KSEBOA - KSEB Officers' Association

Wednesday
Aug 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി ബോര്‍ഡ് ഓഫീസര്‍മാരുടെ കൂട്ട സത്യാഗ്രഹം

വൈദ്യുതി ബോര്‍ഡ് ഓഫീസര്‍മാരുടെ കൂട്ട സത്യാഗ്രഹം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Dharnaകരിയര്‍ സ്റ്റാഗ്‌നേഷന്‍ അടക്കമുള്ള വിവിധ സര്‍വീസ് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും സ്ഥലംമാറ്റങ്ങളിലെ അപാകതകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍മാര്‍ 2013 ജൂലൈ 29ന് തിരുവനന്തപുരം വൈദ്യുതി ഭവനുമുന്നില്‍ കൂട്ടസത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

കരിയര്‍ സ്റ്റാഗ്‌നേഷന്‍

പതിനഞ്ചും പതിനാറും വര്‍ഷമായി ഒരേ തസ്തികയില്‍ ജോലിചെയ്യേണ്ടി വരുന്നു എന്നതാണ് വൈദ്യുതി ബോര്‍ഡിലെ വലിയൊരു വിഭാഗം ഓഫീസര്‍മാരുടെ അവസ്ഥ. സ്ഥാനക്കയറ്റമേ ലഭിക്കാതെ സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടി വരുമെന്ന സ്ഥിതിയും കുറേപ്പേര്‍ക്കുണ്ട്. ഇതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ഓഫീസര്‍ മാരുള്ളത് അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) വിഭാഗത്തിലാണ്. 1998മുതല്‍ സര്‍വീസില്‍ വന്നരാണ് ഈ വിഭാഗത്തില്‍ പ്രമോഷന്‍ ലഭിക്കാതെ തുടരുന്നത്. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ അത്ര എണ്ണം വരില്ലെങ്കിലും സിവില്‍ വിഭാഗം ഓഫീസര്‍മാരിലും കരിയര്‍ സ്റ്റാഗ്‌നേഷന്‍ രൂക്ഷമാണ്. പതിനേഴുവര്‍ഷ ത്തിലേറെയായി ഒരേ തസ്തികയില്‍ തുടരേണ്ടിവന്ന ഓഫീസര്‍മാരും ഈ വിഭാഗത്തിലുണ്ട്. നിലവില്‍ ഇത്ര രൂക്ഷമായിട്ടില്ലെങ്കിലും മിനിസ്റ്റീരിയല്‍ ഓഫീസര്‍മാരും കരിയര്‍ സ്റ്റഗ്‌നേഷന്‍ ഭീഷണിയെ നേരിടുന്നുണ്ട്. തസ്തികകള്‍ വെട്ടിക്കുറക്കുന്നതിന്റേയും പ്രമോഷനുകള്‍ നിഷേധിക്കുന്നതിന്റേയും ഭാഗമായി ഈ വിഭാഗത്തിലും കടുത്ത അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയാണ്.

സ്വല്‍പ്പം ചരിത്രം

സ്ഥാപനത്തിന്റെ പൊതുകാര്യക്ഷമതയെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു സര്‍വീസ് പ്രശ്‌നം എന്ന നിലയില്‍ കരിയര്‍ സ്റ്റാഗ്‌നേഷന്‍ പരിഹരിക്കുന്നതിന് നിരവധി ശ്രമങ്ങള്‍ വൈദ്യുതി ബോര്‍ഡിലുണ്ടായിട്ടുണ്ട്. അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍നിന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികയി ലേക്കുള്ള പ്രമോഷനുമായി ബന്ധപ്പെട്ട് ദീര്‍ഘകാല സര്‍വീസുള്ളവരെ സൂപ്പര്‍ ന്യൂമറിയായി പ്രമോഷന്‍ തസ്തികയിലേക്ക് റീ-ഡസിഗ്‌നേറ്റ് ചെയ്യാന്‍ 2009ല്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചതാണ് ഇക്കാര്യത്തിലുണ്ടായ പ്രധാനപ്പെട്ട ഒന്ന്. ജോലിയില്‍ വ്യത്യാസം വരുത്താതെയുള്ള ഒരു പരിഹാരമായാണ് ഇത് നിര്‍ദ്ദേശിക്കപ്പെട്ടത്. താല്‍ക്കാലികാശ്വാസം എന്നതിനപ്പുറം ഈ നടപടികൊണ്ട് ശശ്വതമായ പരിഹാരമൊന്നും സാദ്ധ്യമായിരുന്നില്ല. പക്ഷേ അതുപോലും നടന്നില്ല. കോടതി ഇടപെടലിനെത്തുടര്‍ന്ന് തീരുമാനം മരവിപ്പിക്കപ്പെട്ടു.

