KSEBOA - KSEB Officers' Association

Saturday
Mar 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സോളാര്‍ തട്ടിപ്പ് - സംസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണ്ണം

സോളാര്‍ തട്ടിപ്പ് - സംസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണ്ണം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Hartalസോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും പ്രതിഷേധങ്ങളെ പൊലീസ് അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ചും എല്‍ഡിഎഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ പൂര്‍ണ്ണം. പ്രതിഷേധസമരങ്ങള്‍ക്കുനേരെയുള്ള പൊലീസ് ഭീകരതയ്ക്കെതിരെയും ഹര്‍ത്താലില്‍ പ്രതിഷേധമിരമ്പി. 10-07-2013നു രാവിലെ ആറുമുതല്‍ ആരംഭിച്ച 12 മണിക്കൂര്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.

സംസ്ഥാനത്തുടനീളം കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ ഓടിയില്ല. സെക്രട്ടറിയറ്റ് അടക്കം ഭരണകേന്ദ്രങ്ങള്‍ അടഞ്ഞുകിടന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിച്ചില്ല. സ്വകാര്യ ബസുകളും ഓട്ടോറിക്ഷ, ടാക്സികള്‍, ലോറികള്‍ എന്നിവയും സര്‍വീസ് നിര്‍ത്തിവച്ച് ഹര്‍ത്താലില്‍ പങ്കാളികളായി. രോഗികളുമായി പോകുന്ന വാഹനങ്ങളും അപൂര്‍വം ഇരുചക്രവാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്.

കോരിച്ചൊരിയുന്ന മഴ കൂസാതെയാണ് ജനങ്ങള്‍ പ്രതിഷേധപ്രകടനങ്ങളില്‍ അണിനിരന്നത്. തലസ്ഥാനത്ത് സെക്രട്ടറിയറ്റിലേക്ക് നടന്ന പ്രതിഷേധറാലി പടുകൂറ്റന്‍ മാര്‍ച്ചായി മാറി. "തട്ടിപ്പുവീരന്‍ മുഖ്യമന്ത്രി രാജിവയ്ക്കുക" എന്ന ബാനറുമായി പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്തുനിന്ന് ആരംഭിച്ച റാലിയില്‍ നൂറുകണക്കിനുപേര്‍ അണിചേര്‍ന്നു.


മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനും എല്‍ഡിഎഫ് യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ജൂലൈ 12ന് സെക്രട്ടറിയറ്റ് മാര്‍ച്ച് നടക്കും. ഇടതുപക്ഷ കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ 15ന് സെക്രട്ടറിയറ്റ് മാര്‍ച്ചിനും തീരുമാനമായി. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ 16നും ഇടതുപക്ഷ യുവജന സംഘടനകളുടെ ആഭിമുഖ്യത്തില്‍ 19നും സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ചുകള്‍ സംഘടിപ്പിക്കും. 18ന് തിരുവനന്തപുരം ജില്ലയില്‍ എല്‍ഡിഎഫ് പൊതുയോഗം സംഘടിപ്പിക്കാനും തീരുമാനമായി. 19, 20, 21 തീയതികളിലായി മറ്റു ജില്ലാകേന്ദ്രങ്ങളിലും പൊതുയോഗങ്ങള്‍ നടത്തും.

ജൂലൈ 22ന് രാവിലെ 10 മുതല്‍ 23ന് രാവിലെ 10 വരെ എംപിമാരും എംഎല്‍എമാരും എല്‍ഡിഎഫ് സംസ്ഥാനനേതാക്കളും തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളും നടത്തുന്ന 24 മണിക്കൂര്‍ രാപകല്‍ ധര്‍ണ സെക്രട്ടറിയറ്റ് പടിക്കല്‍ അരങ്ങേറും. 24 മുതല്‍ സെക്രട്ടറിയറ്റിലും എല്ലാ ജില്ലാകേന്ദ്രങ്ങളിലും അനിശ്ചിതകാല രാപകല്‍ സമരങ്ങള്‍ നടക്കും. 23ന് ഉച്ചയ്ക്കുശേഷം എല്‍ഡിഎഫ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4072
mod_vvisit_counterYesterday5398
mod_vvisit_counterThis Month114991
mod_vvisit_counterLast Month108586

Online Visitors: 77
IP: 54.205.210.125
,
Time: 17 : 02 : 09