KSEBOA - KSEB Officers' Association

Thursday
May 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ കരിയര്‍ സ്റ്റാഗ്നേഷന് അടിയന്തിര പരിഹാരം ഉണ്ടാവണം

കരിയര്‍ സ്റ്റാഗ്നേഷന് അടിയന്തിര പരിഹാരം ഉണ്ടാവണം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Career Stagnationവൈദ്യുതി ബോര്‍ഡിലെ  ഓഫീസര്‍മാരുടെ കരിയര്‍ സ്റ്റാഗ്നേഷന്‍ അതിരൂക്ഷമാവുകയാണ്.  സര്‍വ്വീസില്‍ പ്രവേശിച്ച്  പതിന്നാല് വര്‍ഷം കഴിഞ്ഞിട്ട് ഒരു പ്രൊമോഷന്‍ പോലും ലഭിക്കാത്ത  ഇലക്ട്രിക്കല്‍ വിഭാഗം  അസിസ്റ്റന്റ് എഞ്ചിനിയര്‍മാരുടെ  സ്ഥിതി ഗുരുതരമായി തുടരുന്നു.  ഇതിനെക്കാളും പരിതാപകരമാണ് സിവില്‍ വിഭാഗം എഞ്ചിനീയര്‍മാരുടെ സ്ഥിതി.  എണ്ണത്തില്‍ കുറവുളളതുകൊണ്ട് മാത്രം അവരുടെ പ്രശ്നങ്ങള്‍ക്കും പരിഹാരം വൈകരുത്.  മിനിസ്റ്റീരിയല്‍ വിഭാഗം ഓഫീസര്‍മാര്‍ക്കും പ്രമോഷന്‍ മരീചികയാവും എന്ന നിലയിലേയ്ക്കാണ് വീണ്ടും കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്.  
    വൈദ്യുതി ബോര്‍ഡിലെ മാനവശേഷി വിഭാഗം ഗുരുതരമായ ഈ പ്രശ്നത്തില്‍ ഇടപെടുന്നതിനോ ഇതിനകം  തന്നെ വൈദ്യുതി ബോര്‍ഡ് അംഗീകരിച്ചിട്ടുളള പരിഹാരമാര്‍ഗ്ഗങ്ങള്‍  നടപ്പിലാക്കുന്നതിനോ ശ്രമിക്കുന്നില്ല.  മറിച്ച് സങ്കുചിത സംഘടനാ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടത്തി സ്വയം അപഹാസ്യരായി നില്ക്കുകയാണ്.  സത്യസന്ധമായി സ്ഥലംമാറ്റം നടപ്പിലാക്കാന്‍  കഴിയുമായിരുന്ന  ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍  സംവിധാനത്തെ അട്ടിമറിച്ച് ഭരണ വിലാസക്കാരുടെ  ഇംഗിതത്തിനനുസരിച്ച് സ്ഥലംമാറ്റ ഉത്തരവുകള്‍  ഇറക്കുകയെന്ന ഏക അജണ്ടയല്ലാതെ വൈദ്യുതിബോര്‍ഡിലെ  മുപ്പതിനായിരത്തോളംവരുന്ന ഓഫീസര്‍മാരുടെയും തൊഴിലാളികളുടെയും ശേഷി കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നതിന് എന്തു സംഭാവനയാണ് വൈദ്യുത ബോര്‍ഡിലെ മാനവശേഷി(എച്ച്.ആര്‍.എം)  വിഭാഗം നല്‍കിയിട്ടുളളത് എന്ന് ഗൗരവമായി പരിശോധിക്കേണ്ടതാണ്.


