KSEBOA - KSEB Officers' Association

Monday
May 29th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ അഭ്യന്തര വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കണമെന്ന് അഭിപ്രായ സര്‍വേ

അഭ്യന്തര വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കണമെന്ന് അഭിപ്രായ സര്‍വേ

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Generationകെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്കിടയില്‍ വൈദ്യുതി വികസനം പരിസ്ഥിതി തുടങ്ങിയ വിഷയങ്ങള്‍ അധികരിച്ച് ഒരു സാമ്പിള്‍ സര്‍വേ നടത്തുകയുണ്ടായി. വൈദ്യുതി സെക്ഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ഈ സര്‍വേയില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ കേരളത്തിന്റെ വൈദ്യുതി വികസനത്തില്‍ ഏറെ പ്രധാനപ്പെട്ടവയാണെന്ന് ഞങ്ങള്‍ കരുതുന്നു. ജൂണ്‍ 3മുതല്‍ ആറുവരെയുള്ള ദിവസങ്ങളില്‍ ഓഫീസില്‍ വൈദ്യുതി ബില്ലടക്കുന്നതിന് എത്തുന്നവരില്‍ നിന്ന് റാണ്ടം അടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയില്‍ 28470 പേര്‍ പങ്കെടുത്തു. പൂര്‍ണ്ണമായും പൂരിപ്പിക്കപ്പെട്ട 27276 അഭിപ്രായങ്ങളാണ് ഈ സര്‍വേയുടെ ഭാഗമായി ലഭ്യമായത്. ഇതില്‍ 75.44% പുരുഷന്‍മാരും ബാക്കി സ്ത്രീകളുമാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 80.51%പേര്‍ ഗ്രാമങ്ങളില്‍ നിന്നുള്ളവരും ശേഷിക്കുന്നവര്‍ നഗരവാസികളുമാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 86.52%ഗാര്‍ഹിക ഉപഭോക്താക്കളാണ്. ശേഷിക്കുന്നവരില്‍ 4.93%വ്യാവസായികം 5.38%വാണിജ്യം 3.16%മറ്റു വിഭാഗങ്ങള്‍ എന്നിങ്ങനെയാണ്.


പ്രതിമാസ വൈദ്യുതി ഉപഭോഗം 120യൂണിറ്റില്‍ കുറവുള്ള 12106പേരാണ് സര്‍വേയില്‍ അഭിപ്രായം പറഞ്ഞത്. 44.38%. 120 മുതല്‍ 300 യൂണിറ്റുവരെ പ്രതിമാസ ഉപഭോഗമുള്ള 40.63%വും മുന്നൂറു യൂണിറ്റിനുമുകളില്‍ പ്രതിമാസ വൈദ്യുതി ഉപഭോഗമുള്ള 9.66% പേരും സര്‍വേയില്‍ പങ്കെടുത്തു. ശെഷിക്കുന്നവര്‍ പ്രതിമാസ ഉപഭോഗം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. സര്‍വേയില്‍ പങ്കെടുത്തവരില്‍ 44.94 %പേരും വരുന്ന പത്തുവര്‍ഷത്തിനുള്ളില്‍ തങ്ങളുടെ വൈദ്യുതി ഉപഭോഗം വര്‍ദ്ധിക്കും എന്ന അഭിപ്രായമുള്ളവരാണ്. നേരിയ വ്യത്യാസമുണ്ടാകും എന്ന് രേഖപ്പെടുത്തിയ 24.63% പേരുമുണ്ട്. മാറ്റമുണ്ടാകില്ലെന്നോ കുറയുമെന്നോ രേഖപ്പെടുത്തിയ 29.79% പേരാണുള്ളത്. മൊത്തത്തില്‍ നമ്മുടെ വൈദ്യുതി ഉപഭോഗം വര്‍ദ്ധിക്കാന്‍ പോകുന്നുവെന്നുതന്നെയാണ് സര്‍വേ ഫലം കാണിക്കുന്നത്.


വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിച്ചുവരുന്നതിന്റെ കാരണമായി 32.86%പേര്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാതായതാണ് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. ഇന്ധന വിലകൂടുന്നത് കാരണമായി 21.33%പേരും വൈദ്യുതിയുടെ വാങ്ങല്‍ വിലകൂടുന്നതാണ് കാരണമെന്ന് 31.46%പേരും രേഖപ്പെടുത്തി. മൊത്തത്തില്‍ വൈദ്യുതി വിലവര്‍ദ്ധനവിന്റെ പൊതു കാരണങ്ങള്‍ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധ്യമുണ്ട് എന്നതാണ് സര്‍വേ കാണിക്കുന്നത്.


കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി അഭ്യന്തര വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കണം എന്ന അഭിപ്രായമാണ് 57.58% പേരും രേഖപ്പെടുത്തിയിട്ടുള്ളത്. ഊര്‍ജ്ജ സംരക്ഷണത്തിലൂടെ ഉപഭോഗം കുറക്കണമെന്ന് 17.14% പേര്‍ അഭിപ്രായപ്പെടുന്നു. വൈദ്യുതി നിയന്ത്രണങ്ങളിലൂടെ ഉപഭോഗം കുറക്കണമെന്ന് 14.22% പേര്‍ അഭിപ്രായപ്പെടുന്നുണ്ട്. വൈദ്യുതി പുറത്തുനിന്ന് വാങ്ങിയെത്തിച്ച് പ്രശ്ന പരിഹാരം സാദ്ധ്യമാണെന്ന് 5.96% പേരും പ്രതിസന്ധിയൊന്നും നിലവിലില്ല എന്ന് 4.09% പേരും അഭിപ്രായപ്പെടുന്നുണ്ട്.


കേരളത്തിലെ വനനാശത്തിന് കാരണം വൈദ്യുതി പദ്ധതികളാണെന്ന് കരുതുന്ന 7.22% പേര്‍ മാത്രമേ ഉള്ളൂ. വനം കയ്യേറ്റങ്ങളാണ് വനനാശത്തിന് കാരണമെന്ന് 69.07% പേരും കരുതുന്നത്. വൈദ്യുതിയേതര പദ്ധതികളാണ് വനനാശത്തിന് കാരണമെന്ന് ചിന്തിക്കുന്ന 10.41% പേരും പ്ലാന്റേഷനുകളാണ് വനനാശത്തിന് കാരണമെന്ന് ചിന്തിക്കുന്ന 8.09% പേരും ഉണ്ട്.


കേരളത്തിന്റെ വൈദ്യുതി വികസനത്തില്‍ ജലവൈദ്യുതി പദ്ധതികള്‍ ഏറെ പ്രധാനപ്പെട്ടതാണ് എന്ന് 67.83% പേര്‍ക്കും ബോധ്യമുണ്ട്. സര്‍വേയില്‍ പങ്കെടുത്തവരില്‍ ജലവൈദ്യുതി പദ്ധതികള്‍ കടുത്ത പരിസ്ഥിതി ആഘാതമുണ്ടാക്കും എന്ന അഭിപ്രായമുള്ളവര്‍ 11.94%പേരാണ്. പുതിയ ജലവൈദ്യുതി നിലയങ്ങള്‍ ആവശ്യമില്ല എന്ന അഭിപ്രായമുള്ളവര്‍ 6.83% മാത്രമാണ്.


വൈദ്യുതി പദ്ധതികളും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് പരിശ്തിതി ആഘാതം പരിമിതപ്പെടുത്തി പദ്ധതികള്‍ നടപ്പാക്കണം എന്ന അഭിപ്രായമുള്ളവരാണ് 64.75% പേരും. പരിസ്ഥിതിയേക്കാള്‍ പ്രധാനമാണ് വൈദ്യുതിയെന്ന് 15.35%പേര്‍ അഭിപ്രായപ്പെടുന്നു. വൈദ്യുതി വികസനത്തേക്കാല്‍ പ്രധാനം പരിസ്ഥിതി സംരക്ഷനമാണ് എന്നഭിപ്രായപ്പെടുന്ന 12.645 പേരുണ്ട്. കേരളത്തില്‍ ഇനി വൈദ്യുതി പദ്ധതികള്‍ വേണ്ട എന്ന ബഹിപ്രായമുള്ളവര്‍ 5.73% മാത്രമാണ്.

സര്‍വേ ഫലം അനുസരിച്ച് തങ്ങളുടെ വീട്ടില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുകയോ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്ന 6.85% പേരാണുള്ളത്. സോളാര്‍ പാനലിന്റെ പ്രാരംഭച്ചെലവ് താങ്ങാന്‍ കഴിയില്ല എന്ന അഭിപ്രായമുള്ള 48.37% പേരും സോളാര്‍ വൈദ്യുതി ലാഭകരമല്ലാത്തത് കൊണ്ട് പാനല്‍ വെക്കുന്നില്ല എന്ന അഭിപ്രായമുള്ളവര്‍ 10.85% പേരും ഉണ്ട്. സോളാര്‍ പ്രവര്‍ത്തനക്ഷമമാണോ എന്നതില്‍ സംശയമുള്ള 15.07% പേരുണ്ട്. സോളാര്‍ പദ്ധതികളെ സംബന്ധിച്ച് അറിയാത്തതോ ചിന്തിക്കാത്തതൊ ആയി 17.13% പേരും ഉണ്ട്.


