമന്ത്രി പ്രസ്താവിച്ചത് കൂടുതല്‍ സംശയങ്ങള്‍ക്കിടനല്‍കുന്നു. രക്ഷാപാക്കേജിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത് വ്യക്തമാകും.



2012 മാര്‍ച്ച് 30 ലെ കണക്കുകള്‍ പ്രകാരം രാജ്യത്താകെയുള്ള വിതരണയൂട്ടിലിറ്റികള്‍ എല്ലാം കൂടി 1,90,000 കോടി രൂപയുടെ സഞ്ചിതനഷ്ടം വരുത്തിവച്ചിട്ടുണ്ടെന്നും, വൈദ്യുതി ബോര്‍ഡുകളുടെ വിഭജനവും, കമ്പനിവല്‍ക്കരണമടക്കമുള്ള പരിഷ്കരണ പടികളും കൊണ്ടൊന്നും ഇതിന് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നു മുന്‍ സി.എ.ജി ആയിരുന്ന വി.കെ. ഷുംഗ്ളുവിന്റേയും, പ്ളാനിംഗ് ബോര്‍ഡ് അംഗം ചതുര്‍വേദിയുടെയും നേതൃത്വത്തിലുള്ള കമ്മിറ്റികളുടെ കണ്ടെത്തലിന്റെ തുടര്‍ച്ചയാണ് ഈ രക്ഷാ പാക്കേജ്. ഈ നഷ്ടത്തിന്റെ 70%ഉം രാജസ്ഥാന്‍, തമിഴ്നാട്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ചേര്‍ന്ന് വരുത്തിവച്ചിട്ടുള്ളതാണ്. ഇതിന് പരിഹാരമായി. നിര്‍ദ്ദേശിക്കപ്പെട്ട രക്ഷാ പാക്കേജ് പ്രകാരം 2012 മാര്‍ച്ച് 31ന് വിതരണ യൂട്ടിലിറ്റികളുടെ ഹ്രസ്വകാല വായ്പകളുടെ 50% ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ദീര്‍ഘകാല വായ്പകളായി പുന:ക്രമീകരിക്കുകയും, തിരിച്ചടവിന് 3 വര്‍ഷം വരെ മോറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്യാന്‍ സംസ്ഥാന ഗവണ്മെന്റുകള്‍ സൌകര്യമൊരുക്കും. അതിനുപുറമെ മുതലും പലിശയും തിരിച്ചടക്കുന്നതിന് ഗവണ്മെന്റ് ഗാരണ്ടിയും നല്‍കും. ബാക്കിയുള്ള 50% കടം അതത് സംസ്ഥാന ഗവണ്മെന്റുകള്‍ ഏറ്റെടുക്കുകയും വിതരണ യൂട്ടിലിറ്റികള്‍ ഇവ ബോണ്ടുകളാക്കി സംസ്ഥാനഗവണ്മെന്റിന്റെ പൂര്‍ണ്ണഗാരണ്ടിയോടെ വിതരണം ചെയ്യുകയും വേണം. ഇവയുടെ മുതലും പലിശയും ഗവണ്മെന്റ്തിരിച്ചടക്കുകയും അത് ഗവണ്മെന്റിന്റെ ഇക്വിറ്റിയായി മാറ്റുകയും ചെയ്യണം. ഈ പ്രക്രിയ 2 മുതല്‍ 5 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണം. ഇതില്‍ പലിശ ഒഴികെയുള്ള തുകയുടെ 25 ശതമാനം കേന്ദ്രം ഗ്രാന്റായി സംസ്ഥാനഗവണ്മെന്റുകള്‍ക്ക് നല്‍കും. ഇതിനുപുറമേ എ.പി.ഡി.ആര്‍.പി. മാനദണ്ഡങ്ങള്‍ പ്രകാരമുള്ള എറ്റി & സി നഷ്ടം കുറക്കാനുള്ള ലക്ഷ്യം കൈവരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഇന്‍സന്റീവും ലഭിക്കും. അത് പ്രകാരം 30 ശതമാനത്തിന് മുകളില്‍ നഷ്ടം ഉള്ള യൂട്ടിലിറ്റികള്‍ പ്രതിവര്‍ഷം 3 ശതമാനവും 30 ശതമാനത്തില്‍ താഴെ നഷ്ടം ഉള്ളവ 1.5 ശതമാനവും നഷ്ടം കുറയ്ക്കണം. ഇങ്ങനെ കുറയ്ക്കുന്ന ഓരോ യൂണിറ്റിന്റെയും വിലക്കു തുല്യമായി തുകയാണ് ഇന്‍സന്റീവായി ലഭിക്കുക.

