KSEBOA - KSEB Officers' Association

Friday
Dec 15th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വീണ്ടും പൊതു സ്ഥലം മാറ്റങ്ങളെക്കുറിച്ചു തന്നെ

വീണ്ടും പൊതു സ്ഥലം മാറ്റങ്ങളെക്കുറിച്ചു തന്നെ

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Transferപൊതു സ്ഥലംമാറ്റ ഉത്തരവുകള്‍ വന്നു തുടങ്ങിയിരിക്കുന്നു. ബോര്‍ഡ് ചെയര്‍മാന്‍ തന്റെ സ്വപ്നപദ്ധതിയായി പ്രഖ്യാപിച്ചിരുന്ന ഇ-ട്രാന്‍സ്ഫര്‍ അട്ടിമറിക്കപ്പെടുമെന്ന് അതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയ സമയത്തു തന്നെ നമ്മള്‍ സംശയം പ്രകടിപ്പിച്ചതാണ്. അതുതന്നെ സംഭവിച്ചിരിക്കുന്നു. നെറ്റ് മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയതു തന്നെ തങ്ങളുടെ ഔദാര്യം എന്നാണ് ഭരണവിലാസം സംഘടനകളുടെ നിലപാട്. എല്ലാം കമ്പ്യൂട്ടര്‍ ചെയ്തുതുടങ്ങിയാല്‍ തങ്ങള്‍ക്ക് വിലപേശാനാകുമോ എന്ന് തുറന്നുപറയാന്‍ അവര്‍ക്ക് മടിയൊന്നുമില്ല. എല്ലാം 'സുതാര്യമാണല്ലോ'.


കഴിഞ്ഞ രണ്ടുവര്‍ഷത്തെ പതിവ് പോലെ ഏപ്രില്‍മെയ് മാസങ്ങളില്‍ ഉത്തരവുകളൊന്നുമിറങ്ങിയില്ല. ജൂണിലാണ് ആദ്യഗഡു പുറത്തുവന്നത്. ആദ്യത്തെ വലിയ പട്ടിക അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍(ഇലക്ട്രിക്കല്‍) തസ്തികയുടേത്. ഈ വിഭാഗത്തില്‍ ബോര്‍ഡില്‍ ആകെയുള്ള തസ്തിക  625. അതില്‍ ഒഴിവ് മുപ്പത് നാല്‍പതോളം വരും. പക്ഷേ ഇതില്‍ 241പേര്‍ക്കും സ്ഥലം മാറ്റം നല്‍കിക്കൊണ്ടാണ്  ഉത്തരവ് വന്നിട്ടുള്ളത്. ഇതില്‍ത്തന്നെ അര്‍ഹതപ്പെട്ട ഒരുപാടുപേര്‍ക്ക് സ്ഥലം മാറ്റം നല്‍കിയിട്ടുമില്ല. ജമ്പോ പട്ടികയില്‍ ജമ്പോ പിശകുണ്ടാകുന്നതില്‍ അത്ഭുതമില്ലല്ലോ. ഒറ്റ നോട്ടത്തില്‍ ശ്രദ്ധയില്‍ പെട്ട നാല്‍പതോളം അവിഹിത ഇടപെടലുകള്‍ നമ്മള്‍ പരാതിയായി ബോര്‍ഡിനുമുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍തന്നെ പതിനെട്ടും സ്ത്രീകള്‍ക്കെതിരായവയാണ്. പരിശോധിച്ച് നടപടിയുണ്ടാകുമെന്നാണ് ബോര്‍ഡ് ചെയര്‍മാന്‍  ഇതിനോട്  പ്രതികരിച്ചത്. പക്ഷേ പരിശോധനക്ക് പരാതികള്‍ മാനവവിഭവശേഷി വിഭാഗം ചീഫ് എഞ്ചിനീയറെ തന്നെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. കോഴിയുടെ കാവല്‍ കുറുക്കനെ ഏല്‍പ്പിച്ചതുപോലെ എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടോ? അങ്ങിനെയാണോ അല്ലയോ എന്നത് തെളിയിക്കേണ്ടത് ചീഫ് എഞ്ചിനീയര്‍ തന്നെയാണ്.  ഉണ്ടായ ഓരോ ഇടപെടലിന്റേയും ന്യായീകരണവുമായി ഇനി ചിലര്‍ രംഗത്തുവരും  ഞങ്ങളെകണ്ടാല്‍ കിണ്ണം കട്ടതുപോലെ തോന്നുമോ  എന്നും ചോദിച്ചുകൊണ്ട്.

എന്തായാലും ഇത് അംഗീകരിച്ചു പോകാനാകില്ല. മാനദണ്ഡങ്ങള്‍ തെറ്റിച്ചതും അനാവശ്യമായി അസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതുമായ സ്ഥലംമാറ്റങ്ങള്‍ തിരുത്തിയേ തീരൂ. ബോര്‍ഡിന്റെ നല്ല നിലയിലുള്ള മുന്നോട്ടുപോക്കിന് ഈ  'തോന്ന്യാസങ്ങള്‍' തിരുത്തിയേ പറ്റൂ.  ഇപ്പോള്‍ ഇറങ്ങിയിട്ടുള്ള ഉത്തരവുകളിലെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള അപാകതകള്‍ താമസംവിനാ തിരുത്തി ഉത്തരവിറക്കണം. ഇനി ഇറക്കാനിരിക്കുന്ന ഉത്തരവുകള്‍ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം. അല്ലെങ്കില്‍ അങ്ങിനെ ആക്കുന്നതിന് ഏതറ്റം വരെ പോകാനും കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ തയ്യാറാകും.  ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ നമുക്ക് കഴിയില്ല. ബോര്‍ഡ് അധികൃതര്‍ ഈ വസ്തുത മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4068
mod_vvisit_counterYesterday4668
mod_vvisit_counterThis Month69222
mod_vvisit_counterLast Month130619

Online Visitors: 79
IP: 54.227.127.109
,
Time: 23 : 20 : 40