KSEBOA - KSEB Officers' Association

Monday
Mar 27th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി നിയന്ത്രണത്തിൽ സുതാര്യത വേണം

വൈദ്യുതി നിയന്ത്രണത്തിൽ സുതാര്യത വേണം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Power restrictionയുദ്ധത്തിലും പ്രണയത്തിലും എന്തു കള്ളവും പറയാമെന്നാണ് ആപ്തവാക്യം. അതുപോലെ സംസ്ഥാനത്തെ വൈദ്യുതി മന്ത്രിക്ക് വൈദ്യുതി നിലയവുമായി ബന്ധപ്പെട്ട് തരാതരംപോലെ എന്തും പറയാമെന്നായിട്ടുണ്ട്. ഈ വർഷം ലോഡ് ഷെഡിംഗ് വേണ്ടി വരില്ലെന്നാണ് ആദ്യം അദ്ദേഹം കട്ടായം പറഞ്ഞത്. മഴ ചതിക്കുകയും സംഭരണികളിലെ ജലനിരപ്പ് അപകടകരമാംവിധം കുറയുകയും ചെയ്തതോടെ മന്ത്രി നേരത്തേ പറഞ്ഞത് വിഴുങ്ങി. രാത്രികാലത്തെ അരമണിക്കൂർ നിയന്ത്രണംകൊണ്ട് പിടിച്ചു നിൽക്കാൻ കഴിയുമെന്നായി. പിന്നീടുള്ള അവകാശവാദം, പകൽസമയത്ത് നിയന്ത്രണം വേണ്ടിവരില്ലെന്ന് പറയുമ്പോഴും അനൗദ്യോഗികമായി അനവധി ഗ്രാമങ്ങൾ പകലും 'ഇരുട്ടി'ലായിരുന്നു. രാവിലെ ആറുമുതൽ ഒൻപതുവരെ അരമണിക്കൂർ വീതം വൈദ്യുതി ഓഫാക്കി ഉപഭോഗം കുറയ്ക്കാനുള്ള സൂത്രവിദ്യയും പാഴായെന്നാണ് പിന്നീടുവന്ന സ്ഥിതിവിവരക്കണക്ക്. ഇപ്പോഴിതാ ഈ അരമണിക്കൂർ നിയന്ത്രണം ഒരു മണിക്കൂറായി കൂട്ടാനുള്ള ആലോചനയാണ് വൈദ്യുതി ബോർഡ് തലപ്പത്തു നടക്കുന്നത്. അപ്പോഴും വകുപ്പുമന്ത്രി പറയുന്നത് ലോഡ്ഷെഡിംഗ് സമയം കൂട്ടാൻ ആലോചനയേ ഇല്ലെന്നാണ്. മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ആണയിടുന്നു. കൂടുതൽ നിയന്ത്രണം വരാൻപോകുന്ന കാര്യം വെളിപ്പെടുത്തിയതാകട്ടെ ബോർഡിലെ ഉന്നതർ തന്നെയാണ്. നന്നേ രാവിലെയുള്ള അരമണിക്കൂർ നിയന്ത്രണം കാര്യമായ ഫലം നൽകുന്നില്ലെന്നാണ് ബോർഡിന്റെ കണ്ടെത്തൽ. ഉപഭോഗത്തിൽ നേരിയ കുറവു കാണാമെങ്കിലും രാവിലെ ഒൻപതിനും വൈകിട്ട് നാലിനുമിടയ്കുള്ള സമയത്ത് ഉപഭോഗത്തിൽ വലിയ വർദ്ധന വരുന്നതാണ് ബോർഡിനെ കുഴപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ഒൻപതിനും നാലിനുമിടയ്ക്ക് ഒരു മണിക്കൂർ നീളുന്ന നിയന്ത്രണം ഏർപ്പെടുത്താനാണ് ആലോചന.