പ്രസരണ ലൈനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള തടസ്സങ്ങളില്‍ പ്രധാനപ്പെട്ടത് ലൈനുകള്‍ സുരക്ഷിതമല്ലെന്ന ആശങ്കയാണെന്നാന് 25.28%പേരും കരുതുന്നത്. എന്റെ സ്ഥലത്തുകൂടി വേണ്ട മാറ്റാരുടേയെങ്കിലും സ്ഥലത്തുകൂടി ലൈന്‍ വലിക്കട്ടെ എന്ന മനോഭാവമാണ് ലൈന്‍ നിര്‍മ്മാണത്തിന് തടസ്സമെന്ന് കരുതുന്നവര്‍ 23.59% പേരാണ്. ലൈന്‍ വലിക്കുമ്പോഴുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം കിട്ടാത്തതാണ് തടസ്സമെന്ന് കരുതുന്നവര്‍ 23.05% ആണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ ലൈന്‍ നിര്‍മ്മാണ നടപടികള്‍ സുതര്യമല്ലെന്ന അഭിപ്രായമുള്ളവര്‍ 15.75%വും തടസ്സമൊന്നുമില്ലെന്നു കരുതുന്ന 10.06% വും ആണ്.


കല്‍ക്കരി, പ്രകൃതിവാതക മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് രാജ്യത്തിന് ദോഷകരമാണ് എന്ന് സര്‍വേയില്‍ പങ്കെടുത്ത 54.05% പേരും അഭിപ്രായപ്പെട്ടു. ഇത് ഗുണ്കരമാണ് എന്നഭിപ്രായപ്പെട്ടത് 17.95% പേരാണ്. ഗുണമോ ദോഷമോ ഇല്ലെന്ന് 7.75%പേരും സ്വകാര്യവല്‍ക്കരനമല്ലാതെ മഠ്ടു മാര്‍ഗ്ഗങ്ങളില്ല എന്ന് 8.78% പേരും അഭിപ്രായപ്പെട്ടു.
ഓഫീസുകളില്‍ നടന്ന സര്‍വേക്കൊപ്പം ഓണ്‍ ലൈനായി സര്‍വേയില്‍ പങ്കെടുക്കുന്നതിനും അവസരമൊരുക്കിയിരുന്നു. ആകെ 586 പേരാണ് ഓണ്‍ ലൈനായി സര്‍വേയില്‍ പങ്കെടുത്തത്. ഓണ്‍ ലൈനായി സര്‍വേയില്‍ പങ്കെടുത്തവരുടെ അഭിപ്രായങ്ങളും നേരത്തെ കണ്ടതിന് സമാനമാണ്.


കേരളത്തിന്റെ വൈദ്യുതി ഉപഭോഗം അനുദിനം വര്‍ദ്ധിക്കുകയാണ്. ഇതിന് പരിഹാരം അഭ്യന്തര വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക എന്നത് മാത്രമാണ്. ഇക്കാര്യത്തില്‍ ശക്തമായ ജനകീയാംഗിക്കരമാണ് സര്‍വേ ഫലം നല്‍കുന്നത്. പരിസ്ഥിതി മൗലിക്കവാദ സമീപനങ്ങളെ തള്ളിക്കളഞ്ഞ് ജലവൈദ്യുതി പദ്ധതികള്‍ കേരലത്തിന്റെ വൈദ്യുതി വികസനത്തില്‍ പ്രധാനപ്പെട്ടതാണെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. കേരലത്തില്‍ പുതിയ പദ്ധതികളൊന്നും വേണ്ട എന്ന സമീപനം തള്ളിക്കളയുകയും പരിസ്ഥിതി ആഘാതം പരിമിതപ്പെടുത്തി വൈദ്യുതി പദ്ധതികള്‍ നടപ്പാക്കണം എന്ന അഭിപ്രായം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സോളാര്‍ പദ്ധതികളുടെ വ്യാപനത്തിന് പാനലുകളുടെ പ്രാരംഭച്ചെലവ് പ്രധാനതടസ്സമാണ്. ഇപ്പോള്‍ ലക്ഷ്യം വെച്ചിട്ടുള്ള ഒരു കിലോവാട്ട് പാനലിന് പകരം ചെറിയ പാനലുകള്‍ക്ക് കൂടി സബ്സിഡി നല്‍കുകയോ പ്രാരംഭച്ചെലവ് കുറക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയോ ആണ് സര്‍ക്കാര്‍ തലത്തില്‍ ഇക്കാര്യത്തിലുണ്ടാകേണ്ടത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സര്‍വേ ഫലം ഞങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരുകയാണ്.