പ്രമോഷന്‍ തസ്തികകളില്‍ റിട്ടയര്‍മെന്റുകള്‍ കുറഞ്ഞത് പ്രമോഷനുകള്‍ കുറയുന്നതിന് കാരണമായി. ഇക്കാര്യത്തില്‍ പരിഹാരം കണ്ടെത്തുന്നതിനുള്ള നീക്കങ്ങളെ കാറ്റഗറി തര്‍ക്കങ്ങളാക്കി മാറ്റാന്‍ പലകോണുകളില്‍ നിന്നും നീക്കമുണ്ടായി. കേഡര്‍ സീനിയോറിറ്റിയും ക്വാട്ട സീനിയോറിറ്റിയും തമ്മിലുള്ള വൈരുദ്ധ്യം രൂക്ഷമാകുകയും ചെയ്തു. ഒഴിവുള്ള തസ്തികകളിലേക്കുള്ള പ്രമോഷന്‍ നടപടികള്‍ പോലും ഗ്രാഡുവേറ്റ് ഡിപ്ലോമാ തര്‍ക്കങ്ങളിലേക്കും നിയമക്കുരുക്കുകളിലേക്കും വഴുതി വീണു. കാറ്റഗറി തിരിഞ്ഞുള്ള ഈ തര്‍ക്കത്തില്‍ ഏതെങ്കിലും പക്ഷത്തുനില്‍ക്കുന്നത് ശരിയല്ല എന്ന നിലപാടാണ് കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ സ്വീകരിച്ചത്. എല്ലാവര്‍ക്കും സ്വീകാര്യമായ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്താനാണ് സംഘടന ശ്രമിച്ചത്.

2010ല്‍ ക്വാട്ട പരിഗണിച്ചുകൊണ്ടുള്ള പ്രമോഷനുകളില്‍ വിദ്യാഭ്യാസ യോഗ്യതയും സര്‍വീസ് സീനിയോറിറ്റിയും കൂടി പരിഗണിക്കേണ്ടതുണ്ട് എന്നനിലയില്‍ എഞ്ചിനീയറിംഗ് സര്‍വീസ് നിയമത്തില്‍ വന്ന മാറ്റം വൈദ്യുതിബോര്‍ഡും സ്വീകരിച്ചു. ആവശ്യത്തിന് പ്രമോഷന്‍ തസ്തികകള്‍ ഇല്ലാതെ നിയമമാറ്റം കൊണ്ടുമാത്രം പ്രയോജനമുണ്ടാവുകയില്ല എന്ന സമീപനമാണ് അസോസിയേഷന്‍ സ്വീകരിച്ചത്. പ്രശ്‌ന പരിഹാരത്തി നുള്ള നിര്‍ദ്ദേശമെന്ന നിലയില്‍ ഇരുന്നൂറ്റമ്പതോളം തസ്തികകള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന് അസോസിയേഷന്‍ ബോര്‍ഡി നോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ നിര്‍ദ്ദേശം പൂര്‍ണ്ണമായും അംഗീകരിക്കപ്പെട്ടില്ല. 167 തസ്തി കകള്‍ അപ്‌ഗ്രേഡ് ചെയ്യാനും 23 സേഫ്റ്റി ഓഫീസര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കാനുമാണ് 2011 ഫെബ്രുവരി നടന്ന വൈദ്യുതി ബോര്‍ഡ് യോഗം തീരുമാനിച്ചത്. കൂടുതല്‍ തസ്തികകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതും സിവില്‍ അടക്കമുള്ള വിഭാഗങ്ങളിലേക്ക് തത്തുല്യമായ നടപടികള്‍ വ്യാപിപ്പിക്കുന്നതും പിന്നീട് പരിഗണിക്കാമെന്നാണ് സംഘടനയുമായി നടന്ന ചര്‍ച്ചയില്‍ ബോര്‍ഡ് വ്യക്തമാക്കിയത്.

