KSEBOA - KSEB Officers' Association

Tuesday
Apr 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ നമ്മള്‍ പരിസ്ഥിതി വാദികളാകണം

നമ്മള്‍ പരിസ്ഥിതി വാദികളാകണം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

June 5 World Environment Dayവികസനവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം എന്താകണം എന്നതില്‍ ആര്‍ക്കും വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ടാകില്ല. പരിസ്ഥിതി സംരക്ഷിക്കപ്പെടണം, വികസനവും വേണം. കടുത്ത പരിസ്ഥിതി വാദികള്‍ പോലും സ്വീകരിക്കുന്ന നിലപാട് ഇതാണ്. വികസനം മതി, പരിസ്ഥിതി സംരക്ഷിക്കേണ്ടതില്ല എന്ന് പറയുന്ന വികസന വാദികളും ഇല്ല. പിന്നെ എന്താണ് തര്‍ക്കം? തര്‍ക്കം ഓരോ പദ്ധതികളിലുമാണ്. വൈദ്യുതി വികസനത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. സമൂഹത്തിന് നിലനില്‍ക്കണമെങ്കില്‍ വൈദ്യുതി കൂടിയേ തീരു. അതിന് വൈദ്യുതി പദ്ധതികള്‍ വേണം. പക്ഷേ പദ്ധതികള്‍ ഏറ്റെടുത്ത് നടത്താന്‍ പോകുമ്പോഴേക്കും അവിടെ തടസ്സങ്ങളുമായി പരിസ്ഥിതി വാദികളെത്തും. ഈ പദ്ധതി വേണ്ട, നിങ്ങള്‍ വേറെ പദ്ധതി നോക്ക്.. ഇതാണ് വാദം. കേരളത്തിലെ വൈദ്യുതി പദ്ധതികളുമായി ബന്ധപ്പെട്ടുനടക്കുന്ന വിവാദങ്ങള്‍ നോക്കൂ.

സൈലന്റ് വാലി പദ്ധതിക്കെതിരായി നടന്ന സമരത്തില്‍ ഉന്നയിക്കപ്പെട്ട ഒരു വാദം മറ്റെല്ലാ പദ്ധതികളും കഴിഞ്ഞുമാത്രമേ സൈലന്റ് വാലി പദ്ധതി നടപ്പാക്കാവൂ എന്നായിരുന്നു. നമ്മുടെ പ്രസരണ വിതരണ നഷ്ടം കുറക്കൂ, അതുകൊണ്ട് പരിഹരിക്കാവുന്ന വൈദ്യുതിയേ സൈലന്റ് വാലിയില്‍ നിന്ന് കിട്ടൂ എന്നും വാദമുണ്ടായി. ഏതായാലും അത് വേണ്ടെന്നു വെച്ചു. അതിന് പകരം പരിഗണിക്കാമെന്നു പറഞ്ഞ പൂയംകുട്ടിക്കെത്രെ വന്ന വാദങ്ങളും മറ്റൊന്നല്ല. ഇപ്പോള്‍ അതിരപ്പള്ളിക്കെതെരേയും ഇതുതന്നെ വാദങ്ങള്‍.
അതിരപ്പള്ളി പദ്ധതിയില്‍ നിന്നു കിട്ടും എന്നുപറയുന്ന വൈദ്യുതി 233മില്യണ്‍യൂണിറ്റാണ്. കേരളത്തിന്റെ ആകെ ആവശ്യം നിലവില്‍ 22000മില്യണ്‍ യൂണിറ്റും. അതായത് ആകെ വേണ്ടതിന്റെ ഒരു ശതമാനത്തോളം മാത്രം. പിന്നെയെന്തിന് ഇത്ര വാശി പിടിക്കണം? ഒരു ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വാദമാണിത്. ഇങ്ങിനെ ഒന്നും രണ്ടും ശതമാനങ്ങള്‍ ചേര്‍ന്നാലേ നൂറുശതമാനം ആകൂ എന്ന് പറഞ്ഞപ്പോഴും ഇത്ര നിസ്സാരമായ ഒരു പദ്ധതിക്കുവേണ്ടിയാണോ വാദിക്കുന്നത് എന്ന പരിസ്ഥിതി വാദിയുടെ ഭാവത്തിന് മാറ്റമൊന്നുമില്ല.