2021-22ല്‍ പീക്ക് ലോഡ് ഡിമാണ്ട് 6093മെഗാവാട്ടും വാര്‍ഷിക വൈദ്യുതി ആവശ്യകത 34691മില്യണ്‍ യൂണിറ്റുമായി വര്‍ദ്ധിക്കുമെന്നാണ് പതിനെട്ടാം പവര്‍സര്‍വേ വ്യക്തമാക്കുന്നത്. 17329മില്യണ്‍യൂണിറ്റ് വൈദ്യുതികൂടി പുതുതായി ലഭ്യമായാലേ ഈ ആവശ്യകത നിറവേറ്റാനാകൂ. സ്ഥാപിത ശേഷിയിലാകട്ടെ കുറഞ്ഞത് 4000മെഗാവാട്ടിന്റെയെങ്കിലും വര്‍ദ്ധനവ് ഉണ്ടായാലേ മേല്‍പ്പറഞ്ഞ പീക്ക് ലോഡ് ഡിമാണ്ട് നിറവേറ്റാന്‍ കഴിയുകയുള്ളൂ. ഇതിന് സാഹായകമായ നിലയില്‍ അഭ്യന്തര വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് കഴിയണം. ഇക്കാര്യത്തില്‍ വൈദ്യുതി ബോര്‍ഡിലെ മറ്റു സംഘടനകളുടെ കൂടി പിന്തുണയോടെ ഒരു ജനകീയ പ്രചാരണത്തിനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.


ജല വൈദ്യുതി പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുക, ബൈതരണി കല്‍ക്കരിപ്പാടം വീണ്ടെടുത്ത് കേരളത്തില്‍ 1000മെഗാവാട്ടിന്റെ കല്‍ക്കരി നിലയം സ്ഥാപിക്കുക, എല്‍.എന്‍.ജി ഉപയോഗിച്ച് കൊച്ചിയിലെ ടെര്‍മിനലിനോടനടുത്ത് 350മെഗാവാട്ട്, ബ്രഹ്മപുരത്ത് 350മെഗാവാട്ട്, കായംകുളം പദ്ധതി നാഫ്തയില്‍ നിന്ന് എല്‍.എന്‍.ജിയിലേക്ക് മാറ്റി 350മെഗാവാട്ട് എന്നിങ്ങനെ 1050 മെഗാവാട്ട് പദ്ധതി നടപ്പാക്കുക, അഭ്യന്ത്ര പ്രക്ര്തി വാതക അലോക്കെഷന്‍ നെടിയെയുക്കുക, കാറ്റാടിയില്‍ നിന്ന് 100മെഗാവാട്ട്, സോളാറില്‍ നിന്ന് 500മെഗാവാട്ട് എന്നിങ്ങനെ അക്ഷയ ഊര്‍ജ്ജ മെഖലയെ പരമാവധി പ്രയൊജനപ്പെടുത്തുക, പുറത്തുനിന്ന് ലഭ്യമാകുന്ന വൈദ്യുതി പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന നിലയില്‍ മുടങ്ങിക്കിടക്കുന്ന 400കെവി പ്രസരണ ലൈനുകള്‍ പൂര്‍ത്തിയാക്കുക. ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി 2021-22ഓടെ 1000മില്യണ്‍ യൂണിറ്റെങ്കിലും സംരക്ഷിക്കുക, കൃത്യമായ ലോഡ് ഫ്ലോ സ്റ്റഡിയുടെ അടിസ്ഥാനത്തില്‍ പ്രസരണ വിതരണ നഷ്ടം 12% ആക്കിക്കുറച്ച് 2000മില്യണ്‍ യൂണിറ്റ് വൈദ്യുതി ലാഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഞങ്ങള്‍ ഈ കാമ്പയിനില്‍ മുന്നോട്ടുവെക്കുന്നത്. ജനങ്ങള്‍ സര്‍വേയിലൂടെ പ്രകടിപ്പിച്ച അഭിപ്രായം ഈ കാമ്പയിന് ശക്തി പകരുമെന്നാണ് ഞങ്ങള്‍ കരുതുന്നത്.

====================================================================================

ഫീല്‍ഡ് സര്‍വെയില്‍ പങ്കെടുത്ത 28470 പേരില്‍ പൂര്‍ണ്ണമായും പൂരിപ്പിച്ച 27276 പേരുടെ അഭിപ്രായങ്ങളാണ് പരിഗണിച്ചത്.


Field Survey Results 2013
Number of records in this query: 27276
Total records in survey: 27276
Percentage of total: 100.00%

 

ജില്ല
AnswerCountPercentage
Alappuzha (A1) 2669 9.79%  
Ernakulam (A2) 3913 14.35%  
Idukki (A3) 274 1.00%  
Kannur (A4) 2972 10.90%  
Kasaragod (A5) 826 3.03%  
Kollam (A6) 2417 8.86%  
Kottayam (A7) 1957 7.17%  
Kozhikode (A8) 2462 9.03%  
Malappuram (A9) 515 1.89%  
Palakkad (10) 1824 6.69%  
Pathanamthitta (11) 1778 6.52%  
Thiruvananthapuram (12) 821 3.01%  
Thrissur (13) 3749 13.74%  
Wayanad (14) 1099 4.03%  

