KSEBOA - KSEB Officers' Association

Sunday
May 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഒഡീഷ വൈദ്യുതി കരാര്‍ വൈദ്യുതി ബോര്‍ഡിന് വിനയായി

ഒഡീഷ വൈദ്യുതി കരാര്‍ വൈദ്യുതി ബോര്‍ഡിന് വിനയായി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Odishaഒഡീഷയില്‍നിന്നു യൂണിറ്റിന് 5.20 രൂപയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കരാര്‍ ഒപ്പുവച്ച വൈദ്യുതി ബോര്‍ഡ് പുലിവാല്‍ പിടിച്ചു. അടുത്ത ഓഗസ്റ്റ് വരെ വൈദ്യുതി ഉപയോഗം കുറവുള്ള ഓഫ് പീക്ക് സമയത്ത് ഈ വൈദ്യുതി എടുക്കേണ്ടെന്നു തീരുമാനിച്ചതോടെ പിഴ ഇനത്തില്‍ മാസം 10 കോടിയോളം രൂപയാണു ബോര്‍ഡിന്റെ നഷ്ടം. വൈദ്യുതി എടുത്തില്ലെങ്കിലും യൂണിറ്റിന് ഒരു രൂപ പിഴ നല്‍കണം.

ഇതനുസരിച്ച് ദിവസം 32 ലക്ഷം രൂപയാണു നഷ്ടം. അതേസമയം വൈദ്യുതി വേണ്ടെന്നു വയ്ക്കുന്നതു ഫലത്തില്‍ നഷ്ടമാണെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ലാഭമാണെന്നു ബോര്‍ഡ് അധികൃതര്‍ പറയുന്നു. ഒഡീഷ വൈദ്യുതി എടുക്കാന്‍ തുടങ്ങിയതോടെ യൂണിറ്റിന് 11 രൂപ വിലയുള്ള കായംകുളം വൈദ്യുതി ഒഴിവാക്കാന്‍ സാധിച്ചു. കായംകുളം വൈദ്യുതി സ്ഥിരമായി എടുത്താല്‍ മാസം 60 കോടി രൂപ നഷ്ടമുണ്ട്. ഇപ്പോള്‍ നഷ്ടമാണെങ്കിലും വേനല്‍ക്കാലത്ത് ഒഡീഷ വൈദ്യുതി ലാഭകരമാണെന്നും ബോര്‍ഡ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. മഴ കോരിച്ചൊരിയുന്ന ജൂണില്‍ ഒഡീഷ വൈദ്യുതി വാങ്ങുന്നതിനു കരാര്‍ ഒപ്പുവയ്ക്കുമ്പോള്‍ തന്നെ നഷ്ടക്കളിയാകുമെന്നു പലരും ചൂണ്ടിക്കാട്ടിയിരുന്നു.

ഒഡീഷയില്‍നിന്നുള്ള 200 മെഗാവാട്ട് വൈദ്യുതി വില്‍ക്കുന്നതിനു പവര്‍ ട്രേഡിങ് കോര്‍പറേഷന്‍ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ യൂണിറ്റിന് 5.20നു വാങ്ങിക്കൊള്ളാമെന്നു വൈദ്യുതി ബോര്‍ഡ് സന്നദ്ധത അറിയിക്കുകയായിരുന്നു. ഇത്രയും വില നല്‍കാന്‍ മറ്റാരും തയാറാകാത്തതിനാല്‍ കേരളത്തിനു തന്നെ ഇതു ലഭിച്ചു. കര്‍ണാടകയും മറ്റും നാലു രൂപ മാത്രമാണ് ഈ വൈദ്യുതിക്കു ക്വോട്ട് ചെയ്തത്. പൊതു വിപണിയില്‍ ഇതിനെക്കാള്‍ കുറഞ്ഞ വിലയ്ക്കു വൈദ്യുതി ലഭിക്കുമെന്നിരിക്കെയാണ് ബോര്‍ഡ് ഇത്തരമൊരു തീരുമാനം എടുത്തത്.

കരാര്‍ അനുസരിച്ച് ഈ വര്‍ഷം ജൂലൈ ഒന്നു മുതല്‍ 2014 ജൂണ്‍ 30 വരെ യൂണിറ്റിന് 5.20 രൂപ വിലയ്ക്കു വൈദ്യുതി ലഭിക്കും. ഇത് ഇവിടെയെത്തുമ്പോള്‍ പ്രസാരണ നഷ്ടവും മറ്റു ചെലവുമെല്ലാം ചേര്‍ത്തു യൂണിറ്റിന് 5.70 ആകും. ഈ കരാറിന് അനുമതി നല്‍കണമെന്നു വൈദ്യുതി റഗുലേറ്ററി കമ്മിഷനോടു ബോര്‍ഡ് അഭ്യര്‍ഥിച്ചെങ്കിലും അവര്‍ നല്‍കിയില്ല. ഇതു മൂലമുണ്ടാകുന്ന അമിത ബാധ്യത അവസാനം ഉപയോക്താവു നല്‍കേണ്ടി വരുമെന്നതിനാലാണ് റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കാത്തത്. ഈ സാഹചര്യത്തില്‍ അധിക വൈദ്യുതി എടുക്കേണ്ടെന്നു ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

Source- Manorama

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3638
mod_vvisit_counterYesterday4324
mod_vvisit_counterThis Month91427
mod_vvisit_counterLast Month132633

Online Visitors: 45
IP: 54.167.216.239
,
Time: 23 : 27 : 49