കേള്‍ക്കുമ്പോള്‍ ആകര്‍ശകമായി തോന്നുമെങ്കിലും കണക്കുകളും ഇവയ്ക്കുള്ള വ്യവസ്ഥകളും പരിശോധിക്കുമ്പോള്‍ ഈ രണ്ടുതരത്തിലുള്ള ധനസഹായവും കേരളത്തിന് ഗുണം ചെയ്യുന്നതല്ല, മറിച്ച് ആപല്‍ക്കരവും ആണെന്ന് കാണാന്‍ കഴിയും. 2012 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം കേരളത്തിന്റെ കടം ഏകദേശം 1300 കോടി രൂപയാണ്. ഇതിന്റെ 50 ശതമാനം തുകയായി 650 കോടിരൂപ സംസ്ഥാന ഗവണ്മെന്റ് ഏറ്റെടുത്താല്‍ കേന്ദ്ര ഗ്രാന്റായി ലഭിക്കുന്നത് അതിന്റെ 25 ശതമാനം തുകയായി 162.5 കോടി രൂപ മാത്രമാണ്. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് മാത്രം ബോര്‍ഡ് പ്രതിമാസം 700 കോടി രൂപയോളം ചിലവഴിക്കുമ്പോള്‍ ഈ തുക എത്ര നിസ്സാരമാണെന്ന് കാണാന്‍ കഴിയും. എന്നാല്‍ ഏകദേശം 23500 കോടിരൂപ കടബാധ്യതയുള്ള തമിഴ്നാടിനും പഞ്ചാബിനുമൊക്കെ ഈ പാക്കേജ് ഒരു പക്ഷേ പ്രയോജനം ചെയ്തേക്കാം. അതുപോലെതന്നെ എറ്റി & സി നഷ്ടം ഇതിനകം തന്നെ 16% ഓളം ആയി കുറച്ചു കഴിഞ്ഞിട്ടുള്ള കേരളത്തിന് ആ വകയിലുള്ള ഇന്‍സെന്റീവ് ലഭിക്കില്ലെന്ന് പറയേണ്ടതില്ലല്ലോ?

ഏറ്റവും അപകടകരമായത് ഈ പാക്കേജ് സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകളാണ്. പാക്കേജില്‍ ചേരുന്ന വിതരണ യൂട്ടിലിറ്റികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ സ്വകാര്യമേഖലക്കു കൂടി തുറന്നു കൊടുക്കണം. അത് ഫ്രാഞ്ചൈസി എഗ്രിമെന്റിന്റെ രൂപത്തിലോ പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിലോ ആകാം. റിപ്പോര്‍ട്ടിലെ അതു സംബന്ധിച്ച ഭാഗം ശ്രദ്ധിക്കുക. "Roadmap for the involvement of Private sector in state distribution Sector through franchisee agreements or any other mode of private partictipation to be prepared within a year by the discoms'''

അതിനുപുറമേ വൈദ്യുതി വിതരണത്തിനുള്ള ശരാശരി ചിലവും റവന്യൂ വരവും തമ്മിലുള്ള വിടവ് വായ്പ തിരിച്ചടവിന് നിശ്ചയിക്കുന്ന മോറട്ടോറിയം കാലയളവിനുള്ളില്‍ ഇല്ലാതാക്കണം. റവന്യൂ ഗ്യാപ്പില്‍ ആദ്യവര്‍ഷം തന്നെ 25% എങ്കിലും കുറവ് വരുത്തണം. അതായത് 25% കറന്റ് ചാര്‍ജ്വര്‍ദ്ധന വേണം എന്നര്‍ത്ഥം. എല്ലാവര്‍ഷവും ഏപ്രില്‍ 30 നുമുമ്പ് താരിഫ് പരിഷ്കരിച്ച് ഉത്തരവിറക്കണമെന്ന് പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. (കേരളത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ താരിഫ് വര്‍ദ്ധനവില്‍ പ്രഖ്യാപിച്ച സബ്സിഡി, ഇതുവരെ സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടില്ല എന്നോര്‍ക്കുക.)

വൈദ്യുതിബോര്‍ഡിന്റെ വിഭജനമോ സ്വകാര്യവല്‍ക്കരണമോ, നടത്താതെതന്നെ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞ കെ.എസ്.ഇ.ബി. ഈ രക്ഷാ പാക്കേജ് എന്ന കെണിയില്‍ തലവച്ചുക്കൊടുക്കാന്‍ മുതിരുന്നവരുടെ പിന്നിലെ ഉദ്ദേശശുദ്ധി സംശയത്തിന്റെ നിഴലിലാണ്. വൈദ്യുതി ബോര്‍ഡിന്റെ പുനസംഘടനാ ചര്‍ച്ചകളും നടപടികളും നടന്നുവരുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ ബോര്‍ഡിലെ ഓഫീസര്‍മാരും, ജീവനക്കാരും അവരുടെ സംഘടനകളും കൂടുതല്‍ ജാഗരൂകര്‍ ആയിരിക്കണമെന്നാണ് രക്ഷാപാക്കേജ് അംഗീകരിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ സംഭവവികാസങ്ങള്‍ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2041
mod_vvisit_counterYesterday4949
mod_vvisit_counterThis Month141237
mod_vvisit_counterLast Month152890

Online Visitors: 63
IP: 54.162.19.123
,
Time: 10 : 59 : 25