KSEBOA - KSEB Officers' Association

Friday
May 26th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ആര്‍. സുകുവിനെ സര്‍വീസില്‍ നിന്ന് സസ്പെണ്ട് ചെയ്ത നടപടിയില്‍ പ്രതിഷേധിക്കുക

ആര്‍. സുകുവിനെ സര്‍വീസില്‍ നിന്ന് സസ്പെണ്ട് ചെയ്ത നടപടിയില്‍ പ്രതിഷേധിക്കുക

PDF
Hits smaller text tool iconmedium text tool iconlarger text tool icon

കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റും വൈദ്യുതി ബോര്‍ഡിലെ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറുമായ ശ്രീ ആര്‍. സുകുവിനെ ഫേസ്ബുക്കില്‍ കമന്റ് പോസ്റ്റ് ചെയ്തു എന്നാരോപിച്ചുകൊണ്ട് സര്‍വീസില്‍നിന്ന് സസ്പെണ്ട് ചെയ്ത നടപടിയില്‍ കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ ശക്തമായി പ്രതിഷേധിക്കുന്നു. സുഹൃത്തുക്കള്‍ക്കിടയില്‍ സത്യസന്ധമായ അഭിപ്രായപ്രകടനം നടത്തുന്നത് ഒരു സര്‍വീസ് ചട്ടവും വിലക്കിയിട്ടില്ല. സുഹൃത്ത് വലയത്തിനുള്ളില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയെന്നതിന്റെ പേരില്‍ നടപടിയെടുക്കുന്ന രീതി സര്‍ക്കാരിന്റെ അസഹിഷ്ണുതയും ഫാസിസ്റ്റ് സമീപനവുമാണ് തെളിയിക്കുന്നത്. കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ട് നയ വൈകല്യങ്ങള്‍ക്കെതിരായ പ്രതികരണങ്ങളെ ഇല്ലാതാക്കാമെന്നാണ് സര്‍ക്കാരിന്റെ ധാരണയെങ്കില്‍ അതംഗീകരിക്കാനാവില്ല.



അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഭരണ സംവിധാനത്തോടല്ല ജനങ്ങളോടാണ് ജീവനക്കാരന് പ്രതിബദ്ധത വേണ്ടത്. സത്യസന്ധമായും ജനോപകാരപ്രദമായും തന്റെ ഔദ്യോഗികജോലികള്‍ നിര്‍വഹിച്ചുപോന്നിട്ടുള്ള ശ്രീ സുകുവിന്റെ പ്രവര്‍ത്തനങ്ങള്‍ തകച്ചും മാതൃകാപരമായിരുന്നു. അദ്ദേഹത്തെ രാഷ്ട്രീയ താല്‍പര്യത്തോടെ സസ്പെണ്ട് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. തൊഴിലാളിവിരുദ്ധ ജനവിരുദ്ധ നയങ്ങളെ ശക്തമായ പ്രക്ഷോഭങ്ങളുയര്‍ത്തി പ്രതിരോധിച്ച ചരിത്രമാണ് വൈദ്യുതി ബോര്‍ഡിലെ തൊഴിലാളികള്‍ക്കും ഓഫീസര്‍മാര്‍ക്കുമുള്ളത്. വൈദ്യുതി ബോര്‍ഡ് ജീവനക്കാരെ അത്തരമൊരു സാഹചര്യത്തിലേക്ക് തള്ളിവിടരുതെന്ന് സര്‍ക്കാരിനോടും ബോര്‍ഡ് അധികാരികളൊടും അഭ്യര്‍ത്ഥിക്കുന്നു.

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2887
mod_vvisit_counterYesterday4897
mod_vvisit_counterThis Month122000
mod_vvisit_counterLast Month152890

Online Visitors: 74
IP: 54.146.5.196
,
Time: 14 : 42 : 52