 

(1) താങ്കളുടെ വീട്ടിലെ ഇപ്പോഴത്തെ ശരാശരി പ്രതിമാസ വൈദ്യുതി ഉപഭോഗം എത്ര യൂണിറ്റാണ്?
AnswerCountPercentage
(a)120 യൂണിറ്റിൽ താഴെ (A1) 12106 44.38%  
(b)120 മുതൽ 300 യൂണിറ്റ് വരെ (A2) 11083 40.63%  
(c)300 യൂണിറ്റിനു മുകളിൽ (A3) 2636 9.66%  
(d)അറിയില്ല (A4) 1342 4.92%  
No answer 109 0.40%  

 

(2) അടുത്ത 10 വർഷത്തിനകം താങ്കളുടെ വൈദ്യുതി ഉപഭോഗത്തില്‍ എന്തുമാറ്റമാണ് പ്രതീക്ഷിക്കുന്നത്?
AnswerCountPercentage
(a)വര്‍ദ്ധിക്കും (A1) 12259 44.94%  
(b)മാറ്റമുണ്ടാവില്ല (A2) 4268 15.65%  
(c)കുറയും (A3) 3857 14.14%  
(d)നേരിയ വ്യത്യാസമുണ്ടാകും (A4) 6718 24.63%  
No answer 174 0.64%  

 

(3)വൈദ്യുതി ചാര്‍ജ്ജ് അടിക്കടി വ൪ദ്ധിക്കുവാനുളള പ്രധാന കാരണമെന്താണെന്നാണ് അഭിപ്രായം?
AnswerCountPercentage
(a)സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാതായതിനാല്‍ (A1) 8964 32.86%  
(b)ഇന്ധനങ്ങളുടെ അനിയന്ത്രിതമായ വിലവ൪ദ്ധന (A2) 5818 21.33%  
(c)വൈദ്യുതിയുടെ വാങ്ങല്‍ വില കൂടുന്നതിനാല്‍ (A3) 8582 31.46%  
(d)ഇതൊന്നുമല്ല (A4) 2360 8.65%  
(e)പ്രത്യേകിച്ച് കാരണങ്ങളില്ല (A5) 1160 4.25%  
No answer 392 1.44%  

 

(4)കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്കു പ്രധാന പരിഹാരമെന്ത്?
AnswerCountPercentage
(a)കേരളത്തിൽ വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക. (A1) 15705 57.58%  
(b)വൈദ്യുതി പുറത്തുനിന്നു വാങ്ങി എത്തിക്കുക (A2) 1625 5.96%  
(c)പ്രതിസന്ധിയില്ല (A3) 1115 4.09%  
(d)വൈദ്യുത സംരക്ഷണത്തിലൂടെ ഉപഭോഗം കുറക്കുക (A4) 4675 17.14%  
(e)വൈദ്യുതി നിയന്ത്രണങ്ങളിലൂടെ ഉപഭോഗം കുറക്കുക (A5) 3878 14.22%  
No answer 278 1.02%  

 

(5) കേരളത്തിലെ വനനാശത്തിന് പ്രധാനകാരണമെന്ത്?
AnswerCountPercentage
(a)ജല വൈദ്യുതി പദ്ധതികള്‍ (A1) 1970 7.22%  
(b)മറ്റു പദ്ധതികള്‍ (A2) 2839 10.41%  
(c)വനഭൂമി കയ്യേറ്റം (A3) 18839 69.07%  
(d)പ്ലാന്റേഷനുകള്‍ (A4) 2207 8.09%  
(e)കാര്യമായ വനനാശം ഉണ്ടാകുന്നില്ല (A5) 1103 4.04%  
No answer 318 1.17%  

 

(6)ജലവൈദ്യുതി പദ്ധതികള്‍ സംബന്ധിച്ച് താങ്കളുടെ അഭിപ്രായമെന്ത്?
AnswerCountPercentage
(a)കേരളത്തിന്റെ വൈദ്യുതി വികസനത്തില്‍ പ്രധാനപ്പെട്ട സാദ്ധ്യതയാണ് (A1) 18501 67.83%  
(b)പരിസ്ഥിതിക്ക് കടുത്ത ആഘാതം ഉണ്ടാക്കുന്നു. (A2) 3258 11.94%  
(c)പുതിയ ജലവൈദ്യുതിനിലയങ്ങള്‍ ആവശ്യമില്ല. (A3) 1864 6.83%  
(d)ഇതൊന്നുമല്ല (A4) 1321 4.84%  
(e)അഭിപ്രായമില്ല (A5) 1926 7.06%  
No answer 406 1.49%  

 