വലിയ പദ്ധതികള്‍ക്കെതിരെ മാത്രമാണ് പ്രക്ഷോഭം എന്ന് വിചാരിച്ചാല്‍ അതും തെറ്റ്. പാലക്കാട് മണ്ണാര്‍ക്കാടടുത്ത് ജില്ലാപഞ്ചായത്ത് നിര്‍മ്മിക്കുന്ന ഒരു ചെറുകിട വൈദ്യുതി പദ്ധതിയാണ് മീന്‍വല്ലം. മൂന്നര മെഗാവാട്ട്. അതിനെതിരേയും പ്രക്ഷോഭമുണ്ടായി. ഈയിടെ കണ്ണൂരിലെ ബാരാപ്പോള്‍ ചെറുകിട പദ്ധതിക്കെതിരെയും സമരം വന്നു. പക്ഷേ തൃശൂരുനിന്നെത്തിയ പ്രക്ഷോഭകര്‍ക്ക് കണ്ണൂരില്‍ വലിയ പിന്തുണ കിട്ടിയില്ല.
കാസര്‍ക്കോട് ചീമേനിയില്‍ താപനിലയം പണിയുന്നതിനെതിരേയും അട്ടപ്പാടിയിലും രാമക്കല്‍മെട്ടിലും കാറ്റാടികള്‍ സ്ഥാപിക്കുന്നതിനെതിരേയുമൊക്കെ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. ഇങ്ങിനെ ഏത് പദ്ധതി വന്നാലും അതിനെയൊക്കെ എതിര്‍ക്കുക എന്ന നിലപാട് സ്വീകരിക്കുന്നവര്‍ പരിസ്ഥിതിയും വികസനവും വേണം എന്നു പറയുമ്പോള്‍ വികസനം എന്നതുകൊണ്ട് ഇവര്‍ ഉദ്ദേശിക്കുന്നത് എന്താണാവോ?
മൂന്നു തവണ കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി അനുമതി കിട്ടിയ പദ്ധതിയാണ് അതിരപ്പിള്ളി. ആകെ 104 ഹെക്ടര്‍ ഭൂമിയാണ് വെള്ലത്തില്‍ മുങ്ങുക. ഇതില്‍ത്തന്നെ 32ഹെക്ടര്‍ തേക്ക് പ്ലാന്റേഷനും 39ഹെക്ടര്‍ ഇപ്പോള്‍ വെള്ളമൊഴുകിക്കൊണ്ടിരിക്കുന്ന നദിയുടെ അടിത്തട്ടുമാണ് . ശേഷിക്കുന്ന ഭൂമി നിലവില്‍ വനം വകുപ്പിന്റെ കണക്കിലുള്ള വനം ആണ്. പക്ഷേ 1940-50 കാലത്ത് ക്ലിയര്‍ഫെല്ലിങ്ങ് നടത്തി മരങ്ങള്‍ മുഴുവന്‍ മുറിച്ചുമാറ്റപ്പെട്ട സ്ഥലമാണ്. ചാലക്കുടി നിന്ന് ഷോളയാര്‍ക്ക് പോകുന്ന സ്റ്റേറ്റ് ഹൈവേ, പൊരിങ്ങല്‍കൂത്തുനിന്ന് ചാലക്കുടിക്കുള്ള 110 കെവി ലൈന്‍ എന്നിവക്കിടക്ക് പൊരിങ്ങല്‍കൂത്ത് വൈദ്യുതി നിലയത്തിന്റെ താഴ്ഭാഗത്തുള്ള ഈ പ്രദേശം അവിശ്ഛിന്ന വനമേഖലയൊന്നുമല്ലെന്ന് മനസ്സിലാക്കാന്‍ വലിയ ഗവേഷണ ചാതുര്യമൊന്നും വേണ്ട. പക്ഷേ പദ്ധതി വിരുദ്ധ വിദഗ്ദന്‍മാര്‍ക്ക് ഇത് ലോകത്തെ ഏഠ്ടവും ശ്രേഷ്ഠമായ ജൈവവൈവിദ്യക്കലവറയാണ്. നൂറ്ററുപത്തിയഞ്ചടിയിലേറെ ഉയരമുള്ള അതിരപ്പിള്ളി വെള്ലച്ചാട്ടവും തമിഴ്നാട്ടിന്റേയും കേരളത്തിന്റെയും ഷോളയാര്‍ അണക്കെട്ടുകളും കേരളത്തിന്റെ പൊരിങ്ങല്‍ അണക്കെട്ടും ഒക്കെയുണ്ടായിട്ടും നശിക്കാത്ത എത്രയോ ഇനം മല്‍സ്യസ്പീഷീസുകള്‍ അതിരപ്പിള്ളിപദ്ധതിക്ക് ഡാം കെട്ടിയാല്‍ നാശോന്‍മുഖമാകുമെന്നും ഈ പണ്ഡിതന്‍മാര്‍ പറയുന്നു.