തീരുമാനം നടപ്പാക്കപ്പെടുന്നില്ല

കരിയര്‍ സ്റ്റാഗ്‌നേഷന് പൂര്‍ണ്ണപരിഹാരമായില്ലെങ്കിലും അന്ന് നിലനിന്നിരുന്ന ഒഴിവുകള്‍, തുടര്‍ന്ന് ഉണ്ടാകുന്ന റിട്ടയര്‍മെന്റ് ഒഴിവുകള്‍ എന്നിവകൂടി കണക്കിലെടുത്താല്‍ 2013-14 സാമ്പത്തിക വര്‍ഷത്തോടെ ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍മാരില്‍ സീനിയറായ ഗ്രാഡുവേറ്റ് എഞ്ചിനീയര്‍മാര്‍ക്കും തുടര്‍ന്നുവരുന്ന ഡിപ്ലോമക്കാര്‍ക്കും പ്രമോഷനുകള്‍ ലഭ്യമാക്കാന്‍ ഈ തീരുമാന ത്തിലൂടെ കഴിയുമായിരുന്നു. എന്നാല്‍ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിനെ ത്തുടര്‍ന്ന് ഇക്കാര്യത്തിലുള്ള തുടര്‍നടപടികള്‍ മുടങ്ങി.
2011 മെയ് മാസത്തില്‍ പുതിയ വൈദ്യുതി മന്ത്രി ചുമതലയേറ്റു. സംഘടനാ നേതാക്കള്‍ ജൂണ്‍ ആദ്യവാരം തന്നെ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും കരിയര്‍ സ്റ്റഗ്‌നേഷന്റെ രൂക്ഷത അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയുമുണ്ടായി. മുന്‍ ബോര്‍ഡ് എടുത്ത തീരുമാനം നടപ്പാക്കുന്നതിനോടൊപ്പം കൂടുതല്‍ തസ്തികകള്‍ അപ്‌ഗ്രേഡ് ചെയ്തു കരിയര്‍ സ്റ്റഗ്‌നേഷന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നും തത്തുല്യമായ നടപടികളിലൂടെ സിവില്‍, മിനിസ്റ്റീരിയല്‍ വിഭാഗങ്ങളിലെ പ്രശ്‌നങ്ങള്‍കൂടി പരിഹരിക്കണമെന്നുമാണ് സംഘടന ആവശ്യപ്പെട്ടത്. തുടര്‍ന്നും നിരവധിതവണ ബഹു. വൈദ്യുതി മന്ത്രിയുടേയും ബോര്‍ഡ് അധികാരികളുടേയും ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവരുകയുണ്ടായി. എന്നാല്‍ സര്‍ക്കാരിന്റേയോ ബോര്‍ഡിന്റേയോ ഭാഗത്തുനിന്ന് ഇതുവരെ തുടര്‍നടപടിയൊന്നും ഉണ്ടായിട്ടില്ല.

സര്‍ക്കാര്‍ അനുമതി കിട്ടുന്നില്ലെന്ന വാദം

തസ്തിക അപ്‌ഗ്രേഡ് ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിക്കുന്നില്ല എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ പുതുതായി ഒരു ബോര്‍ഡ് മെമ്പര്‍ സ്ഥാനം സൃഷ്ടിക്കുന്നതിനോ സ്ഥാനത്യാഗം ചെയ്ത ബോര്‍ഡ് മെമ്പറെ പുനഃപ്രതിഷ്ഠിക്കാന്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ഒരു ചീഫ് എഞ്ചിനീയര്‍ തസ്തിക ഉണ്ടാക്കിയതിനോ അത് തുലനപ്പെടുത്താനെന്ന നിലയില്‍ സിവില്‍ വിഭാഗത്തിലും ഒരു ചീഫ്എഞ്ചിനീയര്‍ തസ്തിക ഉണ്ടാക്കിയതിനോ സര്‍ക്കാര്‍ അനുമതി തടസ്സമായിട്ടില്ല. നിര്‍ദ്ദേശി ക്കപ്പെട്ട തസ്തിക ഉയര്‍ ത്തല്‍ നടപടിയിലൂടെ പ്രമോഷന്‍ കിട്ടേണ്ടവരെ ല്ലാം ഗ്രേഡ് വാങ്ങിക്കഴി ഞ്ഞിട്ടുള്ളവരാണ്. അതി നാല്‍ ഈ നടപടിയിലൂടെ ബോര്‍ഡിന് അധിക സാമ്പ ത്തിക ബാദ്ധ്യതയൊന്നും ഉണ്ടാകുന്നില്ല. ഇക്കാര്യം ബോധ്യപ്പെടുത്തിയാല്‍ സര്‍ക്കാര്‍ അനുമതി ഒരു പ്രശ്‌നവുമാവില്ല. എന്നാല്‍ ഈ ആവശ്യത്തിനുമുന്നില്‍ തികച്ചും നിഷേധാത്മക സമീപനമാണ് ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇപ്പോള്‍ത്തന്നെ നാല്‍പ്പതോളം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇതു നികത്താനുള്ള നടപടിപോലും ഉണ്ടാകുന്നില്ല.