(7) പുതിയ വൈദ്യുതി പദ്ധതികളും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച അഭിപ്രായം?
AnswerCountPercentage
(a)പരിസ്ഥിതിയേക്കാള്‍ പ്രധാനമാണ് വൈദ്യുതി പദ്ധതികള്‍ (A1) 4186 15.35%  
(b)കേരളത്തിൽ ഇനി പുതിയ വൈദ്യുതി പദ്ധതികൾ വേണ്ട (A2) 1564 5.73%  
(c)വൈദ്യുതി വികസനത്തേക്കാള്‍ പ്രധാനപ്പെട്ടതാണ് പരിസഥിതി സംരക്ഷണം. (A3) 3449 12.64%  
(d)പരിസ്ഥിതി ആഘാതം പരിമിതപ്പെടുത്തി വൈദ്യുതി പദ്ധതികള്‍ നടപ്പാക്കണം (A4) 17661 64.75%  
No answer 416 1.53%  

 

(8)താങ്കളുടെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാതിരിക്കുന്നതിന് പ്രധാനകാരണമെന്ത്?
AnswerCountPercentage
(a)പ്രാരംഭച്ചെലവ് താങ്ങാന്‍ കഴിയില്ല (A1) 13193 48.37%  
(b)ലാഭകരമല്ലാത്തത് കൊണ്ട് വെക്കുന്നില്ല (A2) 2960 10.85%  
(c)പ്രവര്‍ത്തനക്ഷമമാണോ എന്നതില്‍ സംശയമുണ്ട് (A3) 4110 15.07%  
(d)അറിയില്ല/ ചിന്തിച്ചിട്ടില്ല (A4) 4672 17.13%  
(e)പാനല്‍ സ്ഥാപിച്ചിട്ടുണ്ട്/ വെക്കാന്‍ ഉദ്ദേശിക്കുന്നു (A5) 1869 6.85%  
No answer 472 1.73%  

 

(9)പ്രസരണ ലൈനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രധാന തടസ്സമെന്ത്?
AnswerCountPercentage
(a)ലൈന്‍ വലിക്കുമ്പോഴുള്ള നാശങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം കിട്ടാത്തത് (A1) 6288 23.05%  
(b)ലൈന്‍ സുരക്ഷിതമല്ലെന്ന ആശങ്കയാല്‍ (A2) 6895 25.28%  
(c)ലൈന്‍ വലിക്കുന്ന നടപടികള്‍ സുതാര്യമല്ലാത്തത് (A3) 4295 15.75%  
(d)എന്റെ സ്ഥലത്തുകൂടി വേണ്ട,മറ്റുള്ളവരുടെ സ്ഥലത്തുകൂടി ലൈന്‍ വലിക്കട്ടെ എന്ന മനോഭാവം. (A4) 6434 23.59%  
(e)തടസ്സമില്ല (A5) 2743 10.06%  
No answer 621 2.28%  

 

(10)വൈദ്യുതി ഉല്‍പാദനത്തിനുള്ള ഇന്ധന ക്ഷാമം പരിഹരിക്കുന്നതിന് കല്‍ക്കരി, പ്രകൃതിവാതക മേഖലകളില്‍ സ്വകാര്യക്കമ്പനികളെ കൂടുതലായി ആശ്രയിക്കുന്നത് സംബന്ധിച്ച അഭിപ്രായമെന്ത്?
AnswerCountPercentage
(a)ഗുണകരമാണ് (A1) 4897 17.95%  
(b)ദോഷകരമാണ്. (A2) 14743 54.05%  
(c)പ്രത്യേകിച്ച് ഗുണമോ ദോഷമോ ഇല്ല. (A3) 2114 7.75%  
(d) മറ്റു മാര്‍ഗ്ഗങ്ങളില്ല (A4) 2712 9.94%  
(e)അഭിപ്രായമില്ല (A5) 2395 8.78%  
No answer 415 1.52%  

 

Gender
AnswerCountPercentage
പൂരുഷന്‍ (A1) 20578 75.44%  
സ്ത്രീ (A2) 6274 23.00%  
No answer 424 1.55%  

 

താരിഫ്
AnswerCountPercentage
ഗാര്‍ഹികം (A1) 23600 86.52%  
വ്യാവസായികം (A2) 1346 4.93%  
വാണിജ്യം (A3) 1468 5.38%  
No answer 862 3.16%  

 

പ്രദേശം
AnswerCountPercentage
ഗ്രാമം (A1) 21961 80.51%  
പട്ടണം (A2) 5314 19.48%  
No answer 1 0.00%  



  =====================================================================================
 

 

 ഓണ്‍ലൈന്‍ സര്‍വെയില്‍ പങ്കെടുത്ത 586 പേരില്‍ പൂര്‍ണ്ണമായും പൂരിപ്പിച്ച 281 പേരുടെ അഭിപ്രായങ്ങളാണ് പരിഗണിച്ചത്.