ഒരു തുള്ളി വെള്ളം പോലും നീരൊഴുക്കായി വന്നുചേരുന്നില്ലാത്ത ചാലക്കുടിപ്പുഴയില്‍ പൊരിങ്ങലില്‍നിന്നുള്ള ഉല്‍പാദനത്തിന്റെ ഭാഗമായായാണ് ഇപ്പോള്‍ വേനല്‍ക്കാലത്ത് വെള്ളമുള്ളത്. അതുതന്നെയാന് മൂനിതളുള്ള മനോഹരമായ വെള്ളച്ചാട്ടത്തിനും നിധാനം. വേനലിലെ ഈ ഒഴുക്ക് അങ്ങിനെതന്നെ നിലനിര്‍ത്തുന്ന നിലയില്‍ രൂപകല്‍പ്പന ചെയ്ത പദ്ധതി ചാലക്കുടിപ്പുഴയിലെ വെള്ളം ഇല്ലാതാക്കും, വെള്ളച്ചാട്ടം ഇല്ലാതാക്കും, കുടിവെള്ളം മുട്ടിക്കും എന്നൊക്കെയാണ് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. തികച്ചും പരിസ്ഥിതി സൗഹൃദപരമായി രൂപകല്‍പ്പന ചെയ്ത ഈ പദ്ധതിക്കെതിരായി നടക്കുന്ന അപവാദപ്രചരണങ്ങള്‍ പരിസ്ഥിതിവാദികളെന്നുമേനിനടിക്കുന്നവരുടെ കാപട്യത്തിന് നല്ലൊരു തെളിവാണ്. ഇത് ഒരുദാഹരണം മാത്രം. ഇങ്ങിനെ പരിശോധിച്ചുപോയാല്‍ മറ്റു പദ്ധതികള്‍ക്കെതിരായ വാദമുഖങ്ങളുടേയും മുനയൊടിയും.
എല്ലാ പരിസ്ഥിതി പ്രവര്‍ത്തകരേയും കാപട്യക്കാരായി കാണാനാകുമോ? അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ത്തന്നെ ആദ്യത്തെ രൂപകല്‍പ്പനയില്‍ ഡാംടോ പവര്‍ഹൗസ് ഉണ്ടായിരുന്നില്ല. വെള്ളം പൂര്‍ണ്ണമായും വഴിതിരിച്ചുവിട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശിച്ചിരുന്നത്. ആ സാഹചര്യത്തില്‍ വെള്ളച്ചാട്ടം ഇല്ലാതാകും എന്നുപറഞ്ഞാല്‍ വസ്തുതയായിരുന്നു. പരിസ്ഥിതിത്തെളിവെടുപ്പില്‍ വന്ന പരാതി കണക്കിലെടുത്താണ് ഡാംടോ പവര്‍ഹൗസ് എന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നതും രൂപകല്‍പ്പനയുടെ ഭാഗമാക്കിയതും. മഴക്കാലത്തെ കുത്തൊഴുക്ക് സമയത്തേയും പൊരിങ്ങലിലെ അധിക ഉല്‍പാദന സമയത്തേയും അധികജലം മാത്രമെ വഴിതിരിച്ചു വിടേണ്ടതുള്ളൂ എന്ന് തീരുമാനിച്ചതോടെയാണ് വെള്ലച്ചാട്ടവും നദിയിലുള്ള നീരൊഴുക്കും നിലനിര്‍ത്തുന്ന നിലയില്‍ രൂപകല്‍പ്പന മാറിയത്. ഇത്തരത്തില്‍ ക്രിയാത്മകമായി പദ്ധതികളെ സമീപിക്കുകയും പരിസ്ഥിതിപ്രശ്നങ്ങള്‍ പരമാവധി കുറക്കാന്‍ ഇടപെടുകയും ചെയ്യുന്ന ചിലരുണ്ട്. അത്തരം പ്രകൃതിസ്നേഹികളെ അംഗീകരിക്കാനുള്ള മനസ്സും നമുക്കുണ്ടാകണം.
