KSEBOA - KSEB Officers' Association

Tuesday
Oct 17th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ലാഭപ്രഭയും നഷ്ടപ്പെരുമയും

ലാഭപ്രഭയും നഷ്ടപ്പെരുമയും

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Labha Prabhaലാഭപ്രഭയുടെ ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചിട്ട് മീറ്റര്‍ കേടായാല്‍ എന്തു ചെയ്യണമെന്നന്വേഷിച്ചപ്പോള്‍ അക്കാര്യം സെക്ഷന്‍ ഓഫീസില്‍ പറഞ്ഞാല്‍ മതിയെന്ന ഒഴുക്കന്‍ മറുപടി. അത്ര എളുപ്പമാണോ കാര്യം? 13 ലക്ഷത്തോളം ഉപഭോക്താക്കളുടെ  മീറ്റര്‍ കേടായിക്കിടക്കുന്ന ഒരു വൈദ്യുതി വിതരണ സ്ഥാപനത്തില്‍ ലാഭപ്രഭപോലുള്ള ഡി.എസ്.എം. പരിപാടിയേക്കാള്‍ പ്രാധാന്യം കേടായമീറ്റര്‍ മാറ്റവെയ്ക്കുന്നതിന് ലഭിക്കേണ്ടേ?


സന്ദര്‍ഭോചിതമല്ലാത്ത പരിപാടികള്‍ യാതൊരു  പശ്ചാത്തലവുമൊരുക്കാതെ നടപ്പാക്കി നഷ്ടപ്പെരുമ വര്‍ദ്ധിപ്പിക്കുന്നതില്‍ ബോര്‍ഡ് കൂടുതല്‍ വൈദഗ്ദ്യം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എനര്‍ജി മീറ്ററുകള്‍ അധികപലിശക്ക് കടമെടുത്ത് മാറ്റിസ്ഥാപിച്ചാല്‍ പോലും ലാഭകരമാണെന്ന് കാണാന്‍ എഞ്ചിനീയറിംഗും മാനേജ്‌മെന്റും ഒന്നും വേണ്ട, സാമാന്യജ്ഞാനം മതി. അപ്പോള്‍ പിന്നെ ബോര്‍ഡിന്റെ മുന്‍ഗണന തെറ്റിപ്പോകുന്നത് എങ്ങനെ? ബോര്‍ഡ് മാനേജ്‌മെന്റിന്റെ വിവിധ സ്ഥാനങ്ങളിലിരിക്കുന്നവരും അവരെ സഹായിക്കുന്നവരും ഇക്കാര്യത്തില്‍ ഏന്തുകൊണ്ടു ശ്രദ്ധിക്കുന്നില്ല? എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യമായി ഇത് അവശേഷിക്കുന്നു. ഉയര്‍ന്ന വില നല്‍കി വൈദ്യുതി വാങ്ങാന്‍ കടമെടുക്കുന്ന തുകയുടെ ചെറിയ ഒരു ഭാഗം മീറ്ററുകള്‍ മാറ്റാന്‍ ഉപയോഗിച്ചെങ്കില്‍ അടുത്ത ദിവസം മുതല്‍ അതില്‍ നിന്നും വരുമാനും വര്‍ദ്ധിക്കും. കേടായ മീറ്റര്‍ ഉള്ളതും 100 രൂപ കറന്റുചാര്‍ജ്ജ് അടയ്ക്കുന്നതുമായ ഉപഭോക്താവിന്റെ മീറ്റര്‍ മാറ്റിവച്ചപ്പോള്‍ അടുത്ത തവണ ബില്ല് 400 രൂപ. ഇങ്ങനെ കണക്കുകൂട്ടിയാല്‍ കേടായ മീറ്ററുകളും പ്രായംചെന്ന മെക്കാനിക്കല്‍ മീറ്ററുകളും മുഴുവനായും മാറ്റിവെയ്ക്കാന്‍ ഒരു അടിയന്തിര പരിപാടി നടത്തിയാല്‍ വരുമാനചോര്‍ച്ച ഗണ്യമായി കുറയുകയും പുറമെ നിന്നും വാങ്ങുന്ന  വൈദ്യുതിയുടെ അളവുവരെ കുറയാനും സാധ്യതയുണ്ട്.