    സര്‍വ്വീസില്‍ പ്രവേശിച്ച് ഏകദേശം ഒന്നര ദശാബ്ദക്കാലം പൂര്‍ത്തിയാക്കിയിട്ടും ഒരു പ്രൊമോഷന്‍ പോലും ലഭിക്കാത്ത ഓഫീസര്‍മാര്‍ അടങ്ങുന്ന വിഭാഗമാണ് ഇലക്ട്രിക്കല്‍ - സിവിള്‍  ഡിഗ്രിവിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍മാര്‍.   ഇലക്ട്രിക്കല്‍ വിഭാഗം ഓഫീസര്‍മാരുടെ പ്രൊമോഷനെ സംബന്ധിച്ച് സംഘടന വിശദമായി പഠനം നടത്തുകയും  പ്രൊമോഷന്‍  സ്റ്റാഗ്നേഷന്‍ ഒഴിവാക്കുന്നതിനായി വൈദ്യുതി ബോര്‍ഡിന് യാതൊരു അധിക സാമ്പത്തിക ബാധ്യത ഇല്ലാതെ പ്രശ്നപരിഹാരത്തിനുളള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും  ചെയ്തിരുന്നു.  വൈദ്യുത ബോര്‍ഡ് അംഗീകരിച്ചിട്ടുളള  പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ തന്നെ നിലവില്‍ സീനിയറായിട്ടുളള എല്ലാ  ഡിഗ്രിവിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍മാര്‍ക്കും പ്രൊമോഷന്‍ നകുന്നതിനും ഡിപ്‌ളോമാ വിഭഗത്തില്‍ അവരുടെ ക്വോട്ടാ പ്രകാരം അര്‍ഹതപ്പെട്ട പ്രൊമോഷനു വേണ്ടി കാത്തു നില്ക്കുന്ന ഭൂരിപക്ഷം പേര്‍ക്കും ഉടനടി തന്നെ പ്രൊമോഷന്‍ നല്‍കുന്നതിനും കഴിയും. ഇതേ രീതി തന്നെ സിവിള്‍ വിഭാഗം  എഞ്ചിനിയര്‍മാര്‍ക്കും അവലംബിക്കാവുന്നതാണ്.  എന്നാല്‍  വൈദ്യുത ബോര്‍ഡിലെ മാനവശേഷിവിഭാഗം  ഈ വിഭാഗം ഓഫീസര്‍മാരുടെ പ്രൊമോഷന്‍ സ്റ്റാഗ്നേഷന്‍ പരിഹരിക്കുന്നതിനു പകരം അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ  നൂറുകണക്കിന് തസ്തികകള്‍ വെട്ടിക്കുറച്ചുകൊണ്ട് പ്രൊമോഷന്‍ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതിനാണ് ശ്രമിക്കുന്നത്.
    വൈദ്യുതി മേഖലയുടെയും അതിലൂടെ നമ്മുടെ രാജ്യത്തിന്റെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി  പ്രവര്‍ത്തിക്കുന്നതോടൊപ്പം ഓഫീസര്‍മാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ്  ഓഫീസേഴ്സ് അസോസിയേഷന്‍.  ഓഫീസര്‍മാരുടെ കരിയര്‍ സ്റ്റാഗ്നേഷന്‍ സംബന്ധിച്ച് നിരവധി തവണ വൈദ്യുതി ബോര്‍ഡ് അധികാരികള്‍ക്കും വൈദ്യുതി മന്ത്രിയടക്കം സംസ്ഥാന ഗവണ്‍മെന്റിനും മെമ്മോറാണ്ടം നല്‍കുകയും നേരില്‍ കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തിട്ടുളളതാണ്.  പ്രശ്ന പരിഹാരത്തിനുളള   ഉറപ്പുകള്‍ ലഭിക്കുന്നതല്ലാതെ ക്രിയാത്മകമായി ഒരു നടപടിയും  ഗവണ്‍മെന്റിന്റേയോ,  ബോര്‍ഡിന്റെയോ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല.  ഈ നിരുത്തരവാദപരമായ സമീപനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് വൈദ്യുത ബോര്‍ഡിലെ ഓഫീസര്‍മാരുടെ താല്പര്യം സംരക്ഷിക്കുന്നതിനായി പ്രക്ഷോഭ രംഗത്തേയ്ക്ക് കടക്കുകയാണ്.  ഇതിന്റെ തുടക്കമെന്ന നിലയിലാണ്  ജൂലായ് മാസം 29ന് തിരുവനന്തപുരം വൈദ്യുതി ഭവനു മുന്നില്‍  സത്യാഗ്രഹം നടത്തുന്നത്.  കരിയര്‍ സ്റ്റാഗ്നേഷന്‍ അടക്കമുളള ഓഫീസര്‍മാരുടെ  വിവിധ സര്‍വ്വീസ് പ്രശ്നങ്ങള്‍ക്ക്  അടിയന്തിര പരിഹാരമാണ് നാം ആവശ്യപ്പെടുന്നത്
    വൈദ്യുത ബോര്‍ഡിലെ ഓഫീസര്‍മാരുടെ തികച്ചും ന്യായമായ ആവശ്യങ്ങള്‍  ഉന്നയിച്ചുകൊണ്ടുളള ഈ സത്യാഗ്രഹത്തിനും തുടര്‍ പ്രക്ഷോഭത്തിനും ബോര്‍ഡിലെ എല്ലാ ഓഫീസര്‍മാരുടെയും  ജീവനക്കാരുടെയും പിന്തുണയുണ്ടാകണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

 

Add comment


Security code
Refresh

20-conference
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday825
mod_vvisit_counterYesterday4897
mod_vvisit_counterThis Month119938
mod_vvisit_counterLast Month152890

Online Visitors: 75
IP: 23.20.147.6
,
Time: 05 : 18 : 23