പരിസ്ഥിതി വിഷയങ്ങള്‍ ആരുടെയെങ്കിലും കുത്തകയായി വിട്ടുകൊടുക്കതിരിക്കുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. പരിസ്ഥിതി സംരക്ഷണം സ്ഥായിയായ വികസനത്തിന് ഒഴിച്ചുകൂടാത്തതാണ്. പറച്ചിലിനപ്പുറം ഉള്ളില്‍തട്ടിയ ഒരു ബോധ്യം ഇക്കാര്യത്തിലുണ്ടാവേണ്ടതുണ്ട്. ഓരോ പദ്ധതിയുടേയും അനിവാര്യത ജനങ്ങളിലെത്തിക്കാനും ജനങ്ങളുടെ സഹകരനത്തോടെ നടപ്പാക്കാനും കഴിയണമെങ്കില്‍ നാമോരുത്തരും പരിസ്ഥിതി പ്രവര്‍ത്തകര്‍ കൂടിയാവേണ്ടതുണ്ട്. അങ്ങിനെയാകുമ്പോള്‍ കപട പരിസ്ഥിതി വാദികളെ പടിക്കു പുറത്തുനിര്‍ത്താന്‍ നമുക്ക് ധാര്‍മ്മികമായ അധികാരം സിദ്ധിക്കുകയും ചെയ്യും.വികസനവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം എന്താകണം എന്നതില്‍ ആര്‍ക്കും വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ടാകില്ല. പരിസ്ഥിതി സംരക്ഷിക്കപ്പെടണം, വികസനവും വേണം. കടുത്ത പരിസ്ഥിതി വാദികള്‍ പോലും സ്വീകരിക്കുന്ന നിലപാട് ഇതാണ്. വികസനം മതി, പരിസ്ഥിതി സംരക്ഷിക്കേണ്ടതില്ല എന്ന് പറയുന്ന വികസന വാദികളും ഇല്ല. പിന്നെ എന്താണ് തര്‍ക്കം? തര്‍ക്കം ഓരോ പദ്ധതികളിലുമാണ്. വൈദ്യുതി വികസനത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. സമൂഹത്തിന് നിലനില്‍ക്കണമെങ്കില്‍ വൈദ്യുതി കൂടിയേ തീരു. അതിന് വൈദ്യുതി പദ്ധതികള്‍ വേണം. പക്ഷേ പദ്ധതികള്‍ ഏറ്റെടുത്ത് നടത്താന്‍ പോകുമ്പോഴേക്കും അവിടെ തടസ്സങ്ങളുമായി പരിസ്ഥിതി വാദികളെത്തും. ഈ പദ്ധതി വേണ്ട, നിങ്ങള്‍ വേറെ പദ്ധതി നോക്ക്.. ഇതാണ് വാദം. കേരളത്തിലെ വൈദ്യുതി പദ്ധതികളുമായി ബന്ധപ്പെട്ടുനടക്കുന്ന വിവാദങ്ങള്‍ നോക്കൂ.