ഉരുകിത്തിളയ്ക്കുന്ന ചൂടും വിദ്യാലയങ്ങൾക്കെല്ലാം ഒഴിവുകാലവും വൈദ്യുതി ഉപയോഗം ഗണ്യമായി വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. നിയന്ത്രണം ഒഴിഞ്ഞ സമയങ്ങളിൽ ഓരോ വീട്ടിലും ഉപയോഗം പരമാവധിയാണ്. ഇതിന് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ചൂടിൽ നിന്നു രക്ഷതേടി വൈദ്യുതി ഉള്ളപ്പോഴെല്ലാം ഫാനെങ്കിലും പ്രവർത്തിപ്പിക്കാത്തവരായി ആരുമുണ്ടാകില്ല. ഉയർന്ന ശ്രേണിയിലുള്ളവരാകട്ടെ സദാ എ.സിയുടെ കുളിർമയിൽ കൊടുംവേനലിന്റെ രൂക്ഷത മറികടക്കുന്നു. ഗാർഹികോപകരണങ്ങളെല്ലാം യന്ത്രവത്കരിച്ചതോടെ ചമ്മന്തി അരയ്ക്കാൻ പോലും വൈദ്യുതി കൂടിയേ തീരൂ എന്നായിട്ടുണ്ട്. വൈദ്യുതിക്കു കടുത്ത ക്ഷാമമാണെന്നു പറയുമ്പോഴും അതിന്റെ യാതൊരു ലക്ഷണവും നാട്ടിലൊരിടത്തും കാണുന്നില്ലെന്നതാണ് സത്യം. വെളിച്ചത്തിന്റെ മഹാപൂരമാണ് എല്ലായിടത്തും കാണുന്നത്. ദീപാലങ്കാരങ്ങൾക്കും ആഡംബരങ്ങൾക്കും ഒരിടത്തും ഒരു കുറവുമില്ല. ഇതിന്റെയൊക്കെ പേരിൽ ആരും ശിക്ഷിക്കപ്പെട്ടതായും അറിവില്ല.
വൈദ്യുതി ഉപയോഗം സ്വമേധയാ കുറയ്ക്കുന്നവർക്കായി ബോർഡ് കൊണ്ടുവന്ന ലാഭപ്രഭാ പദ്ധതികൊണ്ട് ഒരു നേട്ടവുമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. കൂടുതൽ വില നൽകിയിട്ടായാലും വൈദ്യുതി മുടങ്ങാതെ ലഭിക്കണമെന്നതാണ് ഭൂരിപക്ഷത്തിന്റെയും ആഗ്രഹം. അങ്ങനെ വരുമ്പോൾ ഉപയോഗം കുറച്ച് ബോർഡ് വച്ചുനീട്ടുന്ന നിസാര ഉപഹാരങ്ങൾക്കുവേണ്ടി മുന്നോട്ടുവരുന്നവർ നന്നേ കുറവായിരിക്കും.

മഴക്കാലം വരെ പിടിച്ചുനിൽക്കാനുള്ള അഭ്യാസമാണ് ബോർഡ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. 60 ദശലക്ഷം യൂണിറ്റിന്റെ പ്രതിദിന ആവശ്യത്തിൽ ജലവൈദ്യുതി നാലിലൊന്നു പോലുമില്ല. മറ്റു സ്രോതസുകളിൽനിന്നു ലഭിക്കുന്ന വൈദ്യുതിയെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ഇതിന് ഇടയ്ക്കിടെ ഭംഗം വരുന്നതാണ് കൂടുതൽ നിയന്ത്രണത്തിനും പ്രതിസന്ധിക്കും കാരണമാകുന്നത്. പുറത്തുനിന്നുള്ള വൈദ്യുതി മുടക്കം കൂടാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയെന്നതാണ് ബോർഡിന്റെ പ്രധാന ചുമതല. എന്നാൽ ഇതിൽ പലപ്പോഴും അവർ പരാജയപ്പെടുന്നു. കൊച്ചിയിലെ സ്വകാര്യ വൈദ്യുതി നിലയത്തിൽനിന്നു ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതിയുടെ അളവിൽ കുറവുണ്ടായത് ഇന്ധനക്ഷാമം കാരണം ഉത്പാദനം കുറച്ചതുമൂലമാണെന്ന് കേൾക്കുന്നു. ഇപ്പോഴത്തെ ഈ പ്രതിസന്ധിഘട്ടത്തിൽ ലഭ്യമായ വൈദ്യുതി തടസമില്ലാതെ ലഭിക്കുന്നതിനുവേണ്ട എല്ലാ കരുതലും എടുക്കേണ്ടതല്ലേ? നിയന്ത്രണങ്ങൾ വേണ്ടിവരുമ്പോൾ ആ വിവരം പൊതുജനങ്ങളെ അറിയിക്കാനുള്ള ആർജവം കൂടി ബോർഡ് കാണിക്കണം. ഇപ്പോൾ ഏതാണ്ട് രഹസ്യമട്ടിലാണ് നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ. ഇക്കാര്യത്തിൽ ബോർഡിന്റെ സമീപനം സുതാര്യമായിരിക്കണം. യഥാർത്ഥ സ്ഥിതി മനസിലായാൽ ഉപഭോക്താക്കളും ബോർഡിന്റെ നടപടികളോട് സഹകരിക്കുമെന്നു തീർച്ച.

Kerala Kaumudi Editorial 14-04-2013

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday730
mod_vvisit_counterYesterday4192
mod_vvisit_counterThis Month125872
mod_vvisit_counterLast Month108586

Online Visitors: 42
IP: 54.205.60.171
,
Time: 03 : 53 : 27