കേടായ മീറ്ററുകള്‍ മാറ്റാത്തതിനെപ്പറ്റി റെഗുലേറ്ററി കമ്മീഷന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ അത്തരം മുഴുവന്‍ മീറ്ററുകളും മാറ്റി സ്ഥാപിക്കാന്‍ ഒരു കര്‍മ്മപരിപാടി തയ്യാറാക്കി ബോര്‍ഡ് തടിതപ്പി. മീറ്ററുകള്‍ ഒട്ടും ലഭ്യമല്ലതാനും.താഴെ തലം വരെ അധികാരം നല്‍കി ഗുണനിലവാരമുള്ള മീറ്ററുകള്‍ ലഭ്യമാക്കാനും മീറ്ററുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം (?) മാറ്റിവച്ച് അടിയന്തിരമായി പര്‍ച്ചേസ് നടത്താനും ബോര്‍ഡിന്റെ ഇതുമായി ബന്ധപ്പെട്ട അധികാരം ഉപയോഗിക്കാന്‍ ഇനിയും  വൈകിക്കൂടാ. ജീവനക്കാരെല്ലാംതന്നെ ഈ അവസ്ഥയെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് പറയേണ്ടതില്ല.


സര്‍ക്കാര്‍ ഓഫീസുകളുടെ കേന്ദ്രീകൃത പേമെന്റ് സംവിധാനവും അത്യാവശ്യമില്ലാത്ത  ഒരു കാര്യമായി പോയി. ഓഫീസുകള്‍, ആശുപത്രികള്‍, വിദ്യാലയങ്ങള്‍ തുടങ്ങി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും കൃത്യമായി വൈദ്യുതി ചാര്‍ജ്ജ് അടച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു അടിയന്തിര സാഹചര്യവുമില്ലാതെ കേന്ദ്രീകൃത സിസ്റ്റത്തിലേക്ക് മാറാന്‍ തീരുമാനിക്കുന്നത്. ഇതുമൂലം പണം കൃത്യമായി അടച്ചുകൊണ്ടിരുന്നവരും വരാതായി. അപ്പോഴും ബോര്‍ഡിനു നഷ്ടം. പണമടയ്ക്കാത്തത് പ്രധാനമായും വാട്ടര്‍ അതോറിറ്റി കുടിവെള്ള പദ്ധതികള്‍ മാത്രമാണ്. ഇതില്‍ കേന്ദ്രീകൃതമായി പണമടയ്ക്കുന്ന സംവിധാനം വരികയാണെങ്കില്‍ ഉചിതമായിരുന്നു. വിതരണ ഓഫീസുകളിലെ റവന്യൂവരുമാനം കുറയുന്നതു തന്നെയാണ് അനന്തരഫലം.


സെക്ഷന്‍ ഓഫീസുകളുടെ കളക്ഷന്‍ എഫിഷ്യന്‍സി 100 ശതമാനത്തിലെത്തിക്കാന്‍ പരക്കംപായുമ്പോഴും ബോര്‍ഡിന്റെ ഉന്നത ഓഫീസുകളുടെ വിവിധ നടപടികളുടെ കാര്യക്ഷമതയും താഴെയുള്ളവര്‍ വീക്ഷിക്കുന്നുണ്ട് എന്നത് മറന്നുകൂടാ. ഓരോ നടപടിയും ബോര്‍ഡിന്റെ പ്രവര്‍ത്തനക്ഷമതയും വരുമാനവും വര്‍ദ്ധിപ്പിക്കുന്നതു തന്നെയാകണം. ലാഭപ്രഭയ്ക്കും അനുബന്ധ കാമ്പയിനുമായി 8 കോടി രൂപ വകയിരുത്തിയപ്പോള്‍ ആ തുകയ്ക്ക് മീറ്ററുകള്‍ ലഭ്യമാക്കിയിരുന്നുവെങ്കില്‍ 1,60,000 മീറ്ററുകള്‍ ശരാശരി മാറ്റി വെക്കുമായിരുന്നല്ലോ എന്നു വിലപിക്കുന്ന ജീവനക്കാരനോട് എന്തുപറയും.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday411
mod_vvisit_counterYesterday4839
mod_vvisit_counterThis Month77298
mod_vvisit_counterLast Month134230

Online Visitors: 65
IP: 54.81.73.2
,
Time: 01 : 58 : 50