സൈലന്റ് വാലി പദ്ധതിക്കെതിരായി നടന്ന സമരത്തില്‍ ഉന്നയിക്കപ്പെട്ട ഒരു വാദം മറ്റെല്ലാ പദ്ധതികളും കഴിഞ്ഞുമാത്രമേ സൈലന്റ് വാലി പദ്ധതി നടപ്പാക്കാവൂ എന്നായിരുന്നു. നമ്മുടെ പ്രസരണ വിതരണ നഷ്ടം കുറക്കൂ, അതുകൊണ്ട് പരിഹരിക്കാവുന്ന വൈദ്യുതിയേ സൈലന്റ് വാലിയില്‍ നിന്ന് കിട്ടൂ എന്നും വാദമുണ്ടായി. ഏതായാലും അത് വേണ്ടെന്നു വെച്ചു. അതിന് പകരം പരിഗണിക്കാമെന്നു പറഞ്ഞ പൂയംകുട്ടിക്കെത്രെ വന്ന വാദങ്ങളും മറ്റൊന്നല്ല. ഇപ്പോള്‍ അതിരപ്പള്ളിക്കെതെരേയും ഇതുതന്നെ വാദങ്ങള്‍.
അതിരപ്പള്ളി പദ്ധതിയില്‍ നിന്നു കിട്ടും എന്നുപറയുന്ന വൈദ്യുതി 233മില്യണ്‍യൂണിറ്റാണ്. കേരളത്തിന്റെ ആകെ ആവശ്യം നിലവില്‍ 22000മില്യണ്‍ യൂണിറ്റും. അതായത് ആകെ വേണ്ടതിന്റെ ഒരു ശതമാനത്തോളം മാത്രം. പിന്നെയെന്തിന് ഇത്ര വാശി പിടിക്കണം? ഒരു ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വാദമാണിത്. ഇങ്ങിനെ ഒന്നും രണ്ടും ശതമാനങ്ങള്‍ ചേര്‍ന്നാലേ നൂറുശതമാനം ആകൂ എന്ന് പറഞ്ഞപ്പോഴും ഇത്ര നിസ്സാരമായ ഒരു പദ്ധതിക്കുവേണ്ടിയാണോ വാദിക്കുന്നത് എന്ന പരിസ്ഥിതി വാദിയുടെ ഭാവത്തിന് മാറ്റമൊന്നുമില്ല.
വലിയ പദ്ധതികള്‍ക്കെതിരെ മാത്രമാണ് പ്രക്ഷോഭം എന്ന് വിചാരിച്ചാല്‍ അതും തെറ്റ്. പാലക്കാട് മണ്ണാര്‍ക്കാടടുത്ത് ജില്ലാപഞ്ചായത്ത് നിര്‍മ്മിക്കുന്ന ഒരു ചെറുകിട വൈദ്യുതി പദ്ധതിയാണ് മീന്‍വല്ലം. മൂന്നര മെഗാവാട്ട്. അതിനെതിരേയും പ്രക്ഷോഭമുണ്ടായി. ഈയിടെ കണ്ണൂരിലെ ബാരാപ്പോള്‍ ചെറുകിട പദ്ധതിക്കെതിരെയും സമരം വന്നു. പക്ഷേ തൃശൂരുനിന്നെത്തിയ പ്രക്ഷോഭകര്‍ക്ക് കണ്ണൂരില്‍ വലിയ പിന്തുണ കിട്ടിയില്ല.
കാസര്‍ക്കോട് ചീമേനിയില്‍ താപനിലയം പണിയുന്നതിനെതിരേയും അട്ടപ്പാടിയിലും രാമക്കല്‍മെട്ടിലും കാറ്റാടികള്‍ സ്ഥാപിക്കുന്നതിനെതിരേയുമൊക്കെ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. ഇങ്ങിനെ ഏത് പദ്ധതി വന്നാലും അതിനെയൊക്കെ എതിര്‍ക്കുക എന്ന നിലപാട് സ്വീകരിക്കുന്നവര്‍ പരിസ്ഥിതിയും വികസനവും വേണം എന്നു പറയുമ്പോള്‍ വികസനം എന്നതുകൊണ്ട് ഇവര്‍ ഉദ്ദേശിക്കുന്നത് എന്താണാവോ?
