KSEBOA - KSEB Officers' Association

Saturday
Nov 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ലാവ്ലിന്‍: കേസ് വിഭജിച്ച് വിചാരണ നടത്താം

ലാവ്ലിന്‍: കേസ് വിഭജിച്ച് വിചാരണ നടത്താം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

High Courtനീണ്ടുപോകുന്ന എസ്എന്‍സി ലാവ്ലിന്‍ കേസ് വിഭജിച്ച് വിചാരണ നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. കോടതിയില്‍ ഹാജരാവാത്തവരെ ഒഴിവാക്കി കേസ് വിഭജിക്കണമെന്ന ആവശ്യം നിരസിച്ച വിചാരണ കോടതിയുടെ ഉത്തരവ് നിയമപരമല്ലെന്ന്് ജസ്റ്റിസ് സി ടി രവികുമാര്‍ വിധിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി എ സിദ്ധാര്‍ഥമേനോന്‍ എന്നിവരുടെ ഹര്‍ജികള്‍ അനുവദിച്ചാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി.

വിചാരണ കോടതിയില്‍ ഹാജരാകാത്ത ലാവ്ലിന്‍ കമ്പനി, കമ്പനിയുടെ മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലൗസ് ട്രെന്‍ഡല്‍ എന്നിവരുടെ വിചാരണ വിഭജിച്ച് നടത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ വിചാരണ ത്വരിതപ്പെടുത്താന്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടാന്‍ പിണറായിക്കും സിദ്ധാര്‍ഥമേനോനും ഭരണഘടനാപരമായ അവകാശമുണ്ടെന്ന് സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാബെഞ്ച് വിധിന്യായം ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജികള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന സിബിഐ വാദവും സുപ്രീംകോടതി വിധിന്യായങ്ങള്‍ ഉദ്ധരിച്ച് ഹൈക്കോടതി തള്ളി. കാലതാമസം കൂടാതെയുള്ള വിചാരണ ആവശ്യപ്പെടാന്‍ ഭരണഘടനാപരമായ അവകാശം ഹര്‍ജിക്കാര്‍ക്കുണ്ടെന്നും അതിനാല്‍ ഹര്‍ജികള്‍ നിയമപരമാണെന്നും കോടതി വിലയിരുത്തി. കനഡയിലുള്ള ലാവ്ലിന്‍ കമ്പനിയും മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലൗസ് ട്രെന്‍ഡലും വിചാരണ ആരംഭിക്കുന്നതിനുമുമ്പ് കോടതിയില്‍ ഹാജരായാല്‍ വിചാരണ ഒരുമിച്ചു നടത്തുന്നതിന് തടസ്സമില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കി.

കനഡയിലുള്ള ഇവരെ വിചാരണയ്ക്ക് എത്തിക്കാന്‍ ആവശ്യമായ നടപടി പൂര്‍ത്തിയാക്കുന്നതിന് സിബിഐക്കു വിചാരണ കോടതി നിരവധി അവസരങ്ങള്‍ നല്‍കിയതായി കോടതി ഉത്തരവില്‍ വ്യക്തമാക്കി. എന്നാല്‍ ഇവരെ ഇന്ത്യയിലെത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവരെ വിചാരണയ്ക്കായി വിട്ടുകിട്ടണമെന്ന കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷ കനേഡിയന്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ എപ്പോള്‍ തീരുമാനം ഉണ്ടാകുമെന്ന് പറയാനാവില്ലെന്നുമുള്ള സിബിഐ വാദം കോടതി തള്ളി. കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള നടപടിക്രമങ്ങള്‍ പാലിച്ച് ഇവരെ വിചാരണക്കെത്തിക്കാന്‍ സിബിഐ കോടതി 2012 ആഗസ്ത് 16ന് രണ്ടുമാസം അനുവദിച്ചിരുന്നു. പിന്നീട് സമയം രണ്ടുതവണ നീട്ടി നല്‍കുകയും ചെയ്തു. ഇവര്‍ കോടതിയില്‍ ഹാജരായിട്ടില്ലെന്ന കാരണത്താല്‍ മറ്റുള്ളവരുടെ വിചാരണ വൈകിക്കാനാവില്ല. ഇക്കാര്യത്തില്‍ സുപ്രീംകോടതി നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വിചാരണ കോടതി പാലിക്കണമെന്നും കോടതി വ്യക്തമാക്കി.

ക്രിമിനല്‍ വിചാരണഘട്ടങ്ങളിലെ വ്യവസ്ഥകള്‍ പാലിക്കുകയാണ് വിചാരണ കോടതി ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടതെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാര്‍ക്ക് ബദല്‍ നിയമ നിവൃത്തികള്‍ നിലവിലുണ്ടെന്നും വിചാരണ ത്വരിതപ്പെടുത്താനും കേസ് വിഭജിക്കാനും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ അവകാശമില്ലെന്നുമുള്ള സിബിഐ വാദവും കോടതി നിരസിച്ചു. ബദല്‍ നിയമനിവൃത്തികള്‍ ഉണ്ടെങ്കില്‍ത്തന്നെയും ഹര്‍ജിക്കാര്‍ക്ക് ഭരണഘടനാപരമായ ഇവരുടെ അവകാശങ്ങള്‍ക്ക് ഹൈക്കോടതിയെ സമീപിക്കുന്നതിന് തടസ്സമില്ലെന്നും കോടതി വിലയിരുത്തി.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2162
mod_vvisit_counterYesterday4293
mod_vvisit_counterThis Month105609
mod_vvisit_counterLast Month157088

Online Visitors: 59
IP: 54.224.168.206
,
Time: 13 : 15 : 22