KSEBOA - KSEB Officers' Association

Sunday
Mar 26th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ന്യൂസ് മാഗസിന്‍ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍

ന്യൂസ് മാഗസിന്‍ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

KSEBOA Newsഇന്ത്യൻ ഭാഷകളിലെ ഡെസ്ക്ടോപ്പ് പബ്ലിഷിങ്ങ് രംഗത്ത് ഇപ്പോഴും സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾക്ക് സ്വാധീനമില്ലാത്ത അവസ്ഥയാണ്. കുത്തക സോഫ്റ്റ്‌വെയറുകളായ പേജ്മേക്കറും ഇൻഡിസൈനും കോറൽ ഡ്രോയും ക്വാർക്ക് എക്സ്പ്രസ്സുമൊക്കെയാണ് ഈ മേഖലയിൽ ഇന്നും ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം സോഫ്റ്റ്‌വെയറുകൾ ഒന്നും തന്നെ ഇന്ത്യൻ ഭാഷകളിലെ യൂണികോഡ് ഫോണ്ടുകളെ പൂർണ്ണമായും പിന്തുണക്കുന്നില്ല. ഇത് കാരണം മലയാളം പ്രിന്റിങ്ങിൽ നമുക്ക് നഷ്ടപ്പെട്ടത് അതി മനോഹരമായ പഴയ മലയാളം ലിപിയാണ്.

പബ്ലിഷിങ്ങ് രംഗത്തെ സ്വതന്ത്ര സോഫ്റ്റ്വെയറായ സ്ക്രൈബസ് (Scribus) വളരെക്കാലമായി ഉണ്ടെങ്കിലും ഇന്ത്യൻ ഭാഷകളിലെ യൂണികോഡ് ഫോണ്ടുകളെ പിന്തുണക്കാത്ത പ്രശ്നം അതിലും ഉണ്ടായിരുന്നു. സ്ക്രൈബസിന് ഇന്ത്യന്‍ ഭാഷകളെ പിന്തുണയ്കുന്ന പതിപ്പ് വികസിപ്പിച്ചെടുത്തത് ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്‍റ് ഓഫ് ഇന്ത്യയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ അനുയോജ്യ സാങ്കേതികവിദ്യാ പ്രോത്സാഹന സംഘത്തിലെ (ATPS) അനിലിന്റെ നേതൃത്വത്തിലുള്ള ഗവേഷണസംഘമാണ്.



കുത്തക സോഫ്റ്റ്‌വെയറുകള്‍ ഉപേക്ഷിച്ച് പത്രത്തിന്റെ അച്ചടി പൂര്‍ണ്ണമായി സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറ്റാന്‍ ആദ്യമായി തീരുമാനിച്ചത് തെലുങ്ക് ദിനപത്രമായ പ്രജാശക്തിയാണ്. ടെസ്റ്റ് പ്രിന്റിങ്ങ് നടത്തിയെങ്കിലും ഇനിയും പ്രജശക്തിയുടെ പബ്ലിഷിങ്ങ് സ്ക്രൈബസിലേക്ക് പൂർണ്ണമായും മാറിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കെ.എസ്.ഇ.ബി ഓഫീസേർസ് അസോസിയേഷൻ തങ്ങളുടെ മുഖമാസികയായ 'കെ.എസ്.ഇ.ബി ഓഫീസേർസ് അസോസിയേഷൻ ന്യൂസ്' സ്ക്രൈബസ് ഉപയോഗിച്ച് പുറത്തിറക്കുന്നത്. ന്യൂസ് മാഗസിന്റെ 2013 ജൂലായ് ലക്കം മുതലാണ് മലയാളം യൂണികോഡ് ഫോണ്ടുകൾ ഉപയോഗപ്പെടുത്തി സ്ക്രൈബസിൽ രൂപകൽപ്പന ചെയ്തത്. ഭൂരിഭാഗം മാധ്യമങ്ങളുടേയും വെബ്സൈറ്റ് യൂണികോഡിലായതിനാൽ യൂണികോഡിലേക്ക് പബ്ലിഷിങ്ങ് മാറുന്നത് വെബ് പബ്ലിഷിങ്ങും എളുപ്പമാക്കും. ന്യൂസ് മാഗസിനിൽ മലയാളം ലേഖനങ്ങൾ രൂപകൽപ്പന ചെയ്തത് മീര ഫോണ്ടിലാണ്. മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷകളിൽ ആദ്യമായാണ് ഒരു പ്രസിദ്ധീകരണം സ്ക്രൈബസിൽ പുറത്തിറക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ എക്കാലത്തും പിന്തുണച്ചിട്ടുള്ള കെ.എസ്.ഇ.ബി.ഒ.എക്കും സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രവർത്തകർക്കും ഇത് അഭിമാന നിമിഷം. മലയാളം ഡി.ടി.പി. മേഖലക്കും പത്ര മാധ്യമങ്ങൾക്കും അടക്കം സ്വതന്ത്ര സോഫ്റ്റ്‌വെയർ മേഖലയിലേക്ക് കടന്നുവരാനൊരു കാൽ വയ്പ്പായി മാറും ഇതെന്ന് ഞങ്ങൾ കരുതുന്നു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4166
mod_vvisit_counterYesterday5536
mod_vvisit_counterThis Month120621
mod_vvisit_counterLast Month108586

Online Visitors: 70
IP: 54.167.188.64
,
Time: 22 : 26 : 18