KSEBOA - KSEB Officers' Association

Friday
Nov 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ അണക്കെട്ടുകള്‍ നിറഞ്ഞു, വൈദ്യുതി ഉല്‍പ്പാദനം കൂടി; കെ.എസ്.ഇ.ബിയുടെ പ്രതിസന്ധി തീരില്ല

അണക്കെട്ടുകള്‍ നിറഞ്ഞു, വൈദ്യുതി ഉല്‍പ്പാദനം കൂടി; കെ.എസ്.ഇ.ബിയുടെ പ്രതിസന്ധി തീരില്ല

PDF
Hits smaller text tool iconmedium text tool iconlarger text tool icon

ഇടുക്കിമഴ തിമിര്‍ത്തു പെയ്തതോടെ കെ.എസ്.ഇ.ബിയുടെ അഞ്ചു അണക്കെട്ടുകളൊഴികെ എല്ലാം തുറന്നു . മഴ ഒരാഴ്ച കൂടി കനത്താല്‍ ഇടുക്കി അണക്കെട്ടും തുറന്നു വിടേണ്ടി വരും . സമീപവര്‍ഷങ്ങളിലൊന്നുമില്ലാത്ത നിലയിലാണ് ജലവൈദ്യുതി പദ്ധതികളില്‍ ഉല്‍പാദനം. മഴ കനത്തെങ്കിലും കെ.എസ്.ഇ.ബിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടില്ലെന്നാണ് ബോര്‍ഡ് അധികൃതരുടെ പ്രതികരണം

ഇടുക്കിയിലിപ്പോള്‍ 83 ശതമാനം വെള്ളമുണ്ട് . മുല്ലപ്പെരിയാര്‍ നിറഞ്ഞു കവിഞ്ഞൊഴുകുകയും മഴ ഒരാഴ്ച കൂടി കനക്കുകയും ചെയ്താല്‍ ഇടുക്കിയും നിറയും . അങ്ങനെയെങ്കില്‍ 1992 നു ശേഷം ഇതാദ്യമായി അണക്കെട്ട് തുറക്കും. ശബരിഗിരിയില്‍ 86 ശതമാനം വെള്ളമുണ്ട്. മാട്ടുപ്പെട്ടിയും കുണ്ടളയും ആനയയിറങ്കലും മാത്രമേ ഇനി നിറയാനുള്ളൂ . ബാക്കി എല്ലാ അണക്കെട്ടുകളും തുറന്നു വിട്ടു .

അണക്കെട്ടുകളിലെല്ലാം കൂടി സംഭരണ ശേഷിയുടെ 86 ശതമാനം വെള്ളമുണ്ട് . ശക്തമായ നീരൊഴുക്കുമുണ്ട് . അടുത്ത കാലത്ത് 2007 ലായിരുന്നു ഏറ്റവും മികച്ച നീരൊഴുക്ക് . അതിനെക്കാള്‍ മൂന്നിരിട്ടിയിലധികമാണ് ഇത്തവണ നീരൊഴുക്ക് . ഇപ്പോള്‍ 3565 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടുകളിലുണ്ട് .

സമീപകാലത്തൊന്നുമില്ലാത്ത നിലയിലാണ് വൈദ്യുതോല്‍പാദനം . 29.45 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ ദിവസത്തെ ഉല്‍പാദനം . വൈദ്യുതി ഉപഭോഗം നാല്‍പത്തിയേഴ് ദശലക്ഷം യൂണിറ്റും . പീക്ക് ലോഡ് സമയത്താണ് പുറത്തു നിന്നുള്ള വൈദ്യുതി വേണ്ടി വരുന്നത് . എന്നാല്‍ കരാര്‍ പ്രകാരമുള്ള മുഴുവന്‍ വൈദ്യുതിയും ഇപ്പോള്‍ കെ.എസ്.ഇ.ബി വാങ്ങുന്നില്ലെന്ന് ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു . ഇതിനാല്‍ ഒരു ദശലക്ഷം യൂണിറ്റിന് ഒരു രൂപയെന്ന നിരക്കില്‍ പിഴയും ബോര്‍ഡ് നല്‍കേണ്ടി വരും.

ഓഫ് പീക്ക് സമയത്ത് വൈദ്യുതോല്‍പാദനം വര്‍ധിപ്പിച്ച് വില്‍ക്കാമെന്നു വിചാരിച്ചാലും പവര്‍ എക്സ്ചേഞ്ചില്‍നിന്ന് വൈദ്യുതി വാങ്ങാനാളില്ലെന്നാണ് ബോര്‍ഡ് അധികൃതര്‍ പറയുന്നത് . ദക്ഷിണേന്ത്യയില്‍ നല്ല മഴ കിട്ടുന്നതിനാലാണിത് . എന്നാലും ശരാശരി മൂന്നു രൂപയ്ക്ക് കെ.എസ്.ഇ.ബി. പവര്‍ എക്സ്ചേഞ്ചിലേയ്ക്ക് വൈദ്യുതി വില്‍ക്കുന്നുണ്ട് . കഴിഞ്ഞ ദിവസം 2.34 ദശലക്ഷം യൂണിറ്റ് വൈദ്യുതി വിറ്റു . എന്നാലും ബോര്‍ഡിന്റെ പ്രതിസന്ധി മാറുന്നില്ല . കഴിഞ്ഞ വര്‍ഷമെടുത്ത 2000 കോടിയുടെ വായ്പയും അതിന്റെ തിരിച്ചടവുമാണ് കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടുന്ന കാരണം

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday307
mod_vvisit_counterYesterday4293
mod_vvisit_counterThis Month103754
mod_vvisit_counterLast Month157088

Online Visitors: 55
IP: 54.198.221.13
,
Time: 02 : 00 : 01