KSEBOA - KSEB Officers' Association

Friday
Mar 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ബോര്‍ഡ് കമ്പനിവല്‍ക്കരണത്തെ കുറിച്ചു തന്നെ

ബോര്‍ഡ് കമ്പനിവല്‍ക്കരണത്തെ കുറിച്ചു തന്നെ

PDF
Hits smaller text tool iconmedium text tool iconlarger text tool icon

KSEBലാഭപ്രഭ എന്ന പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തില്‍ ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിനുത്തരമായി ബഹു വൈദ്യുതി മന്ത്രി പറഞ്ഞത് 2013 ഏപ്രില്‍ ഒന്നോടെ വൈദ്യുതി ബോര്‍ഡിന്റെ കമ്പനിവല്‍ക്കരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ്. പെന്‍ഷന് സര്‍ക്കാര്‍ ഗ്യാരണ്ടി ഉണ്ടാകുകയില്ലെന്നും മന്ത്രി പറഞ്ഞതായി പത്രങ്ങളില്‍ കാണാന്‍ കഴിഞ്ഞു. സംഘടനകള്‍ക്ക് നല്‍കിയ ത്രികക്ഷിക്കരാറില്‍ പൊതുവേ സമവായത്തിലെത്തിയിട്ടുണ്ടെന്നും ഇതേ വാര്‍ത്തയില്‍ കാണുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി 21-ന് ബഹു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ ബോര്‍ഡിലെ തൊഴിലാളി ഓഫീസര്‍ സംഘടനകള്‍ കക്ഷിവവ്യത്യാസമില്ലാതെ ആവശ്യപ്പെട്ട ഒന്നാണ് പെന്‍ഷന് സര്‍ക്കാര്‍ ഗ്യാരണ്ടി വേണമെന്നത്. ഇതടക്കമുള്ള ആവശ്യങ്ങളിലൊന്നും ഈ കുറിപ്പ് തയ്യാറാക്കും വരെ എന്തെങ്കിലും സമവായം ഉണ്ടായതായി മനസ്സിലായിട്ടില്ല. ഈ സാഹചര്യത്തിലും ഏപ്രില്‍ ഒന്നാം തീയതിയോടെ കമ്പനിവല്‍ക്കരണം പൂര്‍ത്തിയാക്കാനാകും എന്ന് പ്രഖ്യാപിക്കാന്‍ ബഹു. വൈദ്യുതിമന്ത്രിക്ക് കഴിയുന്നതെങ്ങിനെയെന്ന് മനസ്സിലാകുന്നില്ല. തികച്ചും ഏകപക്ഷീയമായി ഇക്കാര്യത്തില്‍ തീരുമാനമെടുത്തുപോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടാകുമോ?


2012 മെയ് 31-ന് ഇത്തരത്തിലൊരു നീക്കം സര്‍ക്കാര്‍ ഭാഗത്തു നിന്ന് ഉണ്ടായതാണ്. എന്നാല്‍ അന്ന് ഇതില്‍ മറ്റുചില സ്ഥാപിത താല്‍പര്യങ്ങളും ഉള്‍ച്ചേര്‍ന്നിരുന്നു. ഇപ്പോള്‍ അത്തമൊരു സാഹചര്യം നിലവിലില്ല. മാത്രമല്ല കമ്പനിവല്‍ക്കരണത്തേക്കാള്‍ അടിയന്തിരമായി ഇടപെടേണ്ട ഒട്ടേറ പ്രശ്നങ്ങള്‍ ബോര്‍ഡില്‍ നിലവിലുണ്ട് താനും. ബോര്‍ഡിന്റെ ഉല്‍പാദന പ്രസരണ വിതരണ രംഗങ്ങളിലെല്ലാം കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നു. എവിടേയും ഒരു പ്രവര്‍ത്തിയും നടക്കുന്നില്ല എന്നു പറഞ്ഞാല്‍പ്പോലും അതിശയോക്തിയാകില്ല. വിതരണ മേഖലയില്‍ സംജാതമായിരിക്കുന്ന നാഥനില്ലായ്മ കടുത്ത അരക്ഷിതാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. കണ്ടക്ടറില്ല, ഇന്‍സുലേറ്ററില്ല, മീറ്ററില്ല, വയറില്ല എന്നിങ്ങനെ ഇല്ലാവചനങ്ങള്‍ മാത്രം ഉരുവിട്ടു കഴിയേണ്ടുന്ന ഫീല്‍ഡ് ജീവനക്കാര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം വിവരണാതീതമാണ്.