മൂന്നു തവണ കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി അനുമതി കിട്ടിയ പദ്ധതിയാണ് അതിരപ്പിള്ളി. ആകെ 104 ഹെക്ടര്‍ ഭൂമിയാണ് വെള്ലത്തില്‍ മുങ്ങുക. ഇതില്‍ത്തന്നെ 32ഹെക്ടര്‍ തേക്ക് പ്ലാന്റേഷനും 39ഹെക്ടര്‍ ഇപ്പോള്‍ വെള്ളമൊഴുകിക്കൊണ്ടിരിക്കുന്ന നദിയുടെ അടിത്തട്ടുമാണ് . ശേഷിക്കുന്ന ഭൂമി നിലവില്‍ വനം വകുപ്പിന്റെ കണക്കിലുള്ള വനം ആണ്. പക്ഷേ 1940-50 കാലത്ത് ക്ലിയര്‍ഫെല്ലിങ്ങ് നടത്തി മരങ്ങള്‍ മുഴുവന്‍ മുറിച്ചുമാറ്റപ്പെട്ട സ്ഥലമാണ്. ചാലക്കുടി നിന്ന് ഷോളയാര്‍ക്ക് പോകുന്ന സ്റ്റേറ്റ് ഹൈവേ, പൊരിങ്ങല്‍കൂത്തുനിന്ന് ചാലക്കുടിക്കുള്ള 110 കെവി ലൈന്‍ എന്നിവക്കിടക്ക് പൊരിങ്ങല്‍കൂത്ത് വൈദ്യുതി നിലയത്തിന്റെ താഴ്ഭാഗത്തുള്ള ഈ പ്രദേശം അവിശ്ഛിന്ന വനമേഖലയൊന്നുമല്ലെന്ന് മനസ്സിലാക്കാന്‍ വലിയ ഗവേഷണ ചാതുര്യമൊന്നും വേണ്ട. പക്ഷേ പദ്ധതി വിരുദ്ധ വിദഗ്ദന്‍മാര്‍ക്ക് ഇത് ലോകത്തെ ഏഠ്ടവും ശ്രേഷ്ഠമായ ജൈവവൈവിദ്യക്കലവറയാണ്. നൂറ്ററുപത്തിയഞ്ചടിയിലേറെ ഉയരമുള്ള അതിരപ്പിള്ളി വെള്ലച്ചാട്ടവും തമിഴ്നാട്ടിന്റേയും കേരളത്തിന്റെയും ഷോളയാര്‍ അണക്കെട്ടുകളും കേരളത്തിന്റെ പൊരിങ്ങല്‍ അണക്കെട്ടും ഒക്കെയുണ്ടായിട്ടും നശിക്കാത്ത എത്രയോ ഇനം മല്‍സ്യസ്പീഷീസുകള്‍ അതിരപ്പിള്ളിപദ്ധതിക്ക് ഡാം കെട്ടിയാല്‍ നാശോന്‍മുഖമാകുമെന്നും ഈ പണ്ഡിതന്‍മാര്‍ പറയുന്നു.
ഒരു തുള്ളി വെള്ളം പോലും നീരൊഴുക്കായി വന്നുചേരുന്നില്ലാത്ത ചാലക്കുടിപ്പുഴയില്‍ പൊരിങ്ങലില്‍നിന്നുള്ള ഉല്‍പാദനത്തിന്റെ ഭാഗമായായാണ് ഇപ്പോള്‍ വേനല്‍ക്കാലത്ത് വെള്ളമുള്ളത്. അതുതന്നെയാന് മൂനിതളുള്ള മനോഹരമായ വെള്ളച്ചാട്ടത്തിനും നിധാനം. വേനലിലെ ഈ ഒഴുക്ക് അങ്ങിനെതന്നെ നിലനിര്‍ത്തുന്ന നിലയില്‍ രൂപകല്‍പ്പന ചെയ്ത പദ്ധതി ചാലക്കുടിപ്പുഴയിലെ വെള്ളം ഇല്ലാതാക്കും, വെള്ളച്ചാട്ടം ഇല്ലാതാക്കും, കുടിവെള്ളം മുട്ടിക്കും എന്നൊക്കെയാണ് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. തികച്ചും പരിസ്ഥിതി സൗഹൃദപരമായി രൂപകല്‍പ്പന ചെയ്ത ഈ പദ്ധതിക്കെതിരായി നടക്കുന്ന അപവാദപ്രചരണങ്ങള്‍ പരിസ്ഥിതിവാദികളെന്നുമേനിനടിക്കുന്നവരുടെ കാപട്യത്തിന് നല്ലൊരു തെളിവാണ്. ഇത് ഒരുദാഹരണം മാത്രം. ഇങ്ങിനെ പരിശോധിച്ചുപോയാല്‍ മറ്റു പദ്ധതികള്‍ക്കെതിരായ വാദമുഖങ്ങളുടേയും മുനയൊടിയും.
