KSEBOA - KSEB Officers' Association

Saturday
Mar 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ വിതരണമേഖല വിഭജിക്കുന്നത് ആര്‍ക്കു വേണ്ടി?

വിതരണമേഖല വിഭജിക്കുന്നത് ആര്‍ക്കു വേണ്ടി?

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Distributionവൈദ്യുതി നിയമം 2003 ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം ഒക്ടോബര്‍ 19 ന് പ്രസിദ്ധീകരിച്ചു. ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ നവംബര്‍ 15 വരെ ഊര്‍ജ്ജ മന്ത്രാലയത്തെ അറിയിക്കാം. വൈദ്യുതി മേഖലയില്‍ കനത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നതാണ് ഭേദഗതികളില്‍ പലതും. വൈദ്യുതി വിതരണ മേഖലയെ വിതരണ ലൈസന്‍സി എന്നും സപ്ലൈ ലൈസന്‍സി എന്നും രണ്ടായി വിഭജിക്കണമെന്ന കര്‍ശന നിബന്ധനയാണ് ഒരു പ്രധാനപ്പെട്ട ഭേദഗതി. സംസ്ഥാന ഗവണ്‍മെന്റുകളുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനും റെഗുലേറ്ററി കമ്മീഷനുകളെ കേന്ദ്ര ഗവണ്‍മെന്റിന്റെ പാവകളാക്കി മാറ്റുന്നതിനുമുള്ളതാണ് മറ്റ് ചില നിര്‍ദ്ദേശങ്ങള്‍. വൈദ്യുതിയെ കമ്പോള വസ്തുവാക്കി മാറ്റി തടിച്ചു കൊഴുക്കുന്ന കുത്തകകള്‍ക്കുവേണ്ടി നിയമങ്ങള്‍ തിരുത്താനും പുതിയവ പടയ്ക്കാനും മടിയില്ലാത്ത നാണവും മാനവും കെട്ടവരായി തീര്‍ന്നിരിക്കുന്നു ഇന്ദ്രപ്രസ്ഥത്തിലെ ഭരണക്കാര്‍.

വൈദ്യുതിനിയമം നടപ്പാക്കിയതിന്റെ ഫലമായി കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് ഇന്ത്യന്‍ വൈദ്യുതിരംഗം അതീവദുര്‍ബലമായി മാറി. വൈദ്യുതിക്ഷാമം വര്‍ദ്ധിച്ചു, വൈദ്യുതിനിരക്കുകള്‍ താങ്ങനാവാത്തവിധം കൂടി, വൈദ്യുതിനഷ്ടം കുറയുന്നില്ല, വിതരണസ്ഥാപനങ്ങളുടെ നഷ്ടം ഭീമാകാരമായി, സംസ്ഥാനസര്‍ക്കാരുകളുടെ സബ്സിഡിഭാരം വര്‍ദ്ധിച്ചു, രാജ്യം മുഴുവന്‍ ‍ദിവസങ്ങളോളം ഇരുട്ടിലായ ഗ്രിഡ് കുഴപ്പങ്ങള്‍... വന്‍തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ പലതാണ്. അതിനു കാരണമായ നയങ്ങള്‍ തിരുത്താനല്ല, മറിച്ച് കുറുക്കുവഴികളിലൂടെ പരിഹാരം തേടാനാണ് പുതിയ ഭേദഗതികളിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. അത് തകര്‍ച്ചയുടെ ആക്കം കൂട്ടുകയേയുള്ളൂ.


സ്വകാര്യകുത്തകകള്‍ക്ക് ആഗ്രഹിച്ചതുപോലെ വൈദ്യുതി വിതരണരംഗത്തേക്ക് കടന്നുവരുവാന്‍ സാധിക്കുന്നില്ല. കാരണം വിതരണ ശൃംഖല കെട്ടിപ്പടുക്കുവാനും നിലനിര്‍ത്തുവാനും പ്രയോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്. വലിയ മൂലധനനിക്ഷേപവും വേണം. ആ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് വിതരണരംഗം വിഭജിച്ച് അതിന്റെ കമ്പിയും കാലുമെല്ലാം പുതിയ അവതാരമായി വരുന്ന സപ്ലൈ ലൈസന്‍സിക്ക് തീറെഴുതുന്നത്. വെറുംകൈയ്യോടെ വരുന്ന സപ്ലൈലൈസന്‍സിക്ക് എപ്പോള്‍ വേണമെങ്കിലും കച്ചവടം നിറുത്തിപ്പോകാം. ആരോടും ഒന്നിനോടും ഉത്തരവാദിത്തമില്ലാതെ ആകര്‍ഷണം തോന്നുന്നിടത്തൊക്കെ എപ്പോഴും എങ്ങിനേയും കയറിമേയാനും, ആവേശവും ആവശ്യവും കഴിയുമ്പോള്‍ ചിറിയും തുടച്ച് പിന്‍വാങ്ങാനുമുള്ള സൌകര്യം ഒരുക്കുന്ന നവലിബറല്‍ കണ്‍കെട്ടുവിദ്യയാണിത്.