ഇങ്ങനെ അറ്റകുറ്റ പണികള്‍ക്കുള്ള സാധന സാമഗ്രികള്‍ പോലും ലഭ്യമാക്കാതെയും കരാറുകാരുടെ ബില്ലുകള്‍ സമയബന്ധിതമായി കൊടുത്തു തീര്‍ക്കാതെയും പ്രിവന്റീവ് മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍ പോലും അവതാളത്തിലായിരിക്കുന്നു. കമ്പി പൊട്ടി വീണും മറ്റും ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് അതാത് ഫീല്‍ഡ് ജീവനക്കാര്‍ ബാധ്യതപ്പെട്ടിരിക്കുമെന്ന നിലയില്‍ ഈയിടെയുണ്ടായ കോടതി വിധികള്‍ കൂടിയായപ്പോള്‍ ജീവനക്കാരുടെ സ്ഥിതി കൂടുതല്‍ ദാരുണവും ആശങ്കാജനകവുമായി മാറി.
വട്ടിയൂര്‍ക്കാവ് സെക്ഷനിലെ അസിസ്റന്റ് എഞ്ചിനീയര്‍ തങ്കച്ചനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സാഹചര്യങ്ങളില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നാണ് മടവൂര്‍ സെക്ഷനിലെ സബ് എഞ്ചിനീയര്‍ ഷിബുവിന്റെ ആത്മഹത്യയിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ ഈ പ്രശ്നങ്ങളിലൊന്നും ഫലപ്രദമായി ഇടപെടാനോ പരിഹാരമാര്‍ഗ്ഗങ്ങളാരായുന്നതിനോ ബോര്‍ഡുതലത്തിലോ സര്‍ക്കാര്‍ തലത്തിലോ യാതൊരു നീക്കവുമുണ്ടാകുന്നില്ല. ഈ സാഹചര്യങ്ങളിലാണ് സംയുക്ത സംഘടനാ സമിതയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 18-ന് നിയമസഭാമാര്‍ച്ച് പ്രഖ്യാപിച്ചത്. ഈ കുറിപ്പ് തയ്യാറാക്കുമ്പോള്‍ മാര്‍ച്ചിനുള്ള വിപുലമായ ഒരുക്കങ്ങള്‍ നടക്കുകയാണ്. സ്വാഭാവികമായും തങ്ങളുടെ മുന്‍ഗണനയില്‍ മാറ്റം വരുത്തേണ്ടതുണ്ട് എന്ന് അധികാരികളെ ബോധ്യപ്പെടുത്താന്‍ ഈ മാര്‍ച്ചിന് കഴിയുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ഇതിനൊന്നും ചെവികൊടുക്കാതെ തങ്ങള്‍ നിശ്ചയിച്ചുറച്ച വഴിയിലൂടെ മുന്നോട്ട് എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനെ നേരിടാനുതകുന്ന വഴി തെരഞ്ഞെടുക്കാന്‍ ബോര്‍ഡിലെ സംഘടനകളും നിര്‍ബന്ധിതമാകും. അത്തരമൊരു സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടുള്ള ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ എല്ലാ സംഘടനാംഗങ്ങളും മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുകയാണ്.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2501
mod_vvisit_counterYesterday4925
mod_vvisit_counterThis Month108022
mod_vvisit_counterLast Month108586

Online Visitors: 83
IP: 54.163.157.48
,
Time: 11 : 42 : 21