Online Survey Results - 2013
Number of records in this query: 281
Total records in survey: 281
Percentage of total: 100.00%

 

(1) താങ്കളുടെ വീട്ടിലെ ഇപ്പോഴത്തെ ശരാശരി പ്രതിമാസ വൈദ്യുതി ഉപഭോഗം എത്ര യൂണിറ്റാണ്?
AnswerCountPercentage
(a)120 യൂണിറ്റിൽ താഴെ (A1) 84 29.89%  
(b)120 മുതൽ 300 യൂണിറ്റ് വരെ (A2) 171 60.85%  
(c)300 യൂണിറ്റിനു മുകളിൽ (A3) 14 4.98%  
(d)അറിയില്ല (A4) 10 3.56%  
No answer 2 0.71%  

 

(2) അടുത്ത 10 വർഷത്തിനകം താങ്കളുടെ വൈദ്യുതി ഉപഭോഗത്തില്‍ എന്തുമാറ്റമാണ് പ്രതീക്ഷിക്കുന്നത്?
AnswerCountPercentage
(a)വര്‍ദ്ധിക്കും (A1) 161 57.30%  
(b)മാറ്റമുണ്ടാവില്ല (A2) 32 11.39%  
(c)കുറയും (A3) 20 7.12%  
(d)നേരിയ വ്യത്യാസമുണ്ടാകും (A4) 65 23.13%  
No answer 3 1.07%  

 

(3)വൈദ്യുതി ചാര്‍ജ്ജ് അടിക്കടി വ൪ദ്ധിക്കുവാനുളള പ്രധാന കാരണമെന്താണെന്നാണ് അഭിപ്രായം?
AnswerCountPercentage
(a)സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാതായതിനാല്‍ (A1) 85 30.25%  
(b)ഇന്ധനങ്ങളുടെ അനിയന്ത്രിതമായ വിലവ൪ദ്ധന (A2) 45 16.01%  
(c)വൈദ്യുതിയുടെ വാങ്ങല്‍ വില കൂടുന്നതിനാല്‍ (A3) 100 35.59%  
(d)ഇതൊന്നുമല്ല (A4) 33 11.74%  
(e)പ്രത്യേകിച്ച് കാരണങ്ങളില്ല (A5) 8 2.85%  
No answer 10 3.56%  

 

(4)കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്കു പ്രധാന പരിഹാരമെന്ത്?
AnswerCountPercentage
(a)കേരളത്തിൽ വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക. (A1) 186 66.19%  
(b)വൈദ്യുതി പുറത്തുനിന്നു വാങ്ങി എത്തിക്കുക (A2) 7 2.49%  
(c)പ്രതിസന്ധിയില്ല (A3) 4 1.42%  
(d)വൈദ്യുത സംരക്ഷണത്തിലൂടെ ഉപഭോഗം കുറക്കുക (A4) 64 22.78%  
(e)വൈദ്യുതി നിയന്ത്രണങ്ങളിലൂടെ ഉപഭോഗം കുറക്കുക (A5) 14 4.98%  
No answer 6 2.14%  

 

(5) കേരളത്തിലെ വനനാശത്തിന് പ്രധാനകാരണമെന്ത്?
AnswerCountPercentage
(a)ജല വൈദ്യുതി പദ്ധതികള്‍ (A1) 11 3.91%  
(b)മറ്റു പദ്ധതികള്‍ (A2) 12 4.27%  
(c)വനഭൂമി കയ്യേറ്റം (A3) 232 82.56%  
(d)പ്ലാന്റേഷനുകള്‍ (A4) 15 5.34%  
(e)കാര്യമായ വനനാശം ഉണ്ടാകുന്നില്ല (A5) 7 2.49%  
No answer 4 1.42%  

 

(6)ജലവൈദ്യുതി പദ്ധതികള്‍ സംബന്ധിച്ച് താങ്കളുടെ അഭിപ്രായമെന്ത്?
AnswerCountPercentage
(a)കേരളത്തിന്റെ വൈദ്യുതി വികസനത്തില്‍ പ്രധാനപ്പെട്ട സാദ്ധ്യതയാണ് (A1) 206 73.31%  
(b)പരിസ്ഥിതിക്ക് കടുത്ത ആഘാതം ഉണ്ടാക്കുന്നു. (A2) 21 7.47%  
(c)പുതിയ ജലവൈദ്യുതിനിലയങ്ങള്‍ ആവശ്യമില്ല. (A3) 27 9.61%  
(d)ഇതൊന്നുമല്ല (A4) 10 3.56%  
(e)അഭിപ്രായമില്ല (A5) 8 2.85%  
No answer 9 3.20%  

 