എല്ലാ പരിസ്ഥിതി പ്രവര്‍ത്തകരേയും കാപട്യക്കാരായി കാണാനാകുമോ? അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ത്തന്നെ ആദ്യത്തെ രൂപകല്‍പ്പനയില്‍ ഡാംടോ പവര്‍ഹൗസ് ഉണ്ടായിരുന്നില്ല. വെള്ളം പൂര്‍ണ്ണമായും വഴിതിരിച്ചുവിട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശിച്ചിരുന്നത്. ആ സാഹചര്യത്തില്‍ വെള്ളച്ചാട്ടം ഇല്ലാതാകും എന്നുപറഞ്ഞാല്‍ വസ്തുതയായിരുന്നു. പരിസ്ഥിതിത്തെളിവെടുപ്പില്‍ വന്ന പരാതി കണക്കിലെടുത്താണ് ഡാംടോ പവര്‍ഹൗസ് എന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നതും രൂപകല്‍പ്പനയുടെ ഭാഗമാക്കിയതും. മഴക്കാലത്തെ കുത്തൊഴുക്ക് സമയത്തേയും പൊരിങ്ങലിലെ അധിക ഉല്‍പാദന സമയത്തേയും അധികജലം മാത്രമെ വഴിതിരിച്ചു വിടേണ്ടതുള്ളൂ എന്ന് തീരുമാനിച്ചതോടെയാണ് വെള്ലച്ചാട്ടവും നദിയിലുള്ള നീരൊഴുക്കും നിലനിര്‍ത്തുന്ന നിലയില്‍ രൂപകല്‍പ്പന മാറിയത്. ഇത്തരത്തില്‍ ക്രിയാത്മകമായി പദ്ധതികളെ സമീപിക്കുകയും പരിസ്ഥിതിപ്രശ്നങ്ങള്‍ പരമാവധി കുറക്കാന്‍ ഇടപെടുകയും ചെയ്യുന്ന ചിലരുണ്ട്. അത്തരം പ്രകൃതിസ്നേഹികളെ അംഗീകരിക്കാനുള്ള മനസ്സും നമുക്കുണ്ടാകണം.
പരിസ്ഥിതി വിഷയങ്ങള്‍ ആരുടെയെങ്കിലും കുത്തകയായി വിട്ടുകൊടുക്കതിരിക്കുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. പരിസ്ഥിതി സംരക്ഷണം സ്ഥായിയായ വികസനത്തിന് ഒഴിച്ചുകൂടാത്തതാണ്. പറച്ചിലിനപ്പുറം ഉള്ളില്‍തട്ടിയ ഒരു ബോധ്യം ഇക്കാര്യത്തിലുണ്ടാവേണ്ടതുണ്ട്. ഓരോ പദ്ധതിയുടേയും അനിവാര്യത ജനങ്ങളിലെത്തിക്കാനും ജനങ്ങളുടെ സഹകരനത്തോടെ നടപ്പാക്കാനും കഴിയണമെങ്കില്‍ നാമോരുത്തരും പരിസ്ഥിതി പ്രവര്‍ത്തകര്‍ കൂടിയാവേണ്ടതുണ്ട്. അങ്ങിനെയാകുമ്പോള്‍ കപട പരിസ്ഥിതി വാദികളെ പടിക്കു പുറത്തുനിര്‍ത്താന്‍ നമുക്ക് ധാര്‍മ്മികമായ അധികാരം സിദ്ധിക്കുകയും ചെയ്യും.

Add comment

Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1780
mod_vvisit_counterYesterday3689
mod_vvisit_counterThis Month102985
mod_vvisit_counterLast Month123110

Online Visitors: 55
IP: 54.198.164.83
,
Time: 10 : 14 : 25