KSEBOA - KSEB Officers' Association

Friday
Mar 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ക്രോസ് സബ്സിഡി കുറയുന്നു; പ്രഹരം ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക്

ക്രോസ് സബ്സിഡി കുറയുന്നു; പ്രഹരം ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക്

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Subsidyയുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം സംസ്ഥാനത്ത് വൈദ്യുതിനിരക്ക് രണ്ടാം തവണയും കുത്തനെ കൂട്ടിയപ്പോള്‍ കനത്ത ആഘാതമേറ്റത് ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക്. നിരക്കു വര്‍ധനയിലൂടെ 642 കോടി പിരിക്കുമ്പോള്‍ അതില്‍ 240 കോടിയും ഗാര്‍ഹിക ഉപയോക്താക്കളില്‍നിന്നാണ്. വൈദ്യുതി മേഖലയിലെ ക്രോസ് സബ്സിഡികള്‍ ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണിത്. വന്‍കിട ഉപയോക്താക്കളില്‍നിന്ന് ഉയര്‍ന്ന നിരക്ക് ഈടാക്കിസാധാരണക്കാരന് ഇതിന്റെ ആനുകൂല്യം നല്‍കുന്ന ക്രോസ്സബ്സിഡി സമ്പ്രദായം ഇന്ത്യയില്‍ പൂര്‍ണമായി ഇല്ലാതാക്കണമെന്ന് 2003ലെ കേന്ദ്ര വൈദ്യുതിനിയമം അനുശാസിക്കുന്നു.

എന്നാല്‍, ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷ പിന്തുണ വേണ്ടിവന്നപ്പോള്‍ അതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. ക്രോസ്സബ്സിഡി പൂര്‍ണമായി ഇല്ലാതാക്കുക എന്നതിനു പകരം കുറച്ചുകൊണ്ടുവരിക എന്ന നിലയിലേക്ക് നിയമം ഭേദഗതിചെയ്തു. ക്രോസ് സബ്സിഡി 2011 ആയപ്പോഴേക്കും 20 ശതമാനത്തിലേക്ക് താഴ്ത്തുക എന്നത് കേന്ദ്രനയമായി പിന്നീട് പ്രഖ്യാപിച്ചു. ഇതിനുള്ള ശ്രമങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ ശക്തമാക്കി. എന്നാല്‍,അന്ന് കേരളത്തില്‍ അധികാരത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ ഇത് അട്ടിമറിക്കാന്‍ തയ്യാറായില്ല. എന്നാല്‍, ക്രോസ്സബ്സിഡി വെട്ടിക്കുറച്ച് ഗാര്‍ഹിക മേഖലയ്ക്കുള്ള സബ്സിഡി പടിപടിയായി ഇല്ലാതാക്കാനാണ് ഇപ്പോഴത്തെ ശ്രമം. അതിന്റെ ആദ്യപടിയായി, പ്രതിമാസം 300 യൂണിറ്റിനു മുകളില്‍ ഉപഭോഗമുളള ഗാര്‍ഹിക ഉപയോക്താക്കളെ മുഴുവന്‍ സ്ലാബ് സമ്പ്രദായത്തില്‍നിന്ന് ഇത്തവണ ഒഴിവാക്കി. കഴിഞ്ഞ ജൂലൈയില്‍ നിരക്കുവര്‍ധന നടപ്പാക്കിയപ്പോള്‍ ഇത് 500 യൂണിറ്റിന് മുകളിലായിരുന്നു.

പുതിയ നിരക്കിന്് 2014 ഏപ്രില്‍ ഒന്നുവരെയാണ് പ്രാബല്യം. ഇനിയുള്ള ഓരോ വര്‍ഷവും നിരക്ക് വര്‍ധിക്കുമെന്നതും കേന്ദ്രനയങ്ങള്‍ അതേപടി നടപ്പാക്കുന്നതിന്റെ സൂചനയാണ്. എല്‍ഡിഎഫ് അധികാരത്തിലിരുന്ന അഞ്ചു വര്‍ഷം വൈദ്യുതിനിരക്ക് നയാപൈസ വര്‍ധിപ്പിച്ചിരുന്നില്ല. ഊര്‍ജ ഉല്‍പ്പന്നങ്ങളുടെ അന്താരാഷ്ട്ര നിരക്കിലേക്ക് ഇന്ത്യയിലെ വൈദ്യുതി താരിഫും ഉയര്‍ത്തണമെന്നതാണ് ആസൂത്രണ കമീഷന്റെ നിലപാട്. ഇതില്‍ അവര്‍ മാതൃകയാക്കുന്നത് വികസിത മുതലാളിത്ത രാജ്യങ്ങളെയും. ഈ ലക്ഷ്യത്തിനായുള്ള വര്‍ധനയാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2459
mod_vvisit_counterYesterday4925
mod_vvisit_counterThis Month107980
mod_vvisit_counterLast Month108586

Online Visitors: 76
IP: 54.163.157.48
,
Time: 11 : 32 : 44