സിവില്‍ മേഖലയിലും രൂക്ഷമായ പ്രതിസന്ധി

പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതും പുതിയ പദ്ധതികള്‍ ഏറ്റെടുക്കാത്തതുമാണ് സിവില്‍ വിഭാഗത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മേഖലയില്‍ പ്രമോഷനുകളൊന്നും നടക്കുന്നില്ല. 2001-02 മുതലാണ് സിവില്‍ മേഖലയിലെ സ്ഥിതി ഇങ്ങനെയായത്. സിവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കാന്‍ തീരുമാനിക്കപ്പെട്ടു. പി.എസ്.സി. അഡൈ്വസ് ചെയ്ത 142 സിവില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മരെ കോടതി നിര്‍ദ്ദേശമനുസരിച്ച് നിയമിക്കാന്‍ നിര്‍ബന്ധിതമായ ബോര്‍ഡ് അവരെ അന്നേദിവസം തന്നെ പിരിച്ചുവിടുകയും ചെയ്തു. ഇങ്ങനെ പിരിച്ചുവിട്ട എഞ്ചിനീയര്‍മാരെ തിരിച്ചെടുത്തത് 2006 ലാണ്. പക്ഷേ അതിനുശേഷം ഈ മേഖലയില്‍ നാമമാത്രമായ നിയമനങ്ങളേ നടന്നിട്ടുള്ളൂ. ഇപ്പോള്‍ പണി നടക്കുന്ന പദ്ധതികളില്‍പ്പോലും ആവശ്യത്തിന് ജീവനക്കാരോ ഓഫീസര്‍മാരോ ഇല്ല. ഇന്‍വെസ്റ്റിഗേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് മരവിക്കപ്പെട്ട അവസ്ഥയിലാണ്. പ്രമോഷനുകളൊ നിയമനങ്ങളോ നടക്കാത്തത് ഈ മേഖലയില്‍ കടുത്ത അസംതൃപ്തിയാണ് സൃഷ്ടിച്ചിട്ടുള്ളത്.
മേല്‍നോട്ട സ്വഭാവമുള്ള ഓഫീസുകളിലെ തസ്തികകള്‍ അപ്‌ഗ്രേഡ് ചെയ്തുകൊണ്ടും കേരളത്തിന്റെ വൈദ്യുതി വികസനം ലക്ഷ്യം വെച്ചുകൊണ്ട് പരമാവധി പദ്ധതികളേറ്റെടുത്തുകൊണ്ടും പ്രയാസമില്ലാതെ പരിഹരിക്കാവുന്ന താണ് ഈ മേഖലയിലെ പ്രശ്‌നങ്ങള്‍. സിവില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ നടത്തിയ പഠനങ്ങളില്‍ അടിയന്തിരമായി ഏറ്റെടുക്കേണ്ട വിവിധ പദ്ധതികള്‍ സംബന്ധിച്ച് വിശദമായ വിവരശേഖരണം നടത്തുകയും ബോര്‍ഡിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഇക്കാര്യങ്ങളെ ഗൗരവത്തോടെ കാണാനോ അര്‍ത്ഥപൂര്‍ണ്ണമായ നടപടികള്‍ സ്വീകരിക്കാനോ ബോര്‍ഡ് തയ്യാറായിട്ടില്ല.

അന്യം നില്‍ക്കുന്ന മിനിസ്റ്റീരിയല്‍ മേഖല

റവന്യൂ, എസ്റ്റാബ്ലിഷ്‌മെന്റ് രംഗങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന്റെ സാഹചര്യത്തില്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തിന് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രസക്തിയില്ല എന്ന ഒരു നിലപാട് ബോര്‍ഡിലെ ചിലരെങ്കിലും സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ഈ വാദം യാഥാര്‍ത്ഥ്യവുമായി ഒരു വിധത്തിലും പൊരുത്തപ്പെടുന്നതല്ല. സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഉപഭോക്താക്ക ളുടെ ആവശ്യങ്ങളും പരാതികളും കൂടിവരുകയാണ്. ഫീല്‍ഡ് ചുമതലകള്‍ കൂടി നിര്‍വഹിക്കേണ്ട അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ വേണ്ടവിധം ഇടപെടാന്‍ കഴിയാറില്ല. ഇക്കാര്യങ്ങളില്‍ ഫലപ്രദമായി ഇടപെടുന്നതിനും തര്‍ക്കപരിഹാരത്തിനുമൊക്കെ സെക്ഷന്‍ ഓഫീസുകളില്‍ ലഭ്യമാകുക സീനിനിയര്‍ സൂപ്രണ്ടോ മറ്റു മിനിസ്റ്റീരിയല്‍ ജീവനക്കാരോ ആണ്. ഈ ജീവനക്കാരുടെ നല്ല ശ്രമമാണ് കളക്ഷന്‍ എഫിഷ്യന്‍സി വര്‍ദ്ധിപ്പിക്കുന്നതിനും ബോര്‍ഡിന്റെ റവന്യൂ അടിത്തറ ഭദ്രമാക്കുന്നതിനും സഹായിക്കുന്നത്. എന്നാല്‍ നമ്മുടെ പല സെക്ഷന്‍ ഓഫീസുകളിലും സീനിയര്‍ സൂപ്രണ്ട് തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. പ്രമോഷ നിലൂടെ നികത്തപ്പെടേണ്ട ഒഴിവുകള്‍ നികത്താന്‍ ബോര്‍ഡ് തയ്യാറാകുന്നില്ല. മാത്രമല്ല മിനിസ്റ്റീരിയല്‍ വിഭാഗത്തിലെ പ്രമോഷന്‍ സാദ്ധ്യത സീനിയര്‍ സൂപ്രണ്ടി ലവസാനിക്കുന്ന സ്ഥിതിയും നിലവിലുണ്ട്.

ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍

സെക്ഷനുകളുടെ തലവന്‍ അസിസ്റ്റന്റ് എഞ്ചിനീയറാണ്. എന്നാല്‍ പല സെക്ഷനുകളിലും ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. സബ് എഞ്ചിനീയര്‍ തസ്തികയില്‍ നിന്നും പ്രമോഷന്‍ മുഖാന്തിരം നികത്തേണ്ടുന്ന നൂറോളം തസ്തികകളടക്കം മുന്നൂറോളം ഒഴിവുകളാണ് ഇലക്ട്രിക്കല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലുള്ളത്. പുതിയ സെക്ഷനുകള്‍, സബ്‌സ്റ്റേഷനുകള്‍ എന്നിവയിലൊന്നും ആവശ്യത്തിന് തസ്തികകള്‍ സൃഷ്ടിക്കുന്നില്ല. അതുകൊണ്ടു തന്നെ യഥാര്‍ത്ഥ ഒഴിവ് രേഖയിലുള്ളതിനേക്കാള്‍ എത്രയോ അധികമാണ്. കണ്ണൂര്‍, കാസര്‍ക്കോട്, വയനാട് ജില്ലകളിലാണ് സ്ഥിതി രൂക്ഷമായിട്ടുള്ളത്. ഇത് പരിഹരിക്കാനെന്ന നിലയില്‍ പ്രസരണ വിഭാഗത്തിലെ ഓഫീസര്‍മാരെ കൂട്ടത്തോടെ വിതരണ വിഭാഗത്തിലേക്ക് മാറ്റുന്നതിനാണ് ബോര്‍ഡ് ശ്രമിക്കുന്നത്. പ്രസരണമേഖലയില്‍ പൂര്‍ണ്ണമായും കരാര്‍ത്തൊഴിലാളികളെ ഏല്‍പ്പിച്ച് തസ്തികകള്‍ വെട്ടിക്കുറക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി അപകടങ്ങള്‍ ഇത്തരം സമീപനങ്ങളുടെ ഭാഗമാണെന്ന വസ്തുത പോലും കണക്കിലെടുക്കാന്‍ ബോര്‍ഡ് തയ്യാറാകുന്നില്ല. നേരത്തെ ചൂണ്ടിക്കാണി ച്ചതുപോലെ സീനിയര്‍സൂപ്രണ്ട് തസ്തികയിലും നിരവധി ഒഴിവുകള്‍ നിലനില്‍ക്കുന്നു. പുതുതായി രൂപം നല്‍കിയ സെക്ഷനുകളിലൊന്നും എസ്.എസ്. തസ്തിക സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഔദ്യോഗിക കണക്കനുസരിച്ചുതന്നെ നാല്‍പതോളം ഒഴിവുകള്‍ നിലനില്‍ക്കുകയാണ്.

ഉയര്‍ന്ന തസ്തികകളിലെ പുറം കരാര്‍

ബോര്‍ഡിലെ ഉയര്‍ന്ന തസ്തികകളില്‍ പലതും ഡപ്യൂട്ടേഷനിലൂടെയും കാരാര്‍ അടിസ്ഥാനത്തിലും നികത്തി ബോര്‍ഡിലെ ഒഫീസര്‍മാരുടെ കരിയര്‍ ഉയര്‍ച്ച തടസ്സപ്പെടുത്തുന്ന സമീപനവും സ്വീകരിക്കപ്പെടുന്നുണ്ട്. ചീഫ് ഇന്റേര്‍ണല്‍ ഓഡിറ്റര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ തുടങ്ങിയ തസ്തികകള്‍ ഇതിന് ഉദാഹരണമാണ്. ഈ പ്രവണതകളും അംഗീകരിക്കാവുന്നതല്ല.