ഉപഭോക്താക്കളുടെ കാര്യമാണ് കഷ്ടം. പുതിയ വൈദ്യുതികണക്ഷന്‍ കിട്ടാന്‍ ആദ്യം വിതരണലൈസന്‍സിക്ക് അപേക്ഷ നല്‍കണം. വിതരണലൈസന്‍സി ലൈന്‍ വലിച്ചുകഴിഞ്ഞാല്‍, വൈദ്യുതി ലഭിക്കാന്‍ സപ്ലൈ ലൈസന്‍സിക്ക് വേറെ അപേക്ഷ നല്‍കണം. ആളെ ബോധിച്ചാല്‍ അവര്‍ വൈദ്യുതി നല്‍കും. കിട്ടിയില്ലെങ്കില്‍ പഴയ ലൈസന്‍സിയെ വീണ്ടും സമീപിക്കുക. നിയമപരമായി അവര്‍ തന്നേ പറ്റൂ. ഫലത്തില്‍ പണമുള്ളവരെല്ലാം പുതിയലൈസന്‍സിക്ക്,അതില്ലാത്തവര്‍ പഴയ ലൈസന്‍സിക്കും. ശേഷം ചിന്ത്യം.

ഭേദഗതി നിര്‍ദ്ദേശങ്ങളില്‍ പലതും സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്നതാണ്. സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി അത്യാവശ്യമുള്ളപ്പോള്‍ സ്വകാര്യഉല്‍പ്പാദകര്‍ പുറത്തേക്ക് കടത്തിക്കൊണ്ടുപോകുന്നത് തടയുന്നതിനുള്ള സംസ്ഥാനസര്‍ക്കാരുകളുടെ അധികാരങ്ങള്‍ നഷ്ടമാകും. സംസ്ഥാന റഗുലേറ്ററികമ്മീഷനുകളുടെ പുറത്തും കേന്ദ്രം പിടിമുറുക്കും. ഒരു സംസ്ഥാനത്തിന്റെ അധികാര പരിധിക്കുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന വൈദ്യുതി വിതരണത്തില്‍ കൈകടത്താനുള്ള ശ്രമം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ മര്യാദകള്‍ പോലും മാനിക്കാതെയാണ്. സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ ഏകപക്ഷീയമായി നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് എത്ര സംസ്ഥാനങ്ങള്‍ വകവെച്ചുകൊടുക്കും എന്നതും കണ്ടറിയേണ്ടകാര്യമാണ്.

വൈദ്യുതി മനുഷ്യന്റെ അവകാശമാക്കി മാറ്റുക എന്ന ഇലക്ട്രിസിറ്റി എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുദ്രാവാക്യം സഫലമാകണമെങ്കില്‍ നിലവിലുള്ള നിയമങ്ങളും നയങ്ങളും പൊളിച്ചെഴുതേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ പൊളിച്ചെഴുതുകയണ്. അത് പക്ഷേ വൈദ്യുതി സാധാരണക്കാരന് അപ്രാപ്യമാക്കുന്ന വിധത്തിലാണെന്നു മാത്രം. നവലിബറല്‍ നയങ്ങളുടെ ആഘാതം ഏറ്റുവീണ ജനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ സംഘടിതമായി തിരിച്ചടി നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ വൈദ്യുതിരംഗത്തിന്റെ രക്ഷക്ക് ഇവിടേയും അതുതന്നെ വേണ്ടിവരും എന്നാണ് തോന്നുന്നത്. വരാന്‍ പോകുന്ന ആപത്തിനെ കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കാന്‍ വൈദ്യുതി ജീവനക്കാര്‍ക്കും ഉത്തരവാദിത്തമുണ്ട്. വൈദ്യുതി നിയമം 2003 നെതിരെ ഫലപ്രദമായ ബദല്‍ കെട്ടിപ്പടുത്ത് ഇന്ത്യയ്ക്കാകെ മാതൃകകാട്ടിയ സംസ്ഥാനമാണ് കേരളം. സംസ്ഥാന വൈദ്യുതി ബോര്‍ഡിനേയും വൈദ്യുതി ഉപഭോക്താക്കളേയും വളരെ ദോഷകരമായി ബാധിക്കുന്ന ഈ പിന്തിരിപ്പന്‍ ഭേദഗതി നിര്‍ദ്ദേശങ്ങളെ കേരള സര്‍ക്കാര്‍ ശക്തിയായി എതിര്‍ക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3352
mod_vvisit_counterYesterday4074
mod_vvisit_counterThis Month95768
mod_vvisit_counterLast Month107167

Online Visitors: 33
IP: 54.81.27.58
,
Time: 23 : 23 : 36