KSEBOA - KSEB Officers' Association

Friday
Aug 18th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സര്‍ക്കാര്‍ സബ്‌സിഡി ഒരു വഞ്ചനയായി മാറുന്നോ?

സര്‍ക്കാര്‍ സബ്‌സിഡി ഒരു വഞ്ചനയായി മാറുന്നോ?

PDF
Hits smaller text tool iconmedium text tool iconlarger text tool icon

No Subsidy?120 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളുടെ വര്‍ദ്ധിച്ച വൈദ്യുതി നിരക്ക് കെ.എസ്.ഇ.ബി ക്ക് സബ്‌സിഡിയായി നല്‍കാമെന്ന് മെയ് 15 ന്റെ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്രഖ്യാപനം കടലാസില്‍ മാത്രമുള്ള ഒന്നായാണ് അനുഭവത്തില്‍ നിന്ന് നമുക്ക് മനസ്സിലാകുന്നത്. 2012 ജൂലൈ മാസത്തില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ട് റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചപ്പോഴും സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തിരുന്നു. അതനുസരിച്ച് പ്രതിമാസം 25 കോടി രൂപ വീതം വൈദ്യുതി ബോര്‍ഡിന് നല്‍കാമെന്നാണ് അന്ന് മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍ കേവലം 25 കോടി രൂപ മാത്രമാണ് വൈദ്യുതി ബോര്‍ഡിന് നല്‍കിയിട്ടുള്ളത്. ആ തീരുമാനത്തിന്റെ ഭാഗമായി തന്നെ 250 കോടി രൂപ വൈദ്യുതി ബോര്‍ഡിന് ബാദ്ധ്യതയായി ബാക്കി നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും പുതിയ തീരുമാനം ഉണ്ടായിട്ടുള്ളത്. ഇലക്ട്രിസിറ്റി ആക്ട് 2003 പ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സബ്‌സിഡികള്‍ മുന്‍കൂറായി ബോര്‍ഡിന് ലഭ്യമാക്കേണ്ടതുണ്ട്. പക്ഷേ മറ്റ് പലതിനും നിയമത്തെ ചൊല്ലി മുറവിളി കൂട്ടുന്ന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയമം കണ്ടില്ലെന്ന് നടിക്കുകയാണ്. മാത്രമല്ല മുമ്പ് പ്രഖ്യാപിച്ച സബ്‌സിഡി പോലും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇപ്പോഴും മന്ത്രിസഭ പ്രഖ്യാപനം ഉണ്ടായതല്ലാതെ അത് അനുസരിച്ച് ബഡ്ജറ്റ് വിഹിതം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്ന നിലയില്ല.


ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്ന സ്ഥിതിയാണ് ഇത് ഉണ്ടാക്കുന്നത്. വൈദ്യുതി ബോര്‍ഡിന്റെ ധനസ്ഥിതിയിലെ പരിമിതി നമ്മുടെ റവന്യു ചിലവ് കൂട്ടുന്നുവെന്നതും ഇതോടൊപ്പം കാണേണ്ടതുണ്ട്. പവര്‍ എക്‌സ്‌ചേഞ്ചില്‍ അഞ്ചര ആറു രൂപ നിരക്കില്‍ വൈദ്യുതി കിട്ടുന്ന സാഹചര്യം ഉള്ളപ്പോഴും എന്‍.ടി.പി.സി യില്‍ നിന്ന് പന്ത്രണ്ടര രൂപയുടെ വൈദ്യുതി വാങ്ങാന്‍ നമ്മള്‍ നിര്‍ബന്ധിക്കപ്പെടുന്നത് പവര്‍ എക്‌സ്‌ചേഞ്ചില്‍ അന്നന്ന് പണം ഇടപാട് പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്ന പരിമിതിയാണ്. എന്‍.ടി.പി.സി യില്‍ നമുക്ക് പറ്റുപുസ്തകത്തില്‍ കണക്കെഴുതി തല്‍ക്കാലം രക്ഷപ്പെടാനാകും. പക്ഷേ അത്യന്തികമായി ഇതെല്ലാം വന്‍ കുഴപ്പങ്ങളിലേക്കാണ് പോവുക എന്നത് കാണാതിരുന്നുകൂടാ. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സബ്‌സിഡി ഒരു വഞ്ചനയായി മാറുന്നത് ഈ സാഹചര്യത്തിലാണ്.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday5012
mod_vvisit_counterYesterday4832
mod_vvisit_counterThis Month95515
mod_vvisit_counterLast Month165538

Online Visitors: 76
IP: 54.158.245.157
,
Time: 23 : 55 : 11