KSEBOA - KSEB Officers' Association

Tuesday
Oct 17th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കാന്‍ തീരുമാനം

വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കാന്‍ തീരുമാനം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

ksebവൈദ്യുതി ബോര്‍ഡ് നവംബര്‍ അവസാനത്തോടെ പുതിയ കമ്പനിയായി മാറും. ഒരു വര്‍ഷം മുമ്പ് രൂപവത്കരിച്ച കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് എന്ന കമ്പനിയിലേക്ക് പഴയ വൈദ്യുതി ബോര്‍ഡിന്റെ  കൈവശമുണ്ടായിരുന്നതും ഇപ്പോള്‍ സര്‍ക്കാറില്‍ നിക്ഷിപ്തവുമായ ആസ്തി-ബാധ്യതകള്‍ കൈമാറും. ജീവനക്കാര്‍ക്കായി 7584 കോടിയുടെ പെന്‍ഷന്‍ ഫണ്ടിനും അംഗീകാരം നല്‍കി. ഇതിനായി വിജ്ഞാപനം പുറപ്പെടുവിക്കും. സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഊര്‍ജവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയും ബോര്‍ഡിന് വേണ്ടി ചെയര്‍മാനും ധാരണാപത്രത്തില്‍ ഒപ്പുവെക്കും. സര്‍ക്കാറും കമ്പനിയും ജീവനക്കാരും ചേര്‍ന്ന് ത്രികക്ഷി കരാറും ഉണ്ടാക്കും.
കെ.എസ്.ഇ.ബി ലിമിറ്റഡ് എന്ന പേരാണ് നിര്‍ദേശിച്ചതെങ്കിലും അതിന് അംഗീകാരം ലഭിച്ചില്ല. പ്രസരണം, ഉല്‍പാദനം, വിതരണം എന്നിവക്ക് നിലവിലെ ലാഭകേന്ദ്രങ്ങള്‍ തുടരും. എന്നാല്‍ മൂന്നിനും ഇനി പ്രത്യേക അക്കൗണ്ട് സംവിധാനങ്ങള്‍ വരും.


ബോര്‍ഡിന്‍െറ 30.09.2011 വരെയുള്ള അസ്സല്‍ പെന്‍ഷന്‍ ഫണ്ട് ബാധ്യതയായ 7584 കോടിയോളം രൂപ നിറവേറ്റുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി നിര്‍ദേശിച്ച നടപടിക്രമങ്ങള്‍ അംഗീകരിച്ചു. ഇതുപ്രകാരം പുതിയ കമ്പനി പ്രത്യേക ഫണ്ട് രൂപവത്കരിക്കുകയും ഇതില്‍നിന്ന് നിലവിലുള്ളതും ഭാവിയിലുള്ളതുമായ പെന്‍ഷനുകള്‍ ഓരോവര്‍ഷവും നല്‍കുകയും ചെയ്യണം. 31.03.2009 വരെ ആവശ്യമായി വരുന്ന പെന്‍ഷന്‍ ഫണ്ട് 4520 കോടിയാണെന്ന് കണക്കാക്കിയിട്ടുണ്ട്. ഇതില്‍ 1600 കോടി സര്‍ക്കാര്‍ സംഭാവനചെയ്യും. ബാക്കി 2920 കോടി കമ്പനി നല്‍കും. ഫണ്ടിലേക്ക് 10 മുതല്‍ 20 വരെ വര്‍ഷംകൊണ്ട് തുക മുഴുവന്‍ അടച്ചാല്‍ മതി. ഇതനുസരിച്ച് സര്‍ക്കാര്‍ 10 വര്‍ഷത്തിനുള്ളില്‍ പലിശ ഉള്‍പ്പെടെ 2500 കോടി അടയ്ക്കണം. സര്‍ക്കാറിന്‍െറ പേരില്‍ കെ.എസ്.ഇ.ബി ഈടാക്കുന്ന ഇലക്ട്രിസിറ്റി ഡ്യൂട്ടിയില്‍നിന്ന് പ്രതിവര്‍ഷം 250 കോടി വീതം കമ്പനിയില്‍തന്നെ നിലനിര്‍ത്തി ഈ തുക കണ്ടത്തും. ചെയര്‍മാന്റെ  പദവി ചെയര്‍മാന്‍ കം മാനേജിങ് ഡയറക്ടര്‍ എന്നാകും. ഇപ്പോഴത്തെ മെംബര്‍മാര്‍ ഡയറക്ടര്‍മാരാകും.

കമ്പനി പുറപ്പെടുവിക്കുന്ന കടപ്പത്രത്തിലെ പലിശബാധ്യത നിറവേറ്റിയശേഷവും ബോര്‍ഡിന് വരുമാനത്തില്‍ ബാക്കി വരുന്ന തുകയും താരിഫ് പരിഷ്കരണത്തിലൂടെ ലഭ്യമാകുന്ന അധിക വരുമാനവും പെന്‍ഷന്‍ ഫണ്ടിലേക്ക് കെ.എസ്.ഇ.ബി അടയ്ക്കേണ്ട തുകയായി ഈടാക്കും. 31-03-2009ല്‍ നിലവിലുണ്ടായിരുന്ന ശമ്പളത്തിന്‍െറയും പെന്‍ഷന്‍െറയും അടിസ്ഥാനത്തിലാണ് ഫണ്ട് തുക നിജപ്പെടുത്തുക. ശമ്പളവും പെന്‍ഷനും പരിഷ്കരിച്ചതിന്‍െറ ഫലമായി പെന്‍ഷന്‍ ഫണ്ടില്‍ 3064 കോടി അധികബാധ്യത വരും. ഇത് 35.5:64.6 അനുപാതത്തില്‍ സര്‍ക്കാറും കമ്പനിയും വഹിക്കും. വൈദ്യുതി ബോര്‍ഡ് പുതിയ കമ്പനിയായി പ്രവര്‍ത്തിക്കുന്നതിനുള്ള സമയപരിധി നവംബറില്‍ അവസാനിക്കുകയാണ്. പലതവണ കേന്ദ്ര സര്‍ക്കാര്‍ നീട്ടിനല്‍കിയ സമയ പരിധി നവംബര്‍ 30ന് അവസാനിക്കും. പുതിയ കമ്പനി വന്നാലും ബോര്‍ഡിന്റെ ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങളെല്ലാം അതേപടി തുടരും.

ജീവനക്കാരിലും ഓഫീസര്‍മാരിലും നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കാതെ ധൃതി പിടിച്ച് കമ്പനിവല്‍ക്കരണം നടത്താനുള്ള നീക്കത്തില്‍ കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ പ്രതിഷേധിച്ചു.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday772
mod_vvisit_counterYesterday4839
mod_vvisit_counterThis Month77659
mod_vvisit_counterLast Month134230

Online Visitors: 63
IP: 54.196.33.246
,
Time: 03 : 54 : 46