KSEBOA - KSEB Officers' Association

Friday
Jul 21st
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ പദ്ധതിക്കും പരിസ്ഥിതിക്കും വേണ്ടി

പദ്ധതിക്കും പരിസ്ഥിതിക്കും വേണ്ടി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Environment Friendlyമുന്‍പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം കടുത്ത വൈദ്യുതി പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. മഴലഭ്യതയിലുള്ള വലിയ കുറവാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാക്കിയത്. എന്നാല്‍ കൃത്യമായി മഴ ലഭിച്ചിരുന്നുവെങ്കിലും നമ്മുടെ നില ഭദ്രമാകുമായിരുന്നു എന്ന് പറയാന്‍  കഴിയില്ല. മാത്രമല്ല അടുത്ത മണ്‍സൂണോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്ന മട്ടിലുമല്ല സ്ഥിതിയുള്ളത്. ദീര്‍ഘകാലാടിസ്ഥാനത്തിലെങ്കിലും പ്രശ്‌ന പരിഹാരത്തിനുതകുന്ന നടപടികളൊന്നുമുണ്ടാകുന്നില്ല എന്നത് കേരളത്തിന്റെ സമസ്ത വികസന മേഖലകളിലേക്കും വൈദ്യുതി പ്രതിസന്ധി വ്യാപിക്കാന്‍ പോകുന്നുവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.


സ്തംഭനത്തിലായ പദ്ധതിപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് നടപടികളൊന്നുമുണ്ടാകുന്നില്ല. നഷ്ടപ്പെട്ട കല്‍ക്കരിപ്പാടം തിരിച്ചെടുക്കുന്നത് സംബന്ധിച്ച് മിണ്ടാട്ടമില്ല. സോളാര്‍ വൈദ്യുതി ഉല്‍പാദനത്തിന് വലിയ മുന്‍ഗണന നല്‍കുമെന്ന പ്രഖ്യാപനത്തിനപ്പുറം യാതൊന്നും നടക്കുന്നില്ല. എല്‍.എന്‍.ജി ടെര്‍മിനല്‍ പൂര്‍ത്തിയാകുന്ന മുറക്ക് കുറേ പ്രകൃതിവാതക നിലയങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. മുന്‍പേ നടപടികളായിക്കഴിഞ്ഞ കായംകുളം വിപുലീകരണമല്ലാതെ മറ്റൊന്നും നടപ്പാകുമെന്ന്  കരുതാനാവില്ല.

കായംകുളത്തിന്റെ കാര്യത്തില്‍പ്പോലും കൃത്യമായ ക്രമീകരണങ്ങളായി എന്നു പറയാനാവില്ല. കേരളത്തിന് ആവശ്യമായ വൈദ്യുതി പുറത്തുനിന്ന് വാങ്ങി ഉപയോഗിക്കാം എന്നൊരു ചിന്താഗതി വളര്‍ന്നു വരുന്നുണ്ട്. ഇത് മുഖവിലക്കെടുത്ത നിലയാണ് വൈദ്യുതി ബോര്‍ഡ് മാനേജ്‌മെന്റും സര്‍ക്കാരും സ്വീകരിക്കുന്നതെന്നാണ് തോന്നുന്നത്. എന്നാല്‍ എവിടെ നിന്ന് വൈദ്യുതി ലഭ്യമാകും, എങ്ങിനെ ഇവിടെയെത്തിക്കും തുടങ്ങിയ ചോദ്യങ്ങളൊന്നും ഉന്നയിക്കപ്പെടുകയോ ആലോചിക്കപ്പെടുകയോ ചെയ്യുന്നില്ല. മൈസൂര്‍-അരീക്കോട്,
ബോര്‍ഡിന്റെ ഈ നിസംഗാവസ്ഥ അനുവദിക്കാനാവില്ല. കേരളത്തില്‍ വൈദ്യുതി പദ്ധതികളൊന്നും വേണ്ട എന്ന കപട പരിസ്ഥിതി വാദികളുടെ നിലപാടിന് കിടപിടിക്കുന്നതാണ് ഈ സമീപനം. ഈ സാഹചര്യം വലിയ ഉത്തരവാദിത്തമാണ് നമ്മില്‍ ഏല്‍പ്പിക്കുന്നത്. ബോര്‍ഡിന്റെ കെടുകാര്യസ്ഥത തുറന്നുകാണിക്കുന്നതിനോടൊപ്പം ആഭ്യന്തര വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുകയും വേണം. വൈദ്യുതി ഉല്‍പാദന പദ്ധതികള്‍ക്കനുകൂലമായി വലിയ തോതില്‍ ബഹുജന സമ്മര്‍ദ്ദം ഉണ്ടാകേണ്ടതുണ്ട്.


