KSEBOA - KSEB Officers' Association

Wednesday
Apr 26th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ ഡാമുകള്‍ നിറഞ്ഞുതന്നെ: വൈദ്യുതി ഉപയോഗം കൂടി

ഡാമുകള്‍ നിറഞ്ഞുതന്നെ: വൈദ്യുതി ഉപയോഗം കൂടി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Cheruthoniമഴ കുറഞ്ഞെങ്കിലും വൈദ്യുതി പദ്ധതികളിലെ അണക്കെട്ടുകളും നിറഞ്ഞുതന്നെ തുടരുന്നു. നീരൊഴുക്ക് കുറഞ്ഞതിനാല്‍ ഇടുക്കി ഉള്‍പ്പെടെയുള്ള വലിയ അണക്കെട്ടുകള്‍ തുറന്നുവിടേണ്ട സ്ഥിതി ഒഴിവായി. വൈദ്യുതിയുടെ ഉപയോഗവും കൂടിയതിനാല്‍ അധിക വൈദ്യതി കുറഞ്ഞവിലയ്ക്ക് വിറ്റഴിക്കേണ്ട ഗതികേടും വൈദ്യുതി ബോര്‍ഡിന് ഒഴിവായി.

സംസ്ഥാനത്തെ ജലവൈദ്യുതി ഉത്പാദനം ഏറ്റവും ഉയര്‍ന്നതോതില്‍ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരി 3.8 കോടി യൂണിറ്റാണ് ദിവസേന ഉത്പാദിപ്പിച്ചത്. ഇടുക്കിയില്‍ നിന്നുമാത്രം ഇപ്പോള്‍ 1.55 കോടി യൂണിറ്റ് ഉത്പാദിപ്പിക്കുന്നുണ്ട്. കേന്ദ്രത്തില്‍ നിന്ന് 1.5 കോടി യൂണിറ്റ് ലഭിക്കുന്നുണ്ട്. എന്നാല്‍ ദിവസേനയുള്ള ഉപയോഗം ശരാശരി അഞ്ചുകോടി യൂണിറ്റായിരുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ അഞ്ചരക്കോടി യൂണിറ്റായി ഉയര്‍ന്നു. മഴ കുറഞ്ഞതാണ് ഉപയോഗം കൂടാന്‍ കാരണം. നല്ല മഴ പെയ്ത ദിവസങ്ങളില്‍ 4.8 കോടി യൂണിറ്റുവരെയായി ഉപയോഗം താഴ്ന്നിരുന്നു.

സംസ്ഥാനത്തെ എല്ലാ ഡാമുകളിലുമായി ഇപ്പോള്‍ 94 ശതമാനം വെള്ളമുണ്ട്. ഇടുക്കിയില്‍ 93 ശതമാനമാണ് ഇപ്പോഴുള്ളത്. അണക്കെട്ട് നിറഞ്ഞ് വെള്ളം തുറന്നുവിടേണ്ടിവരുമെന്ന ആശങ്ക കഴിഞ്ഞയാഴ്ച ബോര്‍ഡ് നേരിട്ടിരുന്നു. എന്നാലിപ്പോള്‍ ഈ സ്ഥിതി ഒഴിവായത് ബോര്‍ഡിന് ആശ്വാസമായിട്ടുണ്ട്. ഇടുക്കിയിലെ ജലനിരപ്പ് ഇനിയും ഉയരണമെങ്കില്‍ തുടര്‍ച്ചയായി കനത്തമഴ പെയ്യേണ്ടിവരും.

എന്നാല്‍ ഇപ്പോള്‍ കാലവര്‍ഷം ദുര്‍ബലമാണ്. മഴയുണ്ടെങ്കിലും അതിന്റെ അളവ് തീരെ കുറവാണ്. ഇനി 17 മുതല്‍ ഒന്നുരണ്ട് ദിവസം മഴ ശക്തമാവാനുള്ള സാധ്യതയേ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കാണുന്നുള്ളൂ. ആന്ധ്രാ പ്രദേശ്-ഒറീസാ തീരത്തിനടുത്തുള്ള അന്തരീക്ഷച്ചുഴി ഈ ദിവസങ്ങളില്‍ മഴ ശക്തമാകുന്നതിന് കാരണമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് ഘടകങ്ങളെല്ലാം കാലവര്‍ഷത്തിന് പ്രതികൂലമാണ്.

എല്ലാ അണക്കെട്ടുകളിലും കൂടി ഇപ്പോള്‍ 387.7 കോടി യൂണിറ്റ് ഉത്പാദിപ്പിക്കാനുള്ള വെള്ളമുണ്ട്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 284.5 കോടി യൂണിറ്റ് അധികമാണിത്.

Source- Mathrubhumi

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3955
mod_vvisit_counterYesterday4558
mod_vvisit_counterThis Month132369
mod_vvisit_counterLast Month142377

Online Visitors: 106
IP: 54.162.234.109
,
Time: 19 : 27 : 46