സമഗ്ര സമീപനം വേണം

എക്‌സിക്യൂട്ടീവ്, മിനിസ്റ്റീരിയല്‍ തര്‍ക്കങ്ങളോ ഗ്രാഡുവേറ്റ്, ഡിപ്ലോമ, ഐ.ടി.ഐ. സംഘര്‍ഷങ്ങളോ കൂടാതെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും സമയബന്ധിതമായി പ്രമോഷനുകള്‍ ലഭ്യമാക്കി ക്കൊണ്ടുമാത്രമേ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്കുള്ള പ്രമോഷനുകള്‍ ഉടനടി നടത്തണം. കരിയര്‍ സ്റ്റാഗ്‌നേഷന്‍ പരിഹരിക്കുന്നതിനുള്ള 2011ലെ ബോര്‍ഡ് തീരുമാനം അടിയന്തിരമായി നടപ്പാക്കണം. ഇതിന് ശാശ്വത പരിഹാരം സാധ്യമാകുംവിധത്തില്‍ കൂടുതല്‍ തസ്തികകള്‍ അപ്‌ഗ്രേഡ് ചെയ്യണം. ഇലക്ട്രിക്കല്‍ വിഭാഗത്തോടൊപ്പം സിവില്‍, മിനിസ്റ്റീരിയല്‍, അക്കൗണ്ടിംഗ് മേഖലകളിലേക്കുകൂടി ഈ സമീപനം വ്യാപിപ്പിച്ച് എല്ലാ വിഭാഗം ഓഫീസര്‍മാര്‍ക്കും സമയബന്ധിതമായി പ്രമോഷനുകള്‍ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഒഴിവുകള്‍ ഉണ്ടാകുന്ന മുറക്ക് പ്രമോഷനുകളും നിയമനങ്ങളും നടത്തി സര്‍വീസ് അനോമലികള്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം. ഇത്തരത്തില്‍ സമഗ്രമായൊരു സര്‍വീസ് നയം നടപ്പാക്കാന്‍ ബോര്‍ഡ് തയ്യാറാകണം.


ശമ്പളപരിഷ്‌കരണ അപാകതകള്‍

വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍മാരുടെ ശമ്പളപരിഷ്‌കരണ ഉത്തരവ് ഇറങ്ങിയത് 2011 ഡിസംബര്‍ 24 നാണ്. 2011 ഫെബ്രുവരിയില്‍ ബോര്‍ഡ് തീരുമാനമുണ്ടായെങ്കിലും തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിനെത്തുടര്‍ന്ന് നടപ്പാക്കാന്‍ കഴിയാതെ വന്ന തീരുമാനമാണ് പിന്നീട് പതിനൊന്ന് മാസത്തോളം താമസിച്ച് ഉത്തരവായത്.
ഇങ്ങിനെ ഇറങ്ങിയ ഉത്തരവില്‍ സ്വാഭാവികമായും നിരവധി അപാകതകള്‍ ഉണ്ടായിരുന്നു. സാധാരണ ശമ്പളപരിഷ്‌കരണ ഉത്തരവുകളിലൊക്കെ ഇത്തരത്തില്‍ പല അപാകതകളും കടന്നുകൂടാറുണ്ട്. മാത്രമല്ല ശമ്പളം നിര്‍ണ്ണയിക്കുന്ന ഘട്ടത്തില്‍ ചില വിഭാഗങ്ങള്‍ക്ക് പ്രത്യേകമായ ചില ദോഷങ്ങള്‍ വരുന്ന സ്ഥിതിയും ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ തിരുത്തുന്നതിന് ശമ്പള പരിഷ്‌കരണ നടപടികളുടെ തുടര്‍ച്ചയായി ചില സംവിധാനങ്ങള്‍ ഉണ്ടാക്കാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ശമ്പളപരിഷ്‌കരണ ഉത്തരവിന്റെ ഭാഗമായി ഉണ്ടായ അപാകതകള്‍ തിരുത്തുന്നതിന് ബോര്‍ഡ് തലത്തില്‍ ഇതുവരെ യാതൊരു നടപടിയുമുണ്ടായില്ല. എക്‌സിക്യൂട്ടീവ്, മിനിസ്റ്റീരിയല്‍ ഓഫീസര്‍മാര്‍ക്കിടയിലെ സ്‌കെയില്‍ സ്പാന്‍ പാരിറ്റിയിലുണ്ടായ വ്യത്യാസം, ഏകപക്ഷീയമായി ഓപ്ഷന്‍ നിശ്ചയിച്ചതിലൂടെ ശമ്പളം കുറയുന്ന സ്ഥിതിയുണ്ടായത്, പ്രോജക്ടുകളില്‍ ലഭ്യമായിരുന്ന അലവന്‍സുകള്‍ നഷ്ടമായത്, ചിലവിഭാഗം ഓഫീസര്‍മാര്‍ക്ക് സ്പ്രഡ് ഓവര്‍ അലവന്‍സ് അനുവദിക്കാഞ്ഞത് തുടങ്ങി ചൂണ്ടിക്കാണിച്ച അപാകതകളെല്ലാം ഇന്നും പരിഹരിക്കാതെ കിടക്കുകയാണ്.


ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ആനുകൂല്യങ്ങള്‍ നിഷേധിച്ച പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കപ്പെട്ടില്ല. പത്തുശതമാനം ക്വാട്ടയില്‍ പി.എസ്.സി. മുഖാന്തരം നിയമിക്കപ്പെട്ട അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ ശമ്പളം നിര്‍ണയിച്ചതിലെ അപാകത ഇതിന് നല്ലൊരു ഉദാഹരണമാണ്. ബോര്‍ഡിലേക്ക് റിക്രൂട്ട് ചെയ്‌തെത്തുന്ന പുതിയ ഓഫീസര്‍മാര്‍ക്ക് ഒരു ഇന്‍ക്രിമെന്റ് അധികം അനുവദിക്കും എന്ന് ശമ്പളപരിഷ്‌കരണ ഉത്തരവില്‍ ഉണ്ട്. എന്നാല്‍ ഇന്‍സര്‍വീസ് ക്വാട്ടയില്‍ വന്നവര്‍ പുതിയ ഓഫീസര്‍മാരല്ല എന്ന വാദമുയര്‍ത്തി മേല്‍വിഭാഗം ഓഫീസര്‍മാര്‍ക്ക് ഈ ഇന്‍ക്രിമെന്റ് നിഷേധിക്കുന്ന സമീപനമാണ് ഉണ്ടായത്. ഇനിയും പരിഹരിക്കാതെ കിടക്കുന്ന ഇത്തരം അപാകതകള്‍ പരിഹരിക്കുന്നതിന് വൈദ്യുതി ബോര്‍ഡ് തയ്യാറാകണം.


മുന്‍കാലസര്‍വീസ് അംഗീകരിക്കുന്ന പ്രശ്‌നം


കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍നിന്നും റയില്‍വേ പോലുള്ള പൊതുമേഖലാസ്ഥാപനങ്ങളില്‍ നിന്നുമെല്ലാം ബോര്‍ഡ് സര്‍വീസില്‍ എത്തുന്നവരുടെ മുന്‍കാലസര്‍വീസ് പെന്‍ഷന്‍ അടക്കമുള്ള കാര്യങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ പരിഗണിക്കപ്പെടേണ്ടതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തികച്ചും നിഷേധാല്‍മകമായ സമീപനമാണ് ബോര്‍ഡ് കൈക്കൊള്ളുന്നത്. മുന്‍കാല സര്‍വീസ് ബോര്‍ഡ് സര്‍വീസിനോടൊപ്പം പരിഗണിക്കപ്പെടുക എന്നത് ജീവനക്കാരുടെ അവകാശമാണ്. ഇത് നിഷേധിക്കുന്ന സമീപനം അംഗീകരിക്കാനാകില്ല.


സ്ഥലംമാറ്റങ്ങളിലെ അപാകതകള്‍


വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടേയും ഓഫീസര്‍മാരുടേയും പ്രധാനപ്പെട്ട മറ്റൊരു സര്‍വീസ് പ്രശ്‌നമാണ് സ്ഥലംമാറ്റം. കൃത്യമായ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സുതാര്യമായി നടക്കേണ്ടുന്ന സ്ഥലംമാറ്റ നടപടികള്‍ സ്വജനപക്ഷപാതത്തിനും തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തവരെ തെരെഞ്ഞുപിടിച്ച് ഉപദ്രവിക്കുന്നതിനുമുള്ള ആയുധമാകുകയാണ്. സ്ഥലംമാറ്റങ്ങള്‍ ഓണ്‍ലൈന്‍ ആയി നടത്തുന്നതിനുള്ള ശ്രമങ്ങള്‍ അട്ടിമറിച്ചതുതന്നെ ഈ താല്‍പര്യത്തിന്റെ ഭാഗമായിരുന്നു. ഇത്തവണത്തെ പൊതുസ്ഥലംമാറ്റത്തില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍(ഇലക്ട്രിക്കല്‍) തസ്തികയില്‍ വ്യാപകമായ ക്രമക്കേടുണ്ടായി. സ്ത്രീകളെപ്പോലും അനാവശ്യമായി വിദൂര സ്ഥലങ്ങളിലേക്ക് മാറ്റി ഉപദ്രവിക്കുന്ന സമീപനമാണ് ഉണ്ടായത്.