കേരളം ഇന്ന് നേരിടുന്ന കടുത്ത വരള്‍ച്ചയും കാലാവസ്ഥാവ്യതിയാനവും പദ്ധതികള്‍ക്കെതിരായി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണം ചിലര്‍  കുത്തകയാക്കിയിരിക്കുന്നു. എന്നാല്‍ ഇവരുടെ പ്രവര്‍ത്തനത്തിന്റെ ഫലമെന്താണ്? കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയായ 38000 ചതുരശ്ര കിലോമീറ്ററില്‍ ഉദ്ദേശം 13000 ചതുരശ്ര കിലോമീറ്റര്‍ വനമുണ്ടായിരുന്നത് ഇന്ന് ഏകദേശം 7500  ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. ഇതിന് പദ്ധതികളെ കുറ്റം പറയാനാണ് പരിസ്ഥിതി വാദികള്‍ ശ്രമിക്കുന്നത്. നമ്മുടെ ജല വൈദ്യുതി പദ്ധതികള്‍ക്കെല്ലാം കൂടി ഇതില്‍ ഒരു ശതമാനം പോലും ഉപയോഗിക്കേണ്ടി വന്നിട്ടില്ല എന്ന വസ്തുത അവര്‍ കണക്കിലെടുക്കുന്നില്ല. ഇനി ഏറ്റെടുക്കാന്‍ കഴിയുന്ന പദ്ധതികള്‍ക്കെല്ലാം കൂടി വേണ്ടി  വരുന്നതാകട്ടെ അരശതമാനത്തോളം വനഭൂമി മാത്രവും എന്നാലും പദ്ധതികള്‍ മുടക്കലാണ് പരിസ്ഥിതി  പ്രവര്‍ത്തനം എന്ന നിലപാട് ഉപേക്ഷിക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ല. നമ്മുടെ കാടും മേടും കട്ടുമുടിക്കുന്ന ശക്തികളെ തുറന്നുകാണിക്കുന്നതിനോ ചെറുക്കുന്നതിനോ പരിസ്ഥിതി സംരക്ഷകരെന്ന ലേബലില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്ക് സമയമില്ല. ഈ സ്ഥിതി മാറ്റാന്‍ ശരിയായ പരിസ്ഥിതി പ്രവര്‍ത്തനം ഏറ്റെടുക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ളത്. പദ്ധതികള്‍ പരിസ്ഥിതിക്ക് എതിരല്ല എന്നു ബോധ്യപ്പെടുത്തിക്കൊണ്ട് പരിസ്ഥിതി നാശത്തിന്റെ യഥാര്‍ത്ഥ കാരണക്കാരെ തുറന്നുകാണിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. പദ്ധതിക്കും പരിസ്ഥിതിക്കും വേണ്ടിയുള്ള ശക്തമായൊരു കാമ്പയിനാണ്, കേരളം ഇന്നാവശ്യപ്പെടുന്നത് ഇത്തരത്തിലൊരു യോജിച്ചമുന്നേറ്റം കാലഘട്ടത്തിന്റെ ആവശ്യവുമാണ്.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3544
mod_vvisit_counterYesterday5851
mod_vvisit_counterThis Month111959
mod_vvisit_counterLast Month153396

Online Visitors: 47
IP: 54.156.90.21
,
Time: 16 : 04 : 23