KSEBOA - KSEB Officers' Association

Saturday
Dec 16th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി ജീവനക്കാരുടെ രാപ്പകല്‍ സത്യഗ്രഹം തുടങ്ങി

വൈദ്യുതി ജീവനക്കാരുടെ രാപ്പകല്‍ സത്യഗ്രഹം തുടങ്ങി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

രാപകൽ സത്യാഗ്രഹം ആവശ്യത്തിന് വൈദ്യുതി, വില കുറഞ്ഞ വൈദ്യുതി എന്ന മുദ്രാവാക്യമുയര്‍ത്തി കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) സെക്രട്ടറിയറ്റിന് മുന്നില്‍ രാപ്പകല്‍ സത്യഗ്രഹം ആരംഭിച്ചു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ദീര്‍ഘവീക്ഷണത്തോടെ പുതിയ വൈദ്യുതപദ്ധതികള്‍ ആരംഭിച്ച് പ്രതിസന്ധി മറികടക്കുന്നതിനു പകരം ജനങ്ങളില്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണ് യുഡിഎഫ് സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു.

പവര്‍കട്ടും ലോഡ്ഷെഡിങ്ങും ഏര്‍പ്പെടുത്തിയും വന്‍വിലയ്ക്ക് വൈദ്യുതി വാങ്ങിയുമാണ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോഡ്ഷെഡിങ് പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. പ്രതിസന്ധി പരിഹരിക്കാന്‍ കായംകുളത്തും ബ്രഹ്മപുരത്തും ഗ്യാസ് അധിഷ്ഠിത വൈദ്യുത പദ്ധതികള്‍ ആരംഭിക്കണം. ഒഡിഷസയിലെ ബൈതരണിയില്‍ ഖനിമുഖത്തുതന്നെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. മന്ത്രിമാരുടെ വസതികളില്‍പോലും വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാതെ എങ്ങനെ ജനങ്ങളോട് ഉപഭോഗം കുറയ്ക്കാന്‍ പറയുമെന്ന് അദ്ദേഹം ചോദിച്ചു. ആവശ്യത്തിന് വൈദ്യുതിയില്ലാതെ ഒരു വ്യവസായവും ഇവിടേക്ക് വരില്ല. എമര്‍ജിങ് കേരളയില്‍ പ്രഖ്യാപിച്ച ഒരു പദ്ധതിയും നടപ്പായില്ല.

കൂടംകുളം പദ്ധതി കമീഷന്‍ചെയ്താല്‍ കേരളത്തിന് അര്‍ഹതപ്പെട്ട വിഹിതം ലഭിക്കണമെങ്കില്‍ പ്രസരണലൈന്‍ സജ്ജമാവണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലാണ് ഈ ലൈനിനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് കെ ഒ ഹബീബ് അധ്യക്ഷനായി. സെക്രട്ടറി വി ലക്ഷ്മണന്‍, കെസിഇയു ജില്ലാ സെക്രട്ടറി പി ബിജു, എന്‍ജിഒ യൂണിയന്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറി ദിനേശ്കുമാര്‍, ബെഫി സംസ്ഥാന കമ്മിറ്റിയംഗം സി പി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. നാല് ദിവസമാണ് സത്യഗ്രഹം. ബുധനാഴ്ച സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരന്‍ ഉദ്ഘാടനംചെയ്യും. പകല്‍ രണ്ടിന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അഭിവാദ്യംചെയ്യും.

 

Source- Deshabhimani

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4443
mod_vvisit_counterYesterday4190
mod_vvisit_counterThis Month73787
mod_vvisit_counterLast Month130619

Online Visitors: 57
IP: 54.82.56.95
,
Time: 22 : 30 : 27