(7) പുതിയ വൈദ്യുതി പദ്ധതികളും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച അഭിപ്രായം?
AnswerCountPercentage
(a)പരിസ്ഥിതിയേക്കാള്‍ പ്രധാനമാണ് വൈദ്യുതി പദ്ധതികള്‍ (A1) 12 4.27%  
(b)കേരളത്തിൽ ഇനി പുതിയ വൈദ്യുതി പദ്ധതികൾ വേണ്ട (A2) 5 1.78%  
(c)വൈദ്യുതി വികസനത്തേക്കാള്‍ പ്രധാനപ്പെട്ടതാണ് പരിസഥിതി സംരക്ഷണം. (A3) 30 10.68%  
(d)പരിസ്ഥിതി ആഘാതം പരിമിതപ്പെടുത്തി വൈദ്യുതി പദ്ധതികള്‍ നടപ്പാക്കണം (A4) 227 80.78%  
No answer 7 2.49%  

 

(8)താങ്കളുടെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാതിരിക്കുന്നതിന് പ്രധാനകാരണമെന്ത്?
AnswerCountPercentage
(a)പ്രാരംഭച്ചെലവ് താങ്ങാന്‍ കഴിയില്ല (A1) 142 50.53%  
(b)ലാഭകരമല്ലാത്തത് കൊണ്ട് വെക്കുന്നില്ല (A2) 29 10.32%  
(c)പ്രവര്‍ത്തനക്ഷമമാണോ എന്നതില്‍ സംശയമുണ്ട് (A3) 39 13.88%  
(d)അറിയില്ല/ ചിന്തിച്ചിട്ടില്ല (A4) 29 10.32%  
(e)പാനല്‍ സ്ഥാപിച്ചിട്ടുണ്ട്/ വെക്കാന്‍ ഉദ്ദേശിക്കുന്നു (A5) 38 13.52%  
No answer 4 1.42%  

 

(9)പ്രസരണ ലൈനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രധാന തടസ്സമെന്ത്?
AnswerCountPercentage
(a)ലൈന്‍ വലിക്കുമ്പോഴുള്ള നാശങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം കിട്ടാത്തത് (A1) 63 22.42%  
(b)ലൈന്‍ സുരക്ഷിതമല്ലെന്ന ആശങ്കയാല്‍ (A2) 61 21.71%  
(c)ലൈന്‍ വലിക്കുന്ന നടപടികള്‍ സുതാര്യമല്ലാത്തത് (A3) 41 14.59%  
(d)എന്റെ സ്ഥലത്തുകൂടി വേണ്ട,മറ്റുള്ളവരുടെ സ്ഥലത്തുകൂടി ലൈന്‍ വലിക്കട്ടെ എന്ന മനോഭാവം. (A4) 89 31.67%  
(e)തടസ്സമില്ല (A5) 22 7.83%  
No answer 5 1.78%  

 

(10)വൈദ്യുതി ഉല്‍പാദനത്തിനുള്ള ഇന്ധന ക്ഷാമം പരിഹരിക്കുന്നതിന് കല്‍ക്കരി, പ്രകൃതിവാതക മേഖലകളില്‍ സ്വകാര്യക്കമ്പനികളെ കൂടുതലായി ആശ്രയിക്കുന്നത് സംബന്ധിച്ച അഭിപ്രായമെന്ത്?
AnswerCountPercentage
(a)ഗുണകരമാണ് (A1) 44 15.66%  
(b)ദോഷകരമാണ്. (A2) 179 63.70%  
(c)പ്രത്യേകിച്ച് ഗുണമോ ദോഷമോ ഇല്ല. (A3) 22 7.83%  
(d) മറ്റു മാര്‍ഗ്ഗങ്ങളില്ല (A4) 21 7.47%  
(e)അഭിപ്രായമില്ല (A5) 11 3.91%  
No answer 4 1.42%  

 

Gender
AnswerCountPercentage
പൂരുഷന്‍ (A1) 245 87.19%  
സ്ത്രീ (A2) 30 10.68%  
No answer 6 2.14%  

 

താങ്കളുടെ വൈദ്യുതി താരിഫ്
AnswerCountPercentage
ഗാര്‍ഹികം (A1) 268 95.37%  
വ്യാവസായികം (A2) 3 1.07%  
വാണിജ്യം (A3) 4 1.42%  
No answer 6 2.14%  

 

താങ്കളുടെ വീട് /സ്ഥാപനം സ്ഥിതി ചെയ്യുന്നത് എവിടെ?
AnswerCountPercentage
ഗ്രാമം (A1) 204 72.60%  
പട്ടണം (A2) 76 27.05%  
No answer 1 0.36%  

====================================================================================

 

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3118
mod_vvisit_counterYesterday5417
mod_vvisit_counterThis Month137365
mod_vvisit_counterLast Month152890

Online Visitors: 70
IP: 54.162.136.26
,
Time: 15 : 09 : 15