KSEBOA - KSEB Officers' Association

Saturday
Apr 29th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ പങ്കാളിത്ത പെന്‍ഷന്‍ - ഇനിയും ഉത്തരം കിട്ടാത്ത ചോദ്യം

പങ്കാളിത്ത പെന്‍ഷന്‍ - ഇനിയും ഉത്തരം കിട്ടാത്ത ചോദ്യം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Questionജീവനക്കാരുടെ നിലവിലെ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന പത്തുശതമാനം തുകയും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കുന്ന പത്തു ശതമാനം തുകയും കൂടി ചേര്‍ത്താണ് പങ്കാളിത്ത പെന്‍ഷന്‍ കൈകാര്യം ചെയ്യാനുള്ള ഫണ്ട് രൂപീകരിക്കുന്നത്. ഈ ഫണ്ട് കൈകാര്യം ചെയ്യാനുള്ള അവകാശവും അധികാരവും ഫണ്ട് മാനേജര്‍മാര്‍ക്കാണ്. ഇവരാകട്ടെ പുതുതലമുറ ബാങ്കിംഗ് സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ഫണ്ട് മാനേജേഴ്സ് ആണ്.


നിലവില്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ 2004 ജനുവരി മുതല്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷനാണ് ബാധകം. 2004 മുതല്‍ 2008 വരെ ഈ ഫണ്ടില്‍ ലഭിച്ച തുകയുടെ വളര്‍ച്ചാ നിരക്ക് ഏകദേശം 14 ശതമാനത്തില്‍ കൂടുതലായിരുന്നു. എന്നാല്‍ തുടര്‍ന്ന് 2011 വരെയുള്ള കണക്ക് പരിശോധിച്ചാല്‍ ഫണ്ടിന്റെ വളര്‍ച്ചാനിരക്ക് 2 ശതമാനത്തില്‍ താഴെ മാത്രമായി കുറഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യത്തിനെ തുടര്‍ന്നായിരുന്നു ഇന്ത്യയിലും പെന്‍ഷന്‍ ഫണ്ടിന്റെ വളര്‍ച്ച കുത്തനെ ഇടിഞ്ഞത്. ഇത് ഇന്ത്യയില്‍ മാത്രം സംഭവിച്ചതല്ല. അമേരിക്കയിലും യൂറോപ്പിലുമടക്കം സാമ്പത്തിക മാന്ദ്യത്തില്‍ ആദ്യം തകര്‍ന്നത് പെന്‍ഷന്‍ ഫണ്ടുകളായിരുന്നു. യു.പി.എ. സര്‍ക്കാരിന്റെ നിലവിലെ നയങ്ങള്‍ തുടരുന്നിടത്തോളം പെന്‍ഷന്‍ ഫണ്ടിലടക്കം വിദേശ നിക്ഷേപം. കൊണ്ടുവരാനുള്ള ശ്രമവും ഉണ്ടാകും. അതോടെ പെന്‍ഷന്‍ ഫണ്ടുകളുടെ ന്യൂന വളര്‍ച്ചയും സമ്പൂര്‍ണ തകര്‍ച്ചയും അതിവേഗം ഉണ്ടാകുമെന്നതില്‍ സംശയമില്ല. ഇപ്പോള്‍ സര്‍വീസില്‍ തുടരുന്ന ജീവനക്കാര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ ഇനി സര്‍വീസിലേക്ക് വരുന്ന ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല എന്ന നിലപാട് വരും തലമുറയോട് ചെയ്യുന്ന വഞ്ചനയാണ്. ഇത്തരത്തില്‍ യുവതലമുറയോടുള്ള ദ്രോഹനടപടികള്‍ ഒരിക്കലും അംഗീകരിക്കാന്‍ പാടില്ലാത്തതാണ്. ഇത് ഒരു തരം ഫാസിസ്റ് ചിന്താഗതിയുമാണ്.


നിലവിലെ ജീവനക്കാരെ ഒഴിവാക്കി പുതുതായ വരുന്ന ജീവനക്കാരെ മാത്രം തുടക്കത്തില്‍ പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയില്‍ കൊണ്ടുവരുന്നത് മറ്റൊരു തട്ടിപ്പിന്റെ ഭാഗമായാണ്. ഇത് നടപ്പായാല്‍ സര്‍ക്കാരിന് എപ്പോള്‍ വേണമെങ്കിലും നിലവിലുള്ള ജീവനക്കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാം.


പെന്‍ഷന്‍ എന്ന് പറയുന്നത് ജിവനക്കാരന്റെ നിയമാനുസൃതമായ അവകാശമാണെന്നാണ് ബഹു. സുപ്രീംകോടതി പറഞ്ഞിട്ടുള്ളത്. അത് തൊഴില്‍ദായകന്റെ ആനുകൂല്യമോ ഔദാര്യമോ അല്ല. ഇത്തരത്തിലുള്ള നിരവധി കോടതിവിധികളും ശമ്പള കമ്മീഷനുകളും അഭിപ്രായപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ജീവനക്കാരന് ഇപ്പോള്‍ ലഭിക്കുന്ന ശമ്പളം അവന് ഭാവിയില്‍ നല്‍കേണ്ടുന്ന പെന്‍ഷന്‍ കഴിച്ചുള്ള തുകയാണ്. ഈ തുകയാണ് ഉദ്യോഗത്തില്‍ നിന്നും വിരമിക്കുന്നതോടെ പെന്‍ഷന്‍ എന്ന പേരില്‍ ഉദ്യോഗ വിരാമ ശമ്പളമായി ലഭിക്കുന്നത്.


പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിലവില്‍ വരുന്നതോടെ ഉദ്യോഗ വിരാമ ശമ്പളം (പെന്‍ഷന്‍) ഇല്ലാതാകുന്നു. പെന്‍ഷന്‍ ഫണ്ട് മുതല്‍ മുടക്കിയതില്‍ നിന്നും കിട്ടുന്ന ലാഭ വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ ലാഭ വിഹിതം വീതിച്ച് എല്ലാവര്‍ക്കും നല്‍കും. പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തില്‍ കാലാകാലങ്ങളില്‍ ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന ക്ഷാമബത്ത എന്ന ആശ്വാസവും ശമ്പള പരിഷ്കരണത്തോടൊപ്പം കിട്ടുന്ന പെന്‍ഷന്‍ പരിഷ്കരണ നടപടികളും പെന്‍ഷന്‍കാരന്‍ മരണപ്പെട്ടാല്‍ ലഭിക്കുന്ന കുടുംബ പെന്‍ഷനും പൂര്‍ണമായും ഇല്ലാതാകുമെന്നതില്‍ ആശങ്കകള്‍ നിലനില്‍ക്കുകയാണ്. ഇപ്പോഴത്തെ സര്‍ക്കാരിന്റെ മുന്‍കാലാവധിയില്‍ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ച് 2002 ജനുവരി മുതല്‍ പങ്കാളിത്ത പെന്‍ഷന്‍ കേരള സര്‍ക്കാര്‍ സര്‍വീസിലും ബാധകമാക്കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് 2006ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ്. സര്‍ക്കാരാണ്. ഈ ഉത്തരവ് റദ്ദാക്കിയതും.


സര്‍ക്കാര്‍ ജീവനക്കാര്‍ പൊതു സമൂഹത്തിന്റെ ഭാഗമാണ് എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് 1957ല്‍ ജീവനക്കാര്‍ക്ക് സ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായം നടപ്പിലാക്കിയതും തുടര്‍ന്ന് ശമ്പള പരിഷ്കരണത്തോടൊപ്പം പെന്‍ഷന്‍ പരിഷ്കരണവും സര്‍ക്കാരുകള്‍ നടപ്പിലാക്കിയിരുന്നതും. സര്‍ക്കാര്‍ സര്‍വീസിലുള്ളവരുടെ ഏറ്റവും പ്രധാനമായ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് നിലവിലെ നിയമാനുസൃത പെന്‍ഷന്‍ സമ്പ്രദായത്തെ കാണുന്നത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍, പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം കേരളത്തിലെ ജീവനക്കാര്‍ക്ക് വേണ്ട എന്ന് തീരുമാനിച്ചതും മുന്‍സര്‍ക്കാര്‍ എടുത്ത ആ തീരുമാനം റദ്ദാക്കിയതും. ഈ ഒരു ജനകീയ കാഴ്ചപ്പാട് ഉള്ളതു കൊണ്ടായിരുന്നു.


പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ എടുത്ത ഇപ്പോഴത്തെ തീരുമാനവും ചില നയങ്ങളുടെ ഭാഗമായാണ്. ഇപ്പോഴത്തെ സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ പെട്ടതായിരുന്നില്ല പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി എല്ലാം കമ്പോളവല്‍കരിക്കുക, എല്ലാം സ്വകാര്യ വിദേശകുത്തകകളുടെ താല്പര്യ സംരക്ഷണത്തിനു വേണ്ടിയാക്കുക, സാധാരണക്കാരന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ അട്ടിമറിക്കുക, സ്വകാര്യവല്‍കരണത്തിനും വൈദേശിക വല്‍കരണത്തിനും മുന്‍ഗണനനല്‍കുക തുടങ്ങിയവയെല്ലാം ആ നയങ്ങളുടെകൂടി തീരുമാനങ്ങളാണ്. അതുതന്നെയാണ് പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ തയ്യാറാകുന്നതും. ഈ കള്ളനാണയങ്ങള്‍ തിരിച്ചറിയാന്‍ കേരള ജനതക്കാവും എന്നതില്‍ സംശയമുണ്ടാവേണ്ടതില്ല. അവര്‍ കാത്തിരിക്കുകയാണ് തക്കസമയത്ത് തിരിച്ചടിക്കാന്‍.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1386
mod_vvisit_counterYesterday5168
mod_vvisit_counterThis Month144346
mod_vvisit_counterLast Month142377

Online Visitors: 66
IP: 54.159.73.215
,
Time: 07 : 14 : 27