അസോസിയേഷന്‍ അതിശക്തമായി ഇടപെട്ടതിനെത്തുടര്‍ന്ന് മറ്റു തസ്തികകളില്‍ ആപേക്ഷികമായി ഇത്തരത്തിലുള്ള ഇടപെടലുകള്‍ കുറവായിരുന്നു. എങ്കിലും ഈ ഉത്തരവുകളിലും നിരവധി അപാകതകള്‍ ഉണ്ടായിരുന്നു.


ഈ അപാകതകളൊക്കെ ചൂണ്ടിക്കാട്ടി ഇതു സംബന്ധിച്ച് പരിശോധിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട കമ്മിറ്റികള്‍ക്ക് വളരെ വിശദമായ പരാതിയാണ് സംഘടന നല്‍കിയത്. എന്നാല്‍ ഉന്നയിക്കപ്പെട്ട പരാതികള്‍ ഭൂരിപക്ഷവും പരിഹരിക്കപ്പെട്ടില്ല എന്നുമാത്രമല്ല, അനോമലി ഉത്തരവ് കൂടുതല്‍ അനോമലികള്‍ സൃഷ്ടിക്കുന്ന സ്ഥിതിയാണുണ്ടായത്. ഒരു വര്‍ഷം മുമ്പെ മരണപ്പെട്ട ഓഫീസറെപോലും മാറ്റിക്കൊണ്ടാണ് ഉത്തരവിറങ്ങിയത്. നല്‍കിയ പരാതികളില്‍ തീര്‍പ്പുണ്ടാകാതെ തന്നെ എല്ലാവരേയും റിലീവ് ചെയ്ത് വിടുന്ന സമീപനവും ഉണ്ടായിരിക്കുന്നു. ഇത് നീതീകരിക്കാവുന്നതല്ല. സ്ഥലംമാറ്റങ്ങളിലെ അപാകതകള്‍ പരിഹരിക്കുന്നതിനോ ടൊപ്പം ഇനിയും അപാകതകള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടിയും ഉണ്ടാകണം. സ്ഥലംമാറ്റങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായി നടത്തുന്നതിന് അടിയന്തിര നടപടിയുണ്ടാകണം.


പ്രക്ഷോഭമല്ലാതെ മാര്‍ഗ്ഗമില്ല


വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍മാരും ജീവനക്കാരും നേരിടുന്ന പ്രധാനപ്പെട്ട സര്‍വീസ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ തികച്ചും നിഷേധാല്‍മക സമീപനമാണ് ബോര്‍ഡ് സ്വീകരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് നിരവധി നിവേദനങ്ങള്‍ ബോര്‍ഡ് അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് നിരവധി തവണ ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. കഴിഞ്ഞ നവമ്പറില്‍ സംഘടന നടത്തിയ പ്രക്ഷോഭ സന്ദേശ ജാഥയിലും ഇക്കാര്യങ്ങളെല്ലാം ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍ ക്രിയാത്മക നടപടികളൊന്നും ഇനിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രത്യക്ഷ സമര നടപടികളുമായി മുന്നോട്ടുപോകുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നും നമുക്കുമുന്നില്‍ അവശേഷിക്കുന്നില്ല.


കൂട്ടസത്യാഗ്രഹം


പ്രക്ഷോഭങ്ങളുടെ ഒന്നാം ഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം വൈദ്യുതി ഭവന്റെ മുന്നില്‍ 2013 ജൂലൈ 29 തിങ്കളാഴ്ച ബോര്‍ഡിലെ ഓഫീസര്‍മാര്‍ കൂട്ട സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കരിയര്‍ സ്റ്റാഗ്‌നേഷന്‍ പരിഹരിക്കുക, സമയബന്ധിത പ്രമോഷനുകള്‍ ഉറപ്പുവരുത്തുക, ഒഴിവുകള്‍ നികത്തുക, ശമ്പളപരിഷകരണ ഉത്തരവിലെ അപാകതകള്‍ തിരുത്തുക, അര്‍ഹമായ മുന്‍കാല സര്‍വീസുകള്‍ പരിഗണിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുക, സ്ഥലംമാറ്റങ്ങളിലെ അപാകതകള്‍ പരിഹരിക്കുക, സ്ഥലംമാറ്റങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി നടക്കുന്ന കൂട്ട സത്യാഗ്രഹത്തിലും തുടര്‍ന്നുള്ള പ്രക്ഷോഭ പരിപാടികളിലും എല്ലാ വിഭാഗം ജീവനക്കാരുടേയും ഓഫീസര്‍മാരുടേയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2502
mod_vvisit_counterYesterday3955
mod_vvisit_counterThis Month113878
mod_vvisit_counterLast Month165538

Online Visitors: 56
IP: 54.225.38.53
,
Time: